Author: nasraayan

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും.  ഈ വർഷത്തെ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരത്തിന് പരിഗണിക്കാൻ യോഗ്യതയുള്ള ഒറ്റ സീരിയലും ഉണ്ടായിരുന്നില്ല എന്നത് ഈ രംഗത്തെ ജീർണ്ണതയുടെ ഉത്തമ ദൃഷ്ടാന്തമാണ്. അപ്രസക്തവും പൊതുതാൽപര്യം ലവലേശം ഇല്ലാത്തതുമായ കാര്യങ്ങളിൽ  അഭിപ്രായപ്രകടനം നടത്തി വിചാരണ സംഘടിപ്പിച്ചു വിധിതീർപ്പ് പ്രസ്താവിക്കുന്ന ചാനൽ അവതാരകരുടെ കാപട്യവും നിലവാരമില്ലായ്മയും ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ഠമായും ആധികാരികമായും പഠനങ്ങളുടെ പിൻബലത്തോടെയും മാധ്യമപ്രവർത്തനം നടത്തുന്നവരോട് ബഹുമാനമേയുള്ളൂ. സെൻസേഷണലിസം തലയ്ക്കുപിടിച്ച് സാമാന്യ മര്യാദയും അപരന്റെ സ്വകാര്യതയും കാറ്റിൽ പറത്തുന്നവരെ പ്രബുദ്ധ പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങി. കേരളത്തിലെ അറിയപ്പെടുന്ന ന്യൂസ് ചാനലിലെ വാർത്താ അവതാരകനായ ‘പ്രമുഖൻ’തന്റെ സഹപ്രവർത്തകർക്ക് അശ്ലീലസന്ദേശം അയച്ചതിനെതുടർന്ന് ആ സ്ഥാപനം തന്നെ അദ്ദേഹത്തെ പുറത്താക്കി. ഇതിനു സമാനമായ ആരോപണങ്ങൾ ഇതിനുമുൻപും ഇയാൾക്കെതിരെ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. “മാധ്യമ  സ്ഥാപനങ്ങളിലെ സ്ത്രീകൾ സുരക്ഷിതരോ” ഈ തലക്കെട്ടിൽ എന്തേ നിങ്ങളാരും ഒരു ചർച്ച സംഘടിപ്പിക്കാത്തത്.…

Read More

ജസ്‌ന എവിടെ? ജസ്‌നയുടെ തിരോധനത്തിന് പിന്നിൽ ആരുടെ കരങ്ങളാണ്? കേരളത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന മയക്കുമരുന്നും മനുഷ്യക്കടത്തും ഉൾപ്പെടെയുള്ള അധോലോക ഇടപാടുകൾ എൻ. ഐ. എ. അന്വേഷിക്കണം. ഇത്തരം അധോലോക പ്രവർത്തനങ്ങളും മത തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും, അവർക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നതാര് എന്നതും, വസ്തുനിഷ്ഠമായ അന്വേഷണത്തിനു വിധേയമാകണം. സംസ്ഥാനത്ത്, ഇത്തരം കേസന്വേഷിക്കുന്ന ഏജൻസികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും തങ്ങളുടെ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന ഏറ്റുപറച്ചിൽ നടത്തിയാണ് ജസ്‌ന കേസന്വേഷിച്ച പോലീസ് ഓഫിസർ പടിയിറങ്ങിയത്! സംസ്ഥാനത്തെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നത് ദുരൂഹമാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു സത്യം വെളിച്ചത്തു കൊണ്ടുവരണം. By, Varghese Vallikkatt

Read More

എന്താണ് ജപമാല???എന്തിനാണു ജപമാല???ജപമാല ചൊല്ലിയില്ലെങ്കില്‍ നരകത്തില്‍ പോകുമോ???ഒക്ടോബർ ജപമാല മാസമായി എന്തുകൊണ്ട് ആചരിക്കുന്നു??? ജപമാല ചൊല്ലുന്ന കത്തോലിക്കരെ അതിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ എന്തെന്ന് അറിയാതെ ബോധപൂര്‍വം ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി അല്ല ഈ പോസ്റ്റില്‍ ഉള്ളത്. പക്ഷെ, ഒരു പെന്തിക്കോസ്ത് സഹോദരി ചോദിച്ച ചില ചോദ്യങ്ങളുടെ വെളിച്ചത്തില്‍ എല്ലാവര്‍ക്കുമായി, പ്രത്യേകിച്ച് ഇത്തരം വിഡ്ഢി ചോദ്യങ്ങളുടെ മുമ്പില്‍ പകച്ചു പോകുന്ന സാധാരണക്കാര്‍ക്കായി ഈ ഉത്തരങ്ങള്‍ സമര്‍പ്പിക്കുന്നു. ആ സഹോദരിയുടെ ചോദ്യങ്ങള്‍ ഇവയായിരുന്നു. കത്തോലി സഹോദരങ്ങളെ, നിങ്ങളോട് 8 ചോദ്യങ്ങൾ… ദൈവവചനപ്രകാരം മറുപടി പ്രതീക്ഷിക്കുന്നു.എന്താണ് ജപമാല ?എന്തിനാണ് ജപമാല?ജപമാല ചൊല്ലിയില്ലങ്കിൽ നരകത്തിൽ പോകുമോ?ജപമാല ചൊല്ലിയാൽ മറിയം പ്രസാദിക്കുന്നത് എങ്ങിനെ?ജപമാല ചൊല്ലിയാൽ ദൈവം പ്രസാദിക്കുന്നത് എങ്ങിനെ?ജപമാല ചൊല്ലാതെ ദൈവം പ്രാർഥന കേൾക്കില്ലേ?ജപമാല ചൊല്ലാൻ വചനം ഉണ്ടോ?ഒക്ടോബർ ജപമാല മാസമായി എന്തുകൊണ്ട് ആചരിക്കുന്നു? ചോദ്യം 1- എന്താണ് ജപമാല ? ഇംഗ്ലീഷില്‍ Rosary എന്ന് അറിയപ്പെടുന്ന കൊന്തയുടെ അര്‍ഥം ‘ garland of roses’ ( റോസാപ്പൂക്കള്‍ കൊണ്ടുള്ള…

Read More

അശ്ശോ!!!! ഇപ്പഴാ ഓർത്തേ… നമ്മടെ അസിസ്സി പുണ്യാളന്‍റെ ബർത്ത്ഡേ ഇങ്ങെത്തിയല്ലോ! എന്നും മുടങ്ങാതെ പുണ്യാളന്‍റെ പ്രാർത്ഥന ചൊല്ലാൻ പറഞ്ഞിട്ടുണ്ട് ചേട്ടായി. കുഞ്ഞ് ഓർത്തു. അല്ലേലും വായിച്ചു കേട്ട അന്ന് മുതൽ ഫ്രാൻസിസ് അസീസിയെ അവൾക്ക് ഒത്തിരി ഇഷ്ടമാണ്. ഒപ്പം വിശുദ്ധന്റെ പ്രാർത്ഥനയും.. “കർത്താവെ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ.. ” ഗ്.. ഗ്.. ഗ്വാ…..വായിക്കോട്ട ഒന്നേ…ഈ അമ്മച്ചി എന്താ ഇത് വരെ ചായ തരാത്തത്? ചുമ്മായിരുന്ന് ഞാൻ മടുത്തു.. ഈയിടെയായി പുസ്തകവായനയൊക്കെ കുറഞ്ഞു. കഴിഞ്ഞ പിറന്നാളിന് സമ്മാനമായി ചേട്ടായി മേടിച്ചു തന്ന ബോബിയച്ചന്റെ പുസ്തകങ്ങളൊക്കെ കട്ടിലിനോട് ചേർന്ന് ചുമ്മായിരിക്കുന്നു. “കൂട്ട് ” മാത്രം കുറെ വായിച്ചു. കൊതിയാണ് വായിക്കാൻ. “നിലത്തെഴുതി”, “വാതിൽ” തുറന്ന് “അകം” കണ്ട് “ഹൃദയവയൽ” കടന്ന് അത്ര “ഓർഡിനറി” അല്ലാത്ത “സഞ്ചാരിയുടെ ദൈവത്തെ” ഒന്ന് കാണാൻ പുസ്തകങ്ങളിലൂടെ ഒത്തിരി നടന്നിട്ടുണ്ട് “അവൾ”. ഇന്നലെ ചേട്ടായി മേടിച്ചു തന്ന പുതിയ പുസ്തകം “പുലർവെട്ടം” നെഞ്ചോട് ചേർത്ത് പിടിച്ച് കുഞ്ഞ്…

Read More

ആത്മീയ ജീവിതത്തിൽ അഭിവൃദ്ധിപ്പെടാൻ ആഗ്രഹിക്കുന്ന വ്യക്തികൾ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം. ജപമാല പ്രാർത്ഥനയിലൂടെ ക്രിസ്തുരഹര്യങ്ങൾ ധ്യാനിക്കുമ്പോൾ നമ്മുടെ ജീവിതവും റോസറി പോലെ (റോസപ്പുക്കളുടെ കൂട്ടം) മറ്റുള്ളവർക്ക് സൗരഭ്യം പകരുന്നതാവും. സാധാരണ രീതിയിൽ ഭക്തിക്ക് മൂന്ന് രൂപങ്ങൾ ഉണ്ട്.ആരാധന (Latria)ഉന്നത വണക്കം (Hyperdulia)വണക്കം( Dulia). ലത്തീൻ പദമായ ലാത്രിയ (Latria) ദൈവത്തിനു മാത്രം നൽകപ്പെടുന്ന ആരാധനയെ സൂചിപ്പിക്കാനാണ് ഉപയോഗിക്കുന്നത്. വിശുദ്ധർക്കും മാലാഖമാർക്കും നൽകപ്പെടുന്ന ആദരവിന് ലത്തീനിൽ ദുളിയാ(Dulia) എന്നു വിളിക്കും. പരിശുദ്ധ കന്യകാമറിയത്തിന് സഭയിൽ നൽകപ്പെടുന്ന ഉന്നതമായ ആദരവിന്(വണക്കത്തിന്) ഹൈപ്പർ ദൂളിയാ (Hyper Dulia) എന്നാണ് വിശേഷിപ്പിക്കുക. ജപമാലഭക്തിക്കായി പ്രത്യേകം പ്രതിഷ്ഠിതമായ മാസമാണ് ഒക്ടോബർ. വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായുടെ വാക്കുകളിൽ: “ജപമാല എനിക്കേറ്റം ഇഷ്ടപ്പെട്ട പ്രാർത്ഥനയാണ്, മറിയത്തോടു കൂടി യേശുവിന്റെ തിരുമുഖത്തെപ്പറ്റിയുള്ള ധ്യാനാത്മക പ്രാർത്ഥനയാണത്. ” 1573 ഒക്ടോബർ എഴാം തീയതി അഞ്ചാം പീയൂസ് മാർപാപ്പ ജപമാല രാജ്ഞിയുടെ…

Read More

പരിശുദ്ധ അമ്മേ, ദൈവമാതാവേ, പരിശുദ്ധ ജപമാലയ്ക്ക് പ്രത്യേകമായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ ഒക്ടോബർ മാസത്തിൽ, വരുന്ന മുപ്പത് ദിവസങ്ങളിലും ജപമാല പ്രാർത്ഥനയിലടങ്ങിയിരിക്കുന്ന ഓരോ ദൈവരഹസ്യങ്ങൾ വീതം ഞങ്ങൾ ധ്യാനിച്ച് പ്രാർത്ഥിക്കുന്നു… കുഞ്ഞു നസ്രായൻ, ഈ ഭൂമിയിൽ പിറവിയെടുക്കാൻ പോകുന്ന സദ്വാർത്ത ഗബ്രിയേൽ മാലാഖ അറിയിച്ചതു മുതൽ, നസ്രായനും പരിശുദ്ധ അമ്മയും നടന്ന സ്നേഹത്തിന്റേയും സഹനത്തിന്റേയും ത്യാഗത്തിന്റെയും വഴികളിലൂടെ അമ്മയുടെ കരം പിടിച്ച് നസ്രായനൊപ്പം നടക്കുവാൻ, എന്നെയും അനുഗ്രഹിക്കണമേ… ഈ സായാഹ്നത്തിൽ സന്തോഷത്തിന്റെ ഒന്നാം രഹസ്യം ധ്യാനിക്കുമ്പോൾ…പരിശുദ്ധ ദൈവമാതാവ് ഗര്‍ഭം ധരിച്ച്, ഈശോമിശിഹായെ പ്രസവിക്കുമെന്ന മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖ ദൈവകല്പനയാല്‍ അറിയിച്ചുവെന്നതിൻമേൽ നമുക്ക് ധ്യാനിക്കാം…#നമുക്ക്പ്രാർത്ഥിക്കാം…ഓരോ ഭവനങ്ങളുടെയും ശബ്‍ദമായി മാറുന്നത് കുഞ്ഞുങ്ങളാണ്….കുഞ്ഞുങ്ങളുടെ കളിചിരികൾ ഇല്ലാത്തയിടങ്ങളിലെല്ലാം ഒരുപക്ഷെ എന്തൊക്കെയോ കുറവുകൾ അനുഭവപ്പെട്ടേക്കാം….ഒരു കുഞ്ഞിന്റെ ജനനത്തോടെയാണ്‌ ഒരു കുടുംബം അതിന്റെ പൂർണതയിൽ എത്തി ചേരുന്നത്….കുടുംബ ജീവിതത്തിന്റെ പൂർണമായ സന്തോഷവും കുഞ്ഞുങ്ങളിലൂടെയാണ് സാധ്യമാകുകയെന്നുതന്നെ പറയാം….പരിശുദ്ധ അമ്മേ മാതാവേ, ഈ രഹസ്യം ധ്യാനിക്കുമ്പോൾ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാ ദമ്പതിമാരെയും നിന്റെ കരങ്ങളിൽ…

Read More

കുറെ നാളുകൾക്കു മുൻപൊരു ഞായറാഴ്ച! രണ്ടാമത്തെ പള്ളിയിൽ നിന്നും വിശുദ്ധ കുർബാന കഴിഞ്ഞ് ബൈക്കിൽ താമസസ്ഥലത്തേക്കുള്ള മടക്കയാത്രയാണ്. നട്ടുച്ചയാണ്, പൊരിവെയിലാണ്, പരിസരങ്ങൾ വിജനമാണ്! വഴിയിലൊരിടത്ത് ഞാൻ പെട്ടന്ന് വണ്ടി നിർത്തി. റോഡുപണിയുടെ ഭാഗമായി ഓട നിർമ്മിക്കാൻ റോഡു കുഴിച്ചിട്ടിരിക്കുന്നു. കുഴി കടന്നു പോകാൻ വേണ്ടി ഒരു ചെറിയ പലക മാത്രം വച്ചിട്ടുണ്ട്. കഷ്ടിച്ച് ഒരാൾക്കു നടന്നു പോകാനുള്ള വീതിയേയുള്ളൂ. മുന്നോട്ടു പോകാൻ അൽപം ഭയം തോന്നി. കുഴിയിലെങ്ങാനും വീണാലോ? തിരിച്ചുപോയി മറ്റൊരു വഴിയേ മടങ്ങാനുള്ള മടി കാരണം ഒരാവേശത്തിന് പലകയ്ക്കു മുകളിലൂടെ ബൈക്ക് മുന്നോട്ടെടുത്തു. എന്തു സംഭവിക്കരുത് എന്നു ചിന്തിച്ചോ അതു തന്നെ സംഭവിച്ചു. കൃത്യം പലകയ്ക്കു നടുവിലെത്തിയപ്പോൾ ബൈക്ക് ഓഫായി. കാലു കുത്താൻ പറ്റില്ല. വശങ്ങളിൽ നല്ല കുഴിയാണ്. ചങ്കിലൂടെ ഓരാന്തൽ കടന്നു പോയി! ഓടയ്ക്കുള്ളിലേക്ക് വീണു എന്നു തന്നെ കരുതി. പക്ഷെ എന്തോ ഭാഗ്യത്തിന് ബൈക്ക് നേരെ പിറകോട്ടുരുണ്ടു. ഓടയുടെ വക്കിലെ പച്ചമണ്ണിൽ ഞാനും എനിക്കു മീതെ ബൈക്കും…

Read More

ഇന്ന് October 01 st, അന്താരാഷ്ട്ര വൃദ്ധ ദിനം. World Elderly Day. വൃദ്ധദിനം എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം .. വയോജന ദിനം എന്ന് പറയുന്നതാണ് .(70 വയസ്സിനു മുകളിലുള്ളവരെ മാത്രമേ അങ്ങനെ വിളിക്കാനും എനിക്കിഷ്ടമുള്ളു. ഈ ദിവസം വയോജനത്തിനുള്ളതാണ്. പക്ഷേ ഞാൻ പറയും അതിലുപരി ഈ ദിവസം യുവാക്കൾക്കും മദ്ധ്യവയസ്ക്കർക്കും വേണ്ടിയുള്ളതാണ്. കാരണം ഈ ദിവസം നമ്മെ ഒരുപാട് കാര്യങ്ങൾ ചിന്തിപ്പിക്കാനും ഓർമ്മിപ്പിക്കാനും പ്രേരിപ്പിക്കുന്നു. ഈ ദിവസം എന്നത് കഴിഞ്ഞുപോയ ഇന്നലെകളുടെയും വരാനിരിക്കുന്ന നാളെകളുടെയും ഇടയിലുള്ള ഒരു മൗന വിചിന്തനമാണ്. ഈ ദിവസം രണ്ടോ മൂന്നോ അതിലധികമോ തലമുറകളുടെ ജീവിതസത്യങ്ങളെയും ജീവിത മാറ്റങ്ങളെയും വരച്ചു കാട്ടുന്ന മനോഹരമായ ഒരു ചിത്രമാണ്. ഈ ദിവസം തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞു , മാംസമെല്ലാം ഉണങ്ങി ശോഷിച്ച് വിറയ്ക്കുന്ന, ശൂന്യമായ കൈകളുടെയും, ഓടി തളർന്ന കാലുകളുടെയും, ജീവിതയാത്രയിലെ ഭാരക്കൂടുതൽ കൊണ്ട് കുനിവ് പിടിച്ച് ക്ഷയിച്ചിരിക്കുന്ന തോളുകളുടെയും കഥ പറയുന്ന ദിവസമാണ്. കാഴ്ച മങ്ങിയ കണ്ണുകളുടെയും കേൾവി…

Read More

ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖിലലോക മിഷൻ മദ്ധ്യസ്ഥയുമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളിന്‍റെ മംഗളാശംസകൾ എല്ലാവർക്കും നേരുകയും, വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്‍റെ ചെറുപ്പകാലം മുതൽ, എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു വിശുദ്ധയാണ്, ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ഉണ്ണിശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ. കർമ്മലസഭയിൽ ചേരാൻ എനിക്ക് ഇഷ്ടം തോന്നാനുള്ള കാരണം തന്നെ, കർമ്മസഭയിലെ പ്രധാനപ്പെട്ട വിശുദ്ധരിൽ ഒരുവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ എന്നതായിരുന്നു. ദൈവാനുഗ്രഹത്താൽ, കഴിഞ്ഞവർഷം ഫ്രാൻസിലുള്ള, വിശുദ്ധ കൊച്ചുത്രേസ്യയുടെ ജന്മദേശമായ ലിസ്യുവിൽ പോകാനും, വിശുദ്ധ കൊച്ചുത്രേസ്യ ജീവിച്ച വീട് സന്ദർശിക്കാനും, അവൾ നടന്ന വഴികളിലൂടെ നടക്കുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ദൈവത്തിനു സ്തുതി.!!!”സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ”, അഥവാ ദൈവത്തിൽ എത്തിച്ചേരാൻ സാധിക്കുക എന്ന ഏക ലക്ഷ്യത്തോടെ, “ചില കുറുക്കു വഴികൾ” കണ്ടെത്തിയവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. അനുദിനം, ചെയ്യുന്ന ഓരോ നിസ്സാരമായ പ്രവർത്തികൾ പോലും,…

Read More

“ശ്രവിക്കാൻ പഠിക്കുക:” -COME AND SEE” ലോക ആശയവിനിമയദിനത്തിൽ ഫ്രാൻസിസ് പാപ്പാ. 2022-ൽ നടക്കാനിരിക്കുന്ന 56-)മത് ലോക ആശയവിനിമയ ദിനത്തിന്റെ പ്രമേയം പ്രഖ്യാപിച്ചു. “ചെന്ന് കാണുക” എന്ന സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള 2021-ലെ ലോക ആശയവിനിമയ ദിനസന്ദേശത്തിനു ശേഷം 2022-ൽ വരുന്ന ലോക ആശയവിനിമയദിനത്തിനായുള്ള തന്റെ സന്ദേശത്തിൽ ലോകത്തോട്, “ശ്രവിക്കാൻ വീണ്ടും പഠിക്കാൻ” ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നു. ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരി എല്ലാവരെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബാധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നും, അതുകൊണ്ടുതന്നെ, എല്ലാവർക്കും ശ്രവിക്കപ്പെടേണ്ടതിനും ആശ്വസിക്കപ്പെടേണ്ടതിനും ആവശ്യമുണ്ട് എന്നും ഓർമ്മിപ്പിക്കുന്ന ഇത്തവണത്തെ പ്രമേയം ശരിയായ അറിവിനും കേൾവി അത്യാവശ്യമാണ് എന്ന് ഉദ്ബോധിപ്പിക്കുന്നു. സത്യത്തിനായുള്ള അന്വേഷണം ആരംഭിക്കുന്നത് കേൾക്കുന്നതിലൂടെയാണ്. അതുപോലെ തന്നെയാണ് സാമൂഹിക ആശയവിനിമയ മാർഗങ്ങളിലൂടെയുള്ള സാക്ഷ്യവും. ഓരോ പരസ്പരസംഭാഷണവും, ഓരോ ബന്ധവും തുടങ്ങുന്നത് കേൾവിയിലൂടെയാണ്. ഇക്കാരണത്താൽ, പരസ്പരം ആശയവിനിമയം നടത്തുന്നവരെന്ന നിലയിലും, തൊഴില്പരമായും വളരാൻ, നമ്മൾ എങ്ങനെ കൂടുതലായി മറ്റുള്ളവരെ കേൾക്കണമെന്ന് എങ്ങനെ വീണ്ടും പഠിക്കണമെന്നും നാം…

Read More