അച്ചായാ എന്നാ ഉണ്ട് വിശേഷം… ???? ഇത് കേൾക്കാൻ തന്നെ ഒരു സുഖമുണ്ട് അല്ലെ! എന്ത് പറയാം ഇന്ന് അച്ചായൻ എന്ന് പറയുന്ന വാക്ക് ഒരു അർത്ഥവുമില്ലാത്ത ഒന്നായി മാറിക്കൊണ്ടിരിക്കുന്നു. നമുക്ക് ഒന്ന് തിരിഞ്ഞുനടക്കാം നമ്മുടെ പൂർവികരായ ക്രിസ്തിയാനികൾ നിന്റെയും എന്റെയും പിതാക്കന്മാരും മാതാക്കളും മണ്മറഞ്ഞു പോയ വല്യപ്പന്മാരും വല്യമ്മാരും ചോര നീരാക്കി പടുത്തുയർത്തിയതാണ് നാം ഇന്ന് കാണുന്ന സൗഭാഗ്യങ്ങളൊക്കെയും. അവർ സർവശ്കതനായ ദൈവത്തോട് പ്രാത്ഥിച്ചും തങ്ങളുടെ ആരോഗ്യം വിയർപ്പാക്കിയും മുന്നേറി.
പല കുടുംബങ്ങൾ ആയിരുന്നുവെങ്കിലും അവർ കൂട്ടയ്മയിലും സംഘടിതബലത്തിലും ഒന്നായിരുന്നു ഇന്ന് കാണുന്ന പോലെ എണ്ണിയാൽ തീരാത്ത സംഘടനകൾ ഒന്നും അക്കാലത്തു ഇല്ലായിരുന്നുവെങ്കിലും കേരളത്തിലെ എണ്ണം പറഞ്ഞ സംഘടിത ശക്തിയായിരുന്നു ഈ അച്ചയന്മാരും അച്ചായത്തികളും കാടിനെ മേടാക്കിയും മണ്ണിനെ സ്വർഗ്ഗമാക്കിയും അവർ മുന്നേറി. ദിവസങ്ങൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ നേടിയെടുത്തതോ അല്ലാ ഈ നേട്ടങ്ങൾ വര്ഷങ്ങളുടെ കഠിന അധ്വാനത്തിന്റെ ഫലമായിയാണ് വന്യമൃഗങ്ങൾ, മലമ്പനി, വസൂരി ലഹളകൾ തുടങ്ങി കൊടും പട്ടിണിയോടും പൊരുതിയാണ് അവർ ആ കാലഘട്ടത്തിൽ ജീവിച്ചത് വീട്ടിൽ ഉള്ള വല്യപ്പന്മാരോട്, വല്യമ്മമാരോടും ചോദിച്ചാൽ അവർ കഥകളൊക്കെ പറഞ്ഞു തരും. പലരും പറഞ്ഞു കേൾക്കുന്ന കാര്യമാണ് കേരളത്തെ കേരളമാക്കിയത് ഗൾഫ് ആണെന്നൊക്കെ ഇതൊക്കെ വിശ്വസിച്ചു കുടപിടിക്കാൻ പോകുന്നവരോട് പുച്ഛം മാത്രമേ ഉള്ളു എന്ന് തൊട്ടാണ് കേരളത്തിൽ നിന്ന് ഗൾഫിലേക്ക് ഒഴുക്ക് ഉണ്ടാകാൻ തുടങ്ങിയത്?
എണ്ണ വ്യവസായം ഗൾഫിൽ ചൂടുപിടിക്കുമ്പോൾ അത് വരെ കേരളം എങ്ങനെ ആയിരുന്നു എന്ന് ഒന്ന് ചിന്തിച്ചു നോക്കുന്നത് നല്ലതാണ്. കേരള നസ്രാണികൾ വിദ്യഭ്യസതിനും സ്ത്രീകളുടെ വിദ്യാഭ്യസത്തിനും കൂടുതൽ ഊന്നൽ നൽകി വിദ്യാഭ്യാസസ്ഥാപനങ്ങളും അനുബന്ധ സ്ഥാപനങ്ങളും സ്ഥാപിച്ചു. കേരളത്തിന്റെ വളർച്ചയിൽ സുത്യർഹമായ പിന്തുണ നൽകി വിദ്യാഭ്യാസത്തിന്റെ ചങ്ങലകണ്ണികളിൽ ജാതി മത വിത്യാസമില്ലാതെ എല്ലാവരെയും കോർത്തിണക്കാൻ അന്നത്തെ അച്ചയന്മാർക്കും അച്ചായത്തിമാർക്കും കഴിഞ്ഞു.
എങ്കിലും ചില സമുദായക്കാർ വിദ്യാഭ്യാസം സമുദയത്തിന് ദോഷകരമാണ് അത് ഒരു ഗുണവും ചെയ്യില്ല എന്നൊക്കെ പറഞ്ഞു ആഹ്വനങ്ങൾ നടത്തിയ കാര്യങ്ങൾ പരസ്യമായ രഹസ്യമാണ് ഇംഗ്ലീഷ് ചെകുത്താന്റെ ഭാഷ ആണെന്നും സ്ത്രീകൾ വിദ്യാഭ്യാസം നേടുന്നത് മതത്തിനു ദോഷം ചെയ്യുമെന്നും അവർ പ്രചാരണം നടത്തി കാലങ്ങൾ കഴിഞ്ഞു വിദ്യാഭ്യസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു ഈ ആളുകൾ വിദ്യാഭ്യസം നേടാൻ തുടങ്ങിയതും കാലത്തിന്റെ ഏടുകളിൽ എഴുതപ്പെട്ടിരിക്കുന്നു.
പിന്നീട് ഇന്ത്യയിൽ മതത്തിൻറെ അടിസ്ഥാനത്തിൽ സംവരണം ഇല്ലാതിരുന്ന സമയത്തുകൂടി മതാടിസ്ഥാനത്തിൽ സംവരണം വാങ്ങി ഇന്നും അവർ വളരുന്നു. കേരളനസ്രാണികൾ തുടങ്ങി വെച്ച വിദ്യാഭ്യസ വിപ്ലവത്തിന്റെ പിന്തുടർച്ചയാണ് നാം ഇന്ന് കേരളത്തിൽ കാണുന്നത് അതുപോലെ തന്നെ ആതുര സേവനങ്ങൾ, അത് പോലെ കാർഷികമേഖല, വ്യവസായങ്ങൾ തുടങ്ങി എല്ലാ മേഖലയിലും കേരള നസ്റാണികൾ കൈമുദ്ര പതിപ്പിച്ചു അത് പഴയ കാലം ഇന്ന് അങ്ങനെ ആണോ എന്ന് നാം വിചിന്തനം ചെയ്യണം!
ഇന്ന് അച്ചായൻ എന്ന് കേൾക്കുമ്പോൾ ഒട്ടുമിക്കവർക്കും മദ്യവും മയക്കുമരുന്നുമാണ് ഓർമ്മ വരുന്നത്. അത്രക്ക് ഏറെ മാറിയിരിക്കുന്നു നമ്മൾ കേൾക്കുമ്പോൾ നമ്മുക്ക് ദഹിക്കില്ലെങ്കിലും വാസ്തവമതാണ് അച്ചായൻ എന്ന് പേര് കേൾക്കുമ്പോൾ തന്നെ പലർക്കും മദ്യമാണ് ഓർമ്മ വരുന്നത് മദ്യപിക്കാത്ത അച്ചയനോ? പലരുടെയും ഈ ചോദ്യം കേൾക്കുമ്പോൾ ദേഷ്യമാണ് വരുന്നത് പുതുതലമുറയിൽ മറ്റു സമുദായക്കാർക്ക് മദ്യപിക്കാത്ത നസ്രാണി ഉണ്ടന്ന് അറിയുന്നത് അത്ഭുതം തന്നെയാണ് അത്രയേറെ മാറ്റമാണ് വന്നിരിക്കുന്നത് ശെരിക്കും പറഞ്ഞാൽ അച്ചായന്റെ ഐഡന്റിറ്റി ആയി മദ്യപാനമായി മാറിയേക്കുന്നു. പഴയ തലമുറകൾ അധ്വാനിച്ചുണ്ടാക്കിയ പേരും പെരുമയും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു അല്ലാ നഷ്ടപെടുത്തിയിരിക്കുന്നു!
അതിന് കാരണക്കാർ നമ്മളൊക്കെ തന്നെയാണ്. നമ്മുക്ക് പഴയ സംഘടിത ശക്തി ഇന്നില്ല. പഴയ കാലത്തു നമ്മുടെ കാർന്നോന്മാരുടെ കൂട്ടയ്മയും ഒരുമയും നമ്മൾ ഓർക്കേണ്ടത് തന്നെയാണ്. പണ്ട് നമ്മുടെ ഒരു കുടുംബം മതിയാരുന്നു ഒരു വാർഡിൽ ജയ പരാജയം തീരുമാനിക്കാൻ ഇന്ന് അങ്ങനെ അല്ലാ പാഴ്സി സിൻഡ്രോം ബാധിച്ചു ശോഷിച്ച ഒരു സമൂഹമായി മാറിയിരിക്കുന്നു അച്ചായന്മാരും അച്ചായത്തികളും ഇങ്ങനെ ഒക്കെ ജീവിച്ചു പോയാൽ മതിയോ നമ്മുക്ക് ഒരു മാറ്റമൊക്കെ വേണ്ടേ ?കൊടുംകാറ്റായില്ലങ്കിലും നമുക്ക് ഒരു കാറ്റെങ്കിലും ആവണം ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുയരാൻ നമ്മുക്ക് സാധിക്കണം. നമ്മുടെ കൂട്ടയ്മകൾ വളരണം നസ്രാണിയുടെ ശക്തി പുതിയ ലോകത്തിന് നാം കാട്ടി കൊടുക്കണം. വിശ്വാസത്തെ മുറുകെപ്പിടിച്ചു പാരമ്പര്യങ്ങളെ കോർത്തിണക്കി നമ്മുക്ക് ഒരുമിച്ച് മുന്നേറാം പുതിയ അച്ചായത്തികളും അച്ചയന്മാരുമായി.
By, Amal J George