News Social Media

മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിം കോടതി. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. വിശാല ബെഞ്ച് അറസ്റ്റുമായ ബന്ധപ്പെട്ട ചോദ്യങ്ങൾ പി.എം.എൽ.എയുടെ അടിസ്ഥാനത്തിൽ തീർപ്പാക്കുന്നത് വരെയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. ഡൽഹി മുഖ്യമന്ത്രിയാണെന്നതും ഇത്രയും നാൾ തടവിൽകഴിഞ്ഞതും പരിഗണിച്ചുവെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിധിയിൽവ്യക്തമാക്കി. കെജ്‌രിവാൾ ജനങ്ങളാൽ തെരെഞ്ഞെടുക്കപ്പെട്ട നേതാവാണെന്നും ആസ്ഥാനത് തുടരണോ വേണ്ടയോയെന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടതെന്നും കോടതി പറഞ്ഞു. സി.ബിഐ കേസിൽ കസ്റ്റഡിയിലായതിനാൽ Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ ഗ്വാൾബെർട്ട് : ജൂലൈ 12

ഏകദേശം 985-ൽ ഇറ്റലിയിലെ ഫ്ലോറൻസിലെ ഒരു കുലീന കുടുംബത്തിൽ ജനിച്ച ജോൺ ഗ്വാൾബെർട്ട്, നീതിയുടെയും ബഹുമാനത്തിൻ്റെയും ശക്തമായ ബോധത്തോടെയാണ് വളർന്നത്. സഹോദരൻ്റെ കൊലപാതകത്തിന് സാക്ഷിയായതോടെ അദ്ദേഹത്തിൻ്റെ ജീവിതം നാടകീയമായ വഴിത്തിരിവായി. കോപവും പ്രതികാരം ചെയ്യാനുള്ള ആഗ്രഹവും നിറഞ്ഞ ജോൺ ഇടുങ്ങിയ പാതയിൽ തൻ്റെ സഹോദരൻ്റെ കൊലയാളിയെ കണ്ടുമുട്ടി. തൻ്റെ സഹോദരൻ്റെ മരണത്തിന് പ്രതികാരം ചെയ്യാൻ തയ്യാറായി. കൊലയാളി, ജോണിൻ്റെ സമീപനം മുട്ടുകുത്തി കരുണ യാചിച്ചു, കുരിശിൻ്റെ രൂപത്തിൽ കൈകൾ നീട്ടി. ആ നിമിഷത്തിൽ കൃപയാൽ പ്രചോദനം ഉൾക്കൊണ്ട്, Read More…

Daily Prayers

‘ഓര്‍മ്മ’ അന്താരാഷ്ട്രാ പ്രസംഗമത്സരം ഗ്രാൻ്റ് ഫിനാലെയ്ക്ക് നാളെ പാലായിൽ തുടക്കം; ഒരുക്കങ്ങൾ പൂർത്തിയായി

കോട്ടയം: ഓര്‍മ്മ ഇന്റര്‍നാഷണല്‍ (ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസോസിയേഷന്‍) ടാലന്റ് പ്രൊമോഷന്‍ ഫോറം നാളെ (12/07/2024) മുതൽ പാലായിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്രാ പ്രസംഗമത്സരത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഫോറം ചെയർമാൻ ജോസ് തോമസ്, സെക്രട്ടറി എബി ജെ ജോസ് എന്നിവർ അറിയിച്ചു. മത്സരം മൂന്നു ഘട്ടങ്ങൾ പൂർത്തീകരിച്ചശേഷമാണ് 12, 13 തീയതികളില്‍ പാലായിലെ സെന്റ് തോമസ് കോളേജ് ഇന്റഗ്രേറ്റഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ വെച്ചാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 13ന് ഉച്ചകഴിഞ്ഞ് 2 ന് ലോകസഞ്ചാരി സന്തോഷ് Read More…

Daily Saints Reader's Blog

വിശുദ്ധ ബെനഡിക്ട് : ജൂലൈ 11

480-ല്‍ ഉംബ്രിയായിലെ നര്‍സിയയിലാണ് വിശുദ്ധ ബെനഡിക്ട് ജനിച്ചത്. വിദ്യാഭ്യാസത്തിനായി റോമിലേക്കയക്കപ്പെട്ട വിശുദ്ധന്‍ അധികം താമസിയാതെ നഗരത്തിലെ തിന്മകള്‍ നിമിത്തം 500-ല്‍ അവിടം വിട്ട് 30 മൈലുകളോളം ദൂരെയുള്ള എന്‍ഫിഡെയിലേക്ക്‌ പോയി. ഒരു സന്യാസിയായി ജീവിക്കുവാനായിരുന്നു വിശുദ്ധ ബെനഡിക്ട് ആഗ്രഹിച്ചിരുന്നത്. അതിനാല്‍ സുബിയാക്കോ മലനിരയിലെ ഒരു ഗുഹയില്‍ മൂന്ന് വര്‍ഷങ്ങളോളം റൊമാനൂസ്‌ എന്ന സന്യാസിയുടെ സഹായങ്ങള്‍ സ്വീകരിച്ചുകൊണ്ട് ഏകാന്ത ജീവിതം നയിച്ചു. ഏകാന്തജീവിതമായിരുന്നു വിശുദ്ധന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ വിശുദ്ധിയും സന്യാസപരമായ കാഠിന്യങ്ങളും നിമിത്തം അദ്ദേഹം പരക്കെ അറിയപ്പെടുകയും വിക്കോവാരോയിലെ Read More…

Daily Saints Reader's Blog

ദൈവരാജ്യത്തെ മുന്നിൽ കണ്ട് ജീവിക്കുവാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കാം

മത്തായി 5:1-12ആത്മാവിന്റെ സൗഭാഗ്യങ്ങൾ. ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്നു തുടങ്ങുന്ന സുവിശേഷ ഭാഗ്യങ്ങൾ വിലപിക്കുന്നവരെയും ശാന്തശീലരെയും നീതിക്കു വേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെയും കരുണയുള്ളവരെയും ഹൃദയശുദ്ധിയുള്ളവരെയും സമാധാനം സ്ഥാപിക്കുന്നവരെയും നീതിക്കുവേണ്ടി പീഢനമേൽക്കുന്നവരെയുമെല്ലാം സ്പർശിച്ചു നിൽക്കുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ദൈവരാജ്യത്തിൻ്റെ വ്യത്യസ്ഥ മുഖഭാവങ്ങളാണിത്. അവനെ പ്രതി പീഢനവും നിന്ദനവും ഏൽക്കുമ്പോൾ അവർ അനുഗ്രഹീതരായിത്തീരുമെന്നും സ്വർഗ്ഗത്തിൻ്റെ സന്തോഷമാണ് അവരുടെ ആശ്വാസമെന്നും അവൻ വാഗ്ദാനം ചെയ്യുന്നു. തനിക്കു മുമ്പേ കടന്നു പോയ പ്രവാചകൻമാരെയും ഇപ്രകാരം അവർ പീഡിപ്പിച്ചു എന്നും സഹനം ശിഷ്യത്വത്തിൻ്റെ Read More…

News Social Media

തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ചത് 7-ാം ക്ലാസ് വിദ്യാർത്ഥിക്ക്

കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂർ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാർത്ഥിക്കാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്ക ജ്വരമല്ലെന്നും വെർമമീബ വെർമിഫോർസിസ് എന്ന അണുബാധയാണ് കുട്ടിക്ക് ഉണ്ടായതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ആദ്യമായാണ് തൃശ്ശൂരിൽ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കുന്നത്. കുട്ടി എറണാകുളത്ത് ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

News Social Media

ക്ഷേമ പെന്‍ഷന്‍ കുടിശിക മുഴുവന്‍ കൊടുത്തു തീർക്കുമെന്ന് മുഖ്യമന്ത്രി; സുരക്ഷാ പെന്‍ഷന്‍ വര്‍ധിപ്പിപ്പിക്കുമെന്നും ഉറപ്പ്

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. നിലവിൽ 5 മാസത്തെ പെൻഷൻ കുടിശ്ശികയാണ്. ഈ സാമ്പത്തിക വർഷം 2 ഗഡുവും അടുത്ത സാമ്പത്തിക വർഷം 3 ഗഡുവും വിതരണം ചെയ്യും. ചട്ടം 300 അനുസരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന. സർക്കാർ ജീവനക്കാരുട ഡിഎ കുടിശ്ശികയിൽ പ്രത്യേക ഉത്തരവ് ഇറക്കും. ഓരോ സാമ്പത്തിക വർഷവും രണ്ട് ഗഡു വീതം കൊടുത്ത് കുടിശ്ശിക തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2021 മുതൽ കേരളം കേന്ദ്ര വിവേചനം നേരിടുകയാണ്. കഴിഞ്ഞ Read More…

Daily Saints Reader's Blog

വിശുദ്ധ അമേലിയ: ജൂലൈ 10

741-ൽ ലക്‌സംബർഗിലാണ് വിശുദ്ധ അമേലിയ ജനിച്ചത്. മൺസ്റ്റർബിൽസെനിലെ ബെനഡിക്റ്റൈൻ ആബിയിൽ പ്രവേശിക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും, അവൾ ഫ്രാങ്ക്‌സിൻ്റെ രാജാവായ പെപ്പിൻ്റെ മകൻ ചാൾസിൻ്റെ ശ്രദ്ധയിൽപ്പെട്ടു. ചാർലിമെയ്ൻ എന്ന് ചരിത്രത്തിൽ അറിയപ്പെട്ടിരുന്ന രാജകുമാരൻ, അവളുടെ മനസ്സില്ലാഞ്ഞിട്ടും അവളോടുള്ള പ്രണയത്തിൽ ഉറച്ചുനിന്നു. ഒരു പോരാട്ടത്തിൽ അവളുടെ കൈ ഒടിഞ്ഞു. അമേലിയയുടെ കൈ അത്ഭുതകരമായി സുഖം പ്രാപിച്ചു. ചാൾമെയ്ൻ മനസ്സില്ലാമനസ്സോടെ അവളെ അവളുടെ തൊഴിൽ പിന്തുടരാൻ അനുവദിച്ചു. ആൻ്റ്‌വെർപ്പിൽ നിന്ന് 15 മൈൽ അകലെയുള്ള ടെംഷെയിൽ അവൾ ഒരു പള്ളി സ്ഥാപിച്ചു. Read More…

Meditations Reader's Blog

നമ്മുടെ ഉത്തരവാദിത്തങ്ങൾ വിശ്വസ്തതയോടെ നിറവേറ്റി യജമാനനായ ഈശോയോട് ചേർന്ന് ജീവിക്കാം…

ലൂക്കാ 12 : 41 – 48കരുതലും വിധേയത്വവും. യജമാനന്റെ വരവിൽ, കാര്യസ്ഥൻ വിശ്വസ്തതയോടെ, കാര്യങ്ങൾ ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ, ഏറെ ചുമതലകൾക്ക് അവൻ നിയമിതനാകും. എന്നാൽ, യജമാനന്റെ വരവ് വൈകുമെന്ന് കരുതി, തന്നിഷ്ടപ്രകാരം അവൻ ജീവിക്കുകയും, ദാസരോട് കഠിനമായി പെരുമാറുകയും ചെയ്താൽ, യജമാനന്റെ അപ്രതീക്ഷിത വരവിൽ, അവൻ പിടിക്കപ്പെടുകയും, ശിക്ഷിക്കപ്പെടുകയും ചെയ്യും. കാരണം,യജമാനന്റെ അഭാവത്തിൽ,അവന്റെ ഹിതമനുസരിച്ചു പ്രവർത്തിക്കാൻ നിയുക്തനാണ് കാര്യസ്ഥൻ. അതറിഞ്ഞിട്ടും, അവിശ്വസ്തത കാണിച്ചാൽ, അവൻ കഠിനമായി ശിക്ഷിക്കപ്പെടും തീർച്ച. ഇന്ന് ദൈവഹിതം നാമാരും നോക്കാറില്ല. Read More…

News Social Media

കോളറ : പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശിച്ച് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ കോളറ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ആദ്യം ഭക്ഷ്യ വിഷബാധയെന്നാണ് കെയര്‍ ഹോമിലുള്ളവര്‍ സംശയിച്ചത്. രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ പെരുമ്പഴുതൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ സ്ഥലത്തെത്തി വേണ്ട ക്രമീകരണങ്ങള്‍ Read More…