ഒരു ലക്ഷം പുതിയ കുടംബങ്ങൾ… വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാനാകാതെ വിഷമിക്കുന്ന സഹോദരങ്ങൾക്ക് സഭയുടെയും നമ്മുടെ സമൂഹത്തിൻ്റെയും ഭാഗത്തുനിന്ന് എല്ലാവിധ സഹായങ്ങളും നല്കപ്പെടേണ്ടതാണ്.
വിവാഹത്തേയും കുടുംബ ജീവിതത്തേയും കുറിച്ച് ശരിയായ കാഴ്ചപ്പാടുകൾ നല്കിക്കൊണ്ട് അവരുടെ സംശയങ്ങളെ ദൂരീകരിച്ച് പുതിയ കുടുംബങ്ങൾക്ക് രൂപം നല്കുവാൻ നാം അവരുടെ കൂടെ നില്ക്കണം.
ഈ സാഹചര്യത്തിൽ,
ഈ വരുന്ന ആഗസ്റ്റ് 12 മുതൽ 15 വരെ കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽ വച്ച് ദ ഗ്ലോബൽ ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ ഞങ്ങളുടെ പിതാവ് അഭിവന്ദ്യ ആൻറണി ചിറയത്ത് പിതാവിൻ്റെ സാന്നിധ്യത്തിലും ബഹുമാനപ്പെട്ട ഷാജി തുമ്പേച്ചിറയിലച്ചൻ്റെ നേത്യത്വത്തിലും വിവാഹ കൂദാശ സ്വീകരിക്കാനായി ഒരുങ്ങുന്നവർക്കും വിവാഹ തടസ്സം അനുഭവിക്കുന്നവർക്കും വേണ്ടി ഒരു പ്രത്യേക പ്രാർത്ഥനാ ശുശ്രുഷ – ബ്ലെസ്സിങ് 2022- ഒരുക്കുകയാണ്
അഭിവന്ദ്യ പിതാക്കൻമാരും ധ്യാനഗുരുക്കൻമാരും അനുഗ്രഹീത വചന ശുശ്രൂഷകരും ചേർന്നാണ് ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നത്
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായി നില്ക്കുന്ന കാരണങ്ങൾ കണ്ടെത്താനും വ്യക്തിപരമായി നിർദ്ദേശങ്ങൾ സ്വീകരിക്കാനുള്ള അവസരം, ആന്തരിക സൗഖ്യ ശുശ്രൂഷ, വിവാഹ തടസ്സങ്ങൾ മാറാനള്ള പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ, ശക്തമായ അനുഭവസാക്ഷ്യങ്ങൾ, ആത്മാവിനെ ഉജ്ജ്വലിപ്പിക്കുന്ന വചന ശുശ്രൂഷ, ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സൗകര്യമൊരുക്കൽ ഇവയെല്ലാം ഈ ശുശ്രൂഷയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു.
ഒരു മനസ്സോടെ, കൂട്ടായി പരിശ്രമിച്ചാൽ തിരുസഭയിൽ ഒരു ലക്ഷം പുതിയ കുടുംബങ്ങളെ നമുക്ക് സൃഷ്ടിച്ചെടുക്കാം!

ദ ഗ്ലോബൽ ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ
Cont:
കൂടുതൽ വിവരങ്ങൾക്ക്
ബ്ര.ബാബു പോൾ: +918281821927
ബ്ര ബൈജു മേനാച്ചേരി: +91 94000 53469
മുൻകൂട്ടി ബുക്കിങ് ചെയ്യാ വുന്നതാണ്
ബുക്കിങ്ങിനു വിളിക്കേണ്ട നമ്പർ: 9495000244, 9495000245