ചങ്ങനാശേരി: “സഭയുടെ കിരീടം” എന്ന് ബെനടിക്റ്റ് മാർപാപ്പ വിശേഷിപ്പിച്ച “പവ്വത്തിൽ പിതാവ് ” നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ബൈബിളിൽ കാണുന്ന പ്രവാചകന്മാർ ഏറെ പ്രത്യേകതയുള്ളവരായിരുന്നു.അവർ ഭാവി മുൻകൂട്ടി പറയുന്നവർ മാത്രമായിരുന്നില്ല, മറിച്ച് ദൈവസന്ദേശവും, ദൈവഹിതവും വെളിപ്പെടുത്തുന്നവർ ആയിരുന്നു. ദൈവഹിതത്തെ സന്ദേഹം ഇല്ലാതെ അവർ സാക്ഷിച്ചിരുന്നു. പവ്വത്തിൽ പിതാവിന്റെ ജീവിതം പരിശോധിക്കുമ്പോൾ വ്യക്തമാകുന്ന വസ്തുതയും ഇതുതന്നെയാണ്
1930 ആഗസ്റ്റ് 14-ന് ജോസഫ് , മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പവ്വത്തിൽ വീട്ടിൽ ജനിച്ചു. എസ്ബി കോളേജ് നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും,ചെന്നൈ ലയോള കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് സെമിനാരിയിൽ ചേർന്ന പിതാവ്,പൂനെ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി.തുടർന്ന് അവിടെവച്ച് തന്നെ പൗരോഹിത്യം സ്വീകരിച്ചു.തുടർന്ന് എസ് ബി കോളേജിൽ അധ്യാപകനായും ഹോസ്റ്റൽ വാർഡനുമായി കാവുകാട്ട് പിതാവ് നിയമിച്ചു.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി കെ സി ജോസഫ്, മുൻ കേന്ദ്ര മന്ത്രി പിസി തോമസ്, സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ്, മുൻ ഡിജിപി സിബി മാത്യു തുടങ്ങിയവർ കോളേജിൽ പിതാവിന്റെ ശിഷ്യന്മാരായിരുന്നു.
കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി 1977 ഫെബ്രുവരി 26 -ന് അഭിഷിക്തനായി. തുടർന്ന് 1985 നവംബർ 5-ന് ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി അഭിഷക്തനായി. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത ആയിരുന്ന കാലത്ത് സഭാത്മക പരിശീലനത്തിന് വേണ്ടിയുള്ള മാർത്തോമാ വിദ്യാനികേതൻ,ദനഹാലയ, അമല തിയോളജിക്കൽ കോളേജ്, വിമല തിയോളജിക്കൽ കോളജ്, തുടങ്ങിയവ സ്ഥാപിച്ചു. സന്യാസിനികൾക്കും അൽമായർക്കും ഇത്തരം പരിശീലന കേന്ദ്രങ്ങൾ വഴി ആവശ്യത്തിന് പരിശീലനം ലഭിക്കണമെന്നത് പിതാവിന്റെ ആഗ്രഹമായിരുന്നു.
1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19 വരെ ചങ്ങനാശേരി അതിരൂപതയെ നയിച്ചു. 1993 മുതല്‍ 96വരെ കെസിബിസി ചെയര്മാന്, 1994 മുതല്‍ 98 വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്. സീറോ മലബാര്‍ സഭയുടെ കിരീടം എന്ന പേരില്‍ അദ്ദേഹം വിശേഷിക്കപ്പെട്ടിരിന്നു.
യുവജനങ്ങൾക്ക് വേണ്ടി യൂത്ത് കമ്മീഷൻ, മാധ്യമ പരിശീലനത്തിനു വേണ്ടി” നിസ്കോർട്” എന്ന സ്ഥാപനം, ഇവയൊക്കെ പിതാവിന്റെ ശ്രമഫലമായി ആരംഭിച്ചതാണ്. സീറോ മലബാർ സഭയുടെ തനിമ ഉറപ്പാക്കുന്നതിന് ശ്രദ്ധ ചെലുത്തിയ പിതാവ് സിബിസിഐ സെന്ററിൽ സീറോ മലബാർ ചാപ്പൽ സ്ഥാപിക്കുകയും, സമ്മേളനങ്ങളിൽ സീറോ മലബാർ കുർബാന ആരംഭിക്കുകയും ചെയ്തു.
കേരളത്തിലെ ഭരണപക്ഷവും, പ്രതിപക്ഷവും ഒന്നിച്ചു കൊണ്ടുവന്ന സ്വാശ്രയ നിയമത്തിനെതിരെ സൈദ്ധാന്തികമായും, നിയമപരമായും,രാഷ്ട്രീയപരമായും പിതാവിന്റെ നേതൃത്വത്തിൽ സഭ നേരിട്ടു. ഇതര ക്രൈസ്തവ സഭകളുമായി ഈ വിഷയത്തിൽ ഒന്നിച്ചു പോരാടുകയും , സംയുക്തമായി ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.
അഭിവന്ദ്യ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പവ്വത്തിൽ പിതാവിനെക്കുറിച്ച് പറഞ്ഞത് ” പറയേണ്ടത് പറയും, പറയേണ്ടത് മാത്രം പറയും” എന്നാണ്. കഴിഞ്ഞ ഒൻപത് പതിറ്റാണ്ടിന്റെ ജീവിത കാലയളവിനുള്ളിൽ പിതാവിന് ഒരിക്കൽപോലും താൻ പറഞ്ഞ വാക്ക് പിൻവലിക്കേണ്ടി വന്നിട്ടില്ല. തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും, പരിഹസിക്കപ്പെട്ടപ്പോഴും ശാന്തമായി അവയെ നേരിട്ടു. സഭയിൽ നിന്നും, പുറത്തുനിന്നും വിമർശനങ്ങളും എതിർപ്പുകളും നേരിടേണ്ടി വന്നപ്പോഴും പിതാവ് ശാന്തനായിരുന്നു. വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് പോലും പിതാവിനെ പ്രകോപിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അടിസ്ഥാനരഹിതങ്ങളായ വിമർശനങ്ങളും, ആക്ഷേപങ്ങളും, യുക്തി രഹിതവും, പൊള്ളത്തരവും,ആയിരുന്നുവെന്ന് കാലം ഇതിനോടകം വെളിപ്പെടുത്തിക്കഴിഞ്ഞു.
പുലർച്ചെ മൂന്നുമണിക്ക് ഉണർന്നിരുന്ന പിതാവ്, തന്റെ ആത്മീയ ദിനചര്യകൾ കഴിഞ്ഞാൽ, ഒൻപതോളം പത്രങ്ങൾ വായിക്കുമായിരുന്നു. അതുകൊണ്ടുതന്നെ ഓരോ സംഭവങ്ങളോടുമുള്ള പിതാവിന്റെ പ്രതികരണങ്ങൾക്ക് സഭാമക്കൾ കാതോർത്തിരുന്നു. ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ ധ്വസിക്കപ്പെട്ടപ്പോഴെല്ലാം പിതാവ് തന്റെ തൂലികയ്ക്ക് മൂർച്ചകൂട്ടി.
മതത്തെക്കുറിച്ചും, രാഷ്ട്രത്തെക്കുറിച്ചും, രാഷ്ട്രീയത്തെക്കുറിച്ചും, വ്യക്തമായ ബോധ്യത്തോടെ സമൂഹത്തോട് സംവദിക്കാനുള്ള കഴിവാണ് പിതാവിനെ ഈ കാലഘട്ടത്തിന്റെ പ്രവാചകൻ ആക്കി മാറ്റിയത്. സീറോ മലബാർ സഭയുടെ ചരിത്രത്തിൽ, അജപാലനത്തിലും വിശ്വാസ സംരക്ഷണത്തിലും, ഏറ്റവും കരുത്തനായ ഇടയനായിരുന്നു, പവ്വത്തിൽ പിതാവ് എന്ന് ഈ കാലഘട്ടം മാത്രമല്ല ചരിത്രവും വാഴ്ത്തും. ദിവംഗതനായ പിതാവിന് ആദരാഞ്ജലികളും, നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.
Archbishop Mar Joseph Powathil Passes Away.
Bangalore 18 March 2023 (CCBI): Mar Joseph Powathil (92) Archbishop Emeritus of Changanacherry, Syro Malabar Archeparchy passed away on Saturday 18 March 2023 at 1.17pm at St. Thomas hospital, Chethipuza, Changanacherry. He was hospitalized due to old age ailments. Funeral details are awaited.
He was the former President of the CBCI and KCBC. He was the first bishop of Kanjirappally Syro Malabar Eparchy.
He was born on 14 August 1930 Kurumbanadom, near Changanacherry, Kerala. He had his higher studies in S.B. College Changanassery and Loyola College, Madras, from where he took his M.A. Degree in Economics. He did his seminary studies in St. Thomas Petit Seminary, Parel and Papal Seminary Pune.
After Ordination on 3 October 1962 at Pune he was appointed lecturer in Economics and Warden of St. Joseph’s Hostel, St. Berchmans’ College, Changanacherry. He was in the campus ministry for one decade (1962 – 1972). At the age of 41 on 29 January 1972 he was nominated Auxiliary Bishop of Changanassery and was ordained bishop by Pope Paul VI on 13th February-1972 in Rome.
He was appointed the first bishop of Kanjirappally on 26 February 1977 and installed on 12 May 1977. Bishop Powathil was appointed Archbishop of Changanacherry on 5th November 1985 and he was installed on 17 January 1986. He was retired from the active episcopal ministry on 19 March 2007.
He served as President of Catholic Bishops Conference of India (CBCI) (1994–1998), President of the Kerala Catholic Bishops Council (1993–1996), and Chairman of Education Commission of the CBCI. He has been a member of the Post Asian Synodal Council in Rome, Italy (1998-2007), Chairman of KCBC Commission for Education (1986-2007), Founder and Chairman of Inter Church Council for Education (1986-2007), Chairman of Inter Religious Fellowship, member of the Pro Oriente Foundation in Vienna, Austria (1993-2007) and member of the Scientific Commission of International Publication ‘Oasis’ in Venice, Italy.
Archbishop Mar Powathil has been a staunch defender of the teachings of the Magisterium. He has authored several books and published scores of articles on liturgy and eastern theology as well as on matters related to the Church and secular society, especially the field of education. He spends much of his retired life writing on church and social issues. Conscious of the presence of Syro-Malabar Church to which he belongs from birth, he has worked hard to preserve and develop its traditions. He is priest for 60 years and a Bishop for 51 years.