ദൈവം എനിക്ക് എല്ലാം തന്നു, ദൈവത്തിന് നന്ദി.
ദോഹ: ഫിഫാ ലോകകപ്പ് നേട്ടത്തിൽ ദൈവത്തിന് നന്ദി പറഞ്ഞ് അര്‍ജന്റീനിയയുടെ സൂപ്പര്‍ താരം ലയണൽ മെസ്സി. ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനെ തോൽപ്പിച്ചതിന് പിന്നാലെ റ്റി വൈ സി സ്പോർട്സ് നെറ്റ്വർക്കിന് നൽകിയ അഭിമുഖത്തിൽ കിരീട നേട്ടത്തിന് അർജന്റീനൻ താരം ലയണൽ മെസ്സി ദൈവത്തിന് നന്ദി അര്‍പ്പിക്കുകയായിരിന്നു. പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ് അർജന്റീന കിരീട നേട്ടം സ്വന്തമാക്കിയത്. ദൈവം തനിക്ക് ഇത് നൽകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് മെസ്സി പറഞ്ഞു. ലോകകപ്പ് കിരീടനേട്ടത്തോടുകൂടി കരിയർ അവസാനിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. മറ്റൊന്നും ചോദിക്കാൻ ഇല്ല. ദൈവം എനിക്ക് എല്ലാം തന്നുവെന്നും മെസ്സി പറഞ്ഞു.
ലോകകപ്പ് മത്സരത്തിന്റെ കലാശപ്പോരാട്ടത്തിൽ ഗോൾ അടിച്ചയുടൻ കുരിശുവരച്ച്, കിരീടം നേടിയ ഉടൻ ദൈവത്തിന് നന്ദി പറഞ്ഞ് അർജീനിയൻ ക്യാപ്റ്റൻ ലയണൽ മെസി! ഫുട്ബോൾ പ്രേമികളെ മുൾമുനയിൽ നിറുത്തിയ ഫൈനലിലെ ഗോൾ നേട്ടങ്ങൾ കുരിശടയാളം വരച്ചും ആകാശത്തേക്ക് കരങ്ങളുയർത്തിയും പതിവുപോലെ ദൈവത്തിന് സമർപ്പിച്ച മെസി, ലോകകിരീടം ഏറ്റുവാങ്ങിയശേഷമാണ് വാക്കുകൾകൊണ്ട് ദൈവത്തിന് കൃതജ്ഞത അർപ്പിച്ചത്.
ഞായറാഴ്ച നടന്ന ഫൈനൽ മത്സരം എക്സ്ട്രാ ടൈമിലും വിജയിയെ നിർണയിക്കാൻ സാധിക്കാതെ വന്നതോടുകൂടിയാണ് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. ഇപ്പോൾ ഫ്രഞ്ച് ക്ലബ് ആയ പാരീസ് സെന്റ് ജെർമയിനു വേണ്ടി കളിക്കുന്ന മെസ്സി, ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും വലിയ പ്രതിഭ ആയിട്ടാണ് കരുതപ്പെടുന്നത്. ദീർഘനാൾ സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണക്ക് വേണ്ടിയാണ് മെസ്സി ബൂട്ട് അണിഞ്ഞിരുന്നത്.
ആരാണ് വേൾഡ് കപ്പിൽ വിജയിക്കുക എന്നത് ദൈവം നിശ്ചയിക്കുന്ന കാര്യമാണെന്ന് അര്‍ജന്റീനിയന്‍ ദിനപത്രമായ ‘ഡിയാരിയോ ഒലെ’ക്ക് ടൂർണമെന്റ് തുടങ്ങുന്നതിനു മുമ്പ് അനുവദിച്ച അഭിമുഖത്തിൽ മെസ്സി പറഞ്ഞിരുന്നു. ഫുട്ബോൾ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും സംഭവിച്ച കാര്യങ്ങൾക്കെല്ലാം താൻ ദൈവത്തോട് കൃതജ്ഞത ഉള്ളവൻ ആണെന്ന് ആ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
അർജന്റീനിയൻ സ്പോർട്സ് ചാനലായ ‘ടി.വൈ.സി സ്പോർട്സി’ന് നൽകിയ പ്രതികരണത്തിലായിരുന്നു മെസിയുടെ കൃതജ്ഞതാർപ്പണം. ‘എനിക്ക് എല്ലാം തന്നതിന് ദൈവത്തിന് ഞാൻ നന്ദി പറയുന്നു എന്നതാണ് സത്യം. അവിടുന്ന് എനിക്ക് എല്ലാം തന്നു,’ എന്നായിരുന്നു മെസിയുടെ വാക്കുകൾ. മറഡോണയേക്കാൾ മികച്ചതും എക്കാലത്തെയും മികച്ചവരുമായി പരിഗണിക്കപ്പെടാൻ ലോകകപ്പ് നേടേണ്ടതുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ഈ പ്രതികരണം.
‘ഇത്രയും കാലം ഞാൻ ഇത് കൊതിച്ചിരുന്നു. ദൈവം എനിക്ക് ഈ സമ്മാനം കൊണ്ടുവരുമെന്ന് എനിക്കറിയാമായിരുന്നു. ആ സമയം ഇതാണെന്ന ചിന്ത എനിക്കുണ്ടായിരുന്നു. ദൈവം അത് എനിക്ക് തരുമെന്ന് ഞാൻ പറഞ്ഞു. ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു, പക്ഷേ, ഇപ്പോൾ അത് ആസ്വദിക്കാനുള്ള സമയമായി,’ മെസി കൂട്ടിച്ചേർത്തു.
തനിക്ക് ഫുട്ബോൾ കളിക്കാനുള്ള കഴിവ് ഒരു സമ്മാനമായി നൽകിയത് ദൈവമാണെന്ന് സെബാസ്റ്റ്യൻ വിഗ്നോളോ എന്ന മാധ്യമപ്രവർത്തകന് നാലുവർഷം മുമ്പ് നൽകി അഭിമുഖത്തിലും മെസ്സി പറഞ്ഞിരുന്നു. ദൈവം തന്നെ തിരഞ്ഞെടുത്തു. സ്വയം മെച്ചപ്പെടാനും, വിജയിക്കാനും ഉള്ള പരിശ്രമം എന്നെക്കൊണ്ട് സാധിക്കുന്ന രീതിയിൽ ചെയ്തു. എന്നാൽ ദൈവത്തിന്റെ സഹായമില്ലാതെ ഞാൻ ഒരു സ്ഥലത്തും എത്തിപ്പെടില്ലായിരുന്നുവെന്നും മെസ്സി പറഞ്ഞു.
അർജന്റീനക്കാരനായ ഫ്രാൻസിസ് പാപ്പയ്ക്ക് അർജന്റീനക്കാരനായ മെസി നാളുകൾക്കുമുമ്പ് തന്റെ ജേഴ്സി സ്നേഹസമ്മാനമായി കൈമാറിയത് വലിയ വാർത്തയായിരുന്നു. ‘പി.എസ്.ജി’ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഫ്രാൻസിലെ ‘പാരീസ് സെന്റ് ജെർമെയ്ൻ’ ക്ലബിൽ താൻ അണിയുന്ന 30-ാം നമ്പർ ജേഴ്സി ഫ്രഞ്ച് പ്രധാനമന്ത്രി ജീൻസ് കാസ്റ്റെക്കിന്റെ കൈവശം മെസി കൊടുത്തയക്കുകയായിരുന്നു. ‘പാപ്പാ ഫ്രാൻസിസ്ക്കോയ്ക്ക് സ്നേഹപൂർവം,’ എന്ന് രേഖപ്പെടുത്തി അതിനുതാഴെ മെസി ഒപ്പുവെക്കുകയും ചെയ്തിരുന്നു.