കാലിതൊഴുത്തിൽ ജനിച്ചവന്റെ ഓർമ്മ പുതുക്കി കൊണ്ട് ഒരു ക്രിസ്തുമസ് കൂടെ വന്നെത്തുകയാണ്. ഒരു ക്രിസ്തുമസിൽ നിന്ന് മറ്റൊരു ക്രിസ്തുമസിലേക്കും ഒരു നോമ്പിൽ നിന്ന് മറ്റൊരു നോമ്പിലേക്കുമുള്ള ദൂരമത്ര വിദൂരമല്ല, എത്ര പെട്ടന്നാണ് ഓരോ മണിക്കൂറും ഓരോ ദിവസവും കടന്നു പോകുന്നത്…
പക്ഷെ, ഇവിടെ നാം ചിന്തിക്കേണ്ടത് എന്തൊക്ക ആത്മീയ മാറ്റങ്ങളാണ് ഇക്കഴിഞ്ഞ കാലയളവിൽ നമുക്ക് സംഭവിച്ചിട്ടുള്ളത് …വിശ്വാസം നഷ്ടപെട്ടൊ ?കുറഞ്ഞോ ? കൂടിയോ ?…..
നക്ഷത്രങ്ങളും പുൽക്കൂടുമൊക്കെ ഒരുക്കി അവനെ വരവേൽക്കാൻ ഒരുങ്ങുമ്പോൾ ഇതൊക്കെ ഒരു ചടങ്ങ് മാത്രമായി മാറുകയാണോ?
ചിന്തിക്കാം …
നോമ്പിലൂടെ പ്രാത്ഥനയിലൂടെ ഈ 25 ദിവസം എന്റെ വിശ്വാസത്തിന്റെ ഏറ്റക്കുറച്ചിലുകളെ പരിഹരിക്കണമേ എന്ന് തമ്പുരാനോട് പ്രാർത്ഥിക്കാം.
Riya