കണ്ണൂർ: കഷ്ടതകളോടും ദുരിതത്തോടും പടപൊരുതി നേടിയ വിജയം!
എത്ര അഭിനന്ദനങ്ങളറിയിച്ചാലും ആ വാക്കുകൾ എല്ലാം ഈ സഹോദരിയുടെ പ്രയത്നത്തിന്റെ മുന്നിൽ ഒരുപക്ഷെ കുറഞ്ഞു പോയേക്കാം…
ഇത് അശ്വനി സി.പി. കണ്ണൂർ കൊട്ടിയൂരിലെ തോലമ്പ്ര പുരളിമലയിലെ കുറിച്ച്യ സമുദായത്തിൽ നിന്നും ബിഎഎംഎസ് ബിരുദം നേടി ഡോക്ടർ ആയ ആദ്യത്തെ യുവതി. എറണാകുളം തൃപ്പൂണിത്തറ ഗവ: ആയുർവേദ മെഡിക്കൽ കോളേജിലെ 2016 ബാച്ച് വിദ്യാർത്ഥിനിയാണ്.
നാല് വർഷം മുമ്പ് പിതാവിൻ്റെ ആകസ്മിക നിര്യാണത്തിൽ തകർന്നു പോയ കുടുംബത്തെ കൂലി പണി ചെയ്ത് കിട്ടുന്ന വരുമാനം കൊണ്ട് അമ്മ ശ്യാമളയാണ് കൈപിടിച്ചുയർത്തിയത്.
പ്രാഥമിക വിദ്യാഭ്യാസം തോലമ്പ്ര യുപി സ്കൂളിലും. തുടർന്ന് ചെണ്ടയാട് ജവഹർ നവോദയ വിദ്യാലയത്തിൽ നിന്ന് പത്താംതരവും, , മാലൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നിന്ന് പ്ലസ്റ്റുവും പാസായതിനു ശേഷം മെഡിക്കൽ എൻട്രസിൽ ഉന്നത വിജയം നേടിയാണ് ബിഎഎംഎസിന് ചേർന്നത്. അശ്വിനിക്ക് 3 സഹോദരിമാരുണ്ട്. മൂത്ത സഹോദരി രമ്യയുടെയും, ശ്യാമിലിടെയും വിവാഹം കഴിഞ്ഞു.മറ്റൊരു സഹോദരി അശ്വതി BSC നേഴ്സിംഗ് കഴിഞ്ഞ് കണ്ണൂർ കൊയിലി ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു.
ഏറെ പരിമിധികളിൽ നിന്നും ഒത്തിരി യാതനകൾ സഹിച്ച് പഠിച്ച് ഡോക്ടറായി മാറിയ അശ്വിനിയ്ക്ക് എല്ലാവിധ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു.