News Social Media

നിപ വൈറസ്: കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും

നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്രസംഘം ഇന്ന് മലപ്പുറത്ത് എത്തും. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ ലാബ് ഇന്ന് കോഴിക്കോട് എത്തിക്കും. മൊബൈൽ ബിഎസ്എൽ 3 ലബോറട്ടറിയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കുക. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ചെയ്യേണ്ട സ്രവപരിശോധന ഇവിടെ നടത്താനാകും. 330 പേരാണ് മരിച്ച പതിനാലുകാരന്റെ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 101 പേർ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയക്കും. പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിളുകൾ ശേഖരിക്കും. 14 Read More…

Meditations Reader's Blog

ദൈവഹിതം മനസ്സിലാക്കി ജീവിക്കാം..

മത്തായി 7 : 12 – 20ഇടുങ്ങിയ വാതിലും, വ്യാജപ്രവാചന്മാരും. യുഗാന്ത്യോന്മുഖ പശ്ചാത്തലമാണ് വചനഭാഗം. സ്വർഗ്ഗരാജ്യം നേടാൻ സ്വയം നിർണ്ണായക തീരുമാനങ്ങൾ എടുക്കാൻ സുവിശേഷകൻ ഇതിലൂടെ നമ്മെ ക്ഷണിക്കുന്നു. ജീവനും മരണവും, അനുഗ്രഹവും ശാപവും മുന്നിൽ വച്ചിരിക്കുന്നു. ഇതിൽ ഏത് തിരഞ്ഞെടുക്കണം എന്നത് നമ്മുടെ സ്വതന്ത്ര തീരുമാനം. ജീവനിലേക്കുള്ള യാത്ര നീതിയുടെ മാർഗ്ഗമാണ്. എന്നാൽ ആ വഴിയോ, ഏറെ ആയാസകരവുമാണ്. കുരിശുകളും, പീഡനങ്ങളും, പ്രലോഭനങ്ങളും നിറഞ്ഞ ഇടുങ്ങിയ വഴിയാണത്. എന്നാൽ അത് രക്ഷയിലേക്കുള്ള വഴിയാണെന്നു നമുക്ക് തിരിച്ചറിയാനാകണം. Read More…

Daily Saints Reader's Blog

വിശുദ്ധ മഗ്ദലന മറിയം: ജൂലൈ 22

മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബെഥാനിയയിലെ മറിയത്തില്‍ നിന്നും ഭിന്നയായ മറ്റൊരു സ്ത്രീയായിട്ടാണ് മഗ്ദലന മറിയത്തെ പറ്റി ഗ്രീക്ക് സഭാപിതാക്കന്‍മാര്‍ പരാമര്‍ശിക്കുന്നത്. ഐതീഹ്യങ്ങളില്‍ പലപ്പോഴും മഗ്ദലന മറിയത്തെ ലൂക്കായുടെ സുവിശേഷത്തില്‍ 7:36-50-ല്‍ പറഞ്ഞിട്ടുള്ള യേശുവിന്റെ പാദം കഴുകി തുടച്ച പാപിനിയായ സ്ത്രീയായിട്ടും യോഹന്നാന്റെ സുവിശേഷത്തില്‍ പറഞ്ഞിരിക്കുന്ന മാര്‍ത്തായുടേയും, ലാസറിന്റേയും സഹോദരിയായിരുന്ന ബഥാനിയയിലെ മറിയവുമായിട്ടാണ് പരാമര്‍ശിച്ചിട്ടുള്ളത്‌. എ.ഡി. ആറാം നൂറ്റാണ്ടിലെ മഹാനായ ഗ്രിഗറിയുടെ അഭിപ്രായത്തില്‍ വിശുദ്ധ ലിഖിതങ്ങളില്‍ കാണുന്ന ഈ രണ്ട് സ്ത്രീകളും ഒരാള്‍ തന്നെയാണ്. അതായത്, ബഥാനിയായില്‍ നിന്നും Read More…

News Social Media

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം ജൂലൈ 24 മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ ഒരു ഗഡു വിതരണം ബുധനാഴ്ച (ജൂലൈ 24) തുടങ്ങുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്ക്‌ ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചു. പതിവുപോലെ ബാങ്ക്‌ അക്കൗണ്ട്‌ നമ്പർ നൽകിയിട്ടുള്ളവർക്ക്‌ അക്കൗണ്ട്‌ വഴിയും, മറ്റുള്ളവർക്ക്‌ സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും അതാത്‌ മാസം പെൻഷൻ വിതരണത്തിന്‌ നടപടി സ്വീകരിക്കുമെന്ന്‌ ഈവർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്‌ കഴിഞ്ഞ മാർച്ച് മുതൽ അതാത് മാസം Read More…

Meditations Reader's Blog

തിരുവചനത്തിൽ വേരൂന്നിയ ജീവിതം നയിക്കുവാനായി പ്രയത്നിക്കാം…

ലൂക്കാ 10 : 38 – 42ഏറ്റവും ശ്രേഷ്ഠം ശിഷ്യത്വത്തിലെ ബാലപാഠം അവൻ ഈ വചനഭാഗത്തിലൂടെ നമുക്ക് നൽകുന്നു. സ്ത്രീ-പുരുഷ ഭേദമെന്യേ ആർക്കും ദൈവരാജ്യ ശുശ്രൂഷകരാകാം. എന്നാൽ തങ്ങളുടെ ശുശ്രൂഷകളിൽ വ്യഗ്രചിത്തരാകാതെ, തിരുവചനശ്രവണത്തിലൂടെ അവനോട് ബന്ധം പുലർത്തുന്നതാണ് ശ്രേഷ്ഠമായ ശുശ്രൂഷയെന്നു അവൻ പഠിപ്പിക്കുന്നു. താൻ ഏറെ സ്നേഹിക്കുന്ന ലാസറിന്റെ ഭവനത്തിൽ അവനെത്തി. അതിഥ്യ മര്യാദ കാത്തുസൂക്ഷിച്ചു, മർത്ത സത്ക്കാരത്തിൽ ബദ്ധശ്രദ്ധയായി. എന്നാൽ മറിയമാകട്ടെ, അവന്റെ വചനവും കേട്ട് പാദാന്തികത്തിലിരുന്നു. യഥാർത്ഥ ശിഷ്യത്വലക്ഷണങ്ങളിൽ ഒന്നാണിത്. സത്ക്കാരം ഏറെ ശ്രേഷ്ഠമാണെങ്കിലും, Read More…

Daily Saints Reader's Blog

വിശുദ്ധ ലോറൻസ് ഓഫ് ബ്രിണ്ടിസി: ജൂലൈ 21

വെനീഷ്യൻ വ്യാപാരികളുടെ കുടുംബത്തിൽ നേപ്പിൾസ് കിംഗ്ഡത്തിലെ ബ്രിൻഡിസിയിൽ 1559 ജൂലൈ 22 ന് ജിയൂലിയോ സിസാരെ റുസ്സോ ജനിച്ചു. അദ്ദേഹം സിസാർ വെറോണയിലെ കപ്പൂച്ചിൻസിൽ ചേർന്നു. പിന്നീട് വെനീസിൽ പഠിക്കാൻ പോയി. അവിടെ അദ്ദേഹം കപ്പൂച്ചിൻ ഫ്രാൻസിസ്‌കൻസിൽ പ്രവേശിക്കാനുള്ള ആഹ്വാനം മനസ്സിലാക്കുകയും ലോറൻസ് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. പ്രഗത്ഭനായ ഭാഷാശാസ്ത്രജ്ഞനായ ലോറൻസിന് തൻ്റെ മാതൃഭാഷയായ ഇറ്റാലിയൻ ഭാഷയ്ക്ക് പുറമേ ലാറ്റിൻ, ഹീബ്രു, ഗ്രീക്ക്, ജർമ്മൻ, ബൊഹീമിയൻ, സ്പാനിഷ്, ഫ്രഞ്ച് എന്നീ ഭാഷകൾ നന്നായി വായിക്കാനും സംസാരിക്കാനും Read More…

News Social Media

കോഴിക്കോട്ട് നിപ്പ ബാധിച്ച് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

മലപ്പുറത്ത് നിപ്പ ബാധിച്ച കുട്ടി മരിച്ചു. മലപ്പുറം പാണ്ടിക്കാട് ചെമ്പ്രശേരി സ്വദേശിയായ 14 വയസ്സുകാരനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കയച്ച സാംപിൾ ഫലം ഇന്നലെ പോസിറ്റീവ് ആയിരുന്നു. വെന്റിലേറ്ററിലായിരുന്നു കുട്ടി. സമ്പർക്കപ്പട്ടികയിലുള്ള 214 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഹൈറിസ്ക് വിഭാഗത്തിലായതിനാൽ ഇതിൽ 60 പേരുടെ സാംപിളുകൾ പരിശോധിക്കും. സമ്പർക്കം സംശയിക്കുന്ന 2 കുട്ടികളെ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്കു മാറ്റി. നിപ്പ സ്ഥിരീകരിച്ച കുട്ടിക്ക് 10ന് Read More…

News Social Media

മലപ്പുറത്ത് 14 കാരന് നിപ; പൂനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റീവ്

കോഴിക്കോട്ട് ചികിത്സയിലുളള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരന് നിപ സ്ഥിരീകരിച്ചു. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. നിപ വൈറസ് ബാധയുടെ ലക്ഷണം കണ്ടതിനെ തുടർന്ന് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ജാഗ്രതാ നി‍ര്‍ദേശം നൽകി. മൂന്ന് കിലോമീറ്ററിൽ നിയന്ത്രണം ഏർപ്പെടുത്തും. മാസ്ക് Read More…

Meditations Reader's Blog

കരുണയും സ്നേഹവും ക്ഷമയും നമ്മിൽ വളർത്തിയെടുക്കാം ; പിതാവിന്റെ സ്നേഹ ഔദാര്യത്തിന് അർഹരാകാം

മത്തായി 7 : 7 – 11പിതാവിന്റെ സ്നേഹ ഔദാര്യം. മറ്റുള്ളവരിൽനിന്നും നാം പ്രതീക്ഷിക്കുന്നതൊക്കെ, അവർക്ക് ചെയ്തു കൊടുക്കണം. അതും അവർ ഇങ്ങോട്ട് ചോദിക്കാതെയാകുമ്പോൾ അതിൽ എത്രയോ നന്മയുണ്ട്. ദൈവത്തോടുള്ള നമ്മുടെ പ്രാർത്ഥനയുടെ മറുപടിയാണ് അവിടുത്തെ ഉദാരത നിറഞ്ഞ സ്നേഹവും പരിഗണനയും. ചോദിക്കുക, അന്വേഷിക്കുക, മുട്ടുക ഇവ മൂന്നും നമ്മുടെ പ്രാർത്ഥനയുടെ മൂന്ന് തലങ്ങളാണ്. ലഭിക്കുമെന്ന വിശ്വാസത്തോടെ ചോദിക്കുക. കണ്ടെത്താനാകും എന്ന ഉറച്ച ബോധ്യത്തോടെ അന്വേഷിക്കുക. തുറന്ന് കിട്ടും എന്നുള്ള ആത്മവിശ്വാസത്തോടെ മുട്ടുക. പരിമിത സ്നേഹമുള്ള ഇടങ്ങളിൽ Read More…

Daily Saints Reader's Blog

വിശുദ്ധനായ ഫ്ലാവിയാന്‍: ജൂലൈ 20

ടില്‍മോഗ്നോണ്‍ ആശ്രമത്തിലെ ഒരു ബ്രസീലിയന്‍ സന്യാസിയായിരുന്നു വിശുദ്ധ ഫ്ലാവിയന്‍. 498-ല്‍ പല്ലാഡിയൂസിന്റെ മരണശേഷം, ചക്രവര്‍ത്തിയായിരുന്ന അനസ്താസിയൂസ് ഒന്നാമന്‍ ഫ്ലാവിയനെ അന്തിയോക്കിലെ പാത്രിയാര്‍ക്കീസായി നിയമിച്ചു. 482-ല്‍ ബൈസന്റൈന്‍ ചക്രവര്‍ത്തിയായിരുന്ന സെനോ മെത്രാന്‍മാരുടെയോ, സഭാധികാരികളുടേയോ അംഗീകാരമില്ലാതെ ഇറക്കിയ പ്രമാണ രേഖകളായ ‘ഹെനോടികോണ്‍’ സ്വീകരിക്കണമെന്ന നിബന്ധനയോട് കൂടിയായിരുന്നു ആ നിയമനം. എന്നിരുന്നാലും തന്റെ പാത്രിയാര്‍ക്കീസ് ഭരണകാലത്ത്‌, ചാള്‍സ്ഡോണ്‍ സുനഹദോസിലെ ‘ക്രിസ്തുവില്‍ ഒരേസമയം ദൈവീകവും, മാനുഷികവുമായ വ്യക്തിത്വങ്ങള്‍ സമ്മേളിച്ചിരിക്കുന്നു’എന്ന പ്രമാണങ്ങളോടു വിശുദ്ധന്‍ യാതൊരെതിര്‍പ്പും കാണിച്ചിരുന്നില്ല. അന്തിയോക്കിലെ പാത്രിയാര്‍ക്കീസെന്ന നിലയില്‍ ഫ്ലാവിയാനും, ജെറൂസലേമിലെ പാത്രിയാര്‍ക്കീസെന്ന Read More…