Author: nasraayan

കണ്ണൂർ: ദീപക ദിനപത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടറും തലശേരി അതിരൂപത മുൻ വികാരി ജനറലും ചെമ്പേരി വിമൽ ജ്യോതി എൻജിനീയറിങ് കോളജ് ഉൾപ്പെടെ കുടിയേറ്റ മേഖലയിലെ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പള്ളികളുടെയും സ്ഥാപകനുമായ മോൺ. മാത്യു എം. ചാലിൽ (85) അന്തരിച്ചു. ഇന്ന് പുലർച്ചെ അഞ്ചിനായിരുന്നു അന്ത്യം. ഭൗതികശരീരം ഇപ്പോൾ കരുവഞ്ചാൽ പ്രീസ്റ്റ് ഹോമിൽ പൊതു ദർശനത്തിന് വെച്ചിരിക്കയാണ്. ഇന്ന് വൈകുന്നേരം 4 മുതൽ 6 വരെ ചെമ്പേരിയിലുള്ള സ്വഭവനത്തിലും, 6 മുതൽ ചെമ്പേരി പള്ളിയിലും പൊതുദർശനത്തിന് വയ്ക്കും.നാളെ (06-03-2023- തിങ്കളാഴ്ച) രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എൻജിനീയറിങ് കോളജിലും പൊതുദർശനമുണ്ടാകും. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 02.30-ന് ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ നടക്കുമെന്ന് തലശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി അറിയിച്ചു. മലബാറിന്റെ വികസനത്തിനായി അക്ഷീണം പ്രവർത്തിച്ച, പള്ളിയോടൊപ്പം പള്ളിക്കൂടങ്ങൾ പണിത് മലയോരത്തിന്റെ വികസന ശില്പി കൂടിയായിരുന്നു പ്രിയപ്പെട്ട ചാലിലച്ചൻ. ചെമ്പേരിയിൽ വിമൽജ്യോതി എഞ്ചിനീയറിംഗ് കോളേജ്…

Read More

മാത്യൂ ചെമ്പുകണ്ടത്തിൽപരിഹാസവും വേദനയും ദുഃഖവുമായി മരണനിഴലിന്‍റെ താഴ്വരകളിലൂടെ രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ് മാനവരക്ഷകനായ ക്രിസ്തു കടന്നുപോയ അന്ത്യയാത്രയുടെ ദീപ്തസ്മരണകളാണ് കുരിശിന്‍റെ വഴികളുടെ പ്രമേയം. എന്നാല്‍ ഈ യാത്ര പര്യവസാനിക്കുന്നത് കുരിശിലല്ല, ഉയിര്‍പ്പ് ഞായറിലാണ്. ക്രൈസ്തവ വിശ്വാസത്തെ അടിമുടി പൊതിഞ്ഞുനില്‍ക്കുന്നതും ക്രൈസ്തവ പ്രത്യാശയുടെ പ്രഭവകേന്ദ്രവും ക്രൈസ്തവ ആത്മീയബോധ്യങ്ങളുടെ സംഗമസ്ഥാനവും പുനഃരുത്ഥാനമെന്ന ഭാഗ്യകരമായ പ്രത്യാശയിലാണ്. “മരണത്തിന്‍മേല്‍ അധികാരമുള്ള പിശാചിനെ തൻ്റെ മരണത്താല്‍ നശിപ്പിച്ച് മരണഭയത്തോടെ ജീവിതകാലം മുഴുവന്‍ അടിമത്തത്തില്‍ കഴിയുന്നവരെ രക്ഷിക്കുന്നതിനു (ഹെബ്രാ 2:15) വേണ്ടി ദൈവപുത്രന്‍ കടന്നുപോയ സഹനത്തിന്‍റെ പാത ഓരോ മനുഷ്യജീവിതത്തിനും അര്‍ത്ഥവും ലക്ഷ്യവും പ്രദാനം ചെയ്യുന്നതിനുവേണ്ടിയുള്ള ദൈവികപദ്ധതിയുടെ നിസ്തുല്യമായ പ്രതിഫലനമായിരുന്നു. സഹനത്തിന്‍റെ മാര്‍ഗ്ഗത്തില്‍ ജീവന്‍റെകിരീടം ലക്ഷ്യമാക്കി മുന്നേറുന്ന വ്രതന്മാര്‍ക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നുകൊണ്ട് ക്രൈസ്തവസഭയുടെ ചരിത്രത്തിലൂടെയാണ് സ്ലീവാപ്പാതകള്‍ കടന്നുപോകുന്നത്. കുരിശില്‍നിന്ന് മഹത്വത്തിലേക്ക് ഉയര്‍ന്ന ഈശോ മശിഹായുടെ മനുഷ്യാവതാര കാലത്തിന്‍റെ അവസാനത്തെ ഏതാനും മണിക്കൂറുകള്‍, ആദിമസഭ മുതലേ ധ്യാനവിഷയമാക്കിയിരുന്നു എന്നാണ് ചരിത്രത്തില്‍ നാം കാണുന്നത്. ഗബ്ബാത്തയിലെ ന്യായാസനത്തില്‍ ഇരുന്നുകൊണ്ടു പീലാത്തോസ് പ്രഖ്യാപിച്ച…

Read More

ഷില്ലോംഗ്: മേഘാലയയിൽ അമിത വേഗത്തിലെത്തിയ സിമന്‍റ് ട്രക്ക്, കാറിലിടിച്ച് വൈദികനും മൂന്നു കന്യാസ്ത്രീകളും ഉൾപ്പെടെ ആറു പേർ മരിച്ചു. കാർ ഡ്രൈവറും അപകടത്തില്‍ മരിച്ചു. ഷില്ലോംഗിൽനിന്നു സിമന്റുമായി ഗുവാഹത്തിയിലേക്കു പോയ ട്രക്ക് എതിർ ദിശയിൽ നിന്നു വരികയായിരിന്ന കാറില്‍ ഇടിക്കുകയായിരിന്നു. റി ബോയി ജില്ലയിലെ സുമേറിലായിരുന്നു അപകടം. ബരാമയിലെ സെന്റ് ജോൺസ് സ്കൂൾ പ്രിൻസിപ്പലും വികാരിയുമായ ഫാ. മാത്യു ദാസ്, സന്യാസിനികളായ സിസ്റ്റര്‍ മിലാഗ്രിൻ ഡാന്റസ്, സിസ്റ്റര്‍ പ്രൊമില ടിർക്കി, സിസ്റ്റര്‍ റോസി നോങ്ഗ്രം, മൈരാൻ എന്നിവരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരണപ്പെട്ടത്. ആസാമിലെ ബൊന്‍ഗായിഗാവ് രൂപതയുടെ കീഴിലുള്ള സ്കൂളിലും അനുബന്ധ സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഇവർ ഷില്ലോംഗിലേക്കു പോകവേ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം സംഭവിച്ചത്. കാറിലുണ്ടായിരുന്ന ആറു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഷില്ലോംഗ് സിവിൽ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. 1970 ഫെബ്രുവരി 10-ന് ജനിച്ച ഫാ. ദാസ് 2005…

Read More

ക്രിസ്തുവിനോടുള്ള സ്നേഹത്തെ പ്രതി തന്റെ അവസാനശ്വാസം പോലും പാവപ്പെട്ടു നിരക്ഷരരായ ജനത്തിനു വേണ്ടി ദൈവനാമത്തിൽ സമർപ്പിച്ച പുണ്യാത്മാവേ ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണമേ….. ലഘു ചരിത്രം : വട്ടാലിൽ പൈലിയുടെയും എലീശ്വയുടെയും രണ്ടാമത്തെ കുട്ടിയായി 1954 ജനുവരി 29 ന് ഒരു സാധാരണ കർഷക കുടുംബത്തിലാണ് റാണി മരിയ ജനിച്ചത്. 1954 ഫെബ്രുവരി 5 ന് പുല്ലുവഴി സെന്റ് തോമസ് പള്ളിയിൽ വച്ചായിരുന്നു അവളുടെ മാമോദീസ, യേശുവിന്റെ അമ്മയായ മദർ മേരിയുടെ പേരിൽ അവർക്ക് ‘മറിയം’ എന്ന പേര് ലഭിച്ചത്. അമ്മാവൻ വർക്കിയും മുത്തശ്ശി മറിയാമ്മയുമായിരുന്നു പരമപിതാക്കൾ. സ്റ്റീഫൻ, ആനി, വർഗീസ്, ത്രേസ്യാമ്മ, സെലിൻ, ലൂസി എന്നീ ആറ് മക്കളോടൊപ്പം അവളുടെ ദൈവഭയമുള്ള മാതാപിതാക്കൾ അവളെ ക്രിസ്ത്യൻ വിശ്വാസത്തിലും ചാരിറ്റിയിലും വളർത്തി. സെലിൻ പിന്നീട് അവളുടെ മൂത്ത സഹോദരി റാണി മരിയയെ പിന്തുടർന്ന് ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനിൽ ചേരുകയും സെൽമി പോൾ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. 1966 ഏപ്രിൽ 30-ന് ആദ്യത്തെ…

Read More

“കത്തോലിക്കാ സഭയിലും കന്യസ്ത്രീമാരുടെ ജീവിത സാഹചര്യത്തിലും ഉണ്ടാവേണ്ട മാറ്റങ്ങൾ ചർച്ചചെയ്യാൻ ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ ഫെബ്രുവരി 25 -ന് സെമിനാർ നടത്തുന്നു. ഹൈക്കോടതിക്ക് സമീപം വഞ്ചി സ്ക്വയറിലാണ് പരിപാടി…” ഫെബ്രുവരി 24 വെള്ളിയാഴ്ച ദിവസത്തെ മനോരമ ദിനപത്രത്തിലെ വാർത്തയാണിത്. ഇത്തരം ചില കുപ്രസിദ്ധമായ നീക്കങ്ങൾക്കൊണ്ട് ശ്രദ്ധേയരായ രണ്ടു കഥാപാത്രങ്ങളുടെ പേരുകളും വാർത്തയിൽ കൊടുത്തിട്ടുണ്ട്. ഒരാൾ പ്രസ്തുത സംഘടനയുടെ പ്രസിഡന്റും, സഭയിലും സഭയുടെ പ്രബോധനങ്ങളിലും വിശ്വാസമില്ല എന്ന് പലപ്പോഴായി പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയുമാണ്. പതിനെട്ടാം വയസിന് ശേഷം താൻ കുമ്പസാര കൂട് കണ്ടിട്ടില്ലെന്നും തന്റെ മക്കളെ അതിനൊട്ട് അനുവദിച്ചിട്ടില്ലെന്നും പരസ്യമായി പറഞ്ഞിട്ടുള്ള ആ വ്യക്തി ജോലിയിൽനിന്ന് വിരമിച്ചതിന് ശേഷം മുഖ്യമായും കത്തോലിക്കാ സഭയുമായി വിവിധവിഷയങ്ങളിൽ കലഹിച്ചുകൊണ്ടിരിക്കുകയും ഒട്ടനവധി തെറ്റിദ്ധാരണകൾ സോഷ്യൽമീഡിയയിലൂടെ സമൂഹത്തിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വ്യക്തിയായ വൈദികൻ തന്റെ തന്നെ സന്യാസസഭയുമായി വർഷങ്ങളായി കലഹിച്ചുകൊണ്ടിരിക്കുന്ന, തോന്നിയതുപോലെ ജീവിക്കുക തന്റെ അവകാശമാണെന്ന് സ്ഥാപിച്ചു കഴിഞ്ഞിരിക്കുന്ന വ്യക്തിയാണ്. പ്രസ്തുത പ്രോഗ്രാമുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ…

Read More

എന്തുകൊണ്ട് 50 ദിവസം നോമ്പ്? 40 Days Lent or 50 Days Lent. അപ്പോസ്തോലിക സഭ മുഴുവന് വലിയ നോമ്പ് ആചരിക്കുന്നു. സുറിയാനി പാരമ്പര്യ (പൌരസ്ത്യ) സഭകള് തിങ്കളാഴ്ചയോടുകൂടി നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില് (ലത്തീൻ കത്തോലിക്ക) രണ്ടു ദിവസം കൂടി കഴിഞ്ഞു ബുധനാഴ്ചയാണ് വലിയനോമ്പ് ആരംഭിക്കുന്നത്. എന്താണ് ഇതിന്റെ കാരണം?ലത്തീൻ കത്തോലിക്ക പാരമ്പര്യം (പാശ്ചാത്യ പാരമ്പര്യത്തില്) വലിയ നോമ്പ് ബുധനാഴ്ച ആരംഭിക്കുന്നു. ‘വിഭൂതി ബുധന് / ക്ഷാര ബുധന് ‘ (Ash Wednesday) എന്നാണു ഈ ബുധനെ വിളിക്കുക. മനുഷ്യന് മണ്ണാകുന്നു, മണ്ണിലേക്ക് മടങ്ങുന്നു എന്ന സത്യം ഓര്മ്മിച്ചുകൊണ്ട് ചാരം കൊണ്ട് കുരിശു രൂപം നെറ്റിയില് അടയാളപ്പെടുത്തി പാശ്ചാത്യ സഭ (ലത്തീൻ കത്തോലിക്ക സഭ ) നോമ്പ് ആരംഭിക്കുന്നു. പാശ്ചാത്യ പാരമ്പര്യത്തില് വലിയ നോമ്പ് കൃത്യം 40 ദിവസമാണ്. നോമ്പ് ആരംഭിക്കുന്ന ബുധനാഴ്ച മുതല് ദുഃഖശനി വരെ എണ്ണി നോക്കിയാല് കൃത്യം 40 ദിവസം ആയിരിക്കും. എന്നാല് ഞായരാഴ്ചകള്…

Read More

ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാകാതെ, ലൗകിക ക്രയ-വിക്രയങ്ങളിലും നശ്വരമായ സൗകര്യങ്ങളിലും മനസ്സുടക്കി, നിത്യജീവിതത്തിന് ഉപകരിക്കാത്ത എന്തൊക്കെയോ കാര്യങ്ങളെ പറ്റി ചിന്തിച്ചും സംസാരിച്ചും തിരക്കിട്ട് ഓടിനടന്നുമൊക്കെ ഓരോ ദിവസങ്ങൾ കഴിഞ്ഞു പോകുന്നു. “അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമ്മബോധവും കൈവെടിഞ്ഞു ” (ദാനി.13:9). അലക്ഷ്യപ്രകൃതത്തിനും ആത്മീയമാന്ദ്യത്തിനും കാരണം അജ്ഞത മാത്രമല്ല ഇന്ദ്രിയസുഖങ്ങൾക്കുള്ള അതിരു കടന്ന ദാഹവും ജീവിതവ്യഗ്രതയും നിത്യതയെ കുറിച്ചുള്ള ചിന്തകളുടെ അഭാവവും കൂടിയാണ്, നമ്മളെ വേട്ടപ്പട്ടിയെ പോലെ പിന്തുടരുന്ന ദൈവത്തിന്റെ സങ്കടം തിരിച്ചറിയാത്തതും. അപ്പോൾ ഈലോക ജീവിതത്തിലേക്ക് മാത്രം നമ്മുടെ ആഗ്രഹങ്ങൾ പരിമിതപ്പെടുന്നു, ദൈവത്തോടൊത്തുള്ള നിത്യജീവിതം നമ്മെ മോഹിപ്പിക്കാതാവുന്നു.ദൈവം ക്ഷമിച്ച്, ക്ഷമിച്ച് നമ്മെ കാത്തിരിക്കുന്നു. അവനെ എത്ര അപമാനിച്ചാലും സങ്കടപ്പെടുത്തിയാലും നമ്മെ ഉപേക്ഷിക്കാതെ, നമ്മുടെ മനസ്സിന്റെ നിഗൂഢതയിലെ ‘സൂക്ഷിക്കുക’ -എന്ന ആന്തരികശബ്ദത്തിലൂടെ, ഓരോ തിന്മക്ക് വശംവദരാകുമ്പോഴും പ്രലോഭനങ്ങളിൽ പെടുമ്പോഴും മുന്നറിയിപ്പ് തന്നും തെറ്റിൽ പെട്ടാൽ മനസാക്ഷികുത്ത് തന്നും നമ്മെ വിളിച്ചുകൊണ്ടേ ഇരിക്കുന്നു. നമ്മുടെ മടങ്ങിവരവിനായി കാത്തിരിക്കുന്നു. അവന് വേണമെങ്കിൽ പറയാം നമ്മളോട് , ‘ഹലോ,…

Read More

മാർട്ടിൻ N ആന്റണി “കണ്ണിനുപകരം കണ്ണ് എന്നു പറഞ്ഞിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ, ഞാൻ നിങ്ങളോട് പറയുന്നു… വലത്തു കരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാണിച്ചുകൊടുക്കുക”. കായേന്റെ വംശത്തിൽപ്പെട്ട ലാമെക്കിന് ഒരു നിയമമുണ്ടായിരുന്നു. മുറിപ്പെടുത്തുന്നവരെയും അടിക്കുന്നവരെയും കൊല്ലുക എന്നതായിരുന്നു ആ നിയമം (ഉത്പ 4: 23). ആ നിയമമാണ് പിന്നീട് കണ്ണിന് പകരം കണ്ണായി മാറിയത്. ഇപ്പോഴിതാ യേശു പറയുന്നു, മറ്റേ കരണം കാണിച്ചുകൊടുക്കുകയെന്ന്. അതായത് ഹിംസയുടെ മുമ്പിൽ നിരായുധനാകാനാണ് അവൻ പറയുന്നത്. ഇതൊരു നിഷ്ക്രിയത്വമാണ്. പക്ഷേ ദുർബല മാനസരുടേതായ രോഗാതുരമായ നിഷ്ക്രിയത്വമല്ല. ധീരമായ ഒരു തീരുമാനമാണ്. തിരിച്ചടിച്ചാൽ ചിലപ്പോൾ ജയിക്കുമായിരിക്കാം. പക്ഷേ തകരാൻ പോകുന്നത് മാനുഷിക ബന്ധമായിരിക്കും. അരുത്. ബന്ധമാണ് വലുത്. ക്ഷമിക്കുക. തുടർച്ചയായ അക്രമത്താൽ ജീവിതമെന്ന വിശുദ്ധ വസ്ത്രം കീറിമുറിക്കപ്പെട്ടാലും ആന്തരികമായ ധൈര്യത്തോടെ അതിനെ തുന്നിച്ചേർക്കുന്നവരാണ് അനുഗൃഹീതർ. പ്രതികരണശേഷിയില്ലാത്ത അടിമകളുടെ മതമാണോ ക്രിസ്തുമതം? എല്ലാ ഹിംസയെയും തലകുനിച്ച് സ്വീകരിക്കണമെന്നാണോ യേശു പഠിപ്പിക്കുന്നത്? അല്ല. യേശുവിന്റെ വാക്കുകൾ ജീവിതത്തിന്റെ സന്തോഷത്തെ…

Read More

ഇസ്ലാമിക തീവ്രവാദികളുടെ മുന്നില്‍ പതറാതെ ക്രിസ്തു വിശ്വാസം മുറുകെ പിടിച്ച ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് എട്ടുവര്‍ഷം. ക്രിസ്തുവിശ്വാസം ഉപേക്ഷിക്കാൻ തയാറാകാത്തതിനാൽ ഐസിസ് തീവ്രവാദികൾ ലിബിയയിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ 21 കോപ്റ്റിക് രക്തസാക്ഷികളുടെ സ്മരണയിൽ ലോകം. കെയ്റോ: ഇസ്ലാമിക തീവ്രവാദികളുടെ ഭീഷണിയ്ക്കു മുന്നില്‍ പതറാതെ ക്രിസ്തു വിശ്വാസം നെഞ്ചോട് ചേര്‍ത്തുപിടിച്ചതിന്റെ പേരില്‍ കഴുത്തറുത്തു കൊലയ്ക്കു ഇരയായ കോപ്റ്റിക് ക്രൈസ്തവരുടെ ധീര രക്തസാക്ഷിത്വത്തിന് എട്ടുവര്‍ഷം. 2015 ഫെബ്രുവരി 12-ന്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവന്റ് (ISIL) അവരുടെ ഓൺലൈൻ മാസികയായ ‘ഡാബിക്’ല്‍ ലിബിയയിലെ തീരദേശ നഗരമായ സിര്‍ട്ടെ നഗരത്തിൽ നിന്നു തട്ടിക്കൊണ്ടുപോയ 21 ഈജിപ്ഷ്യൻ കോപ്റ്റിക് ക്രിസ്ത്യൻ നിർമ്മാണ തൊഴിലാളികളുടെ ഫോട്ടോകൾ പുറത്തുവിട്ടിരിന്നു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം ഫെബ്രുവരി 15നു സിര്‍ട്ടെയിലെ കടല്‍ക്കരയിലുള്ള ഹോട്ടലിന് സമീപത്ത് വെച്ചായിരുന്നു ക്രൈസ്തവ കൂട്ടക്കൊല അരങ്ങേറിയത്. ഇസ്ളാമിക സൂക്തങ്ങളുടെ അകമ്പടിയോടെ കഴുത്തറത്തായിരിന്നു കൊലപാതകം. ഇവരെ വധിക്കുന്നതിനു മുൻപ് കൈകൾ പുറകിൽ കെട്ടിയ നിലയിൽ വസ്ത്രങ്ങളണിയിച്ച് നിര്‍ത്തിയിരിക്കുന്ന…

Read More

മാത്യൂ ചെമ്പുകണ്ടത്തിൽ അപ്പൊസ്തൊലിക സഭകളിലെ കൈവയ്പ്പും പട്ടത്വവും:മാര്‍ അദ്ദായിയുടെ പ്രബോധനത്തില്‍നിന്ന്…അപ്പൊസ്തൊലിക സഭകളില്‍ ശ്ലൈഹിക കൈവയ്പ്പ്, പട്ടത്വം, പുരോഹിതശുശ്രൂഷ എന്നീ പാരമ്പര്യങ്ങള്‍ എവിടെനിന്നു വന്നു എന്ന് ചോദിക്കുന്ന പ്രൊട്ടസ്റ്റന്‍റുകളും ന്യൂജെന്‍ ക്രിസ്റ്റ്യന്‍ മൂവ്മെന്‍റു അംഗങ്ങളുമുണ്ട്. പുതിയനിയമ സഭയില്‍ പൗരോഹിത്യത്തെക്കുറിച്ച് ഏറെ പ്രതിപാദിക്കുന്ന ഹെബ്രായ ലേഖനത്തില്‍, ക്രൈസ്തവസഭയില്‍ ഉണ്ടായിരിക്കേണ്ട പട്ടത്വഘടനയേക്കുറിച്ചോ പൗരോഹിത്യത്തെക്കുറിച്ച് നേരിട്ട് പ്രതിപാദ്യമില്ല എന്നതിനാല്‍ അപ്പൊസ്തൊലിക സഭകളിലെ പട്ടത്വവും പൗരോഹിത്യവും അംഗീകരിക്കേണ്ടതില്ല എന്നാണ് ഇക്കൂട്ടര്‍ വിശ്വസിക്കുന്നത്. അതോടൊപ്പം എല്ലാ ക്രിസ്ത്യാനികളും “രാജകീയ പുരോഹിതഗണമാണ്”(1 പത്രോ 2:9) എന്നതിനാൽ, ഇതിൽ നിന്നു വ്യത്യസ്തമായി മറ്റൊരു പൗരോഹിത്യം പുതിയ നിയമത്തിൽ ഇല്ല എന്നു കരുതുന്നവരും ഉണ്ട്. സീനായ് ഉടമ്പടിയിൽ ഇസ്രായേൽ സമൂഹം ഒന്നടങ്കം അറിയപ്പെട്ടിരുന്നത് പുരോഹിതഗണമായിട്ടാണ് (പുറ 19:6). എന്നാൽ ലേവീഗോത്രത്തേ പുരോഹിത ശുശ്രൂഷയ്ക്കായി പ്രത്യേകം വേർതിരിച്ചിരുന്നു എന്ന് സംഖ്യാ പുസ്തകം 3:10 ൽ വായിക്കുന്നു. ഇപ്രകാരം പുതിയനിയമ സഭയിൽ സകല വിശ്വാസികളും പുരോഹിതരായിരിക്കുമ്പോൾ തന്നെ (Universal priesthood) ഇവരിൽ നിന്നും പ്രത്യേകം വേർതിരിക്കപ്പെട്ടവർ നിർവ്വഹിക്കേണ്ട…

Read More