റഷ്യന്‍ ഭരണകാലത്ത് പോളണ്ടിലെ ഒരു ദരിദ്ര ക്രൈസ്തവ കുടുബത്തില്‍ ജനിച്ച മാര്‍സിമില്യന്റെ മാതാപിതാക്കളും യേശുവില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. റഷ്യക്കാരില്‍ നിന്നുള്ള പോളണ്ടിന്റെ മോചനത്തിനു വേണ്ടി പൊരുതിയിരുന്ന സേനയിലെ അംഗമായിരു ന്നു മാര്‍സിമില്യന്റെ പിതാവ് ജൂലിയസ്. അദ്ദേഹം മതഗ്രന്ഥങ്ങളുടെ ഒരു പുസ്തശാല നടത്തിയിരുന്നു.
അവിടെ നിന്നു വായിച്ച പുസ്തകങ്ങളാണ് മാക്സിമില്യന്റെ വിശ്വാസജീവിതത്തെ വളര്‍ത്തിയത്. 12 വയസള്ളപ്പോള്‍ ഒരിക്കല്‍ വി.കുര്‍ബാനയുടെ മധ്യ പരിശുദ്ധ കന്യാമറിയം മാക്സിമില്യനു പ്രത്യക്ഷപ്പെട്ടുവെന്നും തന്റെ ജീവിതം യേശുവിനു വേണ്ടി നീക്കിവയ്ക്കുമെന്ന് അദ്ദേഹം അന്നു ശപഥം ചെയ്തുവെന്നും വിശ്വസിക്കപ്പെടുന്നു. റഷ്യന്‍ സൈന്യം പിടികൂടി തൂക്കിലേറ്റിയവരില്‍ ഒരാളായിരുന്നു മാക്സിമില്യന്റെ പിതാവ്.
ജൂലിയസിന്റെ മരണത്തെത്തുടര്‍ന്ന് ആ കുടുംബത്തിന്റെ വിശ്വാസം കൂടുതല്‍ ശക്തിപ്പെട്ടു. അമ്മ മരിയാനയും സഹോദരന് അല്ഫോന്സും ക്രൈസ്തവസമൂഹങ്ങളുടെ കൂട്ടായ്മയില്‍ പങ്കുചേര്‍ന്നു. 1918-ല്‍ മാക്സിമില്യന് വൈദികപട്ടം സ്വീകരിച്ചു. കന്യാമറിയത്തോടുള്ള തന്റെ തീവ്രമായ ഭക്തി തിരിച്ചറിഞ്ഞ് അദ്ദേഹം മരിയന്‍ സേന എന്നൊരു പുതിയ സന്യാസസമൂഹം രൂപപ്പെടുത്തിയെടു ക്കുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍ മാക്സിമില്യന് പ്രേഷിതപ്രവര്‍ത്തനം നടത്തിയിട്ടുണ്ട്. ഒരിക്കല്‍ അദ്ദേഹം കേരളത്തിലുമെത്തി. കൊച്ചിയിലും മലബാറിലും പല സ്ഥലങ്ങളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. രോഗികളെ ശുശ്രൂഷിക്കുവാനും പാവപ്പെട്ടവരെ സഹായിക്കുവാനും സദാ അദ്ദേഹം ഓടിനടന്നു. ക്ഷയരോഗികളെ സംരക്ഷിക്കുന്നതിനു വേണ്ടി പ്രത്യേക കൂട്ടായ്മ തന്നെ അദ്ദേഹം വളര്‍ത്തിയെടുത്തു.
രണ്ടാം ലോക മഹായുദ്ധ സമയത്തു പോളണ്ടില്‍ വച്ച് മാക്സിമില്യന് നാസി പട്ടാളക്കാരുടെ പിടിയിലായി. ഔഷ്റ്റ്സ്വിച്ച് എന്ന കുപ്രസിദ്ധ തടങ്കല്‍പാളയത്തില്‍ അടയ്ക്കപ്പെട്ട മാക്സിമില്യന് 1941 വരെ അവിടെ കഴിഞ്ഞു. ജയിലില്‍ നിന്നു ചില തടവുകാര്‍ രക്ഷപ്പെട്ടപ്പോള്‍ ഒരാള്‍ മറ്റൊരാളുടെ ചുമതല വഹിക്കുക എന്ന തീരുമാനം ജയില്‍ അധികാരികള്‍ പ്രഖ്യാപിച്ചു.
ഫ്രാന്‍സീസ് എന്നു പേരായ ഒരു യുവാവ് അദ്ദേഹത്തിനൊപ്പം ജയിലിലുണ്ടായിരുന്നു. വിവാഹിതനും രണ്ടു പിഞ്ചു കുട്ടികളുടെ പിതാവുമായിരുന്നു. ഇയാളെ മരണത്തില്‍ നിന്നു രക്ഷിക്കുന്ന തിനു വേണ്ടി മാക്സിമില്യന് മരണം സ്വീകരിക്കാന്‍ തയാറായി. 1982-ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന് മാക്സിമില്യനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
സ്നേഹിതനു വേണ്ടി ജീവന് ബലി അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല’ എന്ന ക്രിസ്തുവചനം ജീവിതത്തില്‍ അന്വര്‍ത്ഥമാക്കി കൊണ്ട് മറ്റൊരാളുടെ ജീവന് രക്ഷിക്കാന്‍ സ്വജീവന്‍ വെടിഞ്ഞ വിശുദ്ധനാണ് മാക്സിമില്യന് കോള്‍ബെ. ഇരുപതാം നൂറ്റാണ്ടില്‍ നാസികളുടെ ഭരണത്തിന് കീഴിലാണ് പോളണ്ടുകാരനായ ഫ്രാന്‍സിസ്കന്‍ വൈദികനായിരുന്ന കോള്‍ബെ രക്തസാക്ഷിത്വം വഹിച്ചത്.
കോള്‍ബെയുടെ മരിയന്‍ ആധ്യാത്മകത…
മരിയഭക്തിയില്‍ ആഴപ്പെട്ട ആധ്യാത്മികതയായിരുന്നു, വി. മാക്സിമില്യന് കോള്ബെയുടേത്. പരിശുദ്ധ മറിയമാണ് എല്ലാ കൃപകളുടെയും മാധ്യസ്ഥ എന്ന വിശ്വാസത്തിലൂന്നിയതായിരുന്നു, അദ്ദേഹത്തിന്റെ ചിന്തയും പ്രവര്‍ത്തിയും. നമ്മുടെ ആത്മീയജീവിതം കൃപകളെ ആശ്രയിച്ചിരിക്കുന്നു.
കൃപയില്ലാതെ വിശുദ്ധ ജീവിതം സാധ്യമല്ല. നാം മറിയത്തിലൂടെയാണ് കൃപകള്‍ സ്വീകരിക്കുന്നത്.” അദ്ദേഹം പറഞ്ഞു. വിശ്വാസിയായാലും അവിശ്വാസിയായാലും, ക്രിസ്ത്യാനിയായാലും അക്രൈസ്തവനായാലും അവര്‍ സ്വീകരിക്കുന്ന കൃപകളെല്ലാം മറിയത്തിന്റെ മാധ്യസ്ഥം വഴിയാണ് വരുന്നത്. ദൈവത്തിന്റെ അമലോത്ഭവയായ മാതാവിനോടുള്ള നമ്മുടെ അടുപ്പവുമായി ബന്ധപ്പെട്ടിരിക്കുന്നു, കൃപയിലുള്ള നമ്മുടെ ജീവിതം.
എത്രമാത്രം നമ്മുടെ ആത്മാവ് ദൈവമാതാവിനോട് അടുത്തിരിക്കുന്നോ അത്ര മാത്രം പരിശുദ്ധമായിരിക്കും നമ്മുടെ ആത്മാവും. പരിശുദ്ധ ത്രീത്വത്തോടുള്ള മറിയത്തിന്റെ ബന്ധം മാക്സിമില്യന് കോള്‍ബെ വിവരിക്കുന്നു. പരിശുദ്ധ ത്രിത്വം ഏറ്റവും സുവ്യക്തമായി പ്രതിഫലിക്കുന്നത് പരിശുദ്ധ മറിയത്തിലാണ്. മനുഷ്യാവതാരം സംഭവിക്കുന്നതിനായി പരിശുദ്ധ ത്രീത്വത്തോട് സമ്പൂര്‍ണമായി സഹകരിച്ചവളാണ് മറിയം.
മറിയത്തോടൊപ്പം ക്രിസ്തുവിലേക്ക് പോകുന്ന യാത്രയാണ് മനുഷ്യന്റെ ആത്മീയജീവിതം എന്നാണ് മാക്സിമില്യന് കോള്‍ബെ വിശ്വസിച്ചിരുന്നത്. എല്ലാ ക്രൈസ്തവരും മറിയത്തിന് സ്വയം സമര്‍പ്പിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. മറിയത്തിന്റെ അമലോത്ഭവ ഹൃദയത്തിന്റെ പ്രചാരകനായിരുന്നു, അദ്ദേഹം. മാനസാന്തരം നേടുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം മരിയന്‍ മാര്‍ഗമാണെന്ന് അദ്ദേഹം പഠിപ്പിച്ചു. “പാപികളുടെ മാനസാന്തരത്തിനും തണുത്തുറഞ്ഞ ആത്മാക്കളെ വിശുദ്ധിയിലേക്ക് കൊണ്ടുവരുന്നതിനും നമുക്ക് മാതാവിന്റെ സഹായം ആവശ്യമുണ്ട്.”