അടുത്തിടെപരിചയമുള്ള ഒരു വീട്ടിൽ പോകാൻ ഇടയായി. അവിടുത്തെ ആൻറി സംസാരിക്കുന്നതിനിടയിൽ പ്രാർത്ഥനാ ജീവതത്തെകുറിച്ചും സംസാരിക്കുകയുണ്ടായി. പ്രാർത്ഥിക്കാൻ ഒക്കെ ഇഷ്ടമുള്ള, അല്ലെങ്കിൽ ആഗ്രഹമുള്ള ഉള്ള ആളാണ് പല കാര്യങ്ങളും പറഞ്ഞുവരുന്നതിനിടയ്ക്ക് എന്നോട് ഒത്തിരി വിഷമത്തോടെ ഇവിടത്തെ അച്ചായൻ വിശ്വാസം കുറച്ച് കുറവാ, പള്ളി പോവാൻ ഒക്കെ മടിയാ എന്നൊക്കെ പറഞ്ഞു കരയാൻ തുടങ്ങി ഒരുപാട് വിഷമം ഉണ്ടെന്ന് തോന്നി.
ഞാൻ പറഞ്ഞു അച്ചായന് വിശ്വാസം കുറവുണ്ടെങ്കിലും അതിനുള്ളത് കൂടി ആൻറിക്ക് തന്നിട്ടുണ്ടല്ലോ, പിന്നെന്താ വിഷമിക്കുന്നേ ദൈവം എപ്പോഴും എന്തെങ്കിലും കുറവുള്ള ജീവിതപങ്കാളിയെ തന്നിട്ടുണ്ടെങ്കിൽ അതിനു പകരം നമുക്ക് കുറച്ചു കൂടി ആ അനുഗ്രഹം കൂടുതൽ ആയിട്ട് തന്നിട്ടുണ്ടായിരിക്കും, ആതുപയോഗിച്ചു നമുക്ക് ജീവിതപങ്കാളിയെ നേടിയെടുക്കാൻ കഴിയും എന്ന് ഉറപ്പുള്ളതു കൊണ്ടാ ആൻറിയുടെ കൈയിൽ തന്നെ തന്നത്.
പലപ്പോഴും കേൾക്കുന്ന ഒരു കാര്യം തന്നെയാ ഇത്, ഞാൻ ആഗ്രഹിക്കുന്ന പോലെ ജീവിതപങ്കാളി അല്ലെങ്കിൽ മക്കൾ /മാതാപിതാക്കൾ വന്നിട്ടില്ലെങ്കിൽ/ പെരുമാറിയിട്ടിലെങ്കിൽ/ പ്രാർത്ഥിക്കുന്നില്ല എങ്കിൽ പിന്നെ പരാതിയാ, ദൈവം എന്തിനാ എനിക്ക് മാത്രം ഇങ്ങനെ തന്നത്. അവരുടെ ജീവിതപങ്കാളി പ്രാർത്ഥിക്കുന്നുണ്ട്, അവിടുത്തെ മക്കൾ പള്ളിയിൽ പോകുന്നുണ്ട് എന്നിട്ട് എൻറെ മാത്രം എന്താ ഇങ്ങനെ!
ശരിയാ, മാനുഷികമായി ചിന്തിച്ചാൽ വിഷമിക്കാൻ വേറെ കാരണങ്ങൾ ഒന്നും വേണ്ട, എപ്പോഴും എന്തെങ്കിലും ഡിസബിലിറ്റി ഉള്ള കുട്ടികളെ ദൈവം കൊടുക്കുന്നത് ആ വിശുദ്ധരായ കുഞ്ഞുങ്ങൾ എവിടെയാണ് സുരക്ഷിതർ എന്ന് നോക്കിയിട്ടാ. ആ മാതാപിതാക്കളാ എന്റെ കുഞ്ഞിനെ പൊന്നുപോലെ നോക്കുകയൊള്ളു എന്നറിഞ്ഞിട്ടാ ഈശോ അവർക്ക് സമ്മാനമായി അവരെ കൊടുക്കുന്നേ. മാനുഷികബുദ്ധിയിൽ പറയുമ്പോൾ ശരിയാണെന്നേ ‘മാതാപിതാക്കളുടെ പൂർവ്വ കാലത്തിലെ തെറ്റു കൊണ്ടാ ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കിട്ടിയത് ‘.
ജീവിതത്തില് ഒരിക്കൽ എങ്കിലും ഇങ്ങനെയൊന്ന് കേട്ടിട്ടുണ്ടാവും അല്ലെങ്കിൽ ഓർത്തിട്ട് ഉണ്ടാവും. അതുകൊണ്ടുതന്നെയാ ബൈബിളിലെ വി. യോഹന്നാന്റെ സുവിശേഷത്തില് ജന്മനാ അന്ധനായ ഒരുവനെ കണ്ടു ശിഷ്യന്മാർ ചോദിക്കുന്നത് ഇവൻ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവൻറെയോ ഇവൻറെ മാതാപിതാക്കന്മാരുടെ യോഅതിനു മറുപടിയായി ആയി ഈശോ പറയുന്നുണ്ട് ഇവൻറെയോ ഇവൻറെ മാതാപിതാക്കന്മാരുടെ യോ പാപം നിമിത്തമല്ല ദൈവത്തിൻറെ പ്രവർത്തികൾ ഇവനിൽ പ്രകടമാകേണ്ടതിനാണ്.
ഞാൻ പറഞ്ഞു വന്നത് ചിലപ്പോൾ നമ്മുടെ പ്രാർത്ഥന ആവാം പ്രവർത്തികൾ ആവാം മറ്റുള്ളവരുടെ വ്യക്തിജീവിതത്തിൽ മാറ്റങ്ങൾക്ക് വഴിതെളിക്കുന്നത് അതല്ലെങ്കിൽ ദൈവത്തിൻറെ പ്രവർത്തനങ്ങൾ അവരിൽ പ്രകടമാക്കുന്നത്. ചെറുതായിരുന്നപ്പോൾഅടുത്തുള്ള ഒരു ചേട്ടനുമായി സംസാരിക്കാൻ ഇടയായി സംസാരം തുടങ്ങിയത് അത് ഇന്ന് പള്ളിയിൽ പോയതാണോ എന്ന ചോദിച്ചു കൊണ്ടായിരുന്നു. ഞാൻ പള്ളിയിൽ പോവാറില്ല.
തുടർന്നു കുറെ കാരണങ്ങൾ എല്ലാം അദ്ദേഹം പറയുകയുണ്ടായി എല്ലാം കേട്ടിരുന്നു എന്നല്ലാതെ തിരിച്ച് ഒന്നും മിണ്ടിയില്ല. എൻറെ വീട് വരെ ആ സംസാരം തുടർന്നു വീട്ടിലെത്തിയിട്ടും അദ്ദേഹത്തെ മനസ്സിൽ നിന്നു പോകുന്നില്ല. അദ്ദേഹത്തിൻറെ ഇങ്ങനെ ഒരു തീരുമാനത്തിന് കാരണം ഇവിടെ പ്രസക്തമല്ല. എങ്കിലും അന്നത്തെ കുടുംബ പ്രാർത്ഥന മുതല് ഞാൻ അദ്ദേഹത്തിനായി ഒരു രഹസ്യം മാറ്റിവെച്ചു.
സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ഇകാര്യത്തിന് വേണ്ടി ജപമാല ചൊല്ലാൻ തുടങ്ങി ജപമാലയിൽ ഇടയ്ക്കിടെ ഈ നിയോഗം പറഞ്ഞുകൊണ്ടേയിരുന്നുഅമ്മയ്ക്ക് എൻറെ ആവശ്യം മാറിപ്പോകരുതല്ലോ. ഞായറാഴ്ച വന്നു പോയിക്കൊണ്ടിരുന്നു അപ്പോഴെല്ലാം ഞാൻ ചോദിക്കും ഇന്ന് പള്ളി പോയോ ഇല്ലെന്ന് എന്ന് ഉള്ള മറുപടിയാ എന്നും. പിന്നീട് എനിക്ക് വാശിയായി ഇത് നടത്തിയിട്ട് അടുത്ത കാര്യം ഞാൻ ചോദിക്കു എന്ന് മനസ്സിൽ ഉറപ്പിച്ചു വീണ്ടും വീണ്ടും പ്രാർത്ഥിക്കാൻ തുടങ്ങി.
എൻറെ അമ്മയും ഇത് കേൾക്കുന്നുണ്ടായിരുന്നു അമ്മ ഒന്നും പറഞ്ഞില്ല അദ്ദേഹത്തെ വീണ്ടും കാണാനിടയായപ്പോൾ അ മ്മ പറഞ്ഞു ചേട്ടന് വേണ്ടി അവൾ പ്രാർത്ഥിക്കണകേൾക്കാം. എന്താണെന്ന് അറിയില്ല പിന്നീട് എന്തൊക്കെയോ വർത്താനം ഒക്കെ പറഞ്ഞു കൂട്ടത്തിൽ ആ ചേട്ടൻ കൂട്ടിച്ചേർത്തു എന്തൊക്കെ പറഞ്ഞാലും പ്രാർത്ഥിച്ചാലും ഞാൻ പള്ളിയിൽ പോവുകയോ കുമ്പസാരം കുമ്പസാരിക്കുകയോ ഇല്ല.
അതൊന്നും ഒന്നും എന്നെ തളർത്തുന്ന കാര്യം ആയിരുന്നില്ല പൂർവാധികം ശക്തിയോടെ പഴയ പരിപാടി ഞാൻ തുടർന്നു. പിന്നീടെപ്പോഴോ ഞാനും പരാതി പറഞ്ഞു ഞാൻ പ്രാർത്ഥിച്ചിട്ട് നീ കേൾക്കുന്നില്ലല്ലോ, പ്രാർത്ഥിക്കാൻ തുടങ്ങിയിട്ട്കുറെ നാളായി ഇതുവരെ ഒരു മാറ്റവും ഇല്ല ഞാനിങ്ങനെ പ്രാർത്ഥിക്കണോ.
കുറച്ചുകഴിയുമ്പോൾ വീണ്ടും പ്രാർത്ഥന തുടങ്ങും ഞാൻ വിട്ടു കൊടുക്കില്ല എന്ന് മനസ്സിൽ പറയും. കുറച്ചു നാൾ ആ ചേട്ടനെ കണ്ടില്ല. എനിക്കും തിരക്കായിരുന്നു അദ്ദേഹം അമ്മയെ കണ്ടപ്പോൾ പറഞ്ഞു അവൾ എന്തിയേ ഞാൻ വേളാങ്കണ്ണി അമ്മയുടെ അടുത്തു പോയി കുമ്പസാരിച്ചു. പെട്ടെന്ന് ഒരു തോന്നൽ ഉണ്ടായി അങ്ങനെ പോയതാ അവളോട് പറയാൻ വേണ്ടിയാ വന്നേ അവളോട് പറയണം ഞാൻ വന്നപ്പോൾ തന്നെ എന്നെ അമ്മ എന്നോട് പറഞ്ഞു അതെനിക്ക് വിശ്വാസമായിരുന്നില്ല. പഴയ തോമാശ്ലീഹായുടെ പിൻഗാമി അല്ലേ, അതിൻറെ കുറവ് എനിക്കും ഉണ്ട്. പിന്നീട് ചേട്ടനെ കണ്ടപ്പോഴാണ് ആണ് എനിക്ക് വിശ്വാസം ആയത്.
ഞാൻ പ്രാർത്ഥിച്ചിട്ട് ആണെന്നല്ല, ഇകാര്യത്തിനു വേണ്ടി എന്നെ ആയിരിക്കാം ഈശോ നിയോഗിച്ചത് വിശുദ്ധ മർക്കോസ് സുവിശേഷത്തിൽ പറയുന്നു: പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന ഇന്ന് എന്തും ലഭിക്കും എന്ന് വിശ്വസിക്കുവിൻ നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും. പിന്നീട് കുറച്ചുനാളത്തേക്ക് പ്രാർത്ഥനയിൽ ആ മനുഷ്യനും ഉണ്ടായിരുന്നു പിന്നീട് ഞാൻ അത് മറന്നു. പക്ഷേ നമ്മൾ ഒരു കാര്യം നേടിയിട്ടുണ്ടെങ്കിലും തുടർന്ന് നിലനിൽക്കണമെങ്കിൽ നമ്മുടെ പ്രാർത്ഥന ആവശ്യമാണ്.
അല്ലെങ്കിൽ, വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുന്നതുപോലെ പോലെ അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടു പോകുമ്പോൾ വരണ്ട സ്ഥലങ്ങളിലൂടെ കൂടെ അലഞ്ഞു നടന്നതിനു ശേഷം ഇറങ്ങി പോന്ന ഭവനത്തിലേക്ക് മടങ്ങിവരും. ആ സ്ഥലം സ്ഥലം ആളൊഴിഞ്ഞു അടിച്ചുവാരി സജ്ജീകരിക്കപെട്ടു എന്നു കാണുമ്പോൾ തന്നെക്കാൾ ദുഷ്ടരായ 7 ആത്മാക്കളെ കൂടി തന്നോടൊപ്പം കൊണ്ട് വരികയും വാസം ഉറപ്പിക്കുകയും ചെയ്യും.
അതുകൊണ്ട്, പശുദ്ധ അമ്മയ്ക്ക് അ പ്രത്യേകമായി ആയ സമർപ്പിച്ചിട്ടുള്ള ഉള്ള ഈ മാസത്തിൽ നമ്മുടെ കുടുംബത്തിൽ ഉണ്ടാവുന്ന കുറവുകളും മറ്റും നികത്താൻ പരിശുദ്ധ അമ്മയുടെയുടെ സഹായം തേടാം. അമ്മ പറയുന്നത് മോൻ കേൾക്കാതിരിക്കില്ല. ചില സഹനങ്ങൾ മറ്റു ചിലരുടെ വ്യക്തിജീവിതത്തിൽ ചില മാറ്റങ്ങൾ വരുത്തും. അതിനു വേണ്ടിയാ നമ്മെ ഓരോരുത്തരെയും നിയോഗിച്ചിട്ടുള്ളത്. പുറത്തു ഉള്ളവരോട് പറഞ്ഞു കരഞ്ഞ് കുറച്ചുനേരത്തേക്ക് അ വിഷമം തീർക്കുന്നതിനേക്കാൾ എത്രയോ നല്ലതാ നമ്മെ കേൾക്കുന്ന നമ്മുടെ അമ്മയോട് പറയുന്നത്.
നമുക്കും പറയാം നമ്മുടെ കൊച്ചു കൊച്ചു വിഷമങ്ങൾ ഒക്കെ. അപ്പോ അമ്മപറയും സാരമില്ലാന്നേ ഞാൻ പറയാം കേട്ടോ മോനോട്. നിനക് അവനില്ലേ അതിനു വേണ്ടിയല്ലേ എന്റെ കുഞ്ഞ് കയ്യും വിരിച്ച് പിടിച്ച് ഇങ്ങനെ കിടക്കുന്നത് അവിടേക്ക് വെച്ചോ കേട്ടോ എല്ലാം. നിനക്ക് വേണ്ടി പറയാൻ ഞാനുണ്ട്. നിന്റെ കുറവുകളെ നിറവുകളാക്കാൻ അവനേ കഴിയൂ, നിന്റെ ബലഹീനതയിലാ അവന്റെ ശക്തി പൂർണ്ണമായും പ്രകടമാകുന്നത്.
By, Jismy Edapulavan