സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സംശയം. മലപ്പുറം സ്വദേശിയായ 15 വയസുള്ള കുട്ടിയിലാണ് നിപ സംശയം.കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യവകുപ്പ് നിപ പ്രോട്ടോകോൾ പാലിക്കാൻ നിർദേശം നൽകി. നിപ വൈറസാണോ എന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനാഫലം നാളെ വന്നേക്കും. നിപ ബാധ എന്ന സംശയിക്കുന്ന സ്ഥലത്ത് ജാഗ്രത പാലിക്കാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് കർശനമായി നിർദേശിച്ചു. കഴിഞ്ഞ ദിവസമാണ് പനി, ഛർദി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളുമായി കുട്ടിയെ മലപ്പുറത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് Read More…
Author: Web Editor
എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ ഭരണങ്ങാനം അൽഫോൻസാമ്മയുടെ കബറിടത്തിങ്കൽ തീർത്ഥാടനംനടത്തി
ഭരണങ്ങാനം: എസ്.എം.വൈ.എം – കെ.സി.വൈ.എം പാലാ രൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിനോട് അനുബന്ധിച്ച് ജൂലൈ 19 ആം തീയതി അൽഫോൻസാമ്മയുടെ കബറിടത്തിലേയ്ക്ക് തീർത്ഥാടനം നടത്തപ്പെട്ടു. പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് മലേപ്പറമ്പിൽ വിശുദ്ധ കുർബാന അർപ്പിച്ച് യുവജനങ്ങൾക്ക് സന്ദേശം നൽകി. വിശുദ്ധ കുർബാനയിലും തുടർന്ന് നടത്തപെട്ട ജപമാല പ്രദിക്ഷണത്തിലും രൂപതയിലെ യുവജനങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു.
വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും: ജൂലൈ 19
സ്പെയിനിലെ സെവില്ലേയിലേയിലുള്ള ദരിദ്രരും ദൈവഭയമുള്ളവരുമായ ഒരു ക്രിസ്തീയ കുടുംബത്തിലായിരുന്നു വിശുദ്ധ ജസ്റ്റായും, വിശുദ്ധ റുഫീനയും ജനിച്ചത്. 268-ല്‍ ജസ്റ്റായും 2 വര്‍ഷങ്ങള്‍ക്കു ശേഷം 270-ല്‍ റുഫീനയും ജനിച്ചു. മണ്‍പാത്ര നിര്‍മ്മാണമായിരുന്നു അവരുടെ തൊഴില്‍, അതില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് അവര്‍ ജീവിക്കുകയും, തങ്ങളാല്‍ കഴിയുംവിധം ആ നഗരത്തിലെ മറ്റുള്ള ദരിദ്രരെ സഹായിക്കുകയും ചെയ്തു. ക്രിസ്തീയവിശ്വാസത്തില്ലൂന്നിയ ഒരു ജീവിതമായിരുന്നു ആ രണ്ടു സഹോദരിമാരും നയിച്ചിരുന്നത്. ദരിദ്രരെ സഹായിക്കുവാനുള്ള ഒരവസരവും അവര്‍ പാഴാക്കിയിരുന്നില്ല. അവരുടെ ആ ആദരണീയമായ ജീവിതത്തിന് Read More…
സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിച്ച് നിത്യജീവൻ സ്വന്തമാക്കാം..
യോഹന്നാൻ 14:1-11“നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ “ തങ്ങളുടെ ഗുരുവിൻ്റെ വാക്കുകളിൽ ശിഷ്യർ വല്ലാതെ അസ്വസ്ഥരാകുന്നു. വരാനിരിക്കുന്ന വേദനകളും, തിക്താനുഭവങ്ങളും, കുരിശുമരണവും അവരുടെ ഹൃദയത്തിൽ വല്ലാതെ ദു:ഖവും ഭയവും ജനിപ്പിച്ചിരുന്നു. പാപത്തിന്മേൽ വിജയം നേടാൻ അവൻ മരണം വരിക്കേണ്ടത് അനിവാര്യമാണെന്നറിഞ്ഞിരുന്നിട്ടും ഇശോയെക്കുറിച്ച് അവർ അസ്വസ്ഥതപ്പെടുകയാണ്. പാപവും മരണവും – മനുഷ്യനിൽ അസ്വസ്ഥത ഉളവാക്കുന്ന രണ്ട് യാഥാർഥ്യങ്ങളാണ്. അതുകൊണ്ട് തന്നെ മരണത്തിൻ്റെ വേർപാടിനേക്കാൾ ഉത്ഥാനത്തിന്റെ തിരിച്ചുവരവിനെക്കുറിച്ച് ഈശോ അവരെ പഠിപ്പിക്കുന്നു. മരണശേഷം താൻ ഉത്ഥിതനായി Read More…
ഡോ. എം.എസ്. വല്യത്താൻ അന്തരിച്ചു, വിടവാങ്ങിയത് ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയ വിദഗ്ധന്‍
ലോകപ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധൻ ഡോ. എം.എസ്.വല്യത്താൻ (90) അന്തരിച്ചു.മണിപ്പാൽ ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അലോപ്പതിയും ആയുർവേദവും സമന്വയിപ്പിച്ച പ്രതിഭയായിരുന്നു. സംസ്കാരം ഇന്ന് മണിപ്പാലിൽ നടക്കും. തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ആദ്യ ഡയറക്ടറാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വിസിയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആദ്യ ബാച്ചുകാരനാണ്. ശ്രീചിത്ര വിട്ട് മണിപ്പാൽ യൂണിവേഴ്സിറ്റിയുടെ ആദ്യ വൈസ് ചാൻസലറായ ഡോ. വല്യത്താൻ പിന്നീട് ആ വഴിയിൽനിന്ന് ആയുർവേദത്തിന്റെ ഗവേഷണത്തിലേക്കു കടന്നു. അലോപ്പതി ഡോക്ടർമാരും ആയുർവേദക്കാരും Read More…
അതിശക്തമായ മഴ തുടരും; സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുഴുവൻ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അതിശക്തമായ മഴ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങിയ അപകടങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. വടക്കൻ കേരള തീരം മുതൽ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസം Read More…
വിശുദ്ധ ഫ്രെഡറിക്ക്: ജൂലൈ 18
ഫ്രിസിയൻ രാജാവായ റാഡ്‌ബണിൻ്റെ ചെറുമകനായ വിശുദ്ധ ഫ്രെഡറിക്ക്, ഉട്രെക്റ്റ് പള്ളിയിലെ പുരോഹിതന്മാരിൽ നിന്ന് വിദ്യാഭ്യാസം നേടി. പിന്നീട് വലിയ ഭക്തിക്കും പഠനത്തിനും പേരുകേട്ട ഒരു പുരോഹിതനായി. കാറ്റെക്യുമെൻസിനെ പഠിപ്പിക്കുന്നതിനുള്ള ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു, ഒടുവിൽ 825-ൽ ഉട്രെക്റ്റിലെ ബിഷപ്പായി തിരഞ്ഞെടുക്കപ്പെട്ടു. പുതിയ ബിഷപ്പ് ഉടനടി തൻ്റെ രൂപത ക്രമപ്പെടുത്താൻ തുടങ്ങി. അവിടെ നിലനിന്നിരുന്ന വിജാതീയത ഇല്ലാതാക്കാൻ വിശുദ്ധ ഒഡൽഫിനെയും മറ്റ് മിഷനറിമാരെയും വടക്കൻ ഭാഗങ്ങളിലേക്ക് അയച്ചു. അവിഹിത വിവാഹങ്ങളാൽ പ്രബലമായിരുന്ന നെതർലാൻഡിൽ ഉൾപ്പെട്ടിരുന്ന വാൽചെറൻ എന്ന ദ്വീപായ Read More…
വിശ്വാസവും മനഃപരിവർത്തനവുമാണ് രക്ഷക്ക് നിദാനം
ലൂക്കാ 17 : 11 – 19രക്ഷ കരഗതമാക്കാൻ. ദൈവകരുണയ്ക്കുവേണ്ടിയുള്ള കുഷ്ഠരോഗികളുടെ നിലവിളിയും, അവന്റെ പ്രത്യുത്തരവുമാണ് വചനസാരം. സമൂഹത്തിൽനിന്നും ഭ്രഷ്ട്ട് കല്പിക്കപ്പെട്ടു മാറ്റിനിർത്തപ്പെട്ടവർ, നഗരത്തിന് വെളിയിൽ പാർക്കുന്നവർ, കീറിയ വസ്ത്രം ധരിക്കുന്നവർ, സ്വയം അശുദ്ധൻ എന്ന് വിളിച്ചു പറയേണ്ടവർ, ഇങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട് ഒരു കുഷ്ഠരോഗിക്ക്. ഇവിടെ തന്റെ കരുണയ്ക്കായി അവർ ഏവരും വിളിച്ചപേക്ഷിക്കുമ്പോൾ, അവരുടെ അടുത്തേക്ക് പോലും പോകാതെ, ഒരു സൗഖ്യവാക്കുപോലും ഉച്ചരിക്കാതെയും, പുരോഹിതസാക്ഷ്യത്തിനായി അവൻ അവരെ പറഞ്ഞയയ്ക്കുന്നു. എന്നാൽ, അവർ എല്ലാവരും സംശയലേശമെന്യേ Read More…
പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റിൻ്റെ മൂന്നാമത് ഗ്ലോബൽ പ്രവാസി സംഗമം “കൊയ്‌നോനിയ 2024” ജൂലൈ 20 ന്
പാലാ: പാലാ രൂപതയിൽ നിന്നും ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനുമായി പോയിട്ടുള്ള പ്രവാസികളെ മാതൃരൂപതയുമായി ചേർത്തുനിർത്തുന്ന രൂപതയുടെ ഔദ്യോഗിക സംവിധാനമാണ് പാലാ രൂപത പ്രവാസി അപ്പോസ്തലേറ്റ്. സെന്റ് തോമസ് കോളേജിന്റെ ബിഷപ് വയലിൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടുന്ന പ്രവാസി സംഗമം രാവിലെ 9.30 ന് വിശുദ്ധ കുർബാനയോടെ ആരംഭിക്കും. 10.30 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉത്‌ഘാടനം ചെയ്യും. പ്രോട്ടോസിഞ്ചെല്ലൂസ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. Read More…
യുവജനങ്ങളിൽ സാമൂഹിക സാംസ്കാരിക സാമുദായിക പ്രതിബദ്ധതയുളവാക്കി എസ്.എം.വൈ.എം പാലാ രൂപത
പാലാ : എസ്.എം.വൈ.എം-കെ.സി.വൈ.എം പാലാ രൂപതയുടെ സുവർണ്ണ ജൂബിലി സമാപന സമ്മേളനത്തിൻ്റെ രണ്ടാം ഭാഗം മീറ്റ് ദ് ലീഡേഴ്‌സ് എന്ന പേരിൽ, രാഷ്ട്രീയ നേതാക്കളും യുവജനങ്ങളും തമ്മിൽ സംവാദം നടത്തപ്പെട്ടു. ശക്തമായ സാമുദായ സാമൂഹിക സ്നേഹം നിലനിർത്തിക്കൊണ്ട് യുവജനങ്ങൾ കാലിക പ്രസക്തിയുള്ള നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. യുവജനങ്ങൾ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരവും വ്യക്തവുമായ മറുപടികൾ രാഷ്ട്രീയ നേതാക്കൾ നൽകുകയും ചെയ്തു. രാഷ്ട്രീയ പ്രമുഖരായ ശ്രീ.ആൻ്റോ ആൻ്റണി എംപി, ശ്രീ.കെ. ഫ്രാൻസിസ് ജോർജ് എംപി, ശ്രീ.ജോസ് കെ. Read More…










