Meditations Reader's Blog

ഹൃദയശുദ്ധി ഉള്ളവരാകാം..

മത്തായി 21 : 12 – 17ശുദ്ധതയുടെ ചാട്ടവാർ. യേശുവിന്റെ ജെറുസലേമിലേക്കുള്ള രാജകീയപ്രവേശനം ചെന്നവസാനിക്കുന്നത് ജെറുസലേം ദേവാലയത്തിലാണ്. ദേവാലയത്തിൽ അവൻ കണ്ട ക്രയവിക്രയങ്ങൾ അവനെ വല്ലാതെ അസ്വസ്ഥനാക്കി. ബലിയർപ്പണത്തിനുള്ള ആടുകളേയും കാളകളേയും പ്രാവുകളേയും ചെങ്ങാലികളേയും ദേവാലയത്തിൽ വച്ചുതന്നെ വില്ക്കുകയും, വിദേശനാണയങ്ങൾ ഹെബ്രായ നാണയങ്ങളാക്കി മാറ്റി കൊടുക്കുകയും ചെയ്തിരുന്നു. ദേവാലയം അശുദ്ധമാകാതിരിക്കാൻ എന്ന വ്യാജേനയാണ് അവർ ഇവയെല്ലാം ചെയ്തിരുന്നത്. ദൈവത്തിന്റെ ആലയം, ആത്മീയകച്ചവടസ്ഥലമായി മാറി. ശുദ്ധതയുടെ സ്വയം ആത്മബലിയേക്കാൾ, ബാഹ്യമായ ആവശ്യങ്ങൾക്കായി അവർ സ്ഥലവും സമയവും കണ്ടെത്തി. ഈ Read More…

News Social Media

ഓൾ പാസില്ല; 8, 9 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് വാർഷിക പരീക്ഷ ജയിക്കണം

സംസ്ഥാനത്ത് ഓൾ പാസ് രീതിയിൽ‌ മാറ്റം. 8, 9, 10 ക്ലാസുകളിലേക്കുള്ള പ്രവേശനത്തിന് ഇനി പരീക്ഷ ജയിക്കണം. സ്കൂൾ തലത്തിലുള്ള വാർഷിക പരീക്ഷയാണ് വിജയിക്കേണ്ടത്. ഓരോ വിഷയത്തിനും ജയിക്കാൻ കുറഞ്ഞ മാർക്ക് നിർബന്ധമാക്കും. വിദ്യാഭ്യാസ കോൺക്ലേവിലെ ശിപാർശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. എസ്.എസ്.എൽ.സിക്ക് വിജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കി. ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് വേണം. ഈ വർഷം മുതൽ എട്ടാം ക്ലാസിലും അടുത്ത വർഷം ഒൻപതാം ക്ലാസിലും ഇതു നടപ്പാക്കും. നേരത്തെ സംസ്ഥാനത്ത് സ്കൂൾ Read More…

Daily Saints Reader's Blog

വിശുദ്ധ കജെറ്റൻ: ഓഗസ്റ്റ് 7

1480 ഒക്‌ടോബറിൽ വെനെറ്റോ മേഖലയിലെ വിസെൻസ പ്രദേശത്തെ പ്രഭുക്കന്മാരിൽ ഒന്നാം റാങ്കിലുള്ള തീനിയുടെ പ്രഭുവായ ഗാസ്‌പറിൻ്റെയും മേരി പോർട്ടയുടെയും മകനായി കജെറ്റൻ ജനിച്ചു. രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. സ്വതവേ ശാന്തനായ കജെറ്റൻ ഭക്തിയിൽ വളർന്നു. കജെറ്റൻ പാദുവയിൽ നിയമം പഠിച്ചു. 24-ാം വയസ്സിൽ ഡോക്‌ടർ യൂട്രിയസ്‌ക് ജൂറിയായി (അതായത് സിവിൽ, കാനോൻ നിയമങ്ങളിൽ) ബിരുദം നേട . 1506-ൽ ജൂലിയസ് രണ്ടാമൻ മാർപ്പാപ്പയുടെ നയതന്ത്രജ്ഞനായി അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹവുമായി വെനീസ് റിപ്പബ്ലിക്കിനെ അനുരഞ്ജിപ്പിക്കാൻ സഹായിച്ചു. എന്നാൽ Read More…

News Reader's Blog Social Media

വയനാട് – വിലങ്ങാട് ഉരുള്‍പ്പൊട്ടല്‍: കത്തോലിക്ക സഭ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കും…

കൊച്ചി: വയനാട്ടില്‍ ചൂരല്‍മലയിലും മുണ്ടക്കൈയിലും കോഴിക്കോട് വിലങ്ങാട് പ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള കത്തോലിക്ക സഭയുടെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ കെ‌സി‌ബി‌സി തീരുമാനിച്ചു. ആഗസ്റ്റ് അഞ്ചിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരള കത്തോലിക്ക മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കേരള കത്തോലിക്കാസഭയിലെ എല്ലാ രൂപതകളും സന്യാസമൂഹങ്ങളും സഭാസ്ഥാപനങ്ങളും വ്യക്തികളും സംവിധാനങ്ങളും സംയുക്തമായിട്ടാണ് ദുരന്തനിവാരണ പദ്ധതിയില്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യഘട്ടത്തില്‍, വയനാട്ടിലും Read More…

Meditations

ദൈവവചനം അനുസരിച്ച് ജീവിക്കാം

യോഹന്നാൻ 8 : 37 – 47ദൈവമക്കളുടെ പ്രവൃത്തികൾ. ഒരു വ്യക്തിയുടെ ഉറവിടത്തേയും സ്വഭാവത്തേയും വെളിപ്പെടുത്തുന്നത് അയാളുടെ പ്രവൃത്തികളാണ്. സന്തതി പരമ്പരയുടെ ചരിത്രം പറഞ്ഞു അഭിമാനം കൊള്ളാൻ നമുക്കാവില്ല എന്നുസാരം. കാരണം, നമ്മുടെ പ്രവൃത്തികൾ എപ്രകാരമാണോ, അതിലൂടെ മാത്രമേ നാം സ്വീകാര്യരാകുന്നുള്ളൂ. നല്ലവരെന്നു സ്വയം നടിക്കാനും, എന്നാൽ ജീവിതത്തിൽ ആ വക മൂല്യങ്ങൾ ഒന്നും പുറപ്പെടുവിക്കാനും നമുക്കായില്ലെങ്കിൽ, മറ്റുള്ളവരുടെ മുമ്പിൽ വെറുതെ വിലയില്ലാത്തവരായി മാറാനെ നമുക്കാവൂ. ഈ വചനഭാഗത്തിലൂടെ ഈശോ സ്വയം വെളിപ്പെടുത്തുന്നു. അവൻ സത്യത്തിന് സാക്ഷ്യം Read More…

Daily Saints Reader's Blog Social Media

യേശുവിൻ്റെ രൂപാന്തരീകരണ തിരുനാള്‍: ഓഗസ്റ്റ് 06…

പതിനൊന്നാം നൂറ്റാണ്ടിലാണ് ഈ തിരുനാള്‍ പാശ്ചാത്യലോകത്ത് പ്രചാരത്തിലാകുന്നത്. ബെല്‍ഗ്രേഡില്‍ വെച്ച് ഇസ്ലാമിനെതിരായി നേടിയ യുദ്ധ വിജയത്തിന്റെ ഓര്‍മ്മപുതുക്കലെന്ന നിലയില്‍ 1457-ല്‍ റോമന്‍ ദിനസൂചികയില്‍ ഈ തിരുനാള്‍ ചേര്‍ക്കപ്പെട്ടു. ഇതിനു മുന്‍പ് സിറിയന്‍, ബൈസന്റൈന്‍, കോപ്റ്റിക്ക് എന്നീ ആരാധനാക്രമങ്ങളില്‍ മാത്രമായിരുന്നു കര്‍ത്താവിന്റെ രൂപാന്തരീകരണ തിരുനാള്‍ ആഘോഷിക്കപ്പെട്ടിരിന്നത്. കര്‍ത്താവിന്റെ രൂപാന്തരീകരണം, ദൈവമെന്ന നിലയിലുള്ള നമ്മുടെ കര്‍ത്താവിന്റെ മഹത്വത്തേയും, അവന്റെ സ്വര്‍ഗ്ഗത്തിലേക്കുള്ള ഉയര്‍ത്തപ്പെടലിനേയുമാണ് വെളിപ്പെടുത്തുന്നത്. ദൈവത്തിന്റെ തിരുമുഖം നമുക്ക് ദര്‍ശിക്കുവാന്‍ കഴിയുന്ന സ്വര്‍ഗ്ഗത്തിന്റെ മഹത്വത്തെ ഈ തിരുനാള്‍ എടുത്ത് കാണിക്കുന്നു. ദൈവത്തിന്റെ Read More…

News Social Media

ദുരിതബാധിതർക്ക് സമൂഹം പ്രതീക്ഷയുടെ പുതുനാളം തെളിക്കണം

ദുരിതബാധിതരുടെ ജീവിതത്തിന് പ്രതീക്ഷയുടെ പുതുനാളം തെളിക്കാന്‍ സമൂഹത്തിന് ഉത്തരവാദിത്വമുണ്ടെന്നും സര്‍ക്കാര്‍ സംവിധാനങ്ങളോട് സഹകരിച്ച് പുനരധിവാസ പ്രക്രിയയില്‍ കത്തോലിക്കാ സഭ സജീവമായി പങ്കുചേരുമെന്നും തലശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ ഉരുള്‍പൊട്ടല്‍മൂലം ദുരിതമനുഭവിക്കുന്ന വരെ സഹായിക്കാന്‍ കേരളം ഒരുമനസോടെ പ്രവര്‍ത്തിക്കണമെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍, പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ബെന്നി ആന്റണി, Read More…

News Reader's Blog Social Media

വയനാട് ദുരന്തം: പുറംലോകത്തെ അറിയിച്ച നീതു കണ്ണീരോർമ്മ…

വയനാട്: ചൂരൽമലയിൽ ഉണ്ടായ ആദ്യ ഉരുൾപൊട്ടലിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ തനിക്കും മറ്റ് നിരവധി പേർക്കും സഹായം അഭ്യർത്ഥിച്ച നീതുവിൻ്റെ കോൾ “ചൂരൽമലയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ട്. ഇവിടെ സ്‌കൂളിന് പുറകിലാണ് ഞാൻ താമസിക്കുന്നത്. ഞങ്ങളെ സഹായിക്കാൻ ആരെയെങ്കിലും അയക്കാമോ?” ഇതൊരപേക്ഷയായിരുന്നു. നീതുവിന്റെ ആ കോൾ നീതുവിന് രക്ഷയായില്ലെങ്കിലും അനേകർക്ക് രക്ഷയായി. പിന്നെ ആരും നീതുവിന്റെ ശബ്‌ദം കേട്ടിട്ടില്ല. ഇനി കേൾക്കുകയുമില്ല. ആ മലവെള്ളപ്പാച്ചിലിൽ പൊള്ളുന്ന ഓർമ്മയായി നീതുവും നീതുവിന്റെ ആ കോൾ റെക്കോഡിങ്ങും. താൻ ജോലി ചെയ്തിരുന്ന Read More…

Reader's Blog

സാന്താ മരിയ മഗ്ഗിയോർ

റോമിലെ നാലു പ്രധാന പേപ്പൽ ബസിലിക്കാകളിൽ പരിശുദ്ധ മറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ദൈവാലയമാണ് Santa Maria Maggiore അഥവാ The Basilica of St. Mary Major. AD 352 ൽ പോപ്പ് ലിബേരിയുസിന്റെ (Liberius 352-366 ) ഭരണകാലത്താണ് ഈ ദൈവാലയം നിർമ്മിച്ചത്. ഐതീഹ്യമനുസരിച്ച് റോമിലുള്ള പ്രഭുകുടുബംഗമായ ജോണിനും ഭാര്യക്കും മക്കളുണ്ടായിരുന്നില്ല. അവരുടെ കാലശേഷം സ്വത്തുവകകൾ ഇഷ്ടദാനം നൽകാൻ ഒരു അനന്തര അവകാശിയെ നിയോഗിച്ചു തരണമെന്ന് പരിശുദ്ധ മാതാവിനോട് ജോണും ഭാര്യയും അപേക്ഷിച്ചു. ആഗസ്റ്റ് മാസം Read More…

Pope's Message Reader's Blog Social Media

മാടവനയിൽ മൂന്നു ഞായറാഴ്ചകളിൽ സംഭവിച്ചത്…

ഫാ. ജോഷി മയ്യാറ്റിൽ എറണാകുളം: വരാപ്പുഴ അതിരൂപതയുടെ കീഴില്‍ മാടവന സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ദിവ്യകാരുണ്യ അത്ഭുതം നടന്നതായി റിപ്പോര്‍ട്ട്. മാടവന പള്ളിയിൽ ഒരു പെൺകുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോൾ തിരുവോസ്തി മാംസരൂപമായെന്നാണ് പുറത്തുവരുന്ന വിവരം. പ്രമുഖ ബൈബിള്‍ പണ്ഡിതനായ ഫാ. ഡോ. ജോഷി മയ്യാറ്റിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഒന്‍പതാം ക്ലാസ്സിൽ പഠിക്കുന്ന ആഗ്ന പെണ്‍കുട്ടി ദിവ്യകാരുണ്യം സ്വീകരിച്ചപ്പോഴാണ് തിരുവോസ്തി മാംസരൂപമായി മാറിയതെന്ന് ഫേസ്ബുക്ക് പോസ്റ്റിലെ വിവരണത്തില്‍ പറയുന്നു. മൂന്നു ഞായറാഴ്ചകളിലും അത്ഭുതം സംഭവിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. Read More…