News Reader's Blog

വയനാട്ടിൽ ജീവൻ നഷ്ടമായവർക്കും ദുരിതബാധിതർക്കുമായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ

വയനാട്ടിലെ ദുരിതബാധിതർക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപ്പാപ്പ. മഴയിലും ഉരുൾപൊട്ടലിലും നിരവധി പേർ മരിച്ചതും വ്യാപക നാശനഷ്ടങ്ങളുണ്ടായതും മാർപ്പാപ്പ പ്രാർത്ഥനക്കിടെ അനുസ്മരിച്ചു. ജീവൻ നഷ്‌ടമായവർക്കും ദുരിതബാധിതർക്കും വേണ്ടി തന്നോടൊപ്പം പ്രാർത്ഥനയിൽ പങ്കുചേരാൻ പോപ്പ് ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്‌സ് സ്ക്വയറിൽ തടിച്ചു കൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപ്പാപ്പ. മധ്യപൂർവേഷ്യയിലെ സമാധാനത്തിനായും ഫ്രാൻസിസ് മാർപ്പാപ്പ പ്രാർത്ഥിച്ചു. യുദ്ധം മനുഷ്യന്‍റെ പരാജയമാണ്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്തണമെന്നും അടിയന്തരമായി വെടിനിർത്തൽ നടപ്പാക്കണമെന്നും മാർപ്പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തിന്‍റെ എല്ലാ Read More…

Daily Saints Reader's Blog

വിശുദ്ധ ഓസ്‌വാള്‍ഡ്: ഓഗസ്റ്റ് 5

നോര്‍ത്തംബ്രിയയിലെ ആഗ്ലോ-സാക്സണ്‍ രാജാവായിരുന്നു വിശുദ്ധ ഓസ്‌വാള്‍ഡ്. ഒരു തികഞ്ഞ ക്രിസ്തീയ വിശ്വാസിയായിരുന്ന ഓസ്‌വാള്‍ഡ് രാജാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രകാരനായിരുന്ന ബെഡെയില്‍ നിന്നുമാണ് അറിവായിട്ടുള്ളത്‌. തന്റെ പ്രജകളുടെ ക്ഷേമത്തിന് അവരെ ദൈവത്തിന്റെ ആത്മീയമായ രാജ്യത്തേക്ക് കൊണ്ട് വരികയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും ഇല്ലെന്ന് നന്നായി അറിയാമായിരുന്ന വിശുദ്ധന്‍ അവരോടൊപ്പം നിത്യ മഹത്വം പ്രാപിക്കുന്നതിന് അക്ഷീണം പരിശ്രമിച്ചു. ആ സമയത്താണ് ക്രൂരനും സ്വേച്ചാധിപതിയുമായ കാഡ്വല്ലാ, നോര്‍ത്തംബ്രിയന്‍ പ്രവിശ്യകളില്‍ തന്റെ ആക്രമണം അഴിച്ചു വിട്ടത്. ഭൂരിഭാഗം പ്രദേശങ്ങളെയെല്ലാം കത്തിച്ചു ചാമ്പലാക്കുകയും മുഴുവന്‍ ആളുകളേയും അദ്ദേഹം Read More…

Meditations Reader's Blog

ദൈവഹിതത്തിനു സ്വയം സമർപ്പിക്കാം..

ലൂക്കാ 8 : 26 – 39ദൈവീക ഇടപെടലുകൾ…. അവന്റെ വാക്കുകൾക്ക് അശുദ്ധാത്മാക്കളുടെമേൽപോലും, ശക്തിയുണ്ടെന്ന് ഇവിടെ തെളിയിക്കപ്പെടുന്നു. അശുദ്ധാത്മാവ് ബാധിതനിൽ, അവന് നഷ്ടപ്പെട്ടവ്യക്തിത്വം, യേശു വീണ്ടെടുത്തു നൽകുന്നു. അവൻ വിവസ്ത്രനായിരുന്നു. എന്നാൽ, അവൻ അതു സ്വയം തിരിച്ചറിഞ്ഞിരുന്നില്ല. യേശുവിന്റെ ഇടപെടലാണ്, അവൻ സ്വയം നഗ്നത തിരിച്ചറിയാൻ ഇടയാക്കിയത്. നമ്മുടെ ആദിമാതാപിതാക്കളിൽ, പിതാവായ ദൈവത്തിന്റെ സാന്നിധ്യമാണ്, തങ്ങളിലെ നഗ്നതയെന്ന കുറവിനെ തിരിച്ചറിയാൻ, അവരെ സഹായിച്ചത്. നമ്മിലും പല കുറവുകളുടേയും നഗ്നതയുണ്ട്. അവയെ തിരിച്ചറിഞ്ഞു തിരുത്താൻ, മരപ്പണിക്കാരനീശോയുടെ സാന്നിധ്യം കൂടിയേതീരൂ. Read More…

News Reader's Blog

ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട്

ഭരണങ്ങാനം: ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകണം: മാർ ജോസഫ് കല്ലറങ്ങാട്ട് ക്രിസ്തീയതയുടെ വേരുകളിലേക്ക് മടങ്ങിപ്പോകാൻ അൽഫോൻസാമ്മയുടെ ജീവിതം നമ്മെ ആഹ്വാനം ചെയ്യുന്നു എന്നു പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ഇന്നലെ ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റെറിൽ നടന്ന ദേശീയ സെമിനാർ അൽഫോൻസിയൻ ആത്മായനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. സ്ലീവാ – അൽഫോൻസിയൻ ആത്മീയ വർഷത്തിന്റെ ഭാഗമായാണ് സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. അൽഫോൻസാമ്മയെക്കുറിച്ച് എപ്പോൾ സംസാരിച്ചാലും വേദപുസ്തകത്തിലേക്ക് എത്താതിരിക്കാനാവില്ല. വേദപുസ്തകം തുറന്ന് വായിക്കാനാണ് അൽഫോൻസാമ്മ പഠിപ്പിക്കുന്നത്. Read More…

News Social Media

വയനാടിനും വിലങ്ങാടിനും താങ്ങേകാനുള്ള നടപടികളുമായി കേരള സോഷ്യല്‍ സര്‍വീസ് ഫോറം

കോട്ടയം: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാടിനും വിലങ്ങാടിനും സുസ്ഥിര പുനരധിവാസത്തിന് നേതൃത്വം നല്‍കാന്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി ചുമതലപ്പെടുത്തിയിട്ടുള്ള കെസിബിസിയുടെ ജസ്റ്റിസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കേരള സോഷ്യല്‍ സര്‍വീസ് ഫോറം ഇതു സംബന്ധിച്ച് പ്രഥമ ആലോചനായോഗം നടത്തി. രാഷ്ട്ര ദീപിക ലിമിറ്റഡിന്റെ കൂടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നടത്തിയ ആലോചനായോഗത്തില്‍ ജസ്റ്റീസ് പീസ് ആന്റ് ഡവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ അധ്യക്ഷത വഹിച്ചു. വൈസ് Read More…

Daily Saints Reader's Blog

വിശുദ്ധ ജോൺ മരിയ വിയാനി : ഓഗസ്റ്റ് 4

1786 മെയ് 8-ന് ഫ്രാന്‍സില്‍ ലിയോണ്‍സിനു സമീപത്തുള്ള ഡാര്‍ഡില്ലി എന്ന ഗ്രാമത്തില്‍ മാത്യു വിയാനിയുടെയും മരിയയുടെയും ഏഴുമക്കളില്‍ നാലാമനായി വി. ജോണ്‍ മരിയ വിയാനി. ജനിച്ചു. മാതാപിതാക്കള്‍ ഭക്തരായ സാധാരണ കര്‍ഷകരായിരുന്നു. വൈദികവിദ്വേഷത്തിന്റെയും മതവിരോധത്തിന്റെയും ഒരു കാലഘട്ടമായിരുന്നു അത്. ഫ്രഞ്ചു വിപ്ലവത്തിന്റെയും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെയും കാലം. വിദ്യാവിഹീനനായി കാര്‍ഷികവൃത്തിയില്‍ കഴിഞ്ഞുകൂടിയ ബാല്യ കാലം. പതിമ്മൂന്നാമത്തെ വയസ്സില്‍ വളരെ രഹസ്യമായിട്ടായിരുന്നു ജോണിന്റെ പ്രഥമദിവ്യകാരുണ്യ സ്വീകരണം. ഫാം ഷെഡ്ഡില്‍ വച്ചു നടത്തിയ ആ ചടങ്ങ് മറ്റുള്ളവരുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ കച്ചികൊണ്ട് Read More…

News Social Media

അമ്മമാര്‍ സമൂഹത്തിൽ കരുത്തോടെ പ്രവർത്തിക്കണം : മാർ റാഫേൽ തട്ടിൽ

അമ്മമാര്‍ കുടുംബത്തിന് സംരക്ഷണം ആകുന്നതിനോടൊപ്പംതന്നെ സഭയിലും സമൂഹത്തിലും രാഷ്ട്രീയ മേഖലയിലും കരുതലോടും കരുത്തോടുംകൂടി പ്രവര്‍ത്തി ക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ ജനറല്‍ ബോഡി മീറ്റിംഗ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ബിഷപ് ഡെലിഗേറ്റ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപ ജോര്‍ജ് ‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു. ഡയറക്ടര്‍ Read More…

Meditations Reader's Blog

ഹൃദയപരിശുദ്ധി കാത്തുസൂഷിക്കുന്നവരാകാം

മത്തായി 15:10-20ശുദ്ധതയും അശുദ്ധതയും. നമ്മിലെ ആന്തരീകമനുഷ്യനെ അശുദ്ധനാക്കാൻ വായിലൂടെ പ്രവേശിക്കുന്ന ഭക്ഷണ വസ്തുക്കൾക്കാവില്ല, കാരണം അവ ഹൃദയത്തെ സ്പർശിക്കുന്നില്ല. എന്നാൽ വായിൽ നിന്നും വരുന്നവ നമ്മിലെ ആന്തരീകമനുഷ്യന്റെ ഹൃദയവ്യാപാരങ്ങളാണെന്ന് അവൻ നമ്മെ ഓർമിപ്പിക്കുന്നു. നമ്മിലെ ബാഹ്യമായ ആചാരാനുഷ്ടങ്ങളെക്കാൾ ഹൃദയപരിശുദ്ധി അവിടുന്ന് ആഗ്രഹിക്കുന്നു. ഹൃദയം കാണുന്നവനാണ് ദൈവം. നമ്മിലെ ആന്തരീകമനുഷ്യനാകുന്ന ഹൃദയത്തിൽ നിന്നുമാണ് ശുദ്ധിയും അശുദ്ധിയും പുറപ്പെടുന്നതെന്ന് അവൻ സമർത്ഥിയ്ക്കുന്നു. പാരമ്പര്യ ആചാരാനുഷ്ടാനങ്ങൾ ആന്തരീകവും ആദ്ധ്യാത്മീകവുമായ നിയമങ്ങൾക്ക് വഴിമാറി കൊടുക്കണമെന്നും,നിർബന്ധബുദ്ധികളിൽ ജീവിച്ച് അന്ധരാകാതെ ഹൃദയപരിശുദ്ധിയിൽ വളരണമെന്നും അവൻ നമ്മെ Read More…

Daily Saints Reader's Blog

ഫിലിപ്പിയിലെ വിശുദ്ധ ലിഡിയ: ആഗസ്റ്റ് 3

യേശുക്രിസ്തുവിൻ്റെ അനുയായിയായി മാറിയ യൂറോപ്പിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ വ്യക്തിയാണ് ലിഡിയ. ഫിലിപ്പിയിൽ വെച്ച് വിശുദ്ധ പൗലോസിൻ്റെ ആദ്യത്തെ മാമോദീസ സ്വീകരിച്ചവളായിരുന്നു അവൾ. ലിഡിയയെക്കുറിച്ച് അപ്പോസ്തലന്മാരുടെ പ്രവൃത്തികളിൽ കാണാം. അവൾ ഇപ്പോൾ പടിഞ്ഞാറൻ തുർക്കിയിൽ സ്ഥിതി ചെയ്യുന്ന ഒരു വ്യാവസായിക കേന്ദ്രമായ ത്യത്തിറയിൽ നിന്നുള്ളവളായിരുന്നു. അവൾ സമ്പന്നയായ ഒരു ബിസിനസ്സുകാരിയായിരുന്നു. തുയതിര നഗരം ശ്രദ്ധിക്കപ്പെട്ട പർപ്പിൾ ചായങ്ങളുടെയും തുണിത്തരങ്ങളുടെയും നിർമ്മാതാവും വിൽപ്പനക്കാരിയും, ഉയർന്ന മൂല്യമുള്ള വ്യവസായത്തിൻ്റെ ഭാഗമായിരുന്നു ലിഡിയ. ചക്രവർത്തിമാരും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും പുറജാതീയ മതങ്ങളിലെ പുരോഹിതന്മാരും Read More…

Daily Saints Reader's Blog

വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട് : ഓഗസ്റ്റ് 2

ഫ്രാൻസിലെ ലാമുറേയിൽ 1811 ഫെബ്രുവരി 4-ന് വിശുദ്ധ പീറ്റർ ജൂലിയാൻ എയ്മണ്ട് ജനിച്ചു. മാതാപിതാക്കളുടെ എതിർപ്പിനെ അവഗണിച്ച് വൈദികനാകാൻ ചേർന്നെങ്കിലും രോഗങ്ങൾ മൂലം വെദികപഠനം ഉപേക്ഷിച്ച് സെമിനാരിയിൽ നിന്നും മടങ്ങി. വൈദികനാകാനുള്ള ആഗ്രഹം മൂലം രോഗങ്ങൾ കുറഞ്ഞപ്പോൾ അദ്ദേഹം വീണ്ടും സെമിനാരിയിൽ ചേർന്നു. 1834-ൽ മാരിസ്റ്റ് പുരോഹിതരുടെ സഭയിൽ നിന്നും പൗരോഹിത്യപട്ടം സ്വീകരിച്ചു. കുർബാനയോടുള്ള ഭക്തിക്കു പ്രാധാന്യം നൽകിക്കൊണ്ട് 1856-ൽ വിശുദ്ധ കുർബാനയുടെ വെദികരുടെ സഭ എന്ന പേരിൽ ഒരു സന്യാസസഭ ആരംഭിച്ചു. 57-ആം വയസ്സിൽ റോമിൽ Read More…