സ്കൂളിൽ ശിരോവസ്ത്രം ധരിക്കുന്നതു സംബന്ധിച്ച് 2018 -ൽ കേരള ഹൈക്കോടതി വ്യക്തമായ വിധി പറഞ്ഞിരുന്നു. സ്കൂൾ യൂണിഫോമിനൊപ്പം ശിരോവസ്ത്രവും ഫുൾ കൈ ഷർട്ടും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ടു വിദ്യാർഥിനികൾ പിതാവ് മുഖേന നൽകിയ റിട്ട് ഹർജിയിലായിരുന്നു ജസ്റ്റീസ് എ. മുഹമ്മദ് മുഷാഖിന്റെ സുപ്രധാനമായ വിധിയുണ്ടായത്.
യൂണിഫോമിനൊപ്പം ശിരോവസ്ത്രതവും ഫുൾ കൈ ഷർട്ടും ധരിച്ചെത്തുന്ന കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കണമെന്നു സ്കൾ അധികൃതരോടു നിർദേശിക്കാനാവില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധി. സിഎം ഐ വൈദികർ നടത്തുന്ന സ്കൂളിലെ ഡ്രസ് കോഡിനു വിരുദ്ധമായി ശിരോവസ്ത്രവും ഫുൾഷർട്ടും ധരിക്കണമെന്ന് സഹോദരിമാരായ പെൺകുട്ടികൾ ശ്രമിച്ചതിനെത്തുടർന്നാണ്കേസ് കോടതിയിലെത്തിയത്.
വസ്ത്രധാരണം സംബന്ധിച്ച് വ്യക്തികൾക്കു സ്വന്തം ആശയം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടന്ന് ഹർജിക്കാർ വാദിച്ചു. വ്യക്തിപരമായി ഈ അവകാശം ലഭ്യമാണെങ്കിലും സ്വകാര്യസ്ഥാപനത്തിനു ഭരണനിർവഹണ കാര്യങ്ങളിൽ സമാന അവകാശമുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. സ്കൂളിന്റെ വിശാല അവകാശത്തിൻമേൽ ഹർജികാരുടെ വ്യക്തിപരമായ അവകാശം നടപ്പാക്കിക്കിട്ടണമെന്ന് ആവശ്യപ്പെടാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ഇവിടെ വസ്ത്രം അല്ല പ്രശ്നം, വസ്ത്രത്തിലൂടെ മതം തിരുകി കയറ്റുന്നതാണ് പ്രശ്നം. വിദ്യാലയങ്ങൾ പൊതു ഇടങ്ങളാണ് അവിടെ എന്തിന് മതപരമായ വസ്ത്രങ്ങൾ ധരിക്കണം? എല്ലാവരും മതങ്ങളിൽ വിശ്വസിക്കുന്നവരാണ്, അതിൽ ഒരു കൂട്ടർ തങ്ങളുടെ മതമാണ് ശ്രേഷ്ടമെന്ന് വരുത്തി തീർക്കാനുള്ള വ്യാഗ്രതയാണ് ഇതിന്റ പിന്നിലുള്ളത്. ഹിജാബും കാവിയും അല്ല വിദ്യാലയങ്ങളിൽ പഠിയ്ക്കാൻ വരുന്നതിനുള്ള മാനദണ്ഡം എന്ന് മനസിലാക്കുക, അറിവ് നേടി ജീവിതത്തിൽ പ്രാപ്തരാകുക എന്നതാണ് വളർന്നു വരുന്ന ഓരോ വിദ്ധ്യാർത്ഥികളുടെയും കടമ. നമ്മുടെ കുട്ടികളുടെ ഉള്ളിൽ ആവിശ്യത്തിലധികം തീവ്ര മത ബോധം വളർത്തി കൊണ്ടു വരുന്ന മാതാ പിതാക്കളും, നേതാക്കളും, മതാദ്ധ്യാപകരും, രാഷ്ട്രീയക്കാരും കുറ്റക്കാരാണ്.
മതഗ്രന്ഥത്തിൽ ആ മത വിശ്വാസികൾ കാവി ധരിക്കണോ, ഹിജാബ് ധരിക്കണോ തലപ്പാവ് അണിയണോ എന്ന് പ്രതിപാദിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചാൽ, സിഖ് മതനിയമത്തിൽ ഒഴികെ ഒരിടത്തും വിശ്വാസികൾ ഇന്ന വസ്ത്രം ധരിക്കണം എന്ന് കാണുവാൻ സാധിക്കുകയില്ല. അപ്പോൾ നിയമപരമായി സിഖ്കാർ ഒഴികെ മറ്റാർക്കും സ്കൂൾ യൂണിഫോമിന്റെ കൂടെ മറ്റൊന്നും ധരിക്കാൻ അനുവാദം കിട്ടാൻ സാധ്യതയില്ല.
പൊളിറ്റിക്കൽ ഇസ്ലാം നടപ്പാക്കുക എന്ന പൊതുബോധം സ്യഷ്ടിക്കാനാണ് മത തീവ്രവാദികൾ കിണഞ്ഞു ശ്രമിക്കുന്നത്. അതിൻ്റെ മറവിൽ രാജ്യസുരക്ഷയ്ക്ക് പോലും ഭീഷണി വരുന്ന ആൾമാറാട്ടം നടക്കാൻ സാധ്യതയുണ്ട്. ഇത്തരം വസ്ത്രധാരണം നിരോധിക്കുക തന്നെ വേണം. ഇത് ആരുടെയെങ്കിലും മതവികാരം വ്യണപ്പെടുന്നുവെന്ന് വാദിച്ചാൽ അവരെ തീവ്രവാദ പട്ടികയിൽ ഉൾപെടുത്തണം.
By, ടീം ക്രോസ് CROSS