ഡിസംബർ -01
ക്രിസ്തുമസിന്റെ നാൾ വഴി കളിലേക്കുള്ള ഒരു തീർത്ഥ യാത്ര പോലെ തുടങ്ങുകയാണ്. ജീവിതത്തെ ഒന്നു ക്രമപെടുത്തുകയാണ് നാം ഈ നോമ്പിലൂടെ. ഉണ്ണിയെ വരവേൽക്കാൻ വീടും മുറ്റവും ഒക്കെ അലങ്കരിക്കുന്ന പോലെ ജീവിതം കൂടെ ക്രമീകരിക്കണ്ടത് ആത്മീയ ആവശ്യമായി മാറുകയാണ്. സ്വാർത്ഥ താല്പര്യങ്ങളും അമിത ആഗ്രഹങ്ങളുമായി ഓടുന്ന ഒരു മനുഷ്യ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. നേടിയവൻ വീണ്ടും നേടാനും നേടാത്തവൻ നേട്ടത്തിലേക്ക് എത്താനും ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ആത്മീയത അവനു അന്യം നിന്നു പോവുന്ന ഒരു പദമായിരിക്കും.
എല്ലാ വർഷവും ക്രിസ്മസ് വരുന്നുണ്ടെങ്കിലും
ഈ നോമ്പും വിശുദ്ധിയും ഒരു അനുഭവമാകണം. ഒരു തീർത്ഥാടന യാത്രയായി ജീവിതം ക്രമപ്പെടുത്തി വിശുദ്ധിയോടെ പൊന്നുണ്ണിയെ നമുക്കും ഹൃദയത്തിൽ സ്വീകരിക്കാം.
By, റിയ ലിൻസ്