1950 നവംബർ 1-ന് പന്ത്രണ്ടാം പീയുസ് മാർപാപ്പ മാതാവിന്‍റെ സ്വർഗ്ഗാരോപണം ഒരു വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. അനുഗ്രഹീതയായ കന്യകാ മാതാവ് ദേഹവും ദേഹിയും ഒരുമിച്ച് ദൈവസന്നിധിയിലേക്ക് കരേറ്റപ്പെട്ടുവെന്നത് ഒരു വിശ്വാസസത്യമാകുന്നു. ഉദ്ഭവ പാപത്തിന്‍റെ എല്ലാ മാലിന്യങ്ങളിൽ നിന്നും സ്വതന്ത്രയാക്കിസൂക്ഷിക്കപ്പെട്ടിരുന്ന നിർമ്മലകന്യക അവളുടെ ഇഹലോക വാസത്തിന്‍റെ പരിസമാപ്തിയിൽ ആത്മശരീരങ്ങളോടെ സ്വർഗ്ഗീയമഹത്വത്തിലേക്ക് എടുക്കപ്പെട്ടു. ഭാഗ്യവതിയായ കന്യകാമറിയത്തിന്‍റെ സ്വർഗ്ഗാരോപണം തന്‍റെ പുത്രന്‍റെ പുനരുത്ഥാനത്തിലുള്ള അനന്യമായ പങ്കുചേരലും മറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്‍റെ മുന്നാസ്വാദനവുമാണ് എന്ന് സഭ പഠിപ്പിക്കുന്നു. വിശുദ്ധ ജനനിയുടെ ഏറ്റവും പുരാതനമായ തിരുനാളാണ് സ്വർഗ്ഗാരോപണം. പൗരാണികത കൊണ്ടു തന്നെ അതിന്‍റെ ആരംഭത്തെ പറ്റി നമുക്ക് വ്യക്തമായ ഒരു ചിത്രമില്ല. AD 135 – ൽ ഹഡ്റൈൻ എന്ന റോമൻ ചക്രവർത്തി ജെറുസലേമിനെ വിഗ്രഹാരാധകരുടെ ഒരു നഗരമാക്കി മാറ്റി. യേശുവിനെ പറ്റിയുള്ള എല്ലാ തെളിവുകളും നശിപ്പിച്ച്, അദ്ദേഹത്തിന്‍റെ ആവാസകേന്ദ്രങ്ങളായിരുന്ന സ്ഥലങ്ങളെല്ലാം വിഗ്രഹ ആരാധനയ്ക്കുള്ള ക്ഷേത്രങ്ങളാക്കി മാറ്റി. അങ്ങനെ 200 വർഷങ്ങളോളം ജെറുസലേം നഗരം യേശുവിനെ വിസ്മരിച്ച് ജീവിച്ചു.…
Author: akhil
ചാൾസച്ചൻ ഇന്ന് ആഗസ്റ്റ് 14. വിശുദ്ധ മാക്സിമില്യൻ കോൾബെയെ ഓർക്കുന്ന ദിവസം. സ്ഥലം: ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പ്. ഒരാൾ ജയിലിൽ നിന്നും ചാടി പോയാൽ പത്തുപേർ പകരം മരിക്കണം എന്നാണ് ഹിറ്റ്ലർ നിയമം. അങ്ങനെ പത്തുപേരെ കൊല്ലുവാൻ ഹിറ്റ്ലർ സൈന്യം തീരുമാനിച്ചു. ഓരോരുത്തരെ വധശിക്ഷക്കു വിധിച്ചു. അതിലൊരാൾ അലറി കരഞ്ഞു പറഞ്ഞു., എന്നെ കൊല്ലരുതേ, ഞാനാണ് എന്‍റെ വീടിന്‍റെ ഏക ആശ്രയം.. എന്നാൽ, അയാളുടെ കരച്ചിലുകൾ ഒന്നും പരിഗണിക്കപ്പെട്ടില്ല. അവസാനം അതാ ഒരു വൈദികൻ, “നിങ്ങൾക്ക് പത്തുപേരെ അല്ലേ വേണ്ടത്, അയാളെ വെറുതെ വിട്ടോളു, അയാൾക്ക് പകരമായി എന്നെ വധിച്ചോളൂ.. സ്നേഹിതർക്ക് വേണ്ടി ജീവൻ ബലി കഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന് പറഞ്ഞ ഗുരുവിന്‍റെ ചെയ്തികൾ ജീവിതത്തിൽ പ്രകടമാക്കിയ വൈദികൻ.. ജയിൽ പ്രേക്ഷിത പ്രവർത്തനത്തിന്റ മധ്യസ്ഥൻ. വടവാതൂർ സെമിനാരി എന്നും നല്ല ഓർമ്മകൾ ആണ് സമ്മാനിച്ചിട്ടുള്ളത്. പഠിക്കാൻ ഏറെ ഇഷ്ടമുള്ള ഫിലോസഫി. ഒരുപാട് ചിന്തകരും ചിന്തകളും. ഫിലോസഫി പഠനം വായനയുടെയും ചിന്താഗതികളുടെയും വാദങ്ങളുടെയും…
ഒരാള്‍ പോപ്പ്, മറ്റെയാള്‍ ബദല്‍ പോപ്പ്. രണ്ടു പേരും ഒരേ സ്ഥലത്ത് ഒരേ സമയത്ത് രക്തസാക്ഷിത്വം വരിച്ചു. പിന്നീട്, സഭ ഇരുവരെയും വിശുദ്ധരായി പ്രഖ്യാപിച്ചു. റോമാക്കാരനായിരുന്നു പൊന്തിയാന്‍. എ. ഡി. 230 മുതല്‍ 235 വരെ അഞ്ചു വര്‍ഷക്കാലം അദ്ദേഹം മാര്‍പാപ്പയുടെ പദവി അലങ്കരിച്ചു. പ്രശസ്ത ദൈവശാസ്ത്രജ്ഞനും ആദിമസഭയുടെ പിതാവുമായ ഒരിജനു ശിക്ഷ വിധിച്ച സുനഹദോസ് നടന്നത് പൊന്തിയാന്റെ കാലത്തായിരുന്നു. ക്രൈസ്തവ വിധ്വേഷിയായിരുന്ന മാക്‌സിമിനൂസ് ചക്രവര്‍ത്തി പൊന്തിയാസിനെ നാടുകടത്തിയതായി കരുതപ്പെടുന്നു. ഈ സമയത്ത്, പുതിയ പാപ്പായെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി പൊന്തിയാന്‍ പാപ്പാ സ്ഥാനം രാജിവച്ചു. സര്‍ദീനിയാ ഖനികളിലേക്കായിരുന്നു നാടുകടത്തല്‍. അവിടെ നിരന്തരമായ പീഡനങ്ങളും ഏറ്റുവാങ്ങിയ പൊന്തിയാന്‍ എ.ഡി. 235-ല്‍ മരിച്ചു. പൊന്തിയാനോടൊപ്പം സര്‍ദീനിയാ ഖനിയില്‍ പീഡനമേറ്റു മരിച്ച മറ്റൊരു വിശുദ്ധനായിരുന്ന ബദല്‍ പോപ്പായിരുന്ന ഹിപ്പോളിത്തസ്. കലിസ്റ്റസ് ഒന്നാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ എതിര്‍ത്ത റോമന്‍ പുരോഹിത നായിരുന്നു ഹിപ്പോളിത്തസ്. ദൈവശാസ്ത്രത്തില്‍ കടുംപിടുത്തക്കാരനായിരുന്നു അദ്ദേഹം. അനുരജ്ഞനപ്പെട്ടു വരുന്നവരോടു ക്ഷമിക്കാമെന്ന കലിസ്റ്റസിന്റെ നയത്തെയാണ് ഹിപ്പോളിത്തസ് പ്രധാനമായും…
1599-ല്‍ ഫ്ലാണ്ടേഴ്സില്‍ ബെല്‍ജിയത്തിലെ ഒരു ചെരുപ്പ് നിര്‍മ്മാതാവിന്റെ അഞ്ച് മക്കളില്‍ മൂത്തമകനായിട്ടാണ് ജോണ്‍ ബെര്‍ക്കുമാന്‍സ് ജനിച്ചത്. ചെറുപ്പത്തില്‍ തന്നെ ഒരു പുരോഹിതനാവുക എന്നതായിരുന്നു ജോണിന്റെ ആഗ്രഹം. ജോണിന് 13 വയസ്സായപ്പോള്‍ മാലിന്‍സിലെ കത്തീഡ്രലിലെ കാനന്‍മാരില്‍ ഒരാളുടെ വീട്ടു ജോലിക്കാരനായി ജോണ്‍ സേവനം ചെയ്തു. ജോണിന്റെ മാതാവിന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ പിതാവും രണ്ട് സഹോദരന്‍മാരും ആത്മീയജീവിതത്തിലേക്ക് പ്രവേശിച്ചു. 1615-ല്‍ ജോണ്‍ അവിടെ പുതുതായി ആരംഭിച്ച ജെസ്യൂട്ട് സഭക്കാരുടെ കോളേജില്‍ ചേര്‍ന്നു. ഒരു സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്ന അദ്ദേഹം മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നേതാവിനെപോലെയായിരുന്നു. 1616-ല്‍ ജോണ്‍ മാലിന്‍സിലെ ജെസ്യൂട്ട് സഭയില്‍ നോവീഷ്യെറ്റ് ആയി ചേരുകയും ഫാദര്‍ ആന്റോയിന്‍ സുക്കെറ്റ് എന്ന ആത്മീയ പിതാവിന്റെ കീഴില്‍ സേവനം ചെയ്യുകയും ചെയ്തു. വിശുദ്ധ കുര്‍ബ്ബാനയോടും, ദൈവ മാതാവിനോടും വളരെ അഗാധമായ ഭക്തിയായിരുന്നു വിശുദ്ധന്‍ കാത്തു സൂക്ഷിച്ചിരുന്നത്. 1618-ല്‍ തത്വശാസ്ത്ര പഠനത്തിനായി വിശുദ്ധന്‍ റോമിലേക്ക് അയക്കപ്പെട്ടു. പൗരോഹിത്യ പട്ടസ്വീകരണത്തിനു ശേഷം യേശുവിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുക എന്ന…
മാത്യൂ ചെമ്പുകണ്ടത്തിൽ രണ്ടാം വത്തിക്കാൻ കൺസിൽ പ്രമാണരേഖയിൽ പൗരസ്ത്യ കത്തോലിക്കാ സഭകളെ സംബന്ധിച്ച ഡിക്രിയുടെ ആദ്യ ഖണ്ഡികയിൽ പൗരസ്ത്യസഭകളുടെ പൗരാണിക പാരമ്പര്യങ്ങളെ “പിതൃസ്വത്ത്” എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. “ഓരോ പ്രാദേശിക സഭയുടെയും പാരമ്പര്യങ്ങളെ (പിതൃസ്വത്ത്) അഭംഗമായും പൂർണ്ണമായും സംരക്ഷിക്കുക എന്നതാണ് തിരുസ്സഭയുടെ ലക്ഷ്യം.” ആറാം ഖണ്ഡികയിൽ എടുത്തു പറയുന്നു “നിയമാനുസൃതമായ ആരാധനക്രമങ്ങളും ശിക്ഷണങ്ങളും സംരക്ഷിക്കാമെന്നും സംരക്ഷിക്കണമെന്നും എല്ലാ പൗരസ്ത്യ സഭകളും സുനിശ്ചിതമായി അറിഞ്ഞിരിക്കട്ടെ. ജീവാത്മകമായ വളർച്ചയ്ക്കു വേണ്ടി മാത്രമല്ലാതെ യാതൊരു മാറ്റവും അവയിൽ വരുത്താവുന്നതല്ല. അതിനാൽ ഏറ്റവും വിശ്വസ്തതയോടെ ഇവയെല്ലാം പൗരസ്ത്യർ തന്നെ അനുസരിക്കണം.” ഖണ്ഡിക 12-ൽ പറയുന്ന ശ്രദ്ധേയമായ കാര്യം “പൗരസ്ത്യ സഭകളിൽ കാണുന്ന കൂദാശകളുടെ പരികർമ്മ രീതി അതിപുരാതനമാണ്. അതിനേ കൗൺസിൽ സ്ഥിരീകരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. അതുപോലെ തന്നെ അർപ്പിക്കുകയും പരികർമ്മം ചെയ്യുകയും ചെയ്യുന്ന വിധത്തെ കൗൺസിൽ അംഗീകരിച്ചുറപ്പിക്കുന്നു. ആവശ്യമെങ്കിൽ പരമ്പരാഗതമായ രീതി തന്നെ പുനഃസ്ഥാപിക്കണമെന്ന് കൗൺസിൽ ആഗ്രഹിക്കുന്നു”. (1). രണ്ടാം വത്തിക്കാൻ കൗൺസിലിനെ സംബന്ധിച്ച് പൗരസ്ത്യ സഭാ പാരമ്പര്യങ്ങളുടെ…