ഹരിയാനയിലെ അംബാലയിലെ ക്രൈസ്റ്റ് റെഡീമർ പള്ളിക്ക് മുന്നിലെ ക്രിസ്തുവിന്റെ രൂപം ക്രിസ്തുമസ്സ് ദിനത്തിൽ അക്രമികൾ തകർത്തു. 1848ൽ പണിയിച്ച പള്ളിയാണ്. ആസാമിലെ സിൽച്ചാരിൽ പള്ളിയിലെ ക്രിസ്തുമസ്സ് ആഘോഷങ്ങൾ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പായ ബജ്റംഗ്ദൾ പ്രവർത്തകർ അലങ്കോലമാക്കി. ആഗ്രയിൽ ക്രിസ്തുമസ്സ് മൂർദാബാദ്, സാന്താക്ലോസ് മൂർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി സാന്താക്ലോസിന്റെ കോലം കത്തിച്ചു കൊണ്ട് ബജ്റംഗ്ദൾ പ്രവർത്തകർ പ്രകടനം നടത്തി. കർണ്ണാടകയിൽ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂളിൽ ക്രിസ്തുമസ്സ് ആഘോഷം പാടില്ല എന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ ക്രിസ്തുമസ്സ് ആഘോഷ പരിപാടികൾ തടസ്സപ്പെടുത്തി.
കർണ്ണാടകത്തിൽ ക്രിസ്തുമസിന് രണ്ടു ദിവസം മുന്നേ ചിക്കബല്ലാപുരയിൽ സെന്റ് ജോസഫ് പള്ളിയിലെ വിശുദ്ധ അന്തോനീസിന്റെ രൂപക്കൂടും രൂപവും തകർത്തു. ഏതാനും ദിവസം മുന്നേ കർണ്ണാടകയിലെ കോലാറിൽ ക്രൈസ്തവരെ ആക്രമിച്ചു ബൈബിൾ അടക്കമുള്ള വിശുദ്ധ പുസ്തകങ്ങൾ തീയിട്ടു നശിപ്പിച്ചു. ഡിസംബർ 6 ന് മധ്യപ്രദേശിലെ സഗാറിനു അടുത്ത് ഗഞ്ച് ബാസോദയിൽ സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ ആക്രമിച്ചു.

രാജ്യത്ത് പലസംസ്ഥാനങ്ങളിലും ക്രൈസ്ത സമൂഹത്തിനു നേരെ സംഘടിത ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നത് അതീവ ഉത്കണ്ഠ ജനിപ്പിക്കുന്നതാണ്. വിശുദ്ധ ദിനമായ യേശുക്രിസ്തുവിന്റെ തിരുപിറവിദിന രാത്രിയില്‍ ഹരിയാനയിലെ അംബാലയി്ലെ കന്റോന്‍മെന്റ് ഏരിയയിലെ Redeemer Church ല്‍ നടന്ന അക്രമത്തില്‍ യേശു ക്രിസ്തുവിന്റെ പ്രതിമ തകര്‍ത്തു. ഗുരുഗ്രാമില്‍ ക്രിസ്മസ് ആഘോഷം നടന്ന പട്ടൗഡി പള്ളിയില്‍ ഒരു സംഘം മതതീവ്രമുദ്രാവാക്യം ഉയര്‍ത്തി അതിക്രമിച്ചു കയറുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. ഗായകസംഘത്തെ തള്ളിയിടുകയും അധിക്ഷേപിക്കുകയും ചെയ്തു. കര്‍ണാടകയിലെ മാണ്ഡ്യയിലും അസമിലെ സില്‍ചാറിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറുകയുണ്ടായി. ബെലഗാവിയില്‍ ഒരു പുരോഹിതനെ വെട്ടുകത്തിയുമായി ഒരാള്‍ പിന്തുടരുന്ന സംഭവവും ഉണ്ടായി. ഇത്തരത്തിലുളള ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ കുറ്റവാളികളെ പിടികൂടുന്നതിനുളള നടപടികള്‍ സ്വീകരിക്കാറില്ല എന്നതാണ് വീണ്ടും വീണ്ടും ആക്രമങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകുന്നത്. പലപ്പോഴും ആക്രമണത്തിനിരയായ വിഭാഗത്തെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന സമീപനമാണ് അധികാരികളില്‍ നിന്നും ഉണ്ടാകുന്നതാണ് മുന്‍ അനുഭവങ്ങള്‍. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കാനും സുരക്ഷിതവും ഭയരഹിതവുമായി ആരാധന നിര്‍വഹിക്കാനും ജീവിക്കുന്നതിനുമുളള സാഹചര്യം സൃഷ്ടിക്കണം.
എല്ലാവരും പ്രാത്ഥിക്കുക. സമാധാനത്തിനും ശാന്തിക്കും വേണ്ടി.