തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് ജെ നെറ്റോ അഭിഷിക്തനായി. ചെറുവെട്ടുകാട് സെബാസ്റ്റ്യന്‍ ഗൗില്‍ നിടന്ന പ്രൗഡ ഗംഭീര മെത്രാഭിഷേക ചടങ്ങുകള്‍ക്ക് തിരുവനന്തപുരം അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പ് ഡോ.എം സുസപാക്യം മുഖ്യ കാര്‍മ്മികത്വം വഹിച്ചു.
ഡോ. എം. സൂസപാക്യം വിരമിച്ച സാഹചര്യത്തിൽ നിയുക്ത ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ. നെറ്റോയെ ഫ്രാൻസിസ് മാർപാപ്പ ഫെബ്രുവരി 2 -നു നിയമിച്ചത്. പുതിയതുറ സെന്റ് നിക്കോളാസ് ഇടവകാംഗമായ ഡോ. തോമസ് നെറ്റോ (58) തിരുവനന്തപുരം ലത്തീൻ അതിരൂപത ശുശ്രൂഷകളുടെ കോ-ഓർഡിനേറ്റർ സ്ഥാനത്തുനിന്നാണ് അതിരൂപതയുടെ പുതിയ ഇടയനാകുന്നത്.

നേരിട്ടും ഓണ്‍ലൈന്‍ മുഖാന്തിരവും സംബന്ധിച്ച ആയിരങ്ങളെ സാക്ഷിയാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ആർച്ച് ബിഷപ്പായി മോൺ. തോമസ് ജെ. നെറ്റോ അഭിഷിക്തനായി. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറേലിയുടെ സാന്നിധ്യത്തില്‍ ചെറുവെട്ടുകാട് സെന്റ് സെബാസ്റ്റ്യൻ ഗ്രൗണ്ടിലെ ചടങ്ങിൽ അതിരുപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ഡോ.എം.സൂസപാക്യം മുഖ്യഅഭിഷേകനും മുഖ്യകാർമികനുമായി. റോമിൽ നിന്നുള്ള പ്രഖ്യാപനം വായിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്.

തുടർന്ന് കൈവയ്പ് കർമം, സുവിശേഷ ഗ്രന്ഥം നിയുക്ത മെത്രാന്റെ ശിരസ്സിൽ വച്ച് പ്രതിഷ്ഠാപന പ്രാർത്ഥന, തൈലാഭിഷേകം തുടങ്ങിയ ചടങ്ങുകൾക്കുശേഷം സ്ഥാനചിഹ്നങ്ങളായ അംശവടി, അംശമുടി (തൊപ്പി), മോതിരം എന്നിവ അണിയിച്ചു. തുടർന്ന് എല്ലാ മെത്രാന്മാരും പുതിയ ആർച്ച് ബിഷപ്പിനു സമാധാനചുംബനം നൽകി.
സമൂഹ ദിവ്യബലിക്കൊപ്പമായിരുന്നു അഭിഷേക ചടങ്ങുകൾ. മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ സുവിശേഷ പ്രഘോഷണം നടത്തി. ചെറുവെട്ടുകാട് ഗ്രൗണ്ടിൽ ചടങ്ങുകൾക്ക് സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. തിരുവനന്തപുരം ലത്തീൻ അതിരൂപത സഹായമെത്രാൻ ഡോ.ആർ. ക്രിസ്തുദാസ് ആമുഖപ്രഭാഷണം നടത്തി.

ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ, ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ബിഷപ്പുമാരായ ഡോ. സ്റ്റാൻലി റോമൻ, ഡോ. പോൾ ആന്റണി മുല്ലശേരി, മാർ ജോർജ് രാജേന്ദ്രൻ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, ഡോ.ആർ.ക്രിസ്തുദാസ്, സാമുവൽ മാർ ഐറേ നിയോസ്, മാർ തോമസ് പുളിക്കൽ, ഡോ. നസയിൻ സൂസൈ, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ, ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ്, ഡോ. വിൻസന്റ് സാമുവൽ, ഡോ. പീറ്റർ അബിർ സ്വാമി, ഡോ. അലക്സ് വടക്കുംതല, ഡോ. വർഗീസ് ചക്കാല യ്ക്കൽ, ഡോ. ജോസഫ് കാരിക്കാശേരി, മാർ ടോണി നീലങ്കാവിൽ, ഡോ. ജയിംസ് ആനാപറമ്പിൽ, ഡോ. വിൻസെന്റ് മാർ പൗലോസ്, മാർ മാത്യു അറയ്ക്കൽ, മാർ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ അഭിഷേക ചടങ്ങുകളിൽ പങ്കെടുത്തു.

His Grace Most Rev.Dr.Thomas J Netto
ഫാ. 1964 ഡിസംബർ 29-ന് തിരുവനന്തപുരം അതിരൂപതയിലെ പുതിയതുറയിൽ ജനിച്ച തോമസ് ജെ നെറ്റോ 1989 ഡിസംബർ 19-ന് അതേ അതിരൂപതയിൽ വൈദികനായി. തിരുവനന്തപുരത്തെ സെന്റ് വിൻസെന്റ് മൈനർ സെമിനാരിയിൽ (1980-1983) പങ്കെടുത്ത ശേഷം, കാർമൽഗിരിയിലെ സെന്റ് ജോസഫ്സ് പൊന്തിഫിക്കൽ സെമിനാരിയിൽ തത്ത്വചിന്തയും തുടർന്ന് ആൽവേയിലെ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിൽ ദൈവശാസ്ത്രവും പഠിച്ചു.
കേരള സർവ്വകലാശാലയിൽ നിന്ന് സോഷ്യോളജിയിൽ എം.എ ബിരുദം നേടിയ അദ്ദേഹം 1999-ൽ പോണ്ടിഫിഷ്യ യൂണിവേഴ്സിറ്റി അർബാനിയാനയിൽ നിന്ന് ഡോഗ്മാറ്റിക് തിയോളജിയിൽ (എക്ലെസിയോളജി) ഡോക്ടറേറ്റ് നേടി. അദ്ദേഹം ഇനിപ്പറയുന്ന ശുശ്രൂഷകളിൽ അതിരൂപതയിൽ സേവനമനുഷ്ഠിച്ചു:
പെരിങ്ങമലയിൽ അസിസ്റ്റന്റ് പ്രീസ്റ്റ് (1990-1991), പാളയത്ത് അസിസ്റ്റന്റ് പ്രീസ്റ്റ് (1991-1995), എക്യുമെനിസം ആൻഡ് ഡയലോഗ് എക്സിക്യൂട്ടീവ് സെക്രട്ടറി (1994-1995). 1995 മുതൽ 1999 വരെ റോമിൽ പഠനം പൂർത്തിയാക്കി. തുടർന്ന് പേട്ടയിലെ ഇടവക വികാരിയായും (1999-2003), ബിസിസിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയായും (2000-2004), തിരുവനന്തപുരം സെന്റ് വിൻസെന്റ് മൈനർ സെമിനാരിയുടെ റെക്ടറായും (2003-2010), തോപ്പിലെ ഇടവക പുരോഹിതനായും (2010-ൽ മിനിസ്ട്രി കോഓർഡിനേറ്ററായും) നിയമിതനായി.
2014), ശുശ്രൂഷകൾക്കുള്ള എപ്പിസ്കോപ്പൽ വികാരി (2014-2017), മുരുക്കുംപുഴ സെന്റ് അഗസ്റ്റിൻ ചർച്ചിലെ ഇടവക വികാരിയും രൂപതാ മാസികയുടെ എഡിറ്ററും (2017-2021). 2007 മുതൽ അദ്ദേഹം കോളേജ് ഓഫ് കൺസൾട്ടേഴ്സ് അംഗമാണ്; കൂടാതെ 2021 മുതൽ എപ്പിസ്കോപ്പൽ വികാരിയും മിനിസ്ട്രികളുടെ കോർഡിനേറ്ററും.