ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധം നടന്നിട്ടുണ്ട് എന്ന് ബിഷപ്പ് ഫ്രാങ്കോ കോടതിയിൽ സമ്മതിച്ചത് കൊണ്ടാണ് അദ്ദേഹത്തെ കുറ്റവിമുക്തൻ ആക്കിയതെന്നാണ്. ഏഷ്യാനെറ്റിലെ സുരേഷ് കുമാറും, മറുനാടൻ മലയാളി പോലെ ഉള്ള മഞ്ഞകാലും ആ രീതിയിൽ എഴുതിയിട്ടുണ്ട് എന്നാണ് കാണാൻ സാധിക്കുന്നത് ബിഷപ്പ് ഫ്രാങ്കോക്ക് എതിരെ വ്യാജ പരാതിക്കാരി കോടതിയിൽ കൊടുത്ത മൊഴികൾ വിധിയിൽ അവരുടെ പേരിൽ ക്വാട്ട് ചെയ്തിരിക്കുന്നതാണ് ഉഭയ സമ്മതപ്രകാരം ഉള്ള ലൈംഗിക ബന്ധം ആയതിനാലാണ് കുറ്റവിമുക്തനാക്കിയത് എന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോയെ കേസിൽ കോടതി വെറുതെ വിട്ടത് പരസ്പരം സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധം നടന്നു എന്ന് കോടതിക്ക് ബോധ്യപ്പെട്ടു എന്ന കാരണത്താൽ ആണെന്ന് വ്യാജപ്രചാരണം നടക്കുന്നുണ്ട്…ബിഷപ്പ് ഫ്രാങ്കോയും കന്യാസ്ത്രീയും തമ്മിൽ ബന്ധപ്പെട്ടിരുന്നുവെന്ന് കോടതിയിൽ തെളിയുകയും ഉഭയകക്ഷി സമ്മതപ്രകാരം ആണെന്ന് ബിഷപ്പ് Franco വാദിക്കുകയും അല്ല എന്ന് സിസ്റ്റർ വാദിക്കുകയും ചെയ്താൽ ബിഷപ്പ് Franco ഇപ്പോൾ ഉള്ളിൽ കിടന്നേനെ..
കാരണം ഭാര്യയും ഭർത്താവും തമ്മിലുള്ള ലൈംഗിക ബന്ധത്തിൽ പോലും ഭാര്യയുടെ സമ്മതമില്ല എന്ന് ഭാര്യ പറഞ്ഞാൽ മാർഷ്യൽ Rape ആയി കണക്കാക്കും.. പിന്നെയാണ് ഇവിടെ!! ഈ കേസിൽ അങ്ങനെ ഒരു വാദം ഉണ്ടായിട്ടില്ല പരസ്പര സമ്മതപ്രകാരം ബന്ധപ്പെട്ടിരുന്നുവെന്ന് ഫ്രാങ്കോ എവിടെയും ഒരു സത്യവാങ്മൂലവും കൊടുത്തിട്ടില്ല അതെല്ലാം മാധ്യമ നുണകളാണ്..അത്തരം നുണ പറയുന്ന ചിലർക്ക് വർഗീയ താൽപര്യങ്ങളുണ്ട്.. മറ്റു ചിലർക്ക് ക്രിസ്ത്യാനികളോട് മതങ്ങളോടും മതവിശ്വാസങ്ങളും ഒക്കെ വൈരാഗ്യം ഉണ്ട്, അതിൻറെ കാരണം പ്രത്യയശാസ്ത്രപരമാണ്..! അവരൊക്കെ വിശ്വസിക്കുന്ന ചില പ്രത്യയശാസ്ത്രങ്ങൾ… അല്ലെങ്കിൽ പിന്നെ സത്യം ഇങ്ങനെ ആയിരിക്കുമ്പോൾ എന്തിനാണ് ഇങ്ങനെ പച്ച നുണ പറയുന്നത്????
അസത്യ പ്രചാരണം നടക്കുമ്പോൾ അത് അങ്ങനെയല്ല ഇങ്ങനെയാണ് എന്ന് പറയുന്നത് ഒരു ധാർമ്മിക നിലപാട് ആയതുകൊണ്ടാണ് വീണ്ടും ഇത് ഷെയർ ചെയ്യാൻ പ്രേരിപ്പിക്കപ്പെടുന്നത്. പരാതിക്കാരിയെ കുറിച്ച് അവരുടെ സന്യാസി സമൂഹത്തിന് ലഭിച്ച അവിഹിത ബന്ധ പരാതി അന്വേഷിച്ചു ബോധ്യപ്പെട്ടതിനാലും, കോൺഗ്രിഗേഷന്റെ തലപ്പത്ത് ഒൻപത് വർഷം ഇരുന്നപ്പോൾ നടത്തിയ സാമ്പത്തിക ക്രമക്കേടുകളുടെ പേരിലും അധികൃതർ നടപടി എടുക്കും എന്ന് മനസ്സിലാക്കി പരാതിക്കാരി ഉണ്ടാക്കി തുടങ്ങിയ പ്രശ്നങ്ങൾ ലൈംഗിക ആരോപണത്തിലേക്ക് എത്തിച്ചത് എറണാകുളം – അങ്കമാലി അതിരൂപതയിൽ കലാപം സൃഷ്ട്ടിച്ചു കൊണ്ടിരിക്കുന്ന AMT യും, അവരെ സപ്പോർട്ട് ചെയ്യുന്ന ചില അച്ചന്മാരുമാണ്.
അവർ വെട്ടിയ വഴിയേ പിന്നീട് ഒരുമിച്ച് എത്തിയത് സ്വതവേ ക്രൈസ്തവ വിരോധം ഉള്ളിലുള്ള നിരീശ്വരവാദ – പുരോഗമന പ്രസ്ഥാനത്തിൻറെ വക്താക്കൾ എന്ന് അവകാശപ്പെടുന്ന ലെഫ്റ്റ് ലിബറലുകളും, തീവ്ര ചിന്താഗതിയുള്ള ഇസ്ലാമിസ്റ്റുകളും ഒക്കെയായിരുന്നു..!!
Consensual Sex??? (ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം) ഇതിനെക്കുറിച്ച് വിധിന്യായത്തിൽ ഉള്ള കാര്യങ്ങൾ വളച്ചൊടിച്ചു കുറെ ഇംഗ്ലീഷിന്റെ അർഥം അറിയാൻ പാടില്ലാത്ത മലയാള മാമാ മാധ്യമപ്രവർത്തകരും പിന്നെ ക്രിസ്ത്യാനികളെ എന്തുവന്നാലും കരിവാരിത്തേച്ച അടങ്ങൂ എന്ന് കച്ചകെട്ടി ഇറങ്ങിയ ജിഹാദി, സംഘികളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന ഒന്നുണ്ട് .
വ്യാജ പരാതിക്കാരിയോട് അവരുടെ മൊഴിയുടെ തെളിവായി മൊബൈൽ ഫോൺ ഹാജരാക്കാൻ പറഞ്ഞപ്പോൾ കേടായപ്പോൾ ആക്രികച്ചവടക്കാരന് കൊടുത്തു എന്നാണ് പറഞ്ഞത്. ലാപ്ടോപ്പ് ഹാജരാക്കാൻ പറഞ്ഞപ്പോൾ ലാപ്ടോപ്പിന്റെ ഹാർഡ്ഡിസ്ക്ക് കേടായത് കൊണ്ട് ഡാറ്റ മുഴുവൻ പോയി എന്നാണ് മൊഴി കൊടുത്തത്.യുക്തിയുടെയോ, തെളിവിന്റെയോ കണിക പോലും ഇല്ലാത്ത പരസ്പര വിരുദ്ധമായ വ്യാജ ആരോപണങ്ങൾ തള്ളിക്കളയാനുള്ള കാരണങ്ങൾ വിശദീകരിച്ചു 289 പേജുള്ള വിധി പുറത്ത് വിട്ടിട്ട് ഉള്ള അവസ്ഥയിതാണ്.
മാധ്യമ പ്രവർത്തനത്തിന്റെ സാമാന്യ മര്യാദ പോലും അറിയില്ലാത്ത ഈ വക ലൈംഗിക അരാജകവാദികൾ മാധ്യമ പ്രവർത്തകർക്ക് മാത്രമല്ല മലയാളികൾക്ക് തന്നെ അപമാനമാണ്. ആദ്യം വിധി ന്യായത്തിൽ ഉള്ള കാര്യങ്ങൾ വ്യക്തമായി പഠിക്കാൻ ശ്രമിക്കുക .അതുപോലെ തന്നെ ഇവിടെ ബിഷപ്പ് ഫ്രാങ്കോയുടെ വക്കീലും, ഫാദർ നോബിൾ പാറക്കലും ഈ വിഷയത്തിൽ വ്യക്തമായ വിശദീകരണം തന്നിട്ടുണ്ട്. ജിഹാദികൾ ഒന്ന് കേൾക്കാൻ ശ്രമിക്കുക ഇനിഎങ്കിലും സത്യാവസ്ഥ മനസിലാക്കി പ്രചരിപ്പിക്കുക അല്ലെങ്കിൽ ഇംഗ്ലീഷിൽ നിങ്ങൾക്കുള്ള ആ ജ്ഞാനം എന്ന് കാണുകയും കേൾക്കുകയും ചെയുന്ന ജനങ്ങൾ മനസിലാക്കും.
1 Comment
സാത്താൻ നുണയനും നുണയുടെ പിതാവുമാണ്. ഇവിടെ അവന്റെ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്നവർ നുണക്കുമേൽ നുണ പറഞ്ഞുകൊണ്ടേയിരിക്കും! സത്യ വിശ്വാസികൾ ക്രിസ്തുവിരോധികളുടെ കുതന്ത്രങ്ങൾ മനസിലാക്കി ജാഗ്രതയോടെ ജീവിക്കുക.
സത്യം പ്രചരിപ്പിക്കാൻ യത്നിക്കുന്ന നസ്രയെന്റെ പ്രവർത്തകരെ ദൈവം കൂടുതൽ ബലപ്പെടുത്തട്ടെ!