കപട പ്രണയ വലയിൽ വീഴ്ത്തി ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന കാര്യം വസ്തുതാപരമാണോ?
ഇക്കാര്യം വസ്തുതാപരമാണ് എന്ന് എനിക്ക് ഉറപ്പു പറയാൻ സാധിക്കും. 2010 ൽ നമ്മുടെ ഒരു പെൺകുട്ടി ഈ കെണിയിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപെട്ടത്. അവളുടെ പ്രശ്നത്തിൽ അവളെ സഹായിക്കാൻ ഞാൻ ഇടപെട്ടിരുന്നു. പിന്നീട് സമാനമായ മറ്റ് നിരവധി കേസുകൾ കേരളത്തിൽ ഉണ്ടായി. അവയിലെല്ലാം പ്രയോഗിക്കപ്പെട്ട ടെക്നിക്കുകൾ സമാന സ്വഭാവമുള്ളവയായിരുന്നു. കൃത്യമായി പരിശീലനം കിട്ടിയ വരാണ് ഇതിനു പിന്നിൽ എന്ന് സാമാന്യ ബുദ്ധിയിൽ നമ്മുക്ക് മനസ്സിലാക്കാം. അക്കാര്യങ്ങളൊന്നും ഇവിടെ വിശദീകരിക്കുന്നില്ല. കാരണം അതെല്ലാം പല തവണ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്.
പ്രശ്നം നമ്മുടെ കൺമുമ്പിൽ തന്നെയുണ്ട്. പ്രശ്നം…. പ്രശ്നം…. എന്നു പറഞ്ഞ് പരിതപിച്ചിട്ട് കാര്യമില്ല. പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം. അതാണ് പ്രധാനപ്പെട്ട കാര്യം.
ക്രൈസ്തവ പെൺകുട്ടികളെ കപട പ്രണയ വലയിൽ വീഴ്ത്തി മതപരിവർത്തനം നടത്തികൊണ്ടിരിക്കുന്ന തീവ്രവാദ പ്രവർത്തകർ ഉടനെയെന്നും ഇതിൽ നിന്ന് പിൻതിരിയുമെന്ന് പ്രതീക്ഷിക്കേണ്ട. അവർ ഈ തിന്മ തുടരാണ് സാധ്യത.
ഗവൺമെന്റിന്റെ ക്രമസമാധാന, നിയമ സംവിധാനങ്ങൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ പരിമിതിയുണ്ട്. കാരണം പ്രണയം, വിവാഹം എന്നിവയൊക്കെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ മേഘലകളാണ്. ഇക്കാര്യം തീവ്രവാദ സംഘടനകൾക്കും അറിയാം. അതു കൊണ്ട് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള പരിഹാരം നാം കണ്ടെത്തണം.
- ഈ തിന്മയ്ക്കെതിരേ നാം ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ പോരാടണം. ക്രിസ്തുവിന്റെ മാർഗ്ഗത്തിൽ മാത്രം. അല്ലെങ്കിൽ യേശു നമ്മുടെ കൂടെ ഉണ്ടാകില്ല.
- ക്രിസ്തുവിന്റെ അരൂപിയിൽ വെറുപ്പിന് സ്ഥാനമില്ല. അതു കൊണ്ട് വെറുപ്പ് വർദ്ധിപ്പിക്കുന്നതോ ഒരു സമുദായത്തെ മുഴുവൻ വെറുക്കുന്നതോ വെറുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതൊ ആയ യാതൊന്നും നമ്മുടെ എഴുത്തിലോ സംസാരത്തിലോ വരാൻ പാടില്ല. അത് ക്രിസ്തുവിന്റെ അരൂപിയല്ല. വെറുപ്പ് വളരുമ്പോൾ പിശാചാണ് സന്തോഷിക്കുന്നത്.
- പ്രശ്നത്തിന് നമ്മുക്ക് ഹ്രസ്വകാല, ദീർഘകാല പരിഹാരങ്ങൾ കണ്ടെത്തണം.
- ഒരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തണമെങ്കിൽ ആദ്യം അതിന്റെ കാരണം അന്വേഷിക്കണം. കാരണങ്ങൾ പലതുണ്ടാകാം. തീവ്രവാദ സംഘടനകൾ ഗൂഢ ലക്ഷ്യത്തോടെ നമ്മുടെ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തുന്നു. ഇത് ഒരു കാരണമാണ്. എന്നാൽ ഇത് മാത്രമല്ല കാരണം. വേറെയും കാരണങ്ങളുണ്ട്. സാമൂഹ്യ , സാമ്പത്തീക ,ആത്മീയ മേഘലകളിൽ വന്നിരിക്കുന്ന മാറ്റം. സാമൂഹ്യ സമ്പർക്ക മാധ്യമ മേലലയിലെ കുതിച്ചു ചാട്ടം തുടങ്ങി ഒട്ടനവധി കാരണങ്ങളുണ്ട്. ഇതെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പെൺകുട്ടികളെ സ്വാധീനിച്ചിട്ടുണ്ട്.
എന്നാൽ നമ്മുടെ സമുദായത്തിൽ വന്നിട്ടുള്ള വലിയൊരു സാമൂഹിക മാറ്റം നാം ശ്രദ്ധിക്കാതെ പോകരുത്?. എന്താണാ സാമൂഹിക മാറ്റം? അത് നമ്മുടെ സമുദായത്തിലെ ആൺകുട്ടികളുടെ തിരോധാനമാണ്!!!! എവിടെപ്പോയി നമ്മുടെ ആൺകുട്ടികൾ ???? നമ്മുടെ പെൺകുട്ടികൾ നഷ്ടപ്പെടുബോൾ മാത്രം നാം നിലവിളിച്ചാൽ മതിയോ? നമ്മുടെ സമുദായത്തിൽ ഇന്ന് ആൺകുട്ടികൾ ചിത്രത്തിൽ പോലും ഇല്ല . ഇന്ന് നമ്മുടെ സമുദായത്തിലെ weaker gender ആൺകുട്ടികളാണ്.
അവരിന്ന് ഇടയനില്ലാത്ത ആടുകളെപ്പോലെയാണ്. വീട്ടിലും സ്കൂളിലും സഭയിലും ആൺകുട്ടികൾ ശ്രദ്ധിക്കപ്പെടുന്നില്ല.
പണ്ടൊക്കെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ പോകുബോൾ group activities നടത്താൻ കുട്ടികളെ സ്റ്റേജിലേയ്ക്ക് ക്ഷണിക്കുബോൾ പറഞ്ഞു തീരേണ്ട താമസം ആൺകുട്ടികൾ റെഡി. അന്നൊക്കെ വളരെ കഷ്ടപ്പെട്ടായിരുന്നു കുറച്ചു പെൺകുട്ടികളെ സ്റ്റേജിൽ എത്തിച്ചിരുന്നത്. എന്നാൽ ഇന്ന് നേരേ തിരിച്ചായി കാര്യങ്ങൾ. പെൺകുട്ടികൾ റെഡി. തീർച്ചയായും പെൺകുട്ടികൾക്കുണ്ടായ വളർച്ചയിൽ നമ്മുക്ക് സന്തോഷിക്കാം. എന്നാൽ ആൺകുട്ടികളെ വളർത്തിയെടുക്കുന്നതിനെ പറ്റി നാം ഗൗരവപൂർവ്വം ചിന്തിക്കണം.
സാധാരണ പെൺകുട്ടികൾ കൗമാരപ്രായത്തിൽ ഏറ്റവും Smart ആയ ആൺകുട്ടികളിലേയ്ക്കാണ് ആകർഷിക്കപ്പെടുക. (Opposit Sex Attraction).
അതിൽ നമ്മുടെ ആൺകുട്ടികൾ ഉൾപ്പെടുന്നില്ലെങ്കിൽ അതൊരു ഗൗരവതരമായ കാര്യമല്ലേ.
- ഗാർഹിക സഭയെ പ്രോത്സാഹിപ്പിക്കണം.
സന്യാസത്തിലേയ്ക്കും പൗരോഹിത്യത്തിയേക്കും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പത്തിലൊന്ന് താല്പര്യം പോലും കുടുംബ ജീവിതത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തിൽ നാം കാണിക്കുന്നില്ല. അതൊക്കെ അങ്ങ് നടന്നോളും എന്ന മനോഭാവമാണ്. നാം ആരും വിവാഹത്തെപ്പറ്റി അവരോട് സംസാരിക്കുന്നില്ല. ഒരു വ്യക്തിയുടെ ശരീരവും മനസ്സും ഒരു ഇണയുടെ കൂടിച്ചേരലിലേക്ക് ഏറ്റവും അധികം പ്രേരിപ്പിക്കുന്ന 18-23 വയസ്സിനുള്ളിൽ തന്നെ വിവാഹം കഴിക്കാൻ ആൺകുട്ടികളെ പ്രോത്സാഹിപ്പിക്കണം.
പ്രത്യേകം ശ്രദ്ധിക്കുക ഇന്നത്തെ പെൺകുട്ടികൾക്കിഷ്ടം യുവത്വത്തിന്റെ പ്രസരിപ്പും പ്രണയഭാവങ്ങളൊക്കെയുള്ള പ്രായം കുറഞ്ഞവരെയാണ്. അല്ലാതെ ജോലിയും, കാറും, വീടും ഒക്കെയുള്ള 30 കാരനെയും 35 കാരനെയും അല്ല എന്നത് കേരളത്തിലെ ഒരു ലക്ഷത്തോളം അവിവാഹിതരായ ക്രിസ്ത്യൻ യുവാക്കൻമാർക്ക് എങ്കിലും അറിയാം.
- നമ്മുടെ മതബോധന മേഘലയെക്കുറിച്ച് ആത്മവിമർശനം നടത്തേണ്ടതുണ്. ഏറ്റവും മികച്ച രീതിയിൽ എങ്ങനെ വിദ്യാഭ്യസം കൊടുക്കണം എന്ന് കത്തോലിക്കരുടെ അത്ര അറിയാവുന്ന മറ്റൊരു സമൂഹം ഇല്ല എന്നു പറയാം. ഇന്ത്യയിലെ ഏറ്റവും മികച്ച 10 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 3 എണ്ണവും നമ്മുടേതാണ്. എന്നിട്ടും നമ്മുടെ മതബോധനം ശരാശരിയിലും താഴെയാണെന്നത് നാം ചിന്തിക്കേണ്ട വസ്തുതയാണ്.
നാം തന്നെ നടത്തുന്ന സ്കൂളിലെ Smart Class മുറിയിൽ നിന്നും വരുന്ന കുട്ടി വേദപാഠം പഠിക്കുന്നത്ത് 10 ക്ലാസ്സും ഒരുമിച്ചിരിക്കുന്ന Parish Hall ൽ അല്ലെങ്കിൽ വരാന്തകളിൽ. അപ്പോൾ എന്തായിരിക്കും ആ കുട്ടി ചിന്തിക്കുക? സ്വാഭാവികമായി ആ കുട്ടി ഇങ്ങനെ ചിന്തിക്കും
” ഓ..വേദപഠനം ഇങ്ങനെയൊക്കെ മതി “
വലിയ തുക മുടക്കി നാം പള്ളികൾ പണിയും . എന്നാൽ
നാളെ പള്ളിയിൽ വരേണ്ട പുതു തലമുറയെ വാർത്തെടുക്കാൻ 10 ക്ലാസ്സ് മുറികൾ പണിയാൻ നാം തയ്യാറല്ല. Syllabus ഉം അധ്യാപനവും കാലത്തിനനുസരിച്ച് നവീകരിക്കേണ്ടതുണ്ട്. വചനം പ്രഘോഷിക്കുക എന്ന സഭയുടെ അടിസ്ഥാന ലക്ഷ്യം ഏറ്റവും ആദ്യവും ഏറ്റവും മികച്ച രീതിയിലും ആദ്യം നിർവ്വഹിക്കപ്പെടേണ്ടത് , വേദപാഠ ക്ലാസ്സുകളിലാണ്.
- യുവജന സംഘടനകൾക്ക് ഇടവകയിൽ പ്രവർത്തിക്കാൻ വേദിയൊരുക്കണം. അവർക്ക് കുറെ ക്ലാസ്സുകൾ , പ്രോഗ്രാമുകൾ നടത്തുക എന്നതിനേക്കാളും അവരുടെ കൂട്ടായ്മയെ പോത്സാഹിപ്പിക്കുന്ന വേദികളായി അത് മാറണം.
- കപട പ്രണയം നടിച്ച് മറ്റു മതങ്ങളിലെ പെൺകുട്ടികളെ
തട്ടിയയെടുത്ത് മതം മാറ്റുന്ന ഈ ഹീനകൃത്യത്തിന് Love Jihad, പ്രണയ വല തുടങ്ങിയ പേരുകൾ അനുചിതമാണെന്ന് തോന്നുന്നു. സ്നേഹo കൊണ്ട് യുദ്ധം ചെയ്തത് ക്രിസ്തു മാത്രമാണ്. തന്നെയുമല്ല നാം സ്നേഹത്തിന്റെ മതവുമാണ്.
പ്രണയം എന്നുള്ളതും ദൈവം നല്കിയിട്ടുള്ള മനോഹരമായ വികാരമാണ്. (നാം ഇന്നു കാണുന്നത് കൂടുതലും കാമം അല്ലെങ്കിൽ ആസക്തിയാണ് )
അതു കൊണ്ട് ഈ തിന്മയ്ക്ക് ഒരു പുതിയ പേര് നല്കണം. കപട സ്നേഹ കെണി എന്നോ , കപട പ്രണയവല എന്നോ പേര് നല്കാവുന്നതാണ്.
By, ഫാ. അജി പുതിയാപറമ്പിൽ (താമരശ്ശേരി രൂപത)