ബിഷപ്പിനെതിരെ പെൻ ഡ്രൈവ്, അശ്ലീല മെസ്സേജ് അയച്ചു എന്നതിന് തെളിവായി മൊബൈൽ ഫോൺ എന്നിവ ഉണ്ടെന്ന് കന്യാസ് ത്രീയും കൂട്ടാളികളും നടത്തിയ പ്രചാരണങ്ങൾ വ്യാജമെന്ന് തെളിഞ്ഞു. പെൻ ഡ്രൈവോ മൊ ബൈൽ ഫോണോ ലാപ് ടോപ്പോ കോടതിയിൽ ഹാജരാക്കിയില്ല എന്ന് മാത്രമല്ല, മൊബൈൽ ഫോണ് ആക്രിക്കാർക്ക് വിറ്റു എന്നായിരുന്നു ഇരയുടെ മറുപടി. എന്നാൽ മൊബൈൽ പ്രൊ വൈഡറിൽ നിന്നും ഫോൺ സന്ദേശങ്ങൾ കണ്ടെത്തി ഹാജരാക്കാൻ പ്രോസിക്യൂഷൻ തയ്യാറായില്ല. ഇതിൽ നിന്നും ബിഷപ്പ് അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന ഇരയുടെ ആരോ പണം വ്യാജമെന്ന് തെളിഞ്ഞു. ഉഭയ സമ്മത പ്രകാരം ബന്ധപ്പെട്ടു എന്ന് ബിഷപ്പ് മൊഴി നൽകി എന്ന വിമതപ്പരിഷകളുടെ പ്രചരണം വ്യാജമായിരുന്നൂ എന്നും കോടതി രേഖകളിൽ വ്യക്തമാണ്.
ഈ കന്യാസ്ത്രീയെ ഉപയോഗിച്ച് സിറോമല ബാർ സഭാ തലവനുമായിനടത്തിയ ടെലി ഫോൺ സംഭാഷണം റെക്കോർഡ് ചെയ്തു വ്യാപകമായി പ്രചരിപ്പിക്കുക വഴി ആലഞ്ചേരി പ്പിതാവിനെ വാക്കുകളിൽ കുടുക്കി വിവാദ മുണ്ടാക്കി സമ്മർദ്ദം ചെലുത്തി സ്ഥാനത്യാഗം ചെയ്യിച്ച്, എറണാകുളം കാരനായ തങ്ങളുടെ ആജ്ഞാനുവർത്തിയെ സഭാ തലവനായി തിരുകിക്കയറ്റി അധികാരം കയ്യാളാനുള്ള വിമ തപ്പരിഷകളുടെ ഗൂഢ തന്ത്രങ്ങൾക്ക് ഇരയാ കുകയായുരുന്നു ഇരയുടെ വേഷം ധരിച്ച കന്യാസ്ത്രി. ലാപ് ടോപ്പിന്റെ ഹാർഡ് ഡിസ്ക് തകരാറി ലായതിനാൽ ഹാഹരാക്കുന്നില്ല എന്ന പ്രോസി ക്യൂഷൻ നിലപാടും ബാലിശമാണ്. വിമതരുടെ യും മീഡിയയുടെയും സമ്മർദ്ദങ്ങൾക്ക് വഴങ്ങി യാതൊരു തെളിവുകളും ഇല്ലാതെ ബിഷപ്പിനെ അറസ്റ്റു ചെയ്ത പോലീസ്, തെളിവുകൾ ഹാജരാക്കിയാൽ തങ്ങളുടെ ഭാഗം വിജയിക്കില്ല എന്ന തിരിച്ചറിവിൽ സത്യം മറച്ചു വെക്കുക ആയിരുന്നു.
പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷികൾ ആരും തന്നെ കൂറ് മാറിയിരുന്നില്ല എന്നതിൽ നിന്നും സാക്ഷികളെ സ്വാധീനിക്കാ ൻ പ്രതി ശ്രമിച്ചിരുന്നില്ല എന്നത് വ്യക്തമാക്കു ന്നുണ്ട്. എന്തെങ്കിലും ഒളിക്കാൻ ഉള്ളവർക്കല്ലേ സാക്ഷികളെ സ്വാധീനിക്കേണ്ടതുള്ളൂ ! കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിൽ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റ വിമുക്തനാക്കിക്കൊണ്ടുള്ള കോട്ടയം അഡീ ഷണൽ ഡി സ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറിന്റെ വിധിയി ലേക്കു നയിച്ചത് വിശ്വാസയോഗ്യമായ തെളി വുകളുടെയും സാക്ഷിമൊഴികളുടെയും അഭാ വത്തിലാണ്. പരാതിക്കാരിയായ കന്യാസ്ത്രീ യുടെ മൊഴികൾ വൈരുധ്യങ്ങൾ നിറഞ്ഞതാ ണെന്നു കോടതി കണ്ടത്തി. ആരോപണങ്ങളു ടെയും കെട്ടിച്ചമച്ച തെളിവുകളുടെയും അടി സ്ഥാനത്തിലാണ് അന്വേഷണസംഘം കേസ് കെട്ടിപ്പൊക്കിയത്.
ആരോപണങ്ങളുടെ സത്യാവസ്ഥയും പരാ തിയുടെ നിജസ്ഥിതിയും അന്വേഷിക്കാൻ മെ നക്കെടാതെ പോലീസ് ബിഷപ്പിനെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് കോടതിയുടെ വിധി ന്യായത്തിൽനിന്നു മനസിലാക്കേണ്ടത്. കേസിന് ഉപോത്ബലകമായ തെളിവുകൾ ഹാ ജരാക്കുന്നതിലും അതു കോടതിയെ ബോധ്യ പ്പെടുത്തുന്നതിലും പ്രോസിക്യൂഷൻ പരാജയ പ്പെട്ടു. ബിഷപ്പിനെതിരേ ചുമത്തപ്പെട്ട ഏഴു കു റ്റങ്ങളും നിലനിൽക്കില്ലെന്നു കോടതി വിധിച്ചു. ശരിയും തെറ്റും വേർതിരിക്കാനാവാതെ നെ ല്ലും പതിരുംപോലെ കൂടിക്കുഴഞ്ഞു കിടക്കു മ്പോൾ ഹാജരാക്കപ്പെട്ട തെളിവുകൾ നിരാ കരിക്കുകയേ തരമുള്ളൂ. പല വിവരങ്ങളും മറ ച്ചുവയ്ക്കുന്ന ഇരയുടെ സാക്ഷിമൊഴി മാത്രം കണക്കിലെടുത്ത് ഈ കേസിൽ പ്രതി കുറ്റക്കാ രനാണെന്നു കണ്ടെത്താൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. 289 പേജുള്ള വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടിയ ചില പ്രധാന കാര്യങ്ങൾ:
1, കേസിൽ ഒരു പ്രധാന തെളിവായി മാറാമാ യിരുന്ന ഇരയുടെ മൊബൈൽ ഫോൺ പ്രോ സിക്യൂഷൻ കോടതിയിൽ ഹാജരാക്കിയില്ല. അത് ആക്രിക്കച്ചവടക്കാരനു വിറ്റു എന്നു പറ യുന്നതു വിശ്വാസയോഗ്യമല്ല. പ്രതി അയച്ചു വെന്നു പറയുന്ന മോശം സന്ദേശങ്ങൾ കണ്ടെ ത്താൻ മൊബൈൽ ഫോൺ ഹാജരാക്കിയിരു ന്നെങ്കിൽ സാധിക്കുമായിരുന്നു. ഇരയുടെ ലാപ് ടോപ്പും ശാസ്ത്രീയ പരിശോധനയ്ക്കു വിധേയ മാക്കുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്തില്ല. അതിന്റെ ഹാർഡ് ഡിസ്ക് തകരാ റിലായി എന്നു പറയുന്നതും വിശ്വാസയോഗ്യ മല്ല.
2, ബലാത്സംഗ കേസുകളിൽ ഇരയുടെ മൊഴി മാത്രം കണക്കിലെടുത്തു പ്രതി കുറ്റക്കാരനെ ന്നു വിധിക്കാറുണ്ട്. എന്നാൽ, ഈ കേസിലെ ഇര അങ്ങനെ വിശ്വാസത്തിലെടുക്കാൻ കഴി യുന്ന ഒരു സാക്ഷിയല്ല. അവർ ഈ കേസിൽ പലരെക്കുറിച്ചുള്ള മൊഴികളും മാറ്റിപ്പറഞ്ഞി ട്ടുണ്ട്.
3, ബിഷപ്പിൻ്റെ പീഡനത്തെക്കുറിച്ചുള്ള പരാ തി തൻ്റെ സഹപ്രവർത്തകരായ കന്യാസ്ത്രീ കളോടും സഭാ മേലധികാരികളോടും പല തര ത്തിലാണു പറഞ്ഞിട്ടുള്ളത്. പീഡനപരാതിയെ ത്തുടർന്നു. തന്നെ പരിശോധിച്ച ഡോക്ടറോടു പറഞ്ഞ കാര്യങ്ങളിലും വൈരുധ്യങ്ങളുണ്ട്. ഈ സാഹചര്യത്തിൽ പ്രതി 13 തവണ ബലാത്സംഗം ചെയ്തെന്ന ഇരയുടെ മൊഴി വിശ്വാസത്തിലെ ടുക്കാൻ കഴിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
4, ഇരയായ കന്യാസ്ത്രീയുടെ അടുത്ത ബന്ധു വായ യുവതി കന്യാസ്ത്രീക്കെതിരേ സഭാധി കാരികൾക്കു നൽകിയ പരാതി ഈ കേസിൽ നിർണായകമായി. അഭിഭാഷകനായ തന്റെ ഭർത്താവും കന്യാസ്ത്രിയും തമ്മിലുള്ള ചില ബന്ധങ്ങളെപ്പറ്റിയാണ് അധ്യാപികയായ അ വർ പരാതി നൽകിയത്. ഈ പരാതിയിൽ ബിഷപ് ഫ്രാങ്കോ അന്വേഷണത്തിന് ഒരുങ്ങിയ തോടെയാണു ബിഷപ്പും കന്യാസ്ത്രീയും തമ്മി ലുണ്ടായിരുന്ന സുഹൃദ്ബന്ധം വഷളായതെ ന്നും , പീഡന പരാതി ഉന്നയിച്ചതെന്നും പ്രതിഭാ ഗം കോടതിയിൽ ചൂണ്ടിക്കാട്ടി. കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നറി ഞ്ഞിട്ടും ബന്ധുവായ കന്യാസ്ത്രീക്കെതിരെ ആ സ്ത്രീ പരാതിയുമായി മുന്നോട്ടു പോയതു കോടതി പരിഗണിച്ചു. കന്യാസ്ത്രിക്കെതിരേ ഗുരുതരമായ ഒരു പരാതി ബന്ധുവായ സ്ത്രീ ഉന്നയിക്കുമ്പോൾ അധികാര സ്ഥാനത്തുള്ള ബിഷപ് അതേപ്പറ്റി അന്വേഷണത്തിന് തയാ റാവുക സ്വാഭാവികമാണെന്നു കോടതി നിരീ ക്ഷിച്ചു.
5, മഠത്തിലെ ആഭ്യന്തര പ്രശ്നങ്ങളും അധികാ രത്തർക്കങ്ങളുമൊക്കെ കന്യാസ്ത്രീയെ പരാ തിയിലേക്കു നയിക്കുന്നതിൽ ഘടകങ്ങളായി ട്ടുണ്ട്. തങ്ങൾ ഉൾപ്പെടുന്ന മിഷനറീസ് ഓഫ് ജീസസ് സന്യാസിനീ സഭയുടെ സുപ്പീരിയർ ജ നറലായിരുന്ന പരാതിക്കാരിയെ ആ സ്ഥാന ത്തു നിന്നു മാറ്റി കേരളത്തിന്റെ ചുമതലക്കാ രിയാക്കി. പിന്നീട് അവിടെ നിന്നും മാറ്റി. കുറവി ലങ്ങാട് മഠത്തിന്റെ മദർ സുപ്പീരിയറായി സിസ്റ്റ ർ ടിൻസിയെ 2017 മേയിൽ നിയമിച്ചതിൽ പരാ തിക്കാരിയായ കന്യാസ്ത്രീക്കും അവരുടെ സ ഹ കന്യാസ്ത്രീകൾക്കും അതൃപ്തിയുണ്ടായി രുന്നു. ഇതിനെതിരേ സഭാധികൃതർക്കു പരാതി നൽകി.
6, ഈ സഭ വിട്ടുവന്നാൽ സീറോ മലബാർ സഭ യിൽ ചേർക്കുമോ എന്ന് അവർ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയോട് അന്വേഷിക്കു കയും ചെയ്തു. അത് അപ്പോൾ ആലോചിക്കാ മെന്ന മറുപടിയാണ് കർദിനാൾ നൽകിയത്.
7, ജലന്ധർ രൂപതയിൽ ബിഷപ് ഫാ ങ്കോയുടെ എതിർഭാഗത്തുണ്ടായിരുന്ന ചില വൈദികരുടെ ഇടപെടലുകളും കേസിലേക്കു നയിച്ചതായി കോടതി രേ ഖകളിലുണ്ട്.
8, 2014 മുതൽ 2016 സെപ്റ്റംബർ 23 വരെ 13 തവണ ബിഷപ് തന്നെ പീഡിപ്പിച്ചുവെന്നായി രുന്നു കന്യാസ്ത്രീയുടെ പരാതി. എന്നാൽ, പരാതി നൽകിയത് 2018 ജൂൺ 28-നാണ്. 2016 ഡിസംബർ വരെ കന്യാസ്ത്രീയും ബിഷപ്പും തമ്മിൽ സൗഹൃദത്തിലാണെന്നു തെളിയിക്കു ന്ന ഇ-മെയിൽ സന്ദേശങ്ങൾ പ്രതിഭാഗം കോട തിയിൽ ഹാജരാക്കി. 2014 മേയ് അഞ്ചിനാണ് ആദ്യമായി പീഡനം നടന്നതെന്നാണു പരാതി യിലുള്ളത്. എന്നാൽ, പിറ്റേന്നു കന്യാസ്ത്രീയു ടെ ബന്ധുവിന്റെ മകന്റെ ആദ്യകുർബാന ചട ങ്ങിന് കാലടിയിലെ പള്ളിയിൽ ഇരുവരും എ ത്തിയതു ബിഷപ് ഫ്രാങ്കോയുടെ കാറിലായി രുന്നു. ദീർഘദൂരത്തിലുള്ള ഈ യാത്ര പരിഗ ണിച്ച കോടതി, പീഡനപരാതി വിശ്വസനീയമ ല്ലെന്ന നിഗമനത്തിലെത്തി. ആ യാത്രയിൽ ഇര യോടൊപ്പമുണ്ടായിരുന്ന ഒരു സാക്ഷിക്കും പീ ഡനത്തെപ്പറ്റിയുള്ള ഒരു സംശയവും അപ്പോൾ തോന്നിയില്ല.
9, ഇര പീഡനപരാതി നൽകാൻ വൈകിയതിന് പ്രോസിക്യൂഷൻ നിരത്തിയ വാദങ്ങൾ കോടതി അംഗീകരിച്ചില്ല.
10, ബിഷപ് ഫ്രാങ്കോയ്ക്കും ഇരയായ കന്യാസ് ത്രീക്കും തമ്മിൽ അടുത്ത സൗഹൃദ ബന്ധമാ ണുണ്ടായിരുന്നതെന്നു കോടതി നിരീക്ഷിച്ചു. സന്യാസസഭയിലെ പല നിയമനങ്ങളിലും ബി ഷപ്പിന്റെ മുഖ്യ ഉപദേശക അവരായിരുന്നു. എ ന്നാൽ, പരാതിക്കാരിയായ കന്യാസ്ത്രീ അധി കാരസ്ഥാനങ്ങളിൽനിന്നു പുറത്താക്കപ്പെട്ട തോടെ ബന്ധം വഷളായി.
11, ബിഷപ്പിനു നേരത്തെ എന്തെങ്കിലും മോശം സ്വഭാവം ഉണ്ടായിരുന്നുവെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴി ഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
12, ഇരയായ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടു എ ന്ന് തെളിയിക്കുന്ന മെഡിക്കൽ റിപ്പോർട്ട് തിരു ത്തൽ നടത്തിയാണ് പ്രോസിക്യൂഷൻ കോടതി യിൽ ഹാജരാക്കിയത്. ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രോസിക്യൂഷന് കഴി ഞ്ഞില്ല.
13, വിവാദ കന്യാസ്ത്രീ തനിക്ക് നൽകിയ പരാ തിയിൽ പീഡനത്തെപ്പട്ടിയുള്ള പരാമർശം ഉണ്ടായിരുന്നില്ല എന്ന ആലഞ്ചേരിപ്പിതാവിൻ്റെ മൊഴിയും നിർണ്ണായകമായി. തനിക്കെതിരെ ഉന്നയിക്കപ്പെട്ട പരാതിയിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട ബിഷപ് ഫ്രാങ്കോയോടുള്ള വൈരാഗ്യം തീർക്കുന്നതിനുള്ള അടവായിരുന്നു ഇവർ ഉന്നയിച്ച പീഡന പരാതി എന്ന് വ്യക്തം.
By, Dotty Thomas Kanjirathinkal