കോട്ടയം: കോട്ടയം ജില്ലയിലെ വൈക്കം പള്ളിയിൽ ശുശ്രൂഷ ചെയ്യുന്ന ഫാദർ ജിനു പള്ളിപ്പാടിന്റെ പേരിൽ തട്ടിപ്പ് സംഘം. ഇതിനെതിരെ മുന്നറിയിപ്പുമായി ഫാദർ ജിനുവിന്റെ വീഡിയോ വൈറലാകുന്നു.
തൃശ്ശൂർ കേന്ദ്രീകരിച്ച് സാമ്പത്തിക ഇടപാട് നടത്തുന്ന തട്ടിപ്പ് സംഘംമാണ് വൈദികന്റെ ഫോട്ടോ ഉൾപ്പെടെ നൽകിക്കൊണ്ട് പണം തട്ടിയെടുത്തത്. തട്ടിപ്പിനിരയായ മൂന്നു ചെറുപ്പക്കാർ വൈദികന്റെ ഫോണിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ കഥ വൈദികൻ പോലും അറിയുന്നത്.
സാശ്രയ ചാരിറ്റബിൾ ട്രസ്റ്റ് എന്ന പേരിൽ തൃശൂരിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘമാണ് വൈദികന്റെ ഫോട്ടോ ഉൾപ്പെടെ മോർഫ് ചെയ്ത് എടുത്തു തട്ടിപ്പ് നടത്തിയിരിക്കുന്നത്. എന്നാൽ വൈദികന്റെ യഥാർത്ഥ പേര് അല്ല തട്ടിപ്പ് സംഘം നൽകിയിരിക്കുന്നത്.
അതിനാൽ തന്നെ സംശയം തോന്നിയ യുവാക്കളാണ് ഫാദർ ജിനുവിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചത്. ഇതിനെതിരെ പൊലീസിൽ പരാതി നൽകിയതായും തനിക്ക് യാതൊരു ബന്ധവും ഇത്തരം ഇടപാടുകാരുമായി ഇല്ലെന്നും വൈദികൻ വീഡിയോയിൽ പറയുന്നു. ഇതിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നുണ്ട്.