Author: nasraayan

ജിൽസ ജോയ് ‘എന്തൊരു മധുരമുള്ള ഓർമ്മയാണത്’ -തൻറെ ആത്മകഥയിൽ വിശുദ്ധ കൊച്ചു ത്രേസ്സ്യ എഴുതിയ വാക്കുകളാണ്. എന്താണീ മധുരമുള്ള ഓർമ്മയെന്നോ? ക്ഷയരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിലെത്തിയിരുന്ന അവൾ, ഒരു ദുഃഖവെള്ളിയാഴ്ച തൻറെ വായിലൂടെ വന്ന രക്തം ഹാൻഡ് കർച്ചീഫിൽ നിറഞ്ഞിരിക്കുന്നത് കണ്ട് സന്തോഷിച്ചതിന്റെ ഓർമ്മ പങ്കുവെച്ചതാണ്. ഈശോയോടൊപ്പം നിത്യസൗഭാഗ്യത്തിൽ പെട്ടെന്ന് ചേരാമെന്നുള്ള സന്തോഷമാണ് കൊച്ചുത്രേസ്സ്യക്ക് അത് കണ്ടപ്പോൾ തോന്നിയത്. പ്രാണപ്രിയനായ ഈശോനാഥൻ തന്റെ മരണവാർഷികത്തിൽ ( ഗുഡ് friday), അവന്റെ രാജ്യത്തേക്ക് കൊച്ചുത്രേസ്സ്യയെ ക്ഷണിക്കുന്നതായി, തന്റെ മണവാട്ടിയെ കൊണ്ടുപോകാനുള്ള അവന്റെ രാജകീയ വരവിന്റെ മുന്നോടിയായി ഒക്കെ അവളതിനെ കണ്ടു. ചുമച്ചു ചുമച്ചു ചോരതുപ്പിയപ്പോൾ ഒരു വിശുദ്ധക്കുണ്ടായ ആനന്ദമാണ് നമ്മൾ കണ്ടത്. സഹനത്തിന്റെയും ശൂന്യവൽക്കരണത്തിന്റെയും കാസ സന്തോഷത്തോടെ മട്ടു വരെ നുണഞ്ഞിറക്കി എണ്ണമറ്റ ആത്മാക്കളെ ഈശോക്കായി നേടുമ്പോഴും അവളുടെ കാഴ്ചപ്പാടുകളും കുറുക്കുവഴികളും ലോകത്തിന്റെ വഴികളോട് ചേരുന്നതായിരുന്നില്ല. കൊച്ചുത്രേസ്സ്യയുടെ കൊച്ചുവഴികൾതന്നെത്തന്നെ പരിത്യജിച്ചുകൊണ്ട് അനുദിനം ഈശോയെ എങ്ങനെ പിഞ്ചെല്ലാം എന്നതിന് ആധുനികതലമുറക്ക് ഒരു പാഠപുസ്തകമാണ് ചെറുപുഷ്പത്തിന്റെ ജീവിതം. എന്തിലും…

Read More

മാർട്ടിൻ N ആന്റണി ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർഅനുസരണവും അടിമത്തവും (മത്താ 21: 28 – 32) രണ്ടു പുത്രന്മാർ. ഒരാൾ പിതാവിനോട് ചെയ്യാമെന്ന് പറഞ്ഞു എന്നിട്ട് ചെയ്യുന്നില്ല. മറ്റൊരാൾ ചെയ്യില്ല എന്ന് പറഞ്ഞിട്ടു ചെയ്യുന്നു. വൈരുദ്ധ്യമനോഭാവത്തിന്റെ, വിഭജിത ഹൃദയത്തിന്റെ പ്രതീകങ്ങൾ. പൗലോസപ്പസ്തലന്റെ ആകുലത പോലെയാണ് ഈ പ്രതീകങ്ങൾ: “ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാല്‍…, ഇച്ഛിക്കുന്ന നന്മയല്ല, ഇച്ഛിക്കാത്ത തിന്മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്” (റോമാ 7 : 15,19). ഇവിടെ നിന്നാണ് ഉപമ തുടങ്ങുന്നത്. ഹൃദയനൈർമ്മല്യത്തിലേക്കാണ് ആ യാത്ര. സങ്കീർത്തനം 86 ലെ ദാവീദിന്റെ പ്രാർത്ഥനയും അവിഭജിതമായ ഒരു ഹൃദയത്തിനു വേണ്ടിയാണ്. “അങ്ങയുടെ നാമത്തെ ഭയപ്പെടാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ” എന്നാണ് അവൻ പ്രാർത്ഥിക്കുന്നത്. ഏകാഗ്രമാക്കുക എന്നർത്ഥം വരുന്ന “യഹദ്” (יַחֵ֥ד) എന്ന പദത്തിന് ഒന്നിപ്പിക്കുകയെന്നും അർത്ഥമുണ്ട്. അതായത് വിഭജിതമല്ലാത്ത ഹൃദയം എന്നാണർത്ഥം. ജ്ഞാനത്തിന്റെ ഗ്രന്ഥകർത്താവും ആവശ്യപ്പെടുന്നത് ഇതുതന്നെയാണ്: “ആത്മാർത്ഥഹൃദയത്തോടെ അവിടത്തെ അന്വേഷിക്കുവിൻ” (ജ്ഞാനം 1:1). കപട സദാചാരത്തിന്റെ നേർവിപരീതമാണ്…

Read More

ഫാ. വർഗീസ് വള്ളിക്കാട്ട് യാത്രക്കിടയിൽ വീണുകിട്ടിയ സമയം ഒരു നാടകം കാണാൻ ഇന്നലെ സന്ധ്യയിൽ പി ഒ സിയിൽ കൂടി. കെ. സി. ബി. സി യുടെ മാധ്യമ കമ്മീഷൻ നടത്തുന്ന മുപ്പത്തി നാലാമത്‌ നാടക മത്സരത്തിന്റെ എട്ടാം നാളായിരുന്നു ഇന്നലെ. നാടകം കണ്ടിരിക്കുമ്പോൾ നാടകത്തിൽ ഉള്ളതും ഇല്ലാത്തതുമായി നാട്ടിലെ ഒരോരോ കാര്യങ്ങൾ മനസ്സിൽ തെളിഞ്ഞു… നാടിന്റെ ഒരു അകക്കാഴ്ചയാണല്ലോ നാടകം! നാടിന്റെ മനസ്സാക്ഷിക്കുനേരേ ഒരു കണ്ണാടി പിടിച്ചുകൊണ്ട്, നാട്ടുകാരോട് അതിൽ നോക്കി തങ്ങളുടെ ജീവിതം കാണാൻ പറയലാണ് നാടകം! നാട്ടിൽ ഇപ്പോൾ നടക്കുന്നതൊന്നും അത്ര നല്ലകാര്യങ്ങളല്ല! എങ്കിലും, സാംസ്‌കാരിക പ്രവർത്തകർക്കു സത്യം ഉറക്കെ പറയാൻ കടമയുണ്ട്. രാഷ്ട്രീയമായും സാംസ്‌കാരികമായും സത്യസന്ധത പുലർത്തുന്നതാകണം സാഹിത്യവും കലയും നാടകവുമെല്ലാം. കള്ളങ്ങളുടെമേൽ ഒരു സമൂഹത്തെ പണിതുയർത്താൻ ആർക്കും സാധ്യമല്ലല്ലോ. അതുകൊണ്ടാണ് സാംസ്‌കാരിക പ്രവർത്തകർക്ക് ചിലപ്പോൾ അപ്രിയ സത്യങ്ങൾ വിളിച്ചു പറയേണ്ടിവരുന്നത്…. ഒരു സമൂഹത്തിന്റെ മനസ്സാക്ഷിയുടെ ശബ്ദമാവുക എന്ന നിയോഗം സ്വയം ഏറ്റുവാങ്ങിയവർ എന്ന പ്രതിഛായ…

Read More

ഞങ്ങളുടെ എൽനാ മോൾ യാത്രയായി. വേദനകളില്ലാത്ത ലോകത്തേയ്ക്ക് ഞങ്ങളുടെ അനുജത്തിക്കുട്ടി എൽനാമോൾ യാത്രയായി. കാൻസറിനെ പ്രതിരോധിച്ച് മാസങ്ങളോളം അവൾ നടത്തിയ സഹനയാത്ര വാക്കുകൾ കൊണ്ട് കുറിക്കാവുന്നതല്ല! വളരെ പ്രതീക്ഷയോടെയാണ് തൃശൂർ മണ്ണുത്തി അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റിയിലെ എം.ബി.എ.വിദ്യാത്ഥിനിയും സംസ്ഥാനതലത്തിൽ വരെ മികച്ച വോളിബോൾ താരവുമായിരുന്ന 22 വയസ്സുള്ള തങ്ങളുടെ പ്രിയ മകളെയും കൊണ്ട് വയനാട് പഴയരിയിൽ നിന്നും മാതാപിതാക്കളായ റെജിയും ജസ്സിയും തിരുവനന്തപുരം RCCയിലേയ്ക്ക് വണ്ടി കയറിയത്! പൊന്നുമോൾടെ അസഹ്യമായ വേദനകളെ അറിയിക്കാതിരിക്കാൻ സാധുക്കളായ മാതാപിതാക്കൾ പ്രാണൻ കൊടുത്തുവരെ അവളെ പരിപാലിക്കാൻ ഒരുക്കമായിരുന്നു!അവൾക്കു വേണ്ടി മാതാപിതാക്കളുടെ ഊണും ഉറക്കവും നഷ്ടപ്പെട്ട ആഴ്ചകളും മാസങ്ങളും!2023 മാർച്ച് 14 -ന് ആണ് ലൂർദ് മാതാ കെയറിൽ ഞങ്ങൾ അവരെ ആദ്യമായി കണ്ടുമുട്ടിയത്! നിർദ്ധനരെങ്കിലും ആ മാതാപിതാക്കൾ ഒട്ടും തളർന്നില്ല. തങ്ങളുടെ നെഞ്ചിലെ നീറ്റലും കണ്ണീരും അവളറിയാതിരിക്കാൻ അവർ നന്നേ പാടുപെട്ടു. മാതാപിതാക്കളുടെ തൊഴിലില്ലാത്ത അവസ്ഥ, കടബാധ്യതകൾ, ഭാരിച്ച ചികിത്സാച്ചെലവുകൾ! ലൂർദ്ദ് മാതാ കെയറിനൊപ്പം നിരവധി സുമനസ്സുകളും…

Read More

ഫാ. ജയ്‌സൺ കുന്നേൽ mcbs മാലാഖമാർ എന്നു വിശുദ്ധ ഗ്രന്ഥം വിളിക്കുന്ന അരൂപികളും അശരീരികളുമായ സൃഷ്ടികളുടെ അസ്തിത്വം കത്തോലിക്കാ വിശ്വാസത്തിലെ ഒരു സത്യമാണ് (CCC – 328). കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 334 നമ്പറിൽ മാലാഖമാരുടെ രഹസ്യാത്മകവും സുശക്തവുമായ സഹായം- -സഭാ ജീവിതത്തിനു മുഴുവൻ പ്രയോജനപ്പെടുന്നു എന്നു പഠിപ്പിക്കുന്നു. സെപ്റ്റംബർ മാസം ഇരുപത്തി ഒമ്പതാം തീയതി തിരുസഭ മുഖ്യദൂതന്മാരായ വി. മിഖായേൽ, ഗബ്രിയേൽ റാഫായേൽ എന്നിവരുടെ തിരുനാൾ ആലോഷിക്കുന്നു. വിശുദ്ധ ഗ്രന്ഥത്തിൽ പേരു പരാമർശിക്കപ്പെട്ട മൂന്നു മാലാഖമാരാണിവർ. 1-മുഖ്യദൂതൻഗ്രീക്കു ഭാഷയിൽ Αρχάγγελος archangelos എന്നു പറഞ്ഞാൽ ഉയർന്ന ശ്രേണിയിലുള്ള ഭൂതൻ അഥവാ പ്രധാന ദൂതൻ എന്നാണ് അർത്ഥം. മെത്രാൻ മെത്രാപ്പോലീത്താ എന്നിങ്ങനെ പറയുന്നതുപോലെ. വിശുദ്ധ ഗ്രന്ഥത്തിൽ മിഖായൽ മാലാഖയെ മാത്രമേ മുഖ്യദൂതനായി പ്രതിപാദിക്കുന്നുള്ളു .യൂദാസിൻ്റെ ലേഖനം ഒൻപതാം വാക്യത്തിൽ. “പ്രധാനദൂതനായ മിഖായേല്‍ 1 (യുദാസ്‌ 1 : 9) എങ്കിലും ഗബ്രിയേലിനെയും റഫായേലിനെയും മുഖ്യദൂതന്മാരായി സഭ വണങ്ങുന്നു. മുഖ്യദൂത്മാരെ വിശുദ്ധർ…

Read More

തൃശൂര്‍: സൈബറിടങ്ങളില്‍ ക്രിസ്തു സാക്ഷ്യവുമായി നിലക്കൊണ്ട ജീസസ് യൂത്തിന്റെ ധീരപോരാളി ജെറിൻ വാകയിൽ ഇനി ക്രിസ്തുവിന്റെ സന്നിധിയില്‍. ഇക്കഴിഞ്ഞ ദിവസം ബെംഗളൂരില്‍ സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്നാണ് 23 വയസ്സുള്ള ഈ യുവാവ് സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടത്. മൃതസംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3-ന് പാലയൂർ സെന്റ്‌ തോമസ് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയത്തിൽവെച്ച് നടന്നു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വൈദികരും സന്യസ്തരും യുവജനങ്ങളും ഉള്‍പ്പെടെ അനേകം പേര്‍ മൃതസംസ്കാര ശുശ്രൂഷയില്‍ സംബന്ധിച്ചു. ബാല്യകാലത്ത് അൾത്താര ബാലൻ എന്ന നിലയിൽ ക്രിസ്തുവിനോട് ചേര്‍ന്ന് ആത്മീയ ജീവിതത്തെ പടുത്തുയര്‍ത്തിയിരിന്ന ജെറിൻ, അനേകം ശുശ്രൂഷകളിലൂടെ ജീസസ് യൂത്തിനു വേണ്ടി സ്തുത്യര്‍ഹമായ സേവനം ചെയ്തു വരികയായിരിന്നു. കോവിഡ് -19 മഹാമാരി സമയത്ത് ഓൺലൈൻ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന്റെ പ്രക്ഷേപണങ്ങളിൽ ബാംഗ്ലൂരിലെ St. Norbert ഇടവകയിലെ വൈദികരെ ജെറിൻ ഏറെ സഹായിച്ചിരിന്നു. കെയ്‌റോസ് മീഡിയ & മാഗസിനായുള്ള…

Read More

ഇന്ത്യൻ രാഷ്ട്രീയത്തെയും ജനപ്രതിനിധികളെയും ഇലക്ഷനുകളെയും രണ്ടു പതിറ്റാണ്ടിലേറെ കാലമായി നിരീക്ഷണവിധേയമാക്കിക്കൊണ്ടിരിക്കുന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (ADR) കഴിഞ്ഞ രണ്ടു മാസങ്ങൾക്കിടയിൽ പുറത്തുവിട്ട ചില റിപ്പോർട്ടുകൾ ദേശീയ – അന്തർദേശീയ മാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ച ചെയ്യപ്പെട്ടിരുന്നു ജനപ്രതിനിധികൾ പ്രതികളാക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾ, അവരുടെ സാമ്പത്തിക ചുറ്റുപാടുകൾ, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയുടെ സൂക്ഷമമായ വിശകലനമാണ് ADR റിപ്പോർട്ടുകളുടെ ഉള്ളടക്കം. വളരെ ഗുരുതരവും അടിയന്തര ഇടപെടലുകൾ ആവശ്യമുള്ളതുമായ ഒരു രാഷ്ട്രീയ സാഹചര്യമാണ് ഇന്നത്തെ ഇന്ത്യയിൽ നിലനിൽക്കുന്നത് എന്ന് പ്രസ്തുത റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. {അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (ADR): അഹമ്മദാബാദ് ഐഐഎമ്മിലെ (Indian Institute of Management) ഒരു കൂട്ടം പ്രൊഫസർമാരാണ് 1999 -ൽ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസിന് ആരംഭം കുറിച്ചത്. ഇന്ത്യയിൽ ഇലക്ഷനുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ കുറ്റകൃത്യങ്ങൾ, സമ്പത്ത്, വിദ്യാഭ്യാസം തുടങ്ങിയ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് അവർ ദൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജ്ജി ഫയൽ ചെയ്യുകയും, ഹൈക്കോടതി അനുകൂലമായ വിധി പുറപ്പെടുവിക്കുകയുമുണ്ടായി.…

Read More

September-28: ജർമ്മനിയിലെ ബവേറിയ സംസ്ഥാനത്തെ ഔഗ്സ്ബുർഗിലെ (Augടburg) വി. പത്രോസിൻ്റെ ദൈവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മരിയൻ ചിത്രമാണ് കുരുക്കഴിക്കുന്ന മാതാവ് (Mary, Untier of Knots). ഫ്രാൻസീസ് പാപ്പ ജർമ്മനിയിൽ ദൈവശാസ്ത്ര വിദ്യാർത്ഥിയായിരിക്കെ ഈ ചിത്രം കാണുകയും പിന്നിടു മെത്രാനായപ്പോൾ ലാറ്റിൻ അമേരിക്കയിൽ കുരുക്കഴിക്കുന്ന മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുകയും ചെയ്തു. കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ ചരിത്രത്തിലേക്ക്…വോൾഫ്ഗാങ്ങ് ലാംഗെൻമാന്റൽ (1568-1637) എന്ന ഒരു ജർമ്മൻകാരൻ്റെ ജീവിതകഥയുമായി കൂട്ടുപിടഞ്ഞു കിടക്കുന്നതാണ് കുരുക്കഴിക്കുന്ന മാതാവിൻ്റെ ചിത്രത്തിൻ്റെ കഥ. വോൾഫ്ഗാങ്ങും ഭാര്യ സോഫിയും മാതൃകപരമായ ദാമ്പത്യ ജീവിതം നയിക്കുന്നവരായിരുന്നു. 1612 ആയപ്പോഴേക്കും ആ ദാമ്പത്യ ബന്ധത്തിൽ ചില വിള്ളലുകൾ വീഴാൻ തുടങ്ങി. ഒരു വേള വിവാഹമോചനത്തിന്റെ വക്കുവരെ എത്തി. ദാമ്പത്യം സംരക്ഷിക്കാനായി വോൾഫ്ഗാങ്ങ് ഔഗ്സ്ബുർഗിൽ നിന്ന് എഴുപത് കിലോമീറ്റർ അകലെയുള്ള ഇംഗോൾസ്റ്റാഡ് സർവ്വകലാശാലയിലെ അധ്യാപകനായിരുന്ന ഈശോസഭാ വൈദീകൻ ഫാദർ ജേക്കബ് റേമിനെ സന്ദർശിക്കാൻ തീരുമാനിച്ചു. തീക്ഷ്ണമതിയായ വോൾഫ്ഗാങ്ങ് 28 ദിവസത്തിനിടയിൽ നാല് തവണ ഫാദർ റേമിനെ സന്ദർശിക്കുകയും വിശുദ്ധനായ…

Read More

കെയ്റോസിന്റെ സ്വന്ത്വം ജറിൻ ഇനി ഇല്ല. വിശ്വസിക്കാനാവുന്നില്ല. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ബാംഗ്ലൂരിൽ നിന്ന് ജോസ് വിളിച്ചത്. വൈകുന്നേരം ബാഡ്മിന്റൺ കളിക്കിടെ ഹൃദയാഘാതം വന്ന് 23 വയസ് മാത്രമുള്ള ജറിൻ വാകയിൽ മരിച്ചു എന്ന അതീവ ദുഖകരമായ വിവരം പറയാനായിരുന്നത്. കഴിഞ്ഞ 3-4 വർഷങ്ങളായി കെയ്റോസ് ടീമിൽ നിന്ന് ഞങ്ങളിൽ ചിലർക്ക് എല്ലാ ദിവസവും നിരവധി തവണ ജറിനുമായി ഇടപെടേണ്ടി വരാറുണ്ടായിരുന്നു. Jesus Youth Kairos Media -എന്ന വെബ് സൈറ്റിന്റെയും Cloud Catholic ആപ്പിന്റെയും പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകനെന്ന നിലയിലായിരുന്നത്. ഈ ബുധനാഴ്ച രാത്രിയിലും അടുത്ത ഘട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു മീറ്റിങ്ങ് തീരുമാനിച്ചിട്ടുണ്ടായിരുന്നു. വളരെ അവിചാരിതമായാണ് എഞ്ചിനിയരിംഗ് പഠന കാലത്ത് ജറിൻ കെയ്റോസിലെത്തുന്നത്. എനിക്ക് താല്പര്യമുണ്ട്, ഈ ശുശ്രൂഷയിൽ പങ്ക്‌ ചേരാൻ എന്നാണ് പറഞ്ഞത്. പിന്നീടങ്ങോട്ട് കെയ്റോസിന്റെ സാങ്കേതിക വിദ്യ ആവശ്യമുള്ള എല്ലാത്തിന്റെയും മുൻ നിരക്കാരനായി.പഠിച്ചതിനൊക്കെയപ്പുറത്ത് അവയെല്ലാം പ്രാവർത്തികമാക്കി. നിഷ്കളങ്കതയും, മടുപ്പില്ലാതെ ജോലി ചെയ്യാനുള്ള മനസ്സും ജറിനെ…

Read More

ജിൽസ ജോയ് ഒരു നല്ല തുടക്കംതാൻ കുറെ മാസങ്ങളായി നിധി പോലെ സൂക്ഷിച്ചു വെച്ചിരിക്കുന്ന ചില്ലറപൈസത്തുട്ടുകൾക്ക് വളരെയധികം മൂല്യമുണ്ടെന്നായിരുന്നു കഷ്ടിച്ച് പത്തുവയസ്സുള്ളപ്പോൾ വിൻസെന്റ് വിചാരിച്ചിരുന്നത്. അത്‌ സൂക്ഷിച്ചിരിക്കുന്ന പേഴ്‌സ് എവിടെപ്പോയാലും അവൻ എടുത്തുകൊണ്ടുനടന്നു. കുറെ പൈസ ഉള്ള പോലെ എന്നും എടുത്ത് എണ്ണി തിരിച്ചുവെക്കും. ഒരു കിലോ ആട്ടിറച്ചിക്കുള്ള പൈസപോലുമില്ല പക്ഷേ വിൻസെന്റ് വിചാരിച്ചത് അതിന് കുറെയേറെ ആടുകളെ വാങ്ങാൻ കിട്ടും എന്നായിരുന്നു. അങ്ങനെയിരിക്കെ കീറിയ വസ്ത്രങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഒരു കുട്ടിയെ ഒരു ദിവസം അവൻ കണ്ടു. തന്റെ കുഞ്ഞുസമ്പാദ്യം മുഴുവൻ അവന് വാരിക്കൊടുത്ത് നിറഞ്ഞ മനസ്സോടെ വിൻസെന്റ് വീട്ടിൽ പോയി. പിന്നീട് തന്റെ ജീവിതം തന്നെ അശരണർക്കും രോഗികൾക്കും വേണ്ടി ചൊരിയുന്നവനായി മാറിയ വിൻസെന്റ്, കരുണയുടെ മധ്യസ്ഥനായ വിശുദ്ധൻ എന്ന് പോലും എല്ലാവരാലും വിളിക്കപ്പെടുന്ന തരത്തിൽ തന്റെ കാരുണ്യപ്രവൃത്തികളുടെ പേരിൽ തന്നെ ലോകപ്രസിദ്ധനായി. കൊടുങ്കാറ്റിന് മുൻപുള്ള ശാന്തതഇരുപത്തെട്ട് വയസ്സുവരെ വിൻസെന്റിന്റെ ജീവിതത്തിൽ, എടുത്തുപറയത്തക്ക സാഹസപ്രവൃത്തികൾ ഒന്നും ഉണ്ടായിരുന്നില്ല. ഏപ്രിൽ…

Read More