ക്രിസ്തുമസ് ഹോളിഡേ തുടങ്ങുക ആണല്ലോ? നല്ല സിനിമകൾ കാണാൻ നിങ്ങൾ ഒരു പക്ഷെ ചില ലിസ്റ്റുകൾ ഉണ്ടാക്കി കാണും. മനസ്സിൽ തട്ടിയ കുറെ സിനിമകൾ ആണ് താഴെ കൊടുക്കുന്നത്. നിങ്ങൾ കണ്ട നല്ല ചിത്രങ്ങളും കമന്റിൽ പങ്കു വയ്ക്കൂ.
1. The Unforgivable (Netflix). Rating 8.5 /10. 2021 ൽ റിലീസ് ചെയ്ത ഡ്രാമ/ ത്രില്ലർ വിഭാഗത്തിൽ ഉള്ളതാണ് ഈ സിനിമ. വളരെ വേദനിപ്പിച്ച മൂവി ആണ് The Unforgivable. Ruth Slater എന്ന തടവുകാരി ജയിൽ മോചിത ആകുന്നതോടെയാണ് ചിത്രം തുങ്ങുന്നത്. നഷ്ട്പ്പെട്ടുപോയ തൻ്റെ അനുജത്തിക്കു വേണ്ടിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ ഇതി വൃത്തം. എടുത്തു പറയേണ്ടത് Sandra Bullock ന്റെ അസാമാന്യമായ അഭിനയം ആണ്, തിരക്കഥയും അതി ഗംഭീരം. കാണേണ്ട സിനിമ.
2). Room (2015)-Netflix. Rating 8.5 /10. ഒരിക്കലും രണ്ടാമത് ഒന്നു കൂടി കാണുവാൻ ധൈര്യം ഇല്ലാത്ത ചിത്രം. കുറെ ദിവസങ്ങളിൽ മനസ്സിൽ ഹോണ്ട് ചെയ്ത കഥകൂടിയാണ് Lenny Abrahamson സംവിധാനം ചെയ്ത Room. ലൈംഗിക തടവുകാരി ആയി പിടിച്ചു, വർഷങ്ങളോളം പുറം ലോകം കാണാതെ അടക്കപ്പെട്ട ‘ജോയ്’ എന്ന യുവതിയുടെയും, തടവറയിൽ ഒരിക്കലും പുറം ലോകം കാണാത്ത അഞ്ചു വയസ്സുകാരൻ ‘ജാക്ക്’ എന്ന മകന്റെയും കഥ. നാലു ചുവരുകളും, ഒരു പഴയ TV യും മാത്രമാണ് അവരുടെ ജീവിതം. കാണേണ്ട സിനിമ.
3) The Boy in the Striped Pyjamas (film). Netflix. Rating 8.0 /10. രണ്ടാം ലോക മഹാ യുദ്ധത്തിലെ നാസി ഉന്മൂലന ക്യാമ്പിലെ കഥ ഒരു എട്ടുവയസ്സുകാരന്റെ കണ്ണിലൂടെ പറയുന്ന ചിത്രമാണ്. കണ്ടിരിക്കേണ്ട ചിത്രം.
4) Sand Storm (ഇസ്രായേലി-2016) Netflix. Rating 7.5 /10. വിദേശ ഭാഷാ ചിത്രങ്ങളിൽ 89th അക്കാദമി അവാർഡിനായി നോമിനേറ്റ് ചെയ്ത ചിത്രം. രണ്ടാം ഭാര്യയുമായി വീട്ടിൽ വരുന്ന Bedouin നും, അദ്ദേഹത്തിന്റെ ആദ്യ ഭാര്യയുടെയും, അവരിലുള്ള കുട്ടികളുടെയും മാനസിക സംഘര്‍ഷങ്ങൾ പകർത്തുന്ന ചിത്രം.
5) Love Me Instead (ടർക്കിഷ് മൂവി- 2021)- Netflix. Rating 8.0 /10. ഒരാഴ്ചയ്ക്ക് മുൻപ് കണ്ട ചിത്രമാണ്. പതിനാലു വർഷത്തിന് ശേഷം ജയിലിൽ നിന്നും പരോളിൽ ഇറങ്ങുന്ന മൂസ, വീട്ടിൽ എത്തുമ്പോൾ ഉള്ള സംഭവ വികാസങ്ങൾ ആണ് ഇതിവൃത്തം. കൂടുതൽ എഴുതിയാൽ ആസ്വാദനം പോകും. കാണേണ്ട ചിത്രം. താഴെ കുറച്ചു നാൾ മുൻപ് പങ്കു വച്ച ലിസ്റ്റാണ്. കാണാത്തവർക്കായി ഒന്നു കൂടി.
1) Capernaum (Lebanese, 2018- netflix): Rating 9.9 /10 കണ്ടു കുറെ ദിവസങ്ങൾ കഴിഞ്ഞിട്ടും മനസ്സിൽ ഒരു മുറിവായി നിൽക്കുന്ന മൂവി. Nādīn Labikī സംവിധാനം ചെയ്ത ഈ മൂവി. ബെയ്റൂട്ടിലെ ഒരു തെരുവിൽ ജീവിക്കുന്ന സെയിൻ എന്ന പന്ത്രണ്ടുകാരന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ഈ മൂവി മുൻപോട്ട് നീങ്ങുന്നത്. ജനിപ്പിച്ച കുറ്റത്തിന് മാതാപിതാക്കൾക്ക് എതിരെ ഹര്‍ജി കൊടുക്കുന്ന സിയാനിൽ നിന്നാണ് മൂവി തുടങ്ങുന്നത്. ലബനോണിൽ ഉള്ള എത്യോപ്യൻ കുടിയേറ്റക്കാരി റഹിൽ, സഹോദരി സഹർ തുടങ്ങിയവരുമായുള്ള സെയിനിന്റെ ജീവിതമാണ് Capernaum എന്ന് ചുരുക്കി പ്പറയാം. തീർച്ചയായും എല്ലാവരും കാണേണ്ട മൂവി. ഏകദേശം രണ്ടു മാസങ്ങൾക്ക് മുൻപ് ശ്രീജിത യുടെയും, പ്രീത ജിപി യുടെയും പോസ്റ്റിൽ നിന്നാണ് ഈ മൂവിയെപ്പറ്റി ആദ്യമായി കേട്ടത്. ഞാൻ ഇതുവരെ കണ്ട മൂവി കളിൽ ഏറ്റവും മനസ്സിനു നീട്ടലുണ്ടാക്കിയ മൂവിയാണ് Capernaum. ആ നീറ്റൽ ഇതെഴുതുമ്പോളും പോയിട്ടില്ല.
2) Parasite (Korean, 2019) : Rating 6/10ഓസ്കാർ അവാർഡുൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ സിനിമയാണ് Bong Joon-ho സംവിധാനം ചെയ്ത Parasite. വളരെ പ്രതീക്ഷയോടെ കണ്ടത് കൊണ്ടാവും, അത്യധികം നിരാശപ്പെടുത്തിയ ഒരു ചിത്രമാണിത്. വളരെ നാടകീയമായി യഥാർത്ഥ ജീവിതവുമായി കൂട്ടാൻ പറ്റാത്ത ഒരു സിനിമ ആയാണ് എനിക്കിത് തോന്നിയത്. കൊറിയയിലെ ഒരു ധനിക കുടുംബത്തിലെ ജീവിതവുമായി ചുറ്റിപ്പറ്റിയുള്ള സിനിമയാണ് Parasite എന്ന് ഒറ്റവാക്കിൽ പറയാം. കണ്ടില്ലെങ്കിലും കുഴപ്പം ഇല്ലായിരുന്നു എന്ന് തോന്നിച്ച മൂവി.
3) 93 Days (Nigerian, 2016) : : Rating 8/10കണ്ടിരിക്കേണ്ട മൂവി. 2014 ൽ നൈജീരിയ യിൽ ഉണ്ടായ ‘ഇബോള വൈറസിന്റെ’ രോഗവ്യാപനം വളരെ വിജയകരമായി തടഞ്ഞ കഥയാണ് 93 Days.
4) Green Book (English 2018): : Rating 9/10ഓസ്ക്കാർ Oscars for Best Picture, Best Original Screenplay, and Best Supporting Actor തുടങ്ങിയ അവാർഡുകൾ നേടിയ ചിത്രം. 1962 ൽ ആണ് കഥ നടക്കുന്നത്. പിയാനിസ്റ്റ് ആയ Dr. ഡോൺ ഷേർലി എന്ന കറുത്ത വംശജൻ നേരിടുന്ന വിവേചനം കൃത്യമായി ചിത്രീകരിച്ചിരിക്കുന്നു. ബ്ലാക്ക് ലൈഫ് മാറ്റർ മൂവ്മെന്റ് ഒക്കെ നടക്കുന്ന സമയത്ത് വളരെ പ്രസക്തമായ ചിത്രം. സുഹൃത്തായ ടോം മങ്ങാട്ട് പറഞ്ഞാണ് ഇതും താഴെ കൊടുത്തിരിക്കുന്ന Roma, The Pursuit of Happyness എന്നിവ കണ്ടത്.
5) Roma (Spanish/ മെക്സിക്കൻ, 2018): : Rating 9.5/10 പത്ത് ഓസ്കാർ നോമിനേഷൻ കിട്ടിയ മൂവി ആൺ റോമാ. Capernaum ഉണ്ടാക്കിയ പോലെയുള്ള ഒരു നീറ്റൽ മനസ്സിൽ ഉണ്ടാക്കിയ മൂവി. ബ്ലാക്ക് ആൻഡ് വൈറ്റ് ആയി ചിത്രീകരിച്ച മൂവി ആണ്. 1970 കളിലെ ജീവിതമാണ് ഇതിവൃത്തം. ക്ലിയോ എന്ന മെക്സിക്കൻ വീട്ടു ജോലിക്കാരിയുടെ ജീവിതയുമായി ചുറ്റിപ്പറ്റിയുള്ള കഥ. ഉറപ്പായും കാണണം. എനിക്കൊരു മെക്സിക്കൻ സുഹൃത്തുണ്ടായിരുന്നു, അവർ പറഞ്ഞു കേട്ട് മെക്സിക്കോയുടെ ജീവിത പശ്ചാത്തലം കുറെയൊക്കെ പരിചയം ഉണ്ട്. അതു കൊണ്ട് മൂവി വളരെ ആകർഷകം ആയി തോന്നി.
6) 12 Years a Slave (English 2013): : Rating 8/101840 കളിലെ കറുത്ത വർഗ്ഗക്കാരുടെ അമേരിക്കയിലെ ജീവിതം. കണ്ടിരിക്കേണ്ട ചിത്രം. Northup എന്ന ആളുടെ ജീവിതം ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
7) Layla M. (Dutch 2016): : Rating 7.5 /10നെതര്‍ലന്‍ഡ് സിൽ താമസിക്കുന്ന ലൈല എന്ന മൊറോക്കൻ വംശജയുടെ ജീവിതമാണ് ലൈല. സാധാരണ ജീവിതം നയിക്കുന്ന കുടിയറ്റക്കാരായ മാതാപിതാക്കളുടെ മക്കൾ എങ്ങിനെ തീവ്ര ആശയങ്ങളിൽ അകപ്പെടുന്നു എന്ന് കാണിക്കുന്ന ചിത്രം.
8) The Boy Who Harnessed the Wind (English 2019): : Rating 8/10മലാവി എന്ന ആഫ്രിക്കൻ രാജ്യത്തെ വില്യം കംവമ്പ എന്ന കുട്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് ഉണ്ടാക്കിയെടുത്ത windmill (കാറ്റാടിമില്ല്) ഉപയോഗിച്ച് വരള്‍ച്ചയെ നേരിട്ട കഥയാണ് The Boy Who Harnessed the Wind. കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്.
9) The Purge (English 2013): : Rating 6/10ഹൊറർ / ക്രൈം മൂവികൾ ഇഷ്ടമുള്ളവർക്കായി. പേടിപ്പെടുത്തുന്ന ദൃശ്യങ്ങൾ ധാരാളമുള്ള മൂവി. കണ്ടില്ലെങ്കിലും ഒന്നും സംഭവിക്കുമായിരുന്നില്ല എന്ന് തോന്നിയ മൂവി. ക്രൈം സീനുകൾ ആണ് ആ ചിത്രം മനസ്സിൽ നിൽക്കാൻ കാരണം.
10) The Pursuit of Happyness (English 2006): : Rating 9/10മനസ്സിൽ ഒരു മുറിവുണ്ടാക്കിയ ചിത്രം. വിൽ സ്മിത്തും മകൻ Jaden സ്മിത്തും തർത്തഭിനയിച്ച ചിത്രം. ഹോംലെസ്സ് ആയ ഒരു സെയിൽസ് പേഴ്സൺന്റെ കഥയാണ് The Pursuit of Happyness. തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രം.
By, സുരേഷ് സി പിള്ള