Author: nasraayan

സോഷ്യൽ മീഡിയയിലെ എഴുത്തുകാരനും പ്രഭാഷകനുമായ ഫാ. ജെൻസൺ ലാസലെറ്റ് തൻ്റെ കിഡ്നി ദാനം ചെയ്യാനിടയായ അനുഭവം പറയുന്നത് കേൾക്കൂ. https://www.youtube.com/watch?v=Jzv1BKBH8XI

Read More

നമുക്ക് ഒരുമിച്ച് സഹായിച്ച്മുൻപോട്ടു പോകാം!  ക്രിസ്തുവിലുള്ള വിശ്വാസം സധൈര്യംഉറക്കെ പ്രഖ്യാപിക്കുകയും പ്രഘോഷിക്കുകയും ചെയ്യുകയാണ് ഈ വെബ്സൈറ്റിന്റെപരമമായ ലക്ഷ്യം.  ഈ വെബ്സൈറ്റ് നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകുന്നതിന് നിങ്ങളുടെ സഹായവുംസഹകരണവും ആവശ്യമാണ്. ഏറ്റവും പ്രധാനമായി നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾ യാചിക്കുകയാണ്.  അതോടൊപ്പം, ഈ വെബ്സൈറ്റിനെ മറ്റുള്ളവർക്ക്  പരിചയപ്പെടുത്തിക്കൊടുക്കുമ്പോൾ നിങ്ങളും വലിയൊരു സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി മാറുകയാണ്.  നിങ്ങളുടേതായ രചനകൾ, ലേഖനങ്ങൾ, അനുഭവസാക്ഷ്യങ്ങൾ, മറ്റ് പ്രധാനപ്പെട്ട വാർത്തകൾ, ഇതിലേക്ക് അയച്ചുതന്ന് നിങ്ങൾക്ക് ഞങ്ങളെ സഹായിക്കാവുന്നതാണ്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ. കൂടുതൽ വിവരങ്ങൾക്കായി ഞങ്ങളെ സമീപിക്കുക: Contact Us: E Mail: nasraayanlive@gmail.com

Read More

#ഉണരുംമുൻപേ… പ്രിയ നസ്രായാ, എന്റെ എണ്ണിയാൽ തീരാത്ത സങ്കടങ്ങൾ, അലച്ചിലുകൾ, പരാതികൾ, പരിഭവങ്ങൾ എല്ലാത്തിനും ഞാൻ ആശ്വാസം കണ്ടെത്തുന്നത് നിന്റെ സനിധിയിലാണ്…..നസ്രായാ, എന്റെ സങ്കടങ്ങളിൽ, അനുദിനജീവിതത്തിൽ എന്നെ അലട്ടുന്ന പ്രശ്നങ്ങളിൽ ഞാൻ ദിവസവും ഓടിയെത്തുന്നത് നിന്റെ ബലിപീഠത്തിനരുകിൽ ആണല്ലോ…. എന്റെ ഭാരങ്ങൾ എല്ലാം നിന്റെ ബലിയോട് ചേർത്തു എന്റെ മനസിനെ ശാന്തമാക്കി നീ പറഞ്ഞു വിടുമ്പോൾ നിന്റെ കാൽവരിയിലെ ബലി എന്റെ ശരീരത്തിനും മനസിനും ആത്മാവിനും തരുന്ന ഉണർവ് ചെറുതല്ല നാഥാ… നസ്രായാ, നന്ദി എന്നേ ഇത്രയും സ്നേഹിക്കുന്നതിന്…നിന്റെ കുഞ്ഞായി കരുതുന്നതിന്…എന്നും ഹൃദയം നിറഞ്ഞ നന്ദി മാത്രം…1 സ്വർഗ. 1 നന്മ. 1 ത്രിത്വ.https://www.facebook.com/Nasraayantekoode/ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നിന്നോട്‌ കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ! #KeepPraying, Your moment awaits!GetDailyTelegram Linkhttps://t.me/nasraayantekoodeOfficialനിങ്ങളുടെ പ്രാർത്ഥന…

Read More

September 27: വിശുദ്ധ വിന്‍സെന്റ് ഡി പോള്‍ പതിനേഴാം നൂറ്റാണ്ടിലെ ഫ്രാന്‍സിലെ പുരോഹിതനും, പാവങ്ങള്‍ക്കും സമൂഹത്തില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്കും വേണ്ടിയുള്ള കാരുണ്യപ്രവര്‍ത്തനങ്ങള്‍ വഴി ‘കാരുണ്യത്തിന്റെ മധ്യസ്ഥന്‍’ എന്നറിയപ്പെടുന്ന വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഓര്‍മ്മപുതുക്കല്‍ സെപ്റ്റംബര്‍ 27-നാണ് തിരുസഭ കൊണ്ടാടുന്നത്. ഫ്രാന്‍സിന്റെ തെക്ക്‌-പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു പാവപ്പെട്ട കുടുംബത്തില്‍ 1576 നും 1581നും ഇടക്കാണ് വിശുദ്ധന്‍ ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ വിശുദ്ധന്‍ തന്റെ കഴിവുകള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. പതിനഞ്ചാം വയസ്സില്‍ തന്നെ അദ്ദേഹം ദൈവശാസ്ത്ര പഠനമാരംഭിച്ചു. 1600-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച വിശുദ്ധന്‍ കുറച്ചു കാലം ടൌലോസില്‍ അദ്ധ്യാപകവൃത്തി ചെയ്തു വന്നു.1605-ല്‍ ഒരു കടല്‍യാത്രക്കിടയില്‍ വിന്‍സെന്റിനെ തുര്‍ക്കിയിലെ കടല്‍ക്കൊള്ളക്കാര്‍ പിടികൂടുകയും തങ്ങളുടെ അടിമയാക്കുകയും ചെയ്തു. ഏതാണ്ട് 1607-വരെ വിശുദ്ധന്റെ അടിമത്വം തുടര്‍ന്നു. ഇക്കാലയളവില്‍ വിശുദ്ധന്‍ തന്റെ യജമാനനെ മനപരിവര്‍ത്തനം നടത്തി ക്രിസ്തീയ വിശ്വാസത്തിലേക്ക്‌ കൊണ്ട് വരികയും അദ്ദേഹത്തോടൊപ്പം ടുണീഷ്യയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്തു. അതിനു ശേഷം അദ്ദേഹം തന്റെ സമയം മുഴുവനും…

Read More

കൊടകര: ക്രിസ്തു വിശ്വാസത്തിലേക്ക് കൂടുതല്‍ അടുപ്പിക്കുന്ന ചിന്തകളിലൂടെ സോഷ്യല്‍ മീഡിയയിലെ നിറസാന്നിധ്യമായ ലാസ്‌ലറ്റ് സന്യാസസമൂഹത്തിന്റെ നടവയല്‍ ആശ്രമത്തിലെ മരിയൻ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറായ ഫാ. ജെൻസൺ വൃക്ക വൃക്ക പകുത്തു നല്കാന്‍ ഒരുങ്ങുന്നു. “പ്രവര്‍ത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്” (യാക്കോബ് 2:17) എന്ന വചനം പൂര്‍ണ്ണമായും സ്വജീവിതത്തില്‍ പകര്‍ത്തിക്കൊണ്ടാണ് വൈദികൻ, മൂന്നുമുറി സ്വദേശിയായ മാങ്കുറ്റിപ്പാടം കണ്ണമ്പുഴ ആൻസി ആന്റുവിന് വൃക്ക പകുത്തു നല്‍കാന്‍ ഒരുങ്ങുന്നത്. ഇരുപത്തിയാറുകാരിയായ ആന്‍സിക്ക് വൃക്ക പകുത്തു നല്‍കുവാനുള്ള തീരുമാനത്തിലെത്തുവാന്‍ ജെന്‍സണ്‍ അച്ചന് മുന്നില്‍ നിമിത്തമായത് ഒരു മൃതസംസ്കാരമായിരിന്നു. ഇരു വൃക്കകളും തകരാറിലായി 6 വർഷമായി ഡയാലിസിസുമായി കഴിഞ്ഞിരുന്ന ആൻസി ആന്റുവിന് (26) മുന്നില്‍ ദൈവദൂതനെപ്പോലെയാണ് ജെന്‍സണ്‍ അച്ചന്‍ എത്തിയത്. വയനാട്ടിലെ നടവയല്‍ ആശ്രമത്തിൽ നിന്നു മൂന്നുമുറി ഇടവകയിൽ ഒരു മൃതദേഹ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോള്‍ ശ്രദ്ധയില്‍ പതിഞ്ഞ ഒരു ഫ്ലെക്സ് അദ്ദേഹത്തെ നിർണ്ണായകമായ തീരുമാനത്തിലേക്ക് നയിക്കുകയായിരിന്നു. വഴിയരികില്‍ സ്ഥാപിച്ച ഫ്ലെക്സ് ബോർഡി‍ൽ വൃക്ക തകരാറിലായതിനാൽ ജീവനു വേണ്ടി പോരാടുന്ന…

Read More

ഇരിട്ടി : ഒരിക്കൽപോലും കാട്ടാനശല്യം ഉണ്ടായിട്ടില്ലാത്ത ഒരു പ്രദേശത്ത് നാട്ടുകാർ ഒരിക്കലും ഇങ്ങിനെ ഒരു ദുരന്തം പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പായം പഞ്ചായത്തിലെ മലയോര ഗ്രാമമായ പെരിങ്കരി അക്ഷരാർത്ഥത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ്. ഉളിക്കൽ – വള്ളിത്തോട് മലയോര ഹൈവേ കടന്നുപോകുന്ന പെരിങ്കരിടൗണിൽ നിന്നും മൂന്നു കിലോമീറ്ററോളം അകലെയാണ് മേലേ പെരിങ്കരി സ്ഥിതിചെയ്യുന്നത്. പെരിങ്കരിയിൽ നിന്നും വളരെ ഉയരത്തിൽ കിടക്കുന്ന പ്രകൃതി സുന്ദരമായ ഒരു കുന്നിൻ പ്രദേശം . കർണ്ണാടക ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിൽ പെട്ട മാക്കൂട്ടം വനമേഖലയിൽ നിന്നും ഏതാണ്ട് പത്ത് കിലോമീറ്ററോളം അകലം വരും ഇവിടേയ്ക്ക്. മാക്കൂട്ടം വനത്തിൽ നിന്നും കടന്നുകയറുന്ന കാട്ടാനകൾ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളായ തൊട്ടിപ്പാലം, പേരട്ട മേഖലകളിൽ ഭീതി വിതക്കാറുണ്ടെങ്കിലും പെരിങ്കരി മേഖലയിൽ എത്തിച്ചേരുന്നത് ആദ്യമായാണെന്ന് പറയാം. അതുകൊണ്ടു തന്നെ മേഖലയിൽ ആന എത്തി എന്ന കാര്യം ആരും ഏറെ ഗൗരവത്തിൽ എടുത്തിരുന്നില്ല. ഇതിനിടയിലാണ് ഞായറാഴ്ച രാവിലെ ഏഴരയോടെ ജസ്റ്റിനും ഭാര്യ ജിനിയും പള്ളിയിലേക്ക് പുറപ്പെടുന്നത്. ബൈക്കിൽ…

Read More

കോട്ടയം : വടവാതൂർ കളത്തിൽപടി ചിറത്തിലത്ത് ഏദൻസിലെ സാജൻ മാത്യുവിന്റെ മകൻ നേവിസ് (25) ഇനി ഏഴ് പേരിലൂടെ ജീവിക്കും. എറണാകുളം രാജഗിരി ആശുപത്രിയിൽ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങൾ ബന്ധുക്കൾ ദാനം ചെയ്തു. ഹൃദയം, കരൾ, കൈകൾ, രണ്ട് വൃക്കകൾ, രണ്ട് കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. ഏറെ വിഷമ ഘട്ടത്തിലും അവയവദാനത്തിന് മുന്നോട്ട് വന്ന കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പ്രകീർത്തിച്ചു. അച്ഛൻ സാജൻ മാത്യുവിനേയും അമ്മ ഷെറിനേയും സഹോദരൻ എൽവിസിനേയും സർക്കാരിന്റെ ആദരവ് അറിയിച്ചു.ഫ്രാൻസിൽ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോൾ ഓൺലൈനായാണ് ക്ലാസ്. കഴിഞ്ഞ 16നാണ് സംഭവമുണ്ടായത്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാൻ വൈകിയിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണർത്താൻ ചെന്നപ്പോൾ അബോധാവസ്ഥയിൽ കിടന്നിരുന്നു. ഉടൻ തന്നെ കോട്ടയം…

Read More