വാർദ്ധക്യത്തിൻറെ പൊരുളും മൂല്യവുംവാർദ്ധക്യത്തിൻറെ അർത്ഥത്തെയും മൂല്യത്തെയും കുറിച്ച്, ദൈവവചനത്തിൽ പ്രചോദനം തേടുന്ന ഒരു പ്രബോധനപ്രയാണം ആരംഭിക്കുകയാണ്. വാർദ്ധക്യത്തെക്കുറിച്ച് നമുക്കു ചിന്തിക്കാം. ഏതാനും പതിറ്റാണ്ടുകളായി, ഈ ജീവിത ഘട്ടം, പ്രായംചെന്നവരെന്ന, യഥാർത്ഥവും തനതുമായ ഒരു “പുത്തൻ ജനതയെ” സംബന്ധിച്ചതാണ്. മാനവചരിത്രത്തിൽ ഒരിക്കലും ഈ ജനത ഇത്രയധികം ഉണ്ടായിട്ടില്ല.
ഉപേക്ഷിക്കപ്പെടാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്: പ്രായമായവർ പലപ്പോഴും “ഒരു ഭാരമായി” കാണപ്പെടുന്നു. മഹാമാരിയുടെ നാടകീയമായ ആദ്യ ഘട്ടത്തിൽ, ഏറ്റവും ഉയർന്ന വില നൽകേണ്ടിവന്നവർ അവരാണ്. അവർ ഇതിനകം തന്നെ ഏറ്റവും ദുർബ്ബലരും അവഗണിക്കപ്പെട്ടവരുമായ വിഭാഗമാണ്: അവർ ജീവിച്ചിരിക്കുമ്പോൾ നാം അവരെ അധികം നോക്കിയിട്ടില്ല, അവർ മരിക്കുന്നതും നമ്മൾ കണ്ടില്ല.വാർദ്ധക്യം, അഭിമുഖീകരിക്കേണ്ട പ്രധാന പ്രശ്നങ്ങളിൽ ഒന്ന്നമ്മുടെ ഈ കാലഘട്ടത്തിൽ, കുടിയേറ്റത്തോടൊപ്പംതന്നെ, മാനവകുടുംബം അഭിമുഖീകരിക്കേണ്ട ഏറ്റവും അടിയന്തിര പ്രശ്നങ്ങളിലൊന്നാണ് വാർദ്ധക്യം. ഇത് പാരിമാണികമായ ഒരു മാറ്റം മാത്രമല്ല; ജീവിത ദശയുടെ ഏകതതന്നെ അപകടത്തിലാണ്: അതായത്, മനുഷ്യജീവിതത്തെ പൂർണ്ണമായി മനസ്സിലാക്കുന്നതിനും വിലമതിക്കുന്നതിനുമുള്ള യഥാർത്ഥ സംശോധകബിന്ദു.
നമുക്ക് സ്വയം ചോദിക്കാം: വിവിധ പ്രായങ്ങൾ തമ്മിൽ സൗഹൃദമുണ്ടോ, സഖ്യമുണ്ടോ അതോ വേർപിരിയലും തിരസ്കരണവുമാണോ പ്രബലം?അപകടകരമായ അസന്തുലിതാവസ്ഥകുട്ടികളും യുവാക്കളും മുതിർന്നവരും വാർദ്ധക്യത്തിലെത്തിയവരും ഒരുമിച്ചു ജീവിക്കുന്ന ഒരു വർത്തമാന കാലത്താണ് നാമെല്ലാം ജീവിക്കുന്നത്. എന്നിരുന്നാലും, അനുപാതം മാറിയിരിക്കുന്നു: ദീർഘായുസ്സുള്ളവർ കൂടുകയും, ലോകത്തിൻറെ വലിയൊരു ഭാഗം പ്രദേശങ്ങളിൽ, ശൈശവം ചെറിയ തോതിൽ കാണപ്പെടുകയും ചെയ്യുന്നു. നിരവധി പ്രത്യാഘാതങ്ങളുള്ള അസന്തുലിതാവസ്ഥ. പ്രബലമായ സംസ്കാരത്തിന് ഏക മാതൃക യുവ-യൗവനപ്രാപ്തനാണ്, അതായത്, എപ്പോഴും ചെറുപ്പമായി തുടരുന്ന ഒരു സ്വയം നിർമ്മിത വ്യക്തി. എന്നാൽ യുവത്വത്തിൽ ജീവിതത്തിൻറെ പൂർണ്ണ അർത്ഥം അടങ്ങിയിരിക്കുകയും വാർദ്ധക്യം അതിൻറെ ശൂന്യതയെയും നഷ്ടത്തെയും പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു എന്നത് ശരിയാണോ?
മാനവാദർശം ഉൾക്കൊള്ളാൻ യോഗ്യമായ ഒരേയൊരു പ്രായമായി യുവത്വത്തെ ഉയർത്തിപ്പിടിക്കുന്നതും, ദുർബ്ബലതയും ക്ഷയാവസ്ഥയും അശക്തിയുമായി വാർദ്ധക്യത്തെ കണ്ടുകൊണ്ട് അതിനെ അവഹേളിക്കുന്നതും ഇരുപതാം നൂറ്റാണ്ടിലെ സമഗ്രാധിപത്യത്തിൻറെ പ്രബലമായ പ്രതീകമായിരുന്നു. ഒരുപക്ഷേ നമ്മൾ ഇതിനകം അതു മറന്നുപോയോ?വർദ്ധക്യത്തിൻറെ കാര്യത്തിൽ അനുഭവപ്പെടുന്ന ശൂന്യതകൾ ദീർഘായുസ്സ് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും ചരിത്രത്തിൽ ഘടനാപരമായ സ്വാധീനം ചെലുത്തുന്നു.
എന്നാൽ നമ്മൾ സ്വയം ചോദിക്കണം: അതിൻറെ ആത്മീയ ഗുണമേന്മയും സാമൂഹ്യസാരവും ഈ വസ്തുതയുമായി പൊരുത്തമുള്ള സ്നേഹത്തിൻറെയും ചിന്തയുടെയും വിഷയമാകുന്നുണ്ടോ? ഒരുപക്ഷേ പ്രായമായവർ മറ്റുള്ളവരുടെ ചെലവിൽ അതിജീവിക്കാനുള്ള അവരുടെ ശാഠ്യത്തിന് ക്ഷമ ചോദിക്കേണ്ടതുണ്ടോ? അതോ എല്ലാവരുടെയും ജീവിതത്തിന് അർത്ഥമേകുന്ന ദാനങ്ങളേകുന്ന അവർ ആദരിക്കപ്പെടണോ? വാസ്തവത്തിൽ, ജീവിതത്തിൻറെ അർത്ഥത്തെ പ്രതിനിധാനം ചെയ്യുന്നതിൽ – കൃത്യമായി “വികസിത” സംസ്കാരങ്ങൾ എന്ന് വിളിക്കപ്പെടുന്നവയിൽ – വാർദ്ധക്യത്തിന് കാര്യമായ സ്വാധീനമില്ല. കാരണം? എന്തുകൊണ്ടെന്നാൽ, സംഭാവന ചെയ്യാൻ സവിശേഷ ഉള്ളടക്കങ്ങളോ ജീവിക്കേണ്ടുന്ന തനതായ അർത്ഥങ്ങളോ ഇല്ലാത്ത ഒരു പ്രായമായി അത് കണക്കാക്കപ്പെടുന്നു.
മാത്രമല്ല, അവരെ അന്വേഷിക്കാൻ ആളുകളുടെ പ്രചോദനത്തിൻറെ അഭാവമുണ്ട്, അവരെ അംഗീകരിക്കാൻ സമൂഹത്തിൽ വിദ്യാഭ്യാസത്തിൻറെ കുറവുണ്ട്. ചുരുക്കത്തിൽ, ഇപ്പോൾ സമൂഹത്തിൻറെ നിർണ്ണായക ഭാഗവും ഒരാളുടെ മുഴുവൻ ജീവിതത്തിൻറെ മൂന്നിലൊന്ന് വരെ വ്യാപിക്കുന്നതുമായ ഒരു പ്രായത്തിന്- ചിലപ്പോൾ- സേവന പദ്ധതികൾ ഉണ്ട്, എന്നാൽ അസ്തിത്വപരമായ പദ്ധതികളൊന്നുമില്ല. ഇത് ചിന്തയുടെയും ഭാവനയുടെയും സർഗ്ഗാത്മകതയുടെയും ശൂന്യതയാണ്.യുവത്വവും വാദ്ധക്യവും ഒരുപോലെ പ്രധാനംയുവത്വം സുന്ദരമാണ്, എന്നാൽ നിത്യയൗവനം വളരെ അപകടകരമായ ഒരു വ്യാമോഹമാണ്.
എന്നാൽ വൃദ്ധരായിരിക്കുകയെന്നത് യുവതയായിരിക്കുന്നതുപോലെ തന്നെ പ്രധാനമാണ്. അത് നാം ഓർക്കണം. ജീവിതത്തിൻറെ എല്ലാ ഘട്ടങ്ങളും മനുഷ്യപ്രകൃതിക്ക് വീണ്ടെടുത്തുനല്കുന്ന, തലമുറകൾ തമ്മിലുള്ള ഉടമ്പടി, നമ്മുടെ നഷ്ടപ്പെട്ട സമ്മാനമാണ്. അത് കണ്ടെത്തേണ്ടതുണ്ട്.ജീവിതം അകാലത്തിൽ അണയുന്ന അപകടം ഈ ഉടമ്പടിയെക്കുറിച്ച് ദൈവവചനത്തിന് ധാരാളം കാര്യങ്ങൾ പറയാനുണ്ട്. അൽപ്പം മുമ്പ് നാം ജോയേലിൻറെ പ്രവചനം കേട്ടു: “നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും, നിങ്ങളുടെ ചെറുപ്പക്കാർക്ക് ദർശനങ്ങൾ ഉണ്ടാകും” (2,28). ഇതിപ്രകാരം വ്യാഖ്യാനിക്കാം: പ്രായമായവർ തങ്ങളുടെ സ്വപ്നങ്ങളെ ഗതകാലത്തിൽ കുഴിച്ചുമൂടി ആത്മാവിനെ ചെറുക്കുമ്പോൾ, ഭാവി തുറക്കാൻ ചെയ്യേണ്ട കാര്യങ്ങൾ കാണാൻ ചെറുപ്പക്കാർക്ക് കഴിയില്ല.
നേരെമറിച്ച്, വൃദ്ധജനം അവരുടെ സ്വപ്നങ്ങൾ വിനിമയം ചെയ്യുമ്പോഴാകട്ടെ, തങ്ങൾ എന്താണ് ചെയ്യേണ്ടതെന്ന് കുട്ടികൾ നല്ലവണ്ണം കാണുന്നു. പ്രായംചെന്നവരുടെ സ്വപ്നങ്ങളെക്കുറിച്ച് ഇനി ചോദ്യം ചെയ്യാത്തവരും, തങ്ങളുടെ മൂക്കിന് അപ്പുറത്തേക്കു പോകാത്ത കാഴ്ചകളിന്മേൽ തലകുത്തി നില്ക്കുന്നവരുമായ കുട്ടികൾ അവരുടെ വർത്തമാന കാലം മുന്നോട്ടുകൊണ്ടുപോകാനും ഭാവിക്ക് താങ്ങാകാനും പാടുപെടും. മുത്തശ്ശീമുത്തശ്ശന്മാർ അവരുടെ വിഷാദങ്ങളിൽ വീണുപോയാൽ, ചെറുപ്പക്കാർ അവരുടെ അത്യാധുനിക ഫോണുകളിൽ (സ്മാർട്ട്ഫോൺ) കൂടുതൽ ചുരുണ്ടുകൂടും. ദർശനഫലകം (സ്ക്രീൻ) തെളിഞ്ഞു തന്നെ ഇരിക്കാം, പക്ഷേ ജീവിതം അകാലത്തിൽ അണഞ്ഞുപോകും. മഹാമാരിയുടെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതം ഒരുപക്ഷേ, കൃത്യമായി കൂടുതൽ യുവജനങ്ങളുടെ നഷ്ടത്തിലല്ലേ?
പ്രയാധിക്യത്തിലെത്തിയവർക്ക് ഇതിനകം ജീവിച്ച ജീവിതത്തിൻറെ വിഭവങ്ങൾ ഉണ്ട്, അവർക്ക് അവയെ ആശ്രയിക്കാം. യുവാക്കളുടെ കാഴ്ച നഷ്ടപ്പെടുന്നത് അവർ നോക്കിനിൽക്കുമോ അതോ അവരുടെ സ്വപ്നങ്ങൾക്ക് ഊഷ്മളതേയകി അവർക്ക് തുണയാകുമോ? പ്രായമായവരുടെ സ്വപ്നങ്ങൾക്കുമുന്നിൽ ചെറുപ്പക്കാർ എന്തു ചെയ്യും?വൃദ്ധജനം സമൂഹത്തിൻറെ വേരും അനുഗ്രഹവുംവാർദ്ധക്യത്തിന് അകമ്പടിയായ സുദീർഘ യാത്രയുടെ ജ്ഞാനം വാർദ്ധക്യത്തിൻറെ അവസാനഘട്ടത്തിൽ ജീവിതത്തിന് പൊരുളേകുന്ന ഒരു സമർപ്പണമായി ജീവിക്കുകയാണ് വേണ്ടത്, അല്ലാതെ അതിൻറെ അതിജീവനത്തിൻറെ നിഷ്ക്രിയശക്തിയായി ഉപയോഗിക്കുകയല്ല. മാനവാന്തസ്സിന് യോഗ്യമായ ഒരു ജീവിതം വാർദ്ധക്യത്തിനു വീണ്ടെടുത്തു നല്കിയില്ലെങ്കിൽ, അത്, എല്ലാവരിൽ നിന്നും സ്നേഹം എടുത്തുകളയുന്ന മൂല്യത്തകർച്ചയിൽ സ്വയം അടച്ചിടാൻ വിധിക്കപ്പെടുന്നു.
നരകുലത്തിൻറെയും നാഗരികതയുടെയും ഈ വെല്ലുവിളിക്ക് നമ്മുടെ പ്രതിബദ്ധതയും ദൈവത്തിൻറെ സഹായവും ആവശ്യമാണ്. നമുക്ക് പരിശുദ്ധാത്മാവിനോടപേക്ഷിക്കാം. വാർദ്ധക്യത്തിൽ അടങ്ങിയിരിക്കുന്ന ദാനങ്ങളെക്കുറിച്ചു ചിന്തിക്കാനും അവയെ ഇഷ്ടപ്പെടാനും പരിശ്രമിക്കുന്നതിന് പ്രചോദനം പകരാനാണ് ഞാൻ വാർദ്ധക്യത്തെക്കുറിച്ചുള്ള പ്രബോധനങ്ങളിലൂടെ ആഗ്രഹിക്കുന്നത്. വാർദ്ധക്യം, ജീവിതത്തിലെ എല്ലാ പ്രായ ഘട്ടങ്ങൾക്കും ഒരു ദാനമാണ്. അത് പക്വതയുടെ, ജ്ഞാനത്തിൻറെ ഒരു സമ്മാനമാണ്. വാർദ്ധക്യത്തിൻറെ അർത്ഥവും മൂല്യവും തിരിച്ചറിയാൻ ദൈവവചനം നമ്മെ സഹായിക്കും; നമുക്ക് ആവശ്യമായ സ്വപ്നങ്ങളും ദർശനങ്ങളും പരിശുദ്ധാത്മാവ് പ്രദാനം ചെയ്യട്ടെ.
തുടക്കത്തിൽ, ജോയേലിൻറെ പ്രവചനത്തിൽ നമ്മൾ കേട്ടതുപോലെ, തനിക്കുള്ള ജ്ഞാനത്തിൻറെയും, സമൂഹത്തിൽ ജീവിച്ച ചരിത്രത്തിൻറെയും സ്ഥാനം പ്രായംചെന്നയാൾ കൈവശപ്പെടുത്തുക മാത്രമല്ല, യുവതയുമായി സംസാരിക്കുന്നതായ ഒരു സംഭാഷണം ഉണ്ടായിരിക്കുകയെന്നതും പ്രധാനമാണ്. യുവജനം വൃദ്ധജനവുമായും പ്രായാധിക്യത്തിലെത്തിയവർ യുവതയുമായും സംഭാണത്തിലേർപ്പെടണം. ഈ സേതുബന്ധം മാനവരാശിയുടെ ജ്ഞാന കൈമാറ്റമായിരിക്കും. യുവജനവും വൃദ്ധജനവും തമ്മിലുള്ള സംഭാഷണത്തിലൂടെ, വയോധികർക്ക് സ്വപ്നങ്ങൾ നല്കാനും യുവതയക്ക് അവ സ്വീകരിക്കാനും അവ മുന്നോട്ടുകൊണ്ടുപോകാനും കഴിയുമെന്ന, ജോയേൽ പ്രവാചകൻ പറഞ്ഞ ഈ യാഥാർത്ഥ്യത്തെ മുന്നോട്ട് നയിക്കാൻ ഈ ചിന്തകൾ നമുക്കെല്ലാവർക്കും ഉപകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.
കുടുംബപരവും സാമൂഹികവുമായ സംസ്കാരത്തിൽ, വൃദ്ധജനം, വൃക്ഷത്തിൻറെ വേരുകൾ പോലെയാണെന്ന് നാം മറക്കരുത്: അവർക്ക് അവിടെ എല്ലാ ചരിത്രവുമുണ്ട്, ചെറുപ്പക്കാർ പൂക്കളും പഴങ്ങളും പോലെയാണ്. വേരിൽ നിന്ന് രസം വന്നില്ലെങ്കിൽ അവ ഒരിക്കലും പൂക്കില്ല. ഞാൻ പലവട്ടം ആവർത്തിച്ചിട്ടുള്ള ആ കവിയുടെ വാക്കുകൾ മറക്കരുത്: “മരത്തിൽ പൂത്തുനില്ക്കുന്നതെല്ലാം കുഴിച്ചിട്ടതെന്തോ അതിൽ നിന്നാണ് വരുന്നത് (ഫ്രാൻസിസ്കോ ലൂയിസ് ബെർണാഡെസ്). ഒരു സമൂഹത്തിൽ ഉള്ള മനോഹരമായതെല്ലാം പ്രായമായവരുടെ വേരുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇക്കാരണത്താൽ, ഈ പ്രബോധനങ്ങളിൽ, പ്രായംചെന്നയാളുടെ രൂപം തെളിച്ചു നിർത്താനും അതുപോലെതന്നെ, പ്രായാധിക്യത്തിലെത്തിയവർ വലിച്ചെറിയപ്പെടേണ്ട പാഴ്വസ്തുക്കളല്ലെന്ന് എല്ലാവരും മനസ്സിലാക്കാനും ഞാൻ അഭിലഷിക്കുന്നു: അവർ സമൂഹത്തിന് ഒരു അനുഗ്രഹമാണ്.
By, Vatican News