കഴിഞ്ഞദിവസം കയ്പമംഗലത്ത് വീട്ടമ്മയെ കബളിപ്പിച്ച് 65 പവനം നാലുലക്ഷവും തട്ടിയെടുത്ത വിരുതൻമാർ കൊളുത്തെറിഞ്ഞത് ഒരു മിസ്സ് കോളിലൂടെയാണ് നിന്നാണ്. ആദ്യം മൊബൈലിലേക്ക് ഒരു മിസ്സ് കോൾ വരുന്നു. ആരാണ് നിങ്ങൾ എന്ന ചോദ്യത്തിന് വളരെ മാന്യമായ രീതിയിൽ ഡോക്ടർ എഞ്ചിനിയർ അതുമല്ലെങ്കിൽ ബിസിനസ്സ് നടത്തുന്ന അവിവാഹിതൻ ഇതായിരിക്കും ഉത്തരം.
ക്ഷമാപണം നടത്തിയ മാന്യനോട് പിന്നീട് സൌഹൃദം തുടങ്ങുകയായി. വളരെ പെട്ടന്നുതന്നെ വളരുന്ന സൌഹൃദത്തിൽ ഇരയുടെ സാമ്പത്തിക, കുടുംബ പശ്ചാത്തലമെല്ലാം മനസ്സിലാക്കിയ വിരുതൻ പല ആവശ്യങ്ങൾക്കായി പണവും സ്വർണ്ണാഭരണങ്ങളും സഹായമായി അഭ്യർത്ഥിക്കും. ഇവരുടെ വാക്സാമർത്ഥ്യത്തിൽ വീണവർ ഏറയാണ്. കുടുംബാംഗങ്ങളായി അവർ പരിചയപെടുത്തുന്ന വ്യാജ അച്ഛനും അമ്മയും സഹോദരങ്ങളും സഹോദരിമാരുമായി ഇവരെ സഹായിക്കാൻ ഒത്തിരിപേർ. ഇവരുടെ ഫോട്ടോ ആവശ്യപ്പെട്ടാൽ അവർ ഫെയ്സ് ബുക്ക് ഇൻസ്റ്റാഗ്രാം തുടങ്ങിയവയിൽ പരതികിട്ടുന്ന ഏതെങ്കിലും ഫോട്ടോ കൊടുത്ത് വിശ്വസിപ്പിക്കുകയും ചെയ്യും.
കഴിഞ്ഞദിവസം പിടിയിലായ തട്ടിപ്പുകാരുടെ ഫോൺ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭ്യമായത്. പല സ്ത്രീകളും നാണക്കേടുകൊണ്ട് ഇക്കാര്യം പുറത്തുപറയാതെ പരാതിയില്ലാതേയും നഷ്ടങ്ങൾ സഹിച്ച് കഴിയുന്നുണ്ട്. ഇരയെ വിശ്വസിപ്പിക്കാൻ ഏതടവും വരെ പയറ്റാൻ കരുതിയിരിക്കുന്ന ഇവരുടെ കെണിയിൽ സിനിമാതാരംവരെ ഉൾപ്പെട്ടിട്ടുണ്ട്. വിദേശത്ത് ഭർത്താക്കൻമാരുള്ള സ്ത്രീകളുടെ മൊബൈലിലേക്കാണ് കൂടുതലും ഇവരുടെ മിസ്കോൾ ചെന്നെത്തുന്നത്.
ഒരു വാതിലടച്ചാൽ മറു വാതിൽ ഒരു തന്തമല്ലെങ്കിൽ മറുതന്ത്രം സൈബർ ഫോഡുകൾ ദിനംപ്രതി ഒരുക്കുന്ന പലതരത്തിലുള്ള കെണികളെ മുൻകൂട്ടിതന്നെ കേരളപോലീസ് ബോധവൽക്കരണം നടത്തി നിങ്ങളിൽ എത്തിച്ചിട്ടുണ്ട്. വീണ്ടും ആവർത്തിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാകില്ലെന്ന ഉറച്ചവാക്ക് നമ്മളിൽ മായാതെ കിടക്കട്ടെ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
By, Thrissur City Police