Author: nasraayan

നമ്മിലെ വിശ്വസ്തതയുടെ കണക്കുപുസ്തകം… വി. ലൂക്കായുടെ സുവിശേഷത്തിലെ ഗുണപാഠകഥകളിൽ ഒന്നാണിത്. ഒരു ഉദാഹരണകഥ, ഉപമയായി അവതരിപ്പിച്ചിരിക്കുന്നു. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ, വിവേകപൂർവ്വമായ പെരുമാറ്റം, ജീവിതം ഭദ്രമാക്കാൻ അനിവാര്യമാണ് എന്നതാണ്, ഇതിലെ കഥാസാരം. സമ്പത്തിന്റെ വിനിയോഗം ഏറെ വിവേകപൂർവ്വമായിരിക്കണം, ദുർവ്യയത്തിന്റെ ധൂർത്ത് കലരാതെ, അവ കൈകാര്യം ചെയ്യാൻ പഠിക്കണം. ഈ ഉപമയിൽ, ധാർമ്മിക മാനങ്ങളൊന്നും നോക്കുന്നില്ല, മറിച്ച്, ഇതിലെ വിവേകം നിറഞ്ഞ പ്രവർത്തിമാത്രം മാതൃകയാക്കണമെന്നാണവൻ നമ്മെ ഉപദേശിക്കുന്നത്. പലപ്പോഴും, സമ്പത്ത് നമ്മെ കൈവിടും, എന്നാൽ, സമ്പത്തുകൊണ്ടു നല്ല സ്നേഹബന്ധങ്ങൾ സ്ഥാപിക്കാനായാൽ, അവർ നമ്മെ കൈവിടുകയില്ല. ഭൂമിയിലെ സമ്പത്തിനാലുള്ള സദ്പ്രവർത്തികളാൽ, സ്വർഗ്ഗത്തിൽ ഇടം കണ്ടെത്താൻ കഴിയണമെന്നും, ഇത് മറ്റൊരു രീതിയിൽ നമ്മെ ഉദ്ബോധിപ്പിക്കുന്നു. ദാനശീലമെന്ന മഹാശീലം, നമ്മിൽ വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകതയും, ഈ ഉപമയിൽ രൂഢമൂലമായിരിക്കുന്നു. ധനത്തിന്റെ കൈകാര്യതയിൽ, ഉത്തരവാദിത്വബോധവും വിശ്വസ്തതയും നാം മുതൽക്കൂട്ടാകണം. സമ്പന്നതയെ ദൈവമായി കരുതരുത്, അതിനെ കൂടുതലായി ആശ്രയിക്കരുത്, സമ്പത്തിന് അടിമയായി അതിനെ സേവ ചെയ്യരുത്. നമ്മിലെ ഏക ആശ്രയവും, സേവനശുശ്രൂഷയും ദൈവത്തിലായിരിക്കണം.…

Read More

ജീവിച്ചിരിക്കുമ്പോള്‍ തന്നെ ‘മഹാന്‍’ എന്ന് ആളുകള്‍ വിളിച്ചു തുടങ്ങിയ വിശുദ്ധനാണ് വി. ആല്‍ബര്‍ട്ട്. വി. തോമസ് അക്വിനാസിന്‍റെ ഗുരു കൂടിയാണ് ഇദ്ദേഹം. ഇന്നത്തെ ജര്‍മനിയുടെ ഭാഗമായിരുന്ന സ്വാബിയ എന്ന സ്ഥലത്താണ് ആല്‍ബര്‍ട്ട് ജനിച്ചത്. പിതാവ് ഉന്നതപദവിയിലിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥനായിരുന്നു. പാദുവാ സര്‍വകലാശാലയിലായിരുന്നു വിദ്യാഭ്യാസം. ഡൊമിനിക്കന്‍ സഭയുടെ ആരംഭകാലത്ത് സുവിശേഷ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ആല്‍ബര്‍ട്ട് പുരോഹിതനാകാന്‍ തീരുമാനമെടുത്തു. പുരോഹിതനായ ശേഷം ഡൊമിനിക്കന്‍ സഭയില്‍ ദൈവശാസ്ത്രം പഠിപ്പിച്ചുപോന്നു. കൊളോണ്‍, പാരീസ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അധ്യാപകവൃത്തി. ഇക്കാലത്താണ് പിന്നീട് ലോകം അറിയപ്പെടുന്ന വിശുദ്ധനായി മാറിയ തോമസ് അക്വിനാസിനെ പഠിപ്പിച്ചത്. പ്രകൃതിശാസ്ത്രവും തത്വശാസ്ത്രവും തമ്മില്‍ ഇടകലര്‍ത്തി നിരവധി പഠനങ്ങള്‍ നടത്തിയ ആല്‍ബര്‍ട്ട് നിരവധി പുസ്തകങ്ങളും രചിച്ചു. തത്വചിന്ത യൂറോപ്പിലേക്ക് കൊണ്ടുവന്നതു ആല്‍ബര്‍ട്ടായിരുന്നുവെന്ന് വേണമെങ്കില്‍ പറയാം. ഗ്രീക്ക്, അറബിക് ശാസ്ത്രങ്ങളും അദ്ദേഹം യൂറോപ്പിനു പരിചയപ്പെടുത്തി. ഗ്രീക്ക് തത്വചിന്തകനായ അരിസ്‌ടോട്ടിലിന്‍റെ സ്ഥാനമാണ് ജനങ്ങള്‍ ആല്‍ബര്‍ട്ടിനു നല്‍കിയിരുന്നത്. വിശ്വാസത്തെ യുക്തിയുമായി ബന്ധപ്പെടുത്തിയുള്ള അദ്ദേഹത്തിന്‍റെ പ്രസംഗങ്ങളും പഠനങ്ങളും ഏറെ ജനപിന്തുണ നേടിയെടുത്തിരുന്നു.…

Read More

ടോണി ചിറ്റിലപ്പിള്ളി കേരളത്തിലെ കത്തോലിക്കാ സഭയിലെ ചില സന്യാസ സഭകളിലെ സ്കൂളുകളിലും കോളേജുകളിലും നടന്ന ഹാലോവീനുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ വിശ്വാസികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. പിന്നീട് ക്ഷമാപണം നടത്തി ബന്ധപ്പെട്ടവർ തലയൂരിയെങ്കിലും കത്തോലിക്കാ സഭയിൽ കയറിക്കൂടിയിരിക്കുന്ന ഇത്തരം വിജാതീയ ആഘോഷങ്ങൾ നാം തീർച്ചയായും ചർച്ചകൾക്കും ആവശ്യമായ തിരുത്തൽ നടപടികൾക്കും വിധേയമാക്കണം. കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരെ എത്തിനിൽക്കുന്ന ഈ ആഭാസങ്ങൾ പടിക്കു പുറത്തു നിറുത്തണം. ക്രിസ്തുവിനുമുമ്പ് യൂറോപ്പിൽ ജീവിച്ച അപരിഷ്‌കൃതരും സത്യദൈവ വിരുദ്ധരുമായിരുന്ന വിജാതീയരുടെ അന്ധവിശ്വാസത്തിലധിഷ്ഠിതമായ ദുരാചാരത്തിൽനിന്നാണ് ഈ ആഘോഷം ആരംഭിച്ചതെങ്കിലും സകല വിശുദ്ധരുടെയും തിരുനാളിന് (ഓൾ സെയിന്റ്‌സ് ഡേ) തലേദിവസം എന്നുള്ള ‘ആൾ ഹോളോസ് ഈവ്’ എന്ന ഇംഗ്ലീഷ് വാക്കിൽനിന്നാണ് ഹാലോവീൻ എന്ന പേര് ഉണ്ടാകുന്നത്. നിർഭാഗ്യവശാൽ ഹാലോവീനുമായി ബന്ധപ്പെട്ട് കുഞ്ഞുങ്ങളുടെ മുമ്പിൽ അവതരിപ്പിക്കപ്പെടുന്നതും അവരെ പങ്കാളികളാക്കുന്നതും ഭീകരരൂപങ്ങളും സാത്താൻവേഷങ്ങളും അസ്ഥികൂടങ്ങളും അപസർപ്പക കഥകളിലെ കഥാപാത്രങ്ങളുടെ ഛായകളും രക്തരക്ഷസുകളും രാക്ഷസ ഭാവങ്ങളുമൊക്കെയാണ്. ഇത്തരം വേഷങ്ങളും ഉൽപ്പന്നങ്ങളും വിറ്റഴിച്ച് ലാഭംകൊയ്യാനുള്ള കച്ചവടതന്ത്രത്തിന്റെ ഭാഗമായി…

Read More

മാർട്ടിൻ N ആന്റണി വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും ചെയ്യും. കാരണം, രോഗാതുരമാണ് ലോകം. എന്നിട്ടും നമ്മൾ അതിനെ ഒഴിവാക്കുന്നില്ല. യേശുവിനെപ്പോലെ അതിന് സൗഖ്യം നൽകാൻ ശ്രമിക്കുന്നവരുടെയിടയിൽ നമ്മളും ജീവിക്കുന്നു. യേശുവിന്റെ അവതാരം ലോകത്തിന്റെ തിന്മകളെ പരിഹരിച്ചോ എന്ന് ചോദിച്ചാൽ ഉത്തരം പറയാൻ ബുദ്ധിമുട്ടുള്ള കാര്യമാണ്. പക്ഷെ അവനിലുള്ള വിശ്വാസം അക്രമത്തിനും വിദ്വേഷത്തിനും എതിരെയുള്ള ഒരു നിലപാടാണെന്ന കാര്യത്തിൽ തർക്കമില്ല. അത് തിന്മയ്ക്കെതിരെയുള്ള പോരാട്ടം തന്നെയാണ്. യേശുവും അവന്റെ അനുയായികളും ജറുസലേം ദേവാലയവും നമ്മുടെ ശരീരമെന്ന ആലയവും ഈ ലോകം തന്നെയും മരണത്തിന്റെയും പുനർജന്മത്തിന്റെയും, കുരിശിന്റെയും പുനരുത്ഥാനത്തിന്റെയും അനുഭവത്തിലൂടെ കടന്നുപോകണം എന്നാണ് ഇന്നത്തെ സുവിശേഷം വിവക്ഷിതമാക്കുന്നത്. ഇത് പ്രപഞ്ച ചരിത്രത്തിന്റെ അലിഖിത നിയമമാണ്. എല്ലാം കുരിശിൽ കേന്ദ്രീകൃതമാണ്. എല്ലാം പുനരുത്ഥാനത്തിൽ നവീകൃതവുമാണ്. ലോകം വലിയൊരു തീഗോളത്തിൽ അവസാനിക്കും എന്നതല്ല പുതിയ നിയമത്തിലെ അന്ത്യകാല കാഴ്ചപ്പാട് (eschatology). മറിച്ച് അതിനൊരു പുതിയ…

Read More

ജിൽസ ജോയ് “ആരാണ് മിഷണറി? എനിക്ക്, മിഷണറിയെന്നു വെച്ചാൽ തിരുഹൃദയത്തെ വിട്ടുവീഴ്ചയില്ലാതെ സ്നേഹിക്കുന്ന ആളാണ്. അദ്ധ്വാനം, സന്തോഷദുഖങ്ങൾ. അങ്ങനെ എല്ലാറ്റിനെയും, മറ്റുള്ളവരുടെ രക്ഷക്കായി, അവളുടെ ജീവിതം തന്നെ ഇല്ലാതാക്കിക്കൊണ്ട് സ്വീകരിക്കുമ്പോഴും പ്രകാശം പരത്തികൊണ്ടിരിക്കുന്ന ഒരു മെഴുതിരിയാണവൾ”. ആരാണ് ഇത് പറഞ്ഞ ഫ്രാൻസെസ് സേവ്യർ കബ്രിനി ? ഇന്ന്…. അമേരിക്കയുടെ അപ്പസ്തോല, കുടിയേറ്റക്കാരുടെ മധ്യസ്ഥയായ വിശുദ്ധ, വിശുദ്ധ പദവിയിലേക്ക് എത്തിയ ആദ്യത്തെ അമേരിക്കക്കാരി. തുടങ്ങിയ വിശേഷണങ്ങൾ ‘മദർ കബ്രിനി’ -ക്കുണ്ടെങ്കിൽ അതെല്ലാം തുടങ്ങിയത് മിഷൻ പ്രവർത്തനങ്ങളോട് ചെറുപ്പം തൊട്ടേ അവളുടെ ഉള്ളിൽ എരിഞ്ഞ സ്നേഹത്തിൽ നിന്നാണ്. അമേരിക്കൻ പൗരത്വം ഉണ്ടായിരുന്നെങ്കിലും അവൾ ജനിച്ചത് ഇറ്റലിയിലായിരുന്നു. മരിയ ഫ്രാന്സെസ്ക, അഗസ്റ്റിനോയുടെയും സ്റ്റെല്ല കബ്രിനിയുടെയും പതിമൂന്നാമത്തെ കുഞ്ഞായി ഇറ്റലിയിലെ ലൊമ്പാർഡിയിൽ 1850 ജൂലൈ 15 -നു മാസം തികയാതെ പിറന്നു. തീരെ ആരോഗ്യമില്ലാതിരുന്നതുകൊണ്ട്, മരിച്ചുപോകുമെന്നു വിചാരിച്ച് ജനിച്ച അന്നുതന്നെ അവളുടെ മാതാപിതാക്കൾ അവളെയും കൊണ്ട് മാമോദീസത്തൊട്ടിയുടെ അടുത്തേക്കോടി. അവളുടെ അനാരോഗ്യാവസ്ഥയെ അവൾ അതിജീവിച്ചെന്നു മാത്രമല്ല സഭയിൽ…

Read More

അയര്‍ലന്‍ഡിലെ കില്‍ദാരെ എന്ന രാജ്യത്ത്‌ ഏതാണ്ട് 1128-ലാണ് വിശുദ്ധ ലോറന്‍സ്‌ ഒ’ ടൂളെ ജനിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ്‌ ഹൈ മുറെയിലെ മുഖ്യ നേതാവായിരുന്നു. അമ്മയാകട്ടെ ഒ’ ബിര്‍നെ വംശത്തില്‍പ്പെട്ടവളും. പത്താമത്തെ വയസ്സില്‍ ലെയിന്‍സ്റ്ററിലെ രാജാവായ മാക് മുറെഹാദിന് ഒരു ആള്‍ജാമ്യമായി അദ്ദേഹത്തെ നല്‍കുകയും, വളരെ മനുഷ്യത്വരഹിതമായി രാജാവ്‌ അദ്ദേഹത്തോട് പെരുമാറുകയും ചെയ്തു. അതിനാല്‍ അദ്ദേഹത്തിന്‍റെ പിതാവുമായുള്ള ഉടമ്പടി പ്രകാരം വിശുദ്ധനെ ഗ്ലെന്‍ഡാലൊയിലെ മെത്രാന്‍റെ പക്കലേക്കയച്ചു. അവിടെ വെച്ചാണ് അദ്ദേഹം നന്മയുടെ മാതൃകയായാണ് ജീവിക്കാന്‍ തീരുമാനിച്ചത്. അതിനാല്‍ തന്‍റെ 25-മത്തെ വയസ്സില്‍ മെത്രാന്‍റെ മരണശേഷം ഇദ്ദേഹത്തെ അവിടത്തെ മെത്രാനായി വാഴിച്ചു. അദ്ദേഹം തന്‍റെ ജനത്തെ വളരെയേറെ നന്മയിലും വിവേകത്തിലും നയിച്ചു. 1161-ല്‍ ഡൂബ്ലിനിലെ പരിശുദ്ധ സഭയെ നയിക്കുവാനായി സര്‍വ്വസമ്മതനായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1171-ല്‍ വിശുദ്ധ ലോറന്‍സ്‌ തന്‍റെ രൂപതാ സംബന്ധമായ കാര്യങ്ങള്‍ക്കായി ഇംഗ്ലണ്ടിലെ ഹെന്റി രണ്ടാമനെ സന്ദര്‍ശിച്ചു. അവിടെ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നതിനായി അള്‍ത്താരയിലേക്ക്‌ വരുന്ന വഴി ഒരു സമനില തെറ്റിയവന്‍ വിശുദ്ധനെ…

Read More

യാഥാർഥ്യങ്ങൾ അറിഞ്ഞു ജീവിക്കാൻ… ഈ വചനഭാഗത്ത്, ദൈവത്തിൻ്റെ അനുശാസനങ്ങളുടെയും കൽപ്പനകളുടെയും സാര സംഗ്രഹമായ, അകക്കാമ്പ് വെളിപ്പെടുത്തുകയാണ് അവൻ.നിയമജ്ഞൻ്റെ ചോദ്യത്തിനു മറുപടിയായി നിൻ്റെ ദൈവമായ കർത്താവിനെ പൂർണ്ണഹൃദയത്തോടും, പൂർണ്ണ ആത്മാവോടും, പൂർണ്ണമനസ്സോടും, സർവ്വശക്തിയോടും കൂടെ സ്നേഹിയ്ക്കുക എന്നതും, നിന്നെ പോലെ നിൻ്റെ അയൽക്കാരനെ സ്നേഹിക്കുക എന്നതുമാണ്, കൽപ്പനകളുടെ ഉൾപ്പൊരുൾ എന്നവൻ വ്യക്തമാക്കുന്നു. നിയമജ്ഞൻ്റെ ബുദ്ധിപൂർവ്വമായ മറുപടിയിൽ യേശു അവന് ദൈവരാജ്യത്തോടടുത്ത ഒരു സ്ഥാനം നൽകുന്നു. യാഗങ്ങൾക്കും ബലികൾക്കും, അർത്ഥവും മഹത്വവും നൽകുന്നത്, അവ കല്പനകളുടെ അനുഷ്ഠാനങ്ങളിലൂടെ പൂർണ്ണമാകുമ്പോഴാണ്.ഏകസത്യ ദൈവത്തിൻ്റെ ബന്ധത്തിലൂടെ, ഈ പ്രപഞ്ചത്തെയും സർവ്വ സൃഷ്ടിജാലങ്ങളെയും കണ്ടറിയുന്നതാണ് മഹനീയം. അനുഷ്ഠാനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയുമിടയിൽ, കല്പനകളുടെ സാരാംശം നഷ്ടമാകാതിരിക്കാൻ നമുക്ക് അവനോട് പ്രാർത്ഥിക്കാം…..

Read More

ബ്രദർ സജിത്ത് നയിക്കുന്ന ധ്യാനം കത്തോലിക്കർക്ക് സംബന്ധിക്കുവാൻ കൊള്ളാവുന്നതാണോ? പെന്തകോസ്ത് സഭയിൽനിന്നും കാത്തോലിക്കാസഭയിലേയ്ക്ക് മടങ്ങിവന്ന ബ്രദർ സജിത്തിനെ സംശയദൃഷ്ടിയോടെയാണ് പല കത്തോലിക്കരും ഇപ്പോഴും കാണുന്നത്. ഈ അടുത്തകാലത്ത് ചില ഓൺലൈൻ മാധ്യമങ്ങൾ നടത്തിയ പരാമർശങ്ങൾ ഈ സംശയത്തെ പലരിലും ബലപ്പെടുത്തി. തന്മൂലം ചിലർ നിശബ്ദത പാലിച്ച് ഇദ്ദേഹത്തെ വീക്ഷിക്കുന്നു, (വീക്ഷിക്കുന്ന ഗണത്തിലായിരുന്നു ഞാനും) ചിലർ സ്നേഹത്തോടെ അദ്ദേഹത്തെ തിരുത്തുവാൻ ശ്രമിക്കുന്നു. എന്നാൽ മറ്റുചില കൂട്ടർ ഇദ്ദേഹം തട്ടിപ്പുവീരനാണെന്ന് പൂർണമായും വിധിയെഴുതി, പരസ്യമായും രഹസ്യമായും അപമാനിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ ഫലമായി ഇദ്ദേഹത്തിന്റെ ധ്യാനം കൂടുവാൻ, സാധാരണ ധ്യാനത്തോട് താല്പര്യമുള്ള ചിലർക്കെങ്കിലും താൽപര്യക്കുറവ് തോന്നുക മനുഷ്യസഹജം. സാധാരണ പ്രസംഗിക്കുന്നതുപോലെ അഭിഷേകവുമില്ലാതെയും വചനം പ്രസംഗിക്കാം. പക്ഷേ അതുവഴി ആത്മാവിന്റെ ഫലം നമ്മിൽ കൂടുതൽ വെളിപ്പെടണമെന്നില്ല. ഒരനുഭവും തോന്നാത്ത, വിരസമായ പ്രസംഗം എന്നൊക്കെ ചിലപ്പോൾ നമുക്ക് തോന്നാറില്ലേ..? പരിശുദ്ധാത്മാവിന്റെ പ്രവർത്തനം അവിടെ നടക്കാത്തതാവാം അതിന്റെ കാരണം. ബ്രദർ സജിത്തിൽ പരിശുദ്ധാത്മാവിന്റെ അഭിഷേകമുണ്ടോ..? ധ്യാനം കൂടിയവർ എന്തുപറയുന്നു എന്നു നോക്കാം.…

Read More

ജീവിതവിശ്വസ്തതയുടെ പാഠങ്ങൾ. ജാഗ്രതപുലർത്തുകയെന്നാൽ, വചനം ശ്രവിക്കുക മാത്രമല്ല, അതിനനുഗുണമായി, ജീവിതത്തിൽ നന്മ പ്രവർത്തിക്കുക എന്നുകൂടി അർത്ഥമുണ്ട്. ഉപമയിലെ ഭൃത്യന്മാർക്ക്, തന്‍റെ സമ്പത്തിന്‍റെ ഏതാനുംഭാഗം, അവരുടെ ‘കഴിവിനനുസരിച്ചാണ്’യജമാനൻ നൽകുന്നത് എന്നത്, ഏറെ ശ്രദ്ധേയമാണ്. കാരണം, അതിനുശേഷം അതിന്‍റെ വിനയോഗത്തെക്കുറിച്ചു, മറ്റ് യാതൊരു നിർദ്ദേശങ്ങളും യജമാനൻ നൽകുന്നില്ല. എന്നാൽ, യജമാനനോടുള്ള അവരുടെ പ്രതികരണമാണ്,നമുക്കിവിടെ ഏറെ ചിന്തനീയം.ഉപമയിലെ ഒന്നും രണ്ടും ഭൃത്യന്മാർ, യജമാനനോട് വിശ്വസ്ഥതയും ഭക്തിയും സ്നേഹവും പുലർത്തുന്നവരാകയാൽ, അവർ ഉടനേതന്നെ താലന്തുകൾക്കൊണ്ട് നേട്ടമുണ്ടാക്കി. ആയതിനാൽ, യജമാനൻ സ്നേഹത്തോടെ അവരെ, ‘നല്ലവർ’ എന്നും, ‘വിശ്വസ്തർ’ എന്നും വിളിച്ചു. എന്നാൽ, ഒരു താലന്തു കിട്ടിയവന്‍റെ പ്രതികരണം അപ്രതീക്ഷിതമായിരുന്നു. അവന് യജമാനനെ ഭയമായിരുന്നു. ഈ ഭൃത്യൻ, നമ്മെ ഒരുപാട് ജീവിതപാഠങ്ങൾ പഠിപ്പിക്കുന്നു. പലപ്പോഴും, ഭയം എന്ന വികാരം, നമ്മെ നമ്മുടെ ഉത്തരവാദിത്വങ്ങളിൽനിന്നും അകറ്റും. കൂടാതെ, അവന് തന്നിൽതന്നെയും തന്‍റെ കഴിവിലും വിശ്വാസമില്ലായിരുന്നു എന്നത് മറ്റൊരു സത്യം. അവന്‍റെ ചിന്തകളിൽ നഷ്ടങ്ങളുടെ കണക്കുകൂട്ടലുകൾ മാത്രമായിരുന്നു. താലന്തുകളുടെ എണ്ണമല്ല കൂട്ടേണ്ടതു, മറിച്ച്,…

Read More

പോളണ്ടിലെ പ്രമുഖനായ ഒരു സെനറ്ററുടെ മകനായി ജനിച്ച സ്റ്റാ നിസ്ലോസ് അമ്മയുടെ ഉദരത്തില്‍ കിടന്നപ്പോള്‍ തന്നെ യേശുവിനെ സ്വീകരിച്ച വിശുദ്ധനായാണ് അറിയപ്പെടുന്നത്. സ്റ്റാനിസ്ലോസിനെ അമ്മ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ ഒരിക്കല്‍ അവരുടെ വയറിനു മുകളില്‍ യേശു എന്ന് എഴുതിയതു പോലെ ഒരു പ്രകാശലിഖിതം കാണപ്പെട്ടു. തനിക്കു പിറക്കാന്‍ പോകുന്ന മകന്‍ യേശുവിന്‍റെ പ്രിയപ്പെട്ടവനായി തീരുമെന്ന് മനസിലാക്കിയ ആ അമ്മ മകനെ ബാല്യകാലം മുതല്‍ തന്നെ യേശുവിനോടുള്ള ഭക്തിയാല്‍ നിറച്ച് വളര്‍ത്തി. പതിനാലാമത്തെ വയസില്‍ സ്റ്റാനിസ്ലോസ് ജെസ്യൂട്ട് സഭയുടെ (ഈശോ സഭ) കീഴിലുള്ള ഒരു കോളജില്‍ ചേര്‍ന്നു. സഹോദരന്‍ പോളും കൂടെയുണ്ടായിരുന്നു. എല്ലാവരും കളികളും മറ്റു വിനോദങ്ങളുമായി നടന്നപ്പോള്‍ സ്റ്റാനിസ്ലോസ് മാത്രം ഒതുങ്ങി എവിടെയെങ്കിലും മാറി ഇരുന്ന് പ്രാര്‍ഥിക്കുമായിരുന്നു. സഹോദരനായ പോളിനു തന്‍റെ കൂടെ കളിക്കാന്‍ വരാത്ത സഹോദരനോട് വിദ്വേഷം വളര്‍ന്നു. മറ്റുള്ളവരുടെ മുന്നില്‍ വച്ച് അവനെ പരിഹസിക്കുക, മര്‍ദ്ദിക്കുക എന്നിവയൊക്കെ പോള്‍ പതിവാക്കി. ഇതുമൂലം അനുഭവിച്ച മാന സിക ക്ലേശം രോഗങ്ങളാണു സ്റ്റാനിസ്ലോസിനു…

Read More