പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് ആഗോള ശ്രദ്ധ നേടിയ പോർച്ചുഗലിലെ ഫാത്തിമയിൽ നിന്ന്, യുദ്ധത്തിന്റെ ഏറെ യാതനകൾ ഏറ്റുവാങ്ങികൊണ്ടിരിക്കുന്ന യുക്രൈനിലേക്ക് ഫാത്തിമ തിരുസ്വരൂപം ഇന്നലെ എത്തി.
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയെയും, യുക്രൈനെയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന് ഫ്രാൻസിസ് മാർപാപ്പ സമർപ്പിക്കുന്നതിന് മുന്നോടിയായി ഫാത്തിമ മാതാവിന്റെ പ്രത്യേക തിരുസ്വരൂപം പോർച്ചുഗലിൽ നിന്ന് യുക്രൈനിലെ ലിവിവിലുളള ദി ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ദി ബ്ലസ്ഡ് വെർജിൻ ദേവാലയത്തിലെത്തിച്ചു.
ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ സാക്ഷികളിൽ ഒരാളായ സിസ്റ്റർ ലൂസിയയുടെ സഹായത്തോടെ 1920ൽ ജോസ് ഫെറേറ ടെഡിൻ എന്ന ശില്പിയാണ് ആദ്യത്തെ ഫാത്തിമ മാതാവിന്റെ രൂപം നിർമ്മിക്കുന്നത്. പിന്നീട് ഇതിനു സമാനമായ 13 രൂപങ്ങള് കൂടി നിർമിക്കപ്പെട്ടു. അവയിലൊന്നാണ് രാജ്യത്തെത്തിച്ചിരിക്കുന്നത്.
യുക്രൈനിലും, ലോകമെമ്പാടും സമാധാനവും, സുരക്ഷിതത്വം നൽകണമെന്ന് മാധ്യസ്ഥം യാചിക്കന് വേണ്ടിയാണ് പോർച്ചുഗലിലെ ഫാത്തിമ തീർത്ഥാടന കേന്ദ്രത്തിൽ നിന്നും ആദ്യത്തെ ശില്പത്തിന്റെ പതിപ്പ് കൈമാറിയതെന്ന് ദി ചർച്ച് ഓഫ് ദി നേറ്റിവിറ്റി ഓഫ് ദി ബ്ലസ്ഡ് വെർജിൻ ദേവാലയത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. പോർച്ചുഗലിൽ നിന്ന് പോളണ്ട് വഴിയാണ് ഫാത്തിമ മാതാവിന്റെ രൂപം യുക്രൈനിൽ എത്തിച്ചത്.
മാർച്ച് 17 മുതൽ ഏപ്രിൽ 15 വരെ രൂപം ദേവാലയത്തിൽ വണക്കത്തിനായി പ്രതിഷ്ഠിക്കും. യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയുടെ ലിവിവിലെ ആർച്ച് ബിഷപ്പ് ഫാത്തിമ മാതാവിന്റെ തിരുസ്വരൂപം നൽകണമെന്ന് നേരത്തെ പോർച്ചുഗലിലെ തീർത്ഥാടന കേന്ദ്രത്തിന്റെ അധികൃതരോട് അഭ്യർത്ഥിച്ചിരുന്നു.
രൂപം തീർത്ഥാടന കേന്ദ്രത്തിൽ നിന്നും കൊടുത്തുവിടുന്ന വേളയിൽ റഷ്യൻ ആക്രമണത്തിന്റെ ഇരകൾക്കു വേണ്ടി പ്രാർത്ഥിക്കണമെന്ന് തീർത്ഥാടന കേന്ദ്രത്തിലെ ആരാധനയുടെ ചുമതല വഹിക്കുന്ന ഫാ. ജൊവാക്കിം ഗൻഹായോ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തിരിന്നു. യുദ്ധത്തിന് യുദ്ധവും, തിന്മക്ക് തിന്മയും, വെറുപ്പിന് വെറുപ്പും അല്ല മറുപടിയായി നൽകേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വരുന്ന 25 -നു സെന്റ് പീറ്റേഴ്സ് ബസിലിക്കയില്വെച്ചാണ് ഫ്രാൻസിസ് മാർപാപ്പ ഇരുരാജ്യങ്ങളെയും മാതാവിന്റെ വിമല ഹൃദയത്തിന് സമർപ്പിക്കുന്നത്.
ഫാത്തിമ തിരുസ്വരൂപം വിടവാങ്ങൽ ചടങ്ങിൽ, ഫാത്തിമ ദേവാലയത്തിന്റെ ആരാധനാക്രമ വകുപ്പിന്റെ ഡയറക്ടർ ഫാദർ ജോക്വിം ഗാനോ, റഷ്യയുടെ ഉക്രെയ്നിലെ തുടർച്ചയായ അധിനിവേശത്തിന്റെ ഇരകൾക്കായി പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടു.
“യുദ്ധത്തിന് യുദ്ധം കൊണ്ടല്ല മറുപടി നൽകേണ്ടത്, തിന്മയ്ക്ക് തിന്മകൊണ്ടല്ല, വിദ്വേഷത്തിന് വെറുപ്പോടെ മറുപടി നൽകേണ്ടതില്ല,” അദ്ദേഹം പറഞ്ഞു, വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. “നമ്മുടെ വാതിലുകൾ തുറന്ന്, മറ്റൊരാൾ നമ്മുടെ ശത്രുവല്ല, മറ്റൊരാൾ നമ്മുടെ എതിരാളിയല്ല, മറിച്ച് നമ്മുടെ സഹോദരനാണെന്ന് തിരിച്ചറിയണം, അവനുമായി നാം ചരിത്രം കെട്ടിപ്പടുക്കുകയും സമാധാനം കെട്ടിപ്പടുക്കുകയും വേണം, അത് ആവശ്യപ്പെടുന്ന ജോലിയാണ്.”
ഫ്രാൻസിസ് മാർപാപ്പ രാജ്യത്തെയും റഷ്യയെയും മേരിയുടെ ഹൃദയത്തിന് സമർപ്പിക്കുമ്പോൾ ഫാത്തിമ തിരുസ്വരൂപം യുക്രെയ്നിലായിരിക്കും. കർത്താവിന്റെ പ്രഖ്യാപനത്തിന്റെ ആഘോഷമായ മാർച്ച് 25 -ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പ മെത്രാഭിഷേകം നടത്തുമെന്ന് മാർച്ച് 15 -ന് വത്തിക്കാൻ ആദ്യം അറിയിച്ചു. പോർച്ചുഗലിലെ ഔവർ ലേഡി ഓഫ് ഫാത്തിമയുടെ സങ്കേതത്തിൽ മാർപ്പാപ്പ അൽമോണർ കർദ്ദിനാൾ കോൺറാഡ് ക്രാജെവ്സ്കി ഇതുതന്നെ ചെയ്യും.