താൻ ഒരു അമ്മയാകാൻ തയാറല്ല എന്നത് കൊണ്ട് കുഞ്ഞിനെ വേണ്ടന്ന് തീരുമാനിക്കുന്ന സാറയ്ക്ക് മുന്നിൽ ബ്രോ ഡാഡിയിലെ രണ്ട് അന്നമാരും വെല്ലുവിളിയാണ്. കുഞ്ഞിനെ വേണ്ടന്ന് വെക്കാമെന്ന് പൃഥ്വി രാജ് അഭിനയിക്കുന്ന കഥാപാത്രം നിലപാടെടുക്കുമ്പോൾ വയറ്റിൽ ഉള്ളത് ഒരു മനുഷ്യ ജീവനാണെന്ന് കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ‘അന്ന’ എന്ന കഥാപാത്രം പറയുന്നു.
നായകൻ്റെ അമ്മയായ മീന അഭിനയിക്കുന്ന അന്ന എന്ന കഥാപാത്രത്തോടും ഇതെ കാര്യം പറയുംമ്പോൾ ഉദരത്തിലുള്ള മനുഷ്യ ജീവൻ്റെ വിലയേക്കുറിച്ച് തന്നെയാണ് അവർ വാചാലയാകുന്നത്. നീയും ഇങ്ങനെ വയറ്റിൽ കിടന്നാണ് ഈ ഭൂമിയിലേക്ക് വന്നതെന്ന് നായക കഥാപാത്രത്തെ അവർ ഓർമിപ്പിക്കുന്നുണ്ട്. കാണാൻ പറ്റുന്നില്ലങ്കിലും വയറ്റിലുള്ള കുഞ്ഞും നീ എനിക്ക് എങ്ങനെയാണോ, അതുപോലെ തന്നെയാണെന്ന് അവർ പറഞ്ഞ് വയ്ക്കുമ്പോൾ ആ കഥാപാത്രം ഉയർത്തിപ്പിടിക്കുന്നത് ജീവൻ്റെ മൂല്യമാണ്.
മാനസികമായി തയാറായിട്ടില്ലെങ്കിൽ കുഞ്ഞിനെ അബോർട്ട് ചെയ്യാമെന്നും അതിന് നിയമമുള്ള രാജ്യത്താണ് ജീവിക്കുന്നതെന്നും സാറയെ ഉപദേശിക്കുന്ന ഡോക്ട്ടറെയാണ് സാറാസിൽ നാം കാണുന്നത്. എന്നാൽ കുഞ്ഞിനെ നശിപ്പിക്കുന്നതിനെപ്പറ്റി പറയുമ്പോൾ ഒരു കുഞ്ഞുണ്ടാകാനായി വർഷങ്ങൾ കാത്തിരിക്കുന്ന ദമ്പതികളെ പറ്റി ഓർമിപ്പിക്കുന്ന ഡോക്റ്ററെയാണ് ബ്രോ ഡാഡിയിൽ നാം കാണുന്നത്. തങ്ങൾ പ്രിപ്പേറ് ഡ് അല്ല എന്ന് പറയുമ്പോൾ ഇനിയാണ് പ്രിപ്പേറ്ഡ് ആകേണ്ടതെന്ന് ഉപദേശിക്കുന്ന മുത്തു മണിയുടെ ഡോക്റ്റർ കഥാപാത്രം സാറാസിലെ സിദിഖിൻ്റെ നേർ വിപരീതമാണ്.
ഒരു കുഞ്ഞുണ്ടാകുമ്പോൾ ഒപ്പം ജനിക്കുന്നത് ഒരു അപ്പനും അമ്മയും കൂടെയാണന്ന് ഓർമിപ്പിക്കുന്ന മോഹൻലാൽ അഭിനയിച്ച കഥാപാത്രം പറയുമ്പോൾ പേരൻ്റ് ഹുഡിൻ്റെ മഹത്വത്തിലേക്കാണ് ആസ്വാദകൻ്റെ ശ്രദ്ധ പോകുന്നത്.എതവസ്ഥയിലും ജീവനെ വരവേൽക്കാൻ മനസ് കാണിക്കുമ്പോഴുണ്ടാകുന്ന ആനന്ദമാണ് സിനിമയുടെ കാതൽ.
ആഗ്രഹിച്ച് ഉണ്ടായാലും, ആഗ്രഹിക്കാതെ ഉണ്ടായാലും മനുഷ്യ ജീവൻ്റെ വില ഒരു പോലെയാണ്.അത് തിരിച്ചറിയാനും, അതിനെ വിലമതിക്കാനും തക്ക വിവേകമുള്ള മനുഷ്യരെയാണ് നമ്മുക്കാവശ്യം. പ്രത്യേകിച്ച് ‘ഞാൻ ‘ എന്ന വാക്കിന് ആവശ്യത്തിനധികം പ്രാധാന്യം കൽപ്പിക്കപ്പെടുന്ന ഈ കാലത്ത്.
NB: സിനിമ മുന്നോട്ട് വയ്ക്കുന്ന എല്ലാ ആശയങ്ങളോടും യോജിപ്പില്ല.
By, Mathews Theniaplacka