Author: nasraayan

ബമാകോ: ഇസ്ലാമിക തീവ്രവാദികളുടെ കൈകളിൽനിന്ന് മോചിതയായ കൊളംബിയൻ സിസ്റ്റർ ഗ്ലോറിയ സിസിലിയ നാർവീസ് ഇന്ന് (ഒക്ടോബർ 10) വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ കണ്ട് ആശീർവാദം സ്വീകരിച്ചപ്പോൾ. ആഫ്രിക്കൻ രാജ്യമായ മാലിയിൽനിന്ന് 2017ൽ തട്ടിക്കൊണ്ടുപോകപ്പെട്ട സിസ്റ്റർ ഗ്ലോറിയ ഇന്നലെയാണ് മോചിതയായത്. നാല് വർഷം മുന്‍പ് ആഫ്രിക്കന്‍ രാജ്യമായ മാലിയിൽ നിന്നു ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കൊളംബിയൻ സ്വദേശിനിയായ കത്തോലിക്ക കന്യാസ്ത്രീ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നാർവീസിനു ഒടുവില്‍ മോചനം. മാലിയുടെ തലസ്ഥാനമായ ബമാകോയിൽ നിന്ന് 400 കിലോമീറ്റർ കിഴക്കായി കൊട്ടിയാലയിൽ മിഷ്ണറിയായി ശുശ്രൂഷ ചെയ്യുന്നതിനിടെ 2017 ലാണ് സിസ്റ്റര്‍ ഗ്ലോറിയ ബന്ദിയാക്കപ്പെട്ടത്. സിസ്റ്റര്‍ മോചിപ്പിക്കപ്പെട്ട വിവരം മാലി പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് പുറംലോകം അറിഞ്ഞത്. സിസ്റ്ററുടെ മോചനത്തിനായി മോചനദ്രവ്യം നൽകിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. ബമാക്കോ ആർച്ച് ബിഷപ്പ് ജീൻ സെർബോ, സന്യാസിനിയുടെ മോചനം സ്ഥിരീകരിച്ചിട്ടുണ്ട്. സിസ്റ്ററുടെ മോചനത്തിനായി തങ്ങൾ ഒരുപാട് പ്രാർത്ഥിച്ചിരിന്നുവെന്നും മോചനം സാധ്യമാക്കിയ മാലി അധികാരികൾക്കും മറ്റ് എല്ലാവര്ക്കും നന്ദി…

Read More

കോതമംഗലം: കോതമംഗലം രൂപതയുടെ കീഴിലുള്ള പുലിയൻപാറ സെന്‍റ് സെബാസ്റ്റ്യൻ പള്ളിയിലെ രൂപക്കൂട്ടിൽ സ്ഥാപിച്ചിരുന്ന മാതാവിൻ്റെ തിരുസ്വരൂപം വലിച്ചെറിഞ്ഞ നിലയിൽ ഇന്ന് രാവിലെ കണ്ടെത്തി. ദേവാലയത്തിന്റെ തൊട്ടടുത്തുള്ള ടാർ മിക്സിംഗ് പ്ലാൻ്റിൽ നിന്നുള്ള വിഷപ്പുക മൂലം മാസങ്ങളായി അടച്ചിട്ടിരുന്ന പള്ളിയില്‍ ഏതാനും ദിവസം മുന്‍പാണ് തിരുകര്‍മ്മങ്ങള്‍ ആരംഭിച്ചത്. ഇന്ന് രാവിലെ പള്ളിയിൽ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളാണ് പള്ളിയുടെ മുൻഭാഗത്ത് തയ്യാറാക്കിയ രൂപക്കൂട്ടിൽ വച്ചിരുന്ന മാതാവിൻ്റെ രൂപം തോട്ടത്തിൽ എറിഞ്ഞുകളയപ്പെട്ട രീതിയില്‍ കണ്ടെത്തിയത്. പള്ളി അധികൃതർ ഊന്നുകൽ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഊന്നുകൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ ജനരോഷം വകവെയ്ക്കാതെ മാര്‍ച്ച് ആദ്യവാരത്തിലാണ് ടാർ മിക്സിങ് പ്ലാന്റ് പ്രവർത്തനം ആരംഭിച്ചത്. ഇതിന് പിന്നാലേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. ഭീമന്‍ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം മൂലം ഉണ്ടാകുന്ന വിഷപ്പുകയും മാലിന്യവും സഹിക്കാന്‍ പറ്റാതെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി അടച്ചുപൂട്ടി. കഴിഞ്ഞ മാസം ലൈസന്‍സ് പുതുക്കണമെന്ന ആവശ്യവുമായി കമ്പനി പഞ്ചായത്തിനെ…

Read More

പൗരോഹിത്യത്തെ ആസ്പദമാക്കിയുള്ള ഒരു ഷോർട്ട് ഫിലിം. റൂഹലായ മേജർ സെമിനാരിയിലെ ബ്രദേഴ്സ് നേതൃത്വം നൽകി സാന്തോം മീഡിയയുടെ കീഴിൽ ഒരുക്കിയ പൊരുൾ ഇന്ന് നിങ്ങളുടെ കൈകളിൽ എത്തുകയാണ്. നിങ്ങളുടെ ആത്മാർത്ഥമായ സഹകരണവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു. പൊരുൾ കാണുക ആസ്വദിക്കുക മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യൂ. https://youtu.be/CTyz_QADtCY

Read More

പ്രാർത്ഥിച്ച സകലർക്കും നന്ദി പറഞ്ഞ് കിഡ്‌നി ദാനം ചെയ്ത ഫാ. ജെൻസൻ ലാസലറ്റിന്റെ ഫേസ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം. നന്ദി!അനേകരുടെ പ്രാർത്ഥനയുടെ ശക്തി അനുഭവിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു പോയവാരം.ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. നഷ്ടമായ ശരീരത്തിൻ്റെ കുറവുമായി അവയവങ്ങൾ പൊരുത്തപ്പെട്ടു വരുന്നു….അതിൻ്റെ ചില നൊമ്പരങ്ങൾ മാത്രം!വൃക്കകളിലൊന്ന് സ്വ ശരീരത്തിൽ സ്വീകരിച്ച ആൽഫി ആശുപത്രിയിൽ ഇതേ അവസ്ഥകളുമായി തുടരുന്നു…എത്രയും വേഗം പഴയ പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചെത്തണം..പ്രാർത്ഥിക്കുമ്പോൾ ഓർക്കണം..അല്ലെങ്കിൽ ഓർക്കുമ്പോൾ പ്രാർത്ഥിക്കുകയെങ്കിലും ചെയ്യണേ…നന്ദി!By, ഫാദർ ജെൻസൺ ലാസലെറ്റ്. https://m.facebook.com/story.php?story_fbid=363727165316380&id=100050372997201 കൊടകര മൂന്നുമുറി സ്വദേശിയായ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻസി ആന്റുവിനാണ് വൃക്ക നൽകിയത്. ഇരു വൃക്കകളും തകരാറിലായി ആറ് വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ആൻസി ആന്റുവിന് (26) മുന്നിൽ ദൈവദൂതനെപ്പോലെയാണ് ഫാ. ജെൻസൺ എത്തിയത്. മൂന്നുമുറി ഇടവകയിൽ ഒരു മൃതദേഹ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ശ്രദ്ധയിൽ പതിഞ്ഞ ഒരു ഫ്‌ളെക്‌സ് ബോർഡാണ് അദ്ദേഹത്തെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. വൃക്ക തകരാറിലായതിനാൽ ജീവനുവേണ്ടി പോരാടുന്ന ആൻസിയുടെ ദയനീയമുഖവും സഹായ അഭ്യർത്ഥനയുമായിരുന്നു…

Read More

മനമുരുകി കരയുമ്പോൾ എന്നെശുവേ… വരികളിൽ ദൈവസ്നേഹത്തിന്റെ ആഴം വരച്ചു കാട്ടുന്ന എലിസബേത് ബോസ് കളമ്പനായിലിന്റെ ഹൃദയസ്പർശിയായ വരികൾക്ക്, ക്രൈസ്തവ കൈരളിയുടെ മനസ്സറിഞ്ഞ സംഗീതാക്ജ്ഞൻ ബേബി ജോൺ കാലയന്താനിയുടെ സംഗീതം, മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചിയുടെ മധുരലാപനം https://youtu.be/XGNXEHmZjJ8 Please Watch our song….. God Bless You All… Please Suscribe our Channel

Read More

കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥനയുടെ ഉള്ളടക്കം! അമലോത്ഭവയായ കന്യകാ മറിയം സർപ്പത്തെ തന്‍റെ പാദങ്ങളാൽ ചതച്ചുകൊല്ലുന്നു. പാപത്തിന്റെ കണിക പോലും ഏൽക്കാത്ത മറിയമാണ് സാത്താനെതിരായുള്ള പോരാട്ടത്തിലെ ശാശ്വത എതിരാളി. മറിയം പരിശുദ്ധാത്മാവിന്റെ മണവാട്ടിയാണ് എന്നതിന്റെ സൂചനയാണ് ചിത്രത്തിലെ പ്രാവ്. അമ്മയെ സഹായിക്കാൻ ദൂതന്മാരുണ്ട്, ഒരാൾ നമ്മുടെ ജീവിതത്തിന്റെ കെട്ടുകൾ അടങ്ങിയ റിബൺ മറിയത്തിനു സമർപ്പിക്കുമ്പോൾ, മറ്റൊരു മാലാഖ കെട്ടുകളഴിച്ച റിബൺ മറിയത്തിൽനിന്ന് സ്വീകരിക്കുന്നു. യുദ്ധങ്ങളും വിപ്ലവങ്ങളും അതിജീവിച്ച ഈ മരിയൻചിത്രം ഇന്നും അനേകരുടെ അഭയമാണ്. ദാമ്പത്യ ജീവിതത്തിൻ ബുദ്ധിമുട്ടുകൾ നേരിടുന്നവരുടെ പ്രത്യേക മധ്യസ്ഥകൂടിയാണ് കുരുക്കഴിക്കുന്ന മാതാവ്. കുരുക്കഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന! കന്യകാമറിയമേ, അപേക്ഷയുമായി വരുന്ന മക്കളെ ഉപേഷിക്കാത്ത മാതാവേ, സ്നേഹം നിറഞ്ഞ അമ്മേ, സ്നേഹവും കാരുണ്യവും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മ നിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്റെ ജീവിതത്തിലെ കുരുക്കുകളെ നിന്‍റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കേണമേ, ഞാൻ എത്ര നിസ്സഹായനാണെന്നു നീ അറിയുന്നു എന്റെ വേദന നീ…

Read More

കേരളത്തിന്റെ പൊതുബോധത്തെ ഏറ്റവും കൂടുതൽ മലിനമാക്കുന്ന രണ്ട് മാധ്യമ ഇടപെടലുകളാണ് ചാനൽ ചർച്ചകളും ടെലിവിഷൻ സീരിയലുകളും.  ഈ വർഷത്തെ ടെലിവിഷൻ അവാർഡ് പ്രഖ്യാപിച്ചപ്പോൾ പുരസ്കാരത്തിന് പരിഗണിക്കാൻ യോഗ്യതയുള്ള ഒറ്റ സീരിയലും ഉണ്ടായിരുന്നില്ല എന്നത് ഈ രംഗത്തെ ജീർണ്ണതയുടെ ഉത്തമ ദൃഷ്ടാന്തമാണ്. അപ്രസക്തവും പൊതുതാൽപര്യം ലവലേശം ഇല്ലാത്തതുമായ കാര്യങ്ങളിൽ  അഭിപ്രായപ്രകടനം നടത്തി വിചാരണ സംഘടിപ്പിച്ചു വിധിതീർപ്പ് പ്രസ്താവിക്കുന്ന ചാനൽ അവതാരകരുടെ കാപട്യവും നിലവാരമില്ലായ്മയും ഏതാനും ദിവസങ്ങളായി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വസ്തുനിഷ്ഠമായും ആധികാരികമായും പഠനങ്ങളുടെ പിൻബലത്തോടെയും മാധ്യമപ്രവർത്തനം നടത്തുന്നവരോട് ബഹുമാനമേയുള്ളൂ. സെൻസേഷണലിസം തലയ്ക്കുപിടിച്ച് സാമാന്യ മര്യാദയും അപരന്റെ സ്വകാര്യതയും കാറ്റിൽ പറത്തുന്നവരെ പ്രബുദ്ധ പൊതുസമൂഹം തിരിച്ചറിഞ്ഞു തുടങ്ങി. കേരളത്തിലെ അറിയപ്പെടുന്ന ന്യൂസ് ചാനലിലെ വാർത്താ അവതാരകനായ ‘പ്രമുഖൻ’തന്റെ സഹപ്രവർത്തകർക്ക് അശ്ലീലസന്ദേശം അയച്ചതിനെതുടർന്ന് ആ സ്ഥാപനം തന്നെ അദ്ദേഹത്തെ പുറത്താക്കി. ഇതിനു സമാനമായ ആരോപണങ്ങൾ ഇതിനുമുൻപും ഇയാൾക്കെതിരെ ഉണ്ടായിരുന്നു എന്നും പറയപ്പെടുന്നു. “മാധ്യമ  സ്ഥാപനങ്ങളിലെ സ്ത്രീകൾ സുരക്ഷിതരോ” ഈ തലക്കെട്ടിൽ എന്തേ നിങ്ങളാരും ഒരു ചർച്ച സംഘടിപ്പിക്കാത്തത്.…

Read More

ജസ്‌ന എവിടെ? ജസ്‌നയുടെ തിരോധനത്തിന് പിന്നിൽ ആരുടെ കരങ്ങളാണ്? കേരളത്തിന്റെ സ്വസ്ഥത നശിപ്പിക്കുന്ന മയക്കുമരുന്നും മനുഷ്യക്കടത്തും ഉൾപ്പെടെയുള്ള അധോലോക ഇടപാടുകൾ എൻ. ഐ. എ. അന്വേഷിക്കണം. ഇത്തരം അധോലോക പ്രവർത്തനങ്ങളും മത തീവ്രവാദ സംഘടനകളുമായുള്ള ബന്ധവും, അവർക്ക് രാഷ്ട്രീയ സംരക്ഷണം ഒരുക്കുന്നതാര് എന്നതും, വസ്തുനിഷ്ഠമായ അന്വേഷണത്തിനു വിധേയമാകണം. സംസ്ഥാനത്ത്, ഇത്തരം കേസന്വേഷിക്കുന്ന ഏജൻസികൾക്കും പോലീസ് ഉദ്യോഗസ്ഥർക്കും തങ്ങളുടെ കണ്ടെത്തലുകൾ വെളിപ്പെടുത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന ഏറ്റുപറച്ചിൽ നടത്തിയാണ് ജസ്‌ന കേസന്വേഷിച്ച പോലീസ് ഓഫിസർ പടിയിറങ്ങിയത്! സംസ്ഥാനത്തെ ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല എന്നത് ദുരൂഹമാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു സത്യം വെളിച്ചത്തു കൊണ്ടുവരണം. By, Varghese Vallikkatt

Read More

എന്താണ് ജപമാല???എന്തിനാണു ജപമാല???ജപമാല ചൊല്ലിയില്ലെങ്കില്‍ നരകത്തില്‍ പോകുമോ???ഒക്ടോബർ ജപമാല മാസമായി എന്തുകൊണ്ട് ആചരിക്കുന്നു??? ജപമാല ചൊല്ലുന്ന കത്തോലിക്കരെ അതിന്‍റെ അടിസ്ഥാന കാര്യങ്ങള്‍ എന്തെന്ന് അറിയാതെ ബോധപൂര്‍വം ആക്ഷേപിക്കുന്നവര്‍ക്കുള്ള മറുപടി അല്ല ഈ പോസ്റ്റില്‍ ഉള്ളത്. പക്ഷെ, ഒരു പെന്തിക്കോസ്ത് സഹോദരി ചോദിച്ച ചില ചോദ്യങ്ങളുടെ വെളിച്ചത്തില്‍ എല്ലാവര്‍ക്കുമായി, പ്രത്യേകിച്ച് ഇത്തരം വിഡ്ഢി ചോദ്യങ്ങളുടെ മുമ്പില്‍ പകച്ചു പോകുന്ന സാധാരണക്കാര്‍ക്കായി ഈ ഉത്തരങ്ങള്‍ സമര്‍പ്പിക്കുന്നു. ആ സഹോദരിയുടെ ചോദ്യങ്ങള്‍ ഇവയായിരുന്നു. കത്തോലി സഹോദരങ്ങളെ, നിങ്ങളോട് 8 ചോദ്യങ്ങൾ… ദൈവവചനപ്രകാരം മറുപടി പ്രതീക്ഷിക്കുന്നു.എന്താണ് ജപമാല ?എന്തിനാണ് ജപമാല?ജപമാല ചൊല്ലിയില്ലങ്കിൽ നരകത്തിൽ പോകുമോ?ജപമാല ചൊല്ലിയാൽ മറിയം പ്രസാദിക്കുന്നത് എങ്ങിനെ?ജപമാല ചൊല്ലിയാൽ ദൈവം പ്രസാദിക്കുന്നത് എങ്ങിനെ?ജപമാല ചൊല്ലാതെ ദൈവം പ്രാർഥന കേൾക്കില്ലേ?ജപമാല ചൊല്ലാൻ വചനം ഉണ്ടോ?ഒക്ടോബർ ജപമാല മാസമായി എന്തുകൊണ്ട് ആചരിക്കുന്നു? ചോദ്യം 1- എന്താണ് ജപമാല ? ഇംഗ്ലീഷില്‍ Rosary എന്ന് അറിയപ്പെടുന്ന കൊന്തയുടെ അര്‍ഥം ‘ garland of roses’ ( റോസാപ്പൂക്കള്‍ കൊണ്ടുള്ള…

Read More

അശ്ശോ!!!! ഇപ്പഴാ ഓർത്തേ… നമ്മടെ അസിസ്സി പുണ്യാളന്‍റെ ബർത്ത്ഡേ ഇങ്ങെത്തിയല്ലോ! എന്നും മുടങ്ങാതെ പുണ്യാളന്‍റെ പ്രാർത്ഥന ചൊല്ലാൻ പറഞ്ഞിട്ടുണ്ട് ചേട്ടായി. കുഞ്ഞ് ഓർത്തു. അല്ലേലും വായിച്ചു കേട്ട അന്ന് മുതൽ ഫ്രാൻസിസ് അസീസിയെ അവൾക്ക് ഒത്തിരി ഇഷ്ടമാണ്. ഒപ്പം വിശുദ്ധന്റെ പ്രാർത്ഥനയും.. “കർത്താവെ, എന്നെ അങ്ങയുടെ സമാധാനത്തിന്റെ ഒരു ഉപകരണമാക്കണമേ.. ” ഗ്.. ഗ്.. ഗ്വാ…..വായിക്കോട്ട ഒന്നേ…ഈ അമ്മച്ചി എന്താ ഇത് വരെ ചായ തരാത്തത്? ചുമ്മായിരുന്ന് ഞാൻ മടുത്തു.. ഈയിടെയായി പുസ്തകവായനയൊക്കെ കുറഞ്ഞു. കഴിഞ്ഞ പിറന്നാളിന് സമ്മാനമായി ചേട്ടായി മേടിച്ചു തന്ന ബോബിയച്ചന്റെ പുസ്തകങ്ങളൊക്കെ കട്ടിലിനോട് ചേർന്ന് ചുമ്മായിരിക്കുന്നു. “കൂട്ട് ” മാത്രം കുറെ വായിച്ചു. കൊതിയാണ് വായിക്കാൻ. “നിലത്തെഴുതി”, “വാതിൽ” തുറന്ന് “അകം” കണ്ട് “ഹൃദയവയൽ” കടന്ന് അത്ര “ഓർഡിനറി” അല്ലാത്ത “സഞ്ചാരിയുടെ ദൈവത്തെ” ഒന്ന് കാണാൻ പുസ്തകങ്ങളിലൂടെ ഒത്തിരി നടന്നിട്ടുണ്ട് “അവൾ”. ഇന്നലെ ചേട്ടായി മേടിച്ചു തന്ന പുതിയ പുസ്തകം “പുലർവെട്ടം” നെഞ്ചോട് ചേർത്ത് പിടിച്ച് കുഞ്ഞ്…

Read More