Author: nasraayan

ഇന്ന് October 01 st, അന്താരാഷ്ട്ര വൃദ്ധ ദിനം. World Elderly Day. വൃദ്ധദിനം എന്ന് പറയുന്നതിനേക്കാൾ എനിക്കിഷ്ടം .. വയോജന ദിനം എന്ന് പറയുന്നതാണ് .(70 വയസ്സിനു മുകളിലുള്ളവരെ മാത്രമേ അങ്ങനെ വിളിക്കാനും എനിക്കിഷ്ടമുള്ളു. ഈ ദിവസം വയോജനത്തിനുള്ളതാണ്. പക്ഷേ ഞാൻ പറയും അതിലുപരി ഈ ദിവസം യുവാക്കൾക്കും മദ്ധ്യവയസ്ക്കർക്കും വേണ്ടിയുള്ളതാണ്. കാരണം ഈ ദിവസം നമ്മെ ഒരുപാട് കാര്യങ്ങൾ ചിന്തിപ്പിക്കാനും ഓർമ്മിപ്പിക്കാനും പ്രേരിപ്പിക്കുന്നു. ഈ ദിവസം എന്നത് കഴിഞ്ഞുപോയ ഇന്നലെകളുടെയും വരാനിരിക്കുന്ന നാളെകളുടെയും ഇടയിലുള്ള ഒരു മൗന വിചിന്തനമാണ്. ഈ ദിവസം രണ്ടോ മൂന്നോ അതിലധികമോ തലമുറകളുടെ ജീവിതസത്യങ്ങളെയും ജീവിത മാറ്റങ്ങളെയും വരച്ചു കാട്ടുന്ന മനോഹരമായ ഒരു ചിത്രമാണ്. ഈ ദിവസം തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞു , മാംസമെല്ലാം ഉണങ്ങി ശോഷിച്ച് വിറയ്ക്കുന്ന, ശൂന്യമായ കൈകളുടെയും, ഓടി തളർന്ന കാലുകളുടെയും, ജീവിതയാത്രയിലെ ഭാരക്കൂടുതൽ കൊണ്ട് കുനിവ് പിടിച്ച് ക്ഷയിച്ചിരിക്കുന്ന തോളുകളുടെയും കഥ പറയുന്ന ദിവസമാണ്. കാഴ്ച മങ്ങിയ കണ്ണുകളുടെയും കേൾവി…

Read More

ഈ ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധയും, വേദപാരംഗതയും, അഖിലലോക മിഷൻ മദ്ധ്യസ്ഥയുമായ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളിന്‍റെ മംഗളാശംസകൾ എല്ലാവർക്കും നേരുകയും, വിശുദ്ധയുടെ മാദ്ധ്യസ്ഥം വഴി ഒത്തിരി അനുഗ്രഹങ്ങളും, കൃപകളും നിങ്ങളുടെ വ്യക്തിജീവിതത്തിലും, കുടുംബത്തിലും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. എന്‍റെ ചെറുപ്പകാലം മുതൽ, എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള ഒരു വിശുദ്ധയാണ്, ചെറുപുഷ്പം എന്ന് വിളിക്കപ്പെടുന്ന ഉണ്ണിശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ. കർമ്മലസഭയിൽ ചേരാൻ എനിക്ക് ഇഷ്ടം തോന്നാനുള്ള കാരണം തന്നെ, കർമ്മസഭയിലെ പ്രധാനപ്പെട്ട വിശുദ്ധരിൽ ഒരുവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ എന്നതായിരുന്നു. ദൈവാനുഗ്രഹത്താൽ, കഴിഞ്ഞവർഷം ഫ്രാൻസിലുള്ള, വിശുദ്ധ കൊച്ചുത്രേസ്യയുടെ ജന്മദേശമായ ലിസ്യുവിൽ പോകാനും, വിശുദ്ധ കൊച്ചുത്രേസ്യ ജീവിച്ച വീട് സന്ദർശിക്കാനും, അവൾ നടന്ന വഴികളിലൂടെ നടക്കുവാനുമുള്ള ഭാഗ്യം എനിക്കുണ്ടായി. ദൈവത്തിനു സ്തുതി.!!!”സ്വർഗ്ഗത്തിൽ എത്തിച്ചേരാൻ”, അഥവാ ദൈവത്തിൽ എത്തിച്ചേരാൻ സാധിക്കുക എന്ന ഏക ലക്ഷ്യത്തോടെ, “ചില കുറുക്കു വഴികൾ” കണ്ടെത്തിയവളായിരുന്നു വിശുദ്ധ കൊച്ചുത്രേസ്യ. അനുദിനം, ചെയ്യുന്ന ഓരോ നിസ്സാരമായ പ്രവർത്തികൾ പോലും,…

Read More

“ശ്രവിക്കാൻ പഠിക്കുക:” -COME AND SEE” ലോക ആശയവിനിമയദിനത്തിൽ ഫ്രാൻസിസ് പാപ്പാ. 2022-ൽ നടക്കാനിരിക്കുന്ന 56-)മത് ലോക ആശയവിനിമയ ദിനത്തിന്റെ പ്രമേയം പ്രഖ്യാപിച്ചു. “ചെന്ന് കാണുക” എന്ന സന്ദേശത്തിൽ കേന്ദ്രീകരിച്ചുള്ള 2021-ലെ ലോക ആശയവിനിമയ ദിനസന്ദേശത്തിനു ശേഷം 2022-ൽ വരുന്ന ലോക ആശയവിനിമയദിനത്തിനായുള്ള തന്റെ സന്ദേശത്തിൽ ലോകത്തോട്, “ശ്രവിക്കാൻ വീണ്ടും പഠിക്കാൻ” ഫ്രാൻസിസ് പാപ്പാ ആവശ്യപ്പെടുന്നു. ഇപ്പോഴും തുടരുന്ന കോവിഡ് മഹാമാരി എല്ലാവരെയും ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ബാധിക്കുകയും ബുദ്ധിമുട്ടിക്കുകയും ചെയ്തിട്ടുണ്ട് എന്നും, അതുകൊണ്ടുതന്നെ, എല്ലാവർക്കും ശ്രവിക്കപ്പെടേണ്ടതിനും ആശ്വസിക്കപ്പെടേണ്ടതിനും ആവശ്യമുണ്ട് എന്നും ഓർമ്മിപ്പിക്കുന്ന ഇത്തവണത്തെ പ്രമേയം ശരിയായ അറിവിനും കേൾവി അത്യാവശ്യമാണ് എന്ന് ഉദ്ബോധിപ്പിക്കുന്നു. സത്യത്തിനായുള്ള അന്വേഷണം ആരംഭിക്കുന്നത് കേൾക്കുന്നതിലൂടെയാണ്. അതുപോലെ തന്നെയാണ് സാമൂഹിക ആശയവിനിമയ മാർഗങ്ങളിലൂടെയുള്ള സാക്ഷ്യവും. ഓരോ പരസ്പരസംഭാഷണവും, ഓരോ ബന്ധവും തുടങ്ങുന്നത് കേൾവിയിലൂടെയാണ്. ഇക്കാരണത്താൽ, പരസ്പരം ആശയവിനിമയം നടത്തുന്നവരെന്ന നിലയിലും, തൊഴില്പരമായും വളരാൻ, നമ്മൾ എങ്ങനെ കൂടുതലായി മറ്റുള്ളവരെ കേൾക്കണമെന്ന് എങ്ങനെ വീണ്ടും പഠിക്കണമെന്നും നാം…

Read More

കൊച്ചി: കേരളത്തിന്റെ മതസൗഹാര്‍ദത്തിനും സാംസ്‌കാരികോന്നമനത്തിനും വേണ്ടി വിദ്യാഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയും വിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. ”ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചും മതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിനു മറ്റു നിറങ്ങള്‍ ചാര്‍ത്തി യഥാര്‍ത്ഥ വിഷയങ്ങളില്‍നിന്നു വ്യതിചലിക്കാതെ വിശദമായ പഠനങ്ങളും ഗൗരവമായ അന്വേഷണങ്ങളും നടത്തി ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ സഭകള്‍ തമ്മില്‍ ഭിന്നതയുണ്ടെന്നുവരുത്തി തീര്‍ക്കാനുള്ള ഗൂഢശ്രമങ്ങളെ കേരള കത്തോലിക്കാ മെത്രാന്‍സമിതി തള്ളിക്കളയുന്നു. മതാന്തര സംഭാഷണങ്ങളും മതസൗഹാര്‍ദ്ദവും കത്തോലിക്കാസഭയുടെ അടിസ്ഥാന ദര്‍ശനങ്ങളായ സത്യം, സ്‌നേഹം, നീതി എന്നിവയില്‍ അധിഷ്ഠിതമാണ്. ഈ കാര്യത്തില്‍ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാടു…

Read More

കോട്ടയം: ഏഴു പേര്‍ക്ക് ജീവന്റെയും ജീവിതത്തിന്റെയും മഹത്തായ പങ്കിടലിലൂടെ നിത്യതയിലേക്ക് യാത്രയായ നേവിസിന് നാനാതുറയില്‍പ്പെട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു. ഹൃദയം, കരള്‍, വൃക്ക, കൈകള്‍, നേത്രപടലങ്ങള്‍ എന്നിവ ഏഴു പേര്‍ക്ക് ദാനം ചെയ്ത നേവിസിന്റെ വീട്ടിലെത്തി ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍ എന്നിവര്‍ വീട്ടിലെത്തി പ്രാര്‍ത്ഥനാ ശുശ്രൂഷ നടത്തി. ​വടവാതൂര്‍ കളത്തില്‍പടി പീടികയില്‍ സാജന്‍ മാത്യു ഷെറിന്‍ ദമ്പതികളുടെ മകന്‍ നേവിസിനു രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതിനെത്തുടര്‍ന്നാണു മസ്തിഷ്‌ക മരണം സംഭവിച്ചതും അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ചാഴികാടന്‍ എംപി, ജോസ് കെ. മാണി, ജോര്‍ജ് കുര്യന്‍, പി.സി. തോമസ്, നോബിള്‍ മാത്യു, എ.വി. റസല്‍, നാട്ടകം സുരേഷ്, രാഷ്ട്രദീപിക എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഡോ. സി.സി. ജോണ്‍, ജനറല്‍…

Read More

കഴിഞ്ഞ ദിവസം എറണാകുളം ലൂർദ്സ് ആശുപത്രിയിൽ വൃക്കമാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയയ ആൽഫിയെയും അവൾക്ക് വൃക്ക നൽകാൻ ദൈവം തിരഞ്ഞെടുത്ത ജെൻസൻ അച്ചനെയും നാം എല്ലാവരും പ്രാർത്ഥനയിൽ ഓർത്തിരുന്നല്ലോ. ഇന്ന് ആയിരങ്ങളുടെ പ്രാർഥനകൾക്ക് ഹൃദയപൂർവ്വം നന്ദി പറയുകയാണ് ഫാ. ജെൻസൺ ലാസലെറ്റും ആൽഫിയും. എറണാകുളം ലൂർദ് ആശുപത്രിയിൽ ഇരുവരുടെയും സർജറി വിജയകരമായി പൂർത്തിയായി. ഇരുവരെയും റൂമിലേക്ക് മാറ്റി. കുറച്ച് ക്ഷീണമുണ്ടെങ്കിലും ഏറെ സന്തോഷമുണ്ടെന്നും എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയുണ്ടെന്നും ജൻസൺ അച്ചൻ പറയുന്നു. ജൻസൺ അച്ചൻ്റെ വൃക്ക സ്വീകരിച്ച ആൽഫിയും എല്ലാവരോടും ഉള്ള സന്തോഷവും നന്ദിയും അറിയിച്ചു. തുടർന്നും ഇരുവരെയും നമ്മുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ!

Read More

ഹൃദയത്തെക്കുറിച്ചും, ഹൃദയാരോഗ്യം എങ്ങനെ കാത്തു സൂക്ഷിക്കാം എന്നതിനെക്കുറിച്ചും മാനവജാതിയെ ബോധവൽക്കരിക്കുന്നതിന് വേണ്ടിയാണ് ഈ ദിവസം ആചരിക്കുന്നത്. നമ്മുടെശരീരത്തിലെ ഏറ്റവും മൃദുലവും സുന്ദരവുമായ അവയവമാണ് ഹൃദയം. ഹൃദയാരോഗ്യം എന്നു കേൾക്കുമ്പോൾ പലതും നമ്മുടെ മനസ്സിൽ ഓടിയെത്തും. വ്യായാമക്കുറവും അസന്തുലിതമായ ഭക്ഷണരീതിയും ആവശ്യത്തിനുള്ള ഉറക്കമില്ലായ്മയും അനിയന്ത്രിത ടെൻഷനുകളും ഒക്കെ നമ്മുടെ ഹൃദയത്തെ ദുർബലമാക്കുമെന്ന് നമ്മുക്ക് അറിയാം. പക്ഷേ പലപ്പോഴും അറിഞ്ഞുകൊണ്ടു തന്നെ നാം ഇവയ്ക്ക് അടിമകളായി മാറുന്നു. അതുപോലെതന്നെ നമ്മുടെ ഹൃദയത്തെ ദുർബലമാക്കുന്ന, അഥവാ രോഗിയാക്കുന്ന മറ്റൊരുവലിയ കാര്യമാണ് മറ്റുള്ളവരോടുള്ള ദേഷ്യവും പകയും. പലപ്പോഴും ഇതേക്കുറിച്ച് നാം ചിന്തിക്കാറില്ല. അഥവാ മനസ്സിലാക്കാറില്ല. ഇന്ന് മനുഷ്യന്റെയുള്ളിൽ ഏറ്റവും കൂടുതൽ അടിഞ്ഞു കൂടുന്ന വിഷമാണ് ദേഷ്യം. ഇന്നത്തെ ഈ കാല ഘട്ടത്തിൽ കൊച്ചുകുട്ടികൾ മുതൽ വയോധികർ വരെ ഈ വിഷം ഉള്ളിൽ സൂക്ഷിക്കുന്നവരാണ്. ഇതെക്കുറിച്ച് പലരും ബോധവാന്മാരേ അല്ല. ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ പൊട്ടിത്തെറിക്കുന്ന സ്വഭാവക്കാരാണ് നമ്മിൽ പലരും. നമ്മുടെ ദേഷ്യത്തെക്കുറിച്ച് നാം ആധികാരികമായി ചിന്തിച്ചാൽ നമുക്ക്…

Read More

2021 ലെ രൂപതാ ആഗോള യുവജനദിനത്തിനു ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിൽ വി.പൗലോസപ്പോസ്തലന്‍റെ കാൽപ്പാടു പിൻതുടർന്ന് ധൈര്യപൂർവ്വം യേശുവിന് സാക്ഷ്യം വഹിക്കാൻ ക്രൈസ്തവ യുവജനങ്ങളോടു പാപ്പാ ആഹ്വാനം ചെയ്തു. 36 മത് ലോകയുവജന ദിനം 2021 നവംബർ 21നാണ് നടക്കുന്നത്. ലോകമാസകലമുള്ള രൂപതകളിൽ ആഘോഷിച്ചു കൊണ്ടാണ് 2023 ൽ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുന്ന ആഗോള യുവജന ദിനത്തിന് സഭ ഒരുങ്ങുന്നത്. സെപ്റ്റംബര്‍ ഇരുപത്തേഴാം തിയതി, തിങ്കളാഴ്ചയാണ് പാപ്പാ തന്‍റെ സന്ദേശം പ്രകാശനം ചെയ്തത്. “എഴുന്നേൽക്കൂ, ഞാൻ നിങ്ങളെ, നിങ്ങൾ കണ്ടതിന് സാക്ഷികളായി നിയമിക്കുന്നു” (അപ്പോ : 26: 16) എന്ന ശീർഷകമാണ് സന്ദേശത്തിന് നൽകിയിട്ടുള്ളത്. കോവിഡ് 19 മൂലം പ്രത്യേകിച്ച് യുവജനങ്ങൾ  നേരിട്ട തിരിച്ചടികളും ബുദ്ധിമുട്ടുകളും മുൻനിറുത്തി  അവർ ലോകത്തിൽ വഹിക്കേണ്ട പ്രധാന പങ്കിനെക്കുറിച്ചാണ് ഫ്രാൻസിസ് പാപ്പാ എഴുതി. പല യുവതീയുവാക്കളും കുടുംബത്തിൽ പ്രശ്നങ്ങൾ വളരുന്നതും, തൊഴിലില്ലായ്മയും, വിഷാദവും, ഏകാന്തതയും ആസക്തികര പെരുമാറ്റവും അനുഭവിച്ചു എങ്കിലും പകർച്ചവ്യാധിയുടെ അനുഭവം യുവജനങ്ങളുടെ പുണ്യങ്ങളെ…

Read More

പിതാവായ ദൈവമേ, ഏറ്റവും നിസ്സഹായനായ / നിസ്സഹായയായ എന്നെ അനുനിമിഷം നിരീക്ഷിക്കുവാനും രക്ഷ കൈവശപ്പെടുത്തുവാനുമെന്നെ സഹായിക്കാനുമായി…ഞാൻ ഈ ഭൂമിയിൽ പിറവിയെടുത്തനിമിഷം മുതൽ എന്റെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും… പരീക്ഷണങ്ങളിൽ അകപ്പെടുമ്പോൾ തുണച്ചും…ശാരീരിക അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും എന്റെ കൂടെ നടക്കുവാനും… നസ്രായനായ ഈശോ വാഗ്ദാനം ചെയ്ത പറുദീസയിലേക്ക് എന്റെ ആത്മാവിനെ കൂട്ടികൊണ്ടു പോകുവാനും…എനിക്കും ഒരു കാവൽമാലാഖയെ അങ്ങ് നിയോഗിച്ചുവല്ലോ… നാളെ പ്രത്യേകിച്ച് പ്രധാന ദൂതന്മാരായ വിശുദ്ധ #മിഖായേലിന്റെയും വിശുദ്ധ #ഗബ്രിയേലിന്റേയും, വിശുദ്ധ #റാഫേലിന്റെയും തിരുന്നാൾ ആഘോഷിക്കുമ്പോൾ, അവരെ ദൈവമേല്പിച്ച ദൗത്യത്തെ എനിക്ക് എങ്ങനെ മറക്കാനാകും നാഥാ…സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും അങ്ങ് നിയോഗിച്ചിരിക്കുന്നത് മിഖായേൽ മാലാഖയെ അല്ലെ…മിഖായേൽ മാലാഖയേ, ദൈവത്തോട് ഏറ്റവും അടുത്തായിരിക്കുന്നവനെ, പാപികളും ബലഹീനരുമായ ഞങ്ങൾ സ്വർഗത്തിലെത്തുവോളം എന്റെ ശരീരത്തിനും ആത്മാവിനും കൂട്ടായിരിക്കണമേ…ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക്‌ വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്ത…

Read More

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ പൗരോഹിത്യ സ്വീകരണ ശതാബ്ദിയോടനുബന്ധിച്ച് രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ തീർത്ഥാടന കേന്ദ്രത്തിനു വേണ്ടി അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിന്റെ വരികള്‍ക്ക്, Drops Media Entertainment ന്‍റെ ബാനറില്‍ സിനോ ആന്റണിയുടെ സംഗീതത്തില്‍ ഐഡിയ സ്റ്റാർ Singer fame Jins Gopinath, Silpa Raju എന്നിവർ ചേര്‍ന്നു ആലപിച്ച ഗാനം.. റിലീസ് ആയിരിക്കുന്നു. https://www.youtube.com/watch?v=D2fMA6zgECU

Read More