പിതാവിനും പുത്രനും പരിശുധാത്മാവിനും സ്തുതി
ആദിയിലെപോലെ ഇപ്പോഴും ഇപ്പോഴും എന്നേക്കും, ആമേൻ.
നമുക്കീശോയുടെ വാക്കുകൾ ശ്രവിക്കാം
“എളിമയും ശാന്തതയുമുളളവരെയും കൊച്ചുകുട്ടികളുടെയും ആ ത്മാക്കളെ ഇന്ന് എന്റെ സമീപത്തു കൊണ്ടുവരിക. അവരെ എന്റെ കരുണക്കട ലിൽ മുക്കിയെടുക്കുക.എന്റെ ഹൃദയവുമായി ഏറ്റവും അടുത്ത സാരൂപ്യമുളളവ രാണവർ.അവരാണ് എന്റെ അതികഠിനമായ വേദനയിൽ എന്നെ ശക്തിപ്പെടു ത്തിയത്. എന്റെ അൾത്താരയിൽ ശ്രദ്ധാപൂർവ്വം ശുശ്രൂഷിക്കുന്ന ഭൂമിയിലെ മാ ലാഖമാരായി ഞാനവരെ കണ്ടു. പ്രസാദവരങ്ങളുടെ സർവ്വസമ്പത്തും ഞാനവ രുടെ മേൽ വർഷിക്കുന്നു. എളിമയുളള ഹൃദയത്തിനു മാത്രമേ എന്റെ കൃപകൾ സ്വീകരിക്കുവാൻ സാധിക്കു എന്ന ഉറപ്പ് അവരിൽ നിക്ഷേപിച്ചു കൊണ്ടു ഞാൻ എളിയ ആത്മാക്കളെ അനുഗ്രഹിക്കുന്നു.
നിയോഗം -എളിമയും, ശാന്തതയും ഉളളവരുടെയും കൊച്ചുകുട്ടികളുടെയും ആത്മാക്കൾ ക്കായും അവരുടെമേൽ ദൈവത്തിന്റെ പ്രസാദവരങ്ങളും സർവ്വസമ്പത്തും വർഷിക്കപ്പെടുന്ന തിനായും പ്രാർഥിക്കാം
(ഒപ്പം നമ്മുടെ വ്യക്തിപരമായ നിയോഗവും സമർപ്പിക്കാം )
ഏറ്റവും കരുണയുളള ഈശോ!“ഞാൻ ശാന്തശീലനും വിനീതനുമാകയാൽ എന്നിൽ നിന്ന് പഠിക്കുവിൻ” എന്ന് അങ്ങ് തന്നെ അരുളിചെയ്തിട്ടുണ്ടല്ലോ. വിനീത ഹൃദയരുടെയും ശിശുക്കളുടെയും ആത്മാക്കളെ അങ്ങയുടെ കുരുണ നിർഭരമായ ഹൃദയത്തിൽ സ്വീകരിക്ക ണമേ. സ്വർഗ്ഗസ്ഥനായ പിതാവിന്റെ പ്രിയപ്പെട്ടവരും, സ്വർഗ്ഗത്തെ മുഴുവൻ ആനന്ദിപ്പിക്കുന്ന വരും ഈ ആത്മക്കളാണ്. ദൈവസിംഹാസനത്തിന് മുമ്പാകെ പരിമളം പരത്തുന്ന പൂച്ചെ ണ്ടുകളാണിവർ. അവരുടെ വിശുദ്ധിയുടെ പരിമളത്താൽ ദൈവം തന്നെ സന്തോഷിക്കുന്നു. ഈശോയുടെ കനിവു നിറഞ്ഞ ഹൃദയം ഈ ആത്മാക്കൾക്കൊരു നിത്യഗേഹമാണല്ലോ. സ്നേഹത്തിന്റെയും കരുണയുടെയും മധുരഗാനം അവർ എപ്പോഴും പാടിക്കൊണ്ടിരിക്കുക യും ചെയ്യട്ടെ.
നിത്യനായ പിതാവേ! കനിവിന്നുറവയായ ഈശോയുടെ ഹൃദയത്തിൽ മറഞ്ഞിരിക്കു ന്ന കൊച്ചുകുട്ടികളുടെ ശാന്തതയും എളിമയുമുളള ആത്മാക്കളുടെമേൽ അങ്ങയുടെ ദയാദൃഷ്ടി പതിപ്പിക്കണമേ. അങ്ങേ പുത്രന്റെ ഏറ്റവും അടുത്ത പ്രതിഛായകളാണവർ. ഭൂമിയിൽ നിന്നുയരുന്ന അവരുടെ സുഗന്ധം സ്വർഗ്ഗത്തിൽ അങ്ങയുടെ സിംഹാസനംവരെ എത്തുന്നു. കരുണയുടെ പിതാവേ! സർവ്വ നന്മകളുടെയും ഉറവിടമേ, ഈ ആത്മാക്കളോടുളള അങ്ങയു ടെ സ്നേഹത്തെപ്രതിയും അങ്ങേക്കിവരിലുളള പ്രസാദത്തെപ്രതിയും ഞങ്ങൾ യാചിക്കുന്നു. ലോകം മുഴുവനെയും അങ്ങ് അനുഗ്രഹിക്കണമേ. അങ്ങനെ എല്ലാ ആത്മാക്കളുമൊന്നിച്ച് അങ്ങയുടെ കരുണയുടെ സ്തുതികൾ പാടിപ്പുകഴ്ത്തുവാൻ ഇടവരട്ടെ.എപ്പോഴും എന്നേ ക്കും. ആമ്മേൻ.
1 സ്വര്‍ഗ്ഗ.
1 നന്മ നിറഞ്ഞ.
1 വിശ്വാസപ്രമാണം
വലിയ മണികളിൽ:
നിത്യപിതാവേ, ഞങ്ങളുടെയും ലോകം മുഴുവന്റെയും പാപപരിഹാരത്തിനായി അങ്ങയുടെ ഏറ്റം വത്സലസുതനും ഞങ്ങളുടെ കർത്താവുമായ ഈശോമിശിഹായുടെ തിരുശരീരവും തിരുരക്തവും ആത്മാവും ദൈവത്വവും അങ്ങേയ്ക്ക് ഞാന്‍ സമർപ്പിക്കുന്നു. (1 പ്രാവശ്യം)
ചെറിയ മണികളില്‍:
ഈശോയുടെ അതിദാരുണമായ പീഡാസഹനത്തെപ്രതി,
ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ.. (10 പ്രാവശ്യം)
അഞ്ചു ദശകങ്ങൾ കഴിയുമ്പോൾ:
പരിശുദ്ധനായ ദൈവമേ, പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമര്‍ത്യനേ,
ഞങ്ങളുടെമേലും ലോകം മുഴുവന്റെമേലും കരുണയായിരിക്കണമേ… (3 പ്രാവശ്യം)
ലുത്തിനിയ:
(ദൈവകാരുണ്യത്തിന്റെ സ്തുതിപ്പുകൾ-ഖണ്ഡിക 356 &949)
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
മിശിഹായെ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
മിശിഹായെ, ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
കർത്താവെ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായെ ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
മിശിഹായെ ദയാപൂർവ്വം ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ
സ്വർഗീയ പിതാവായ ദൈവമേ
ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
പുത്രനായ ദൈവമേ, ലോകത്തിന്റെ വിമോചകാ
ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
പരിശുദ്ധാത്മായ ദൈവമേ
ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ
പിതാവിന്റെ മടിയിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ദൈവത്തിന്റെ ഏറ്റവും വലിയ വിശേഷണമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മനസ്സിലാക്കാനാവാത്ത മഹാ രഹസ്യമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
പരിശുദ്ധ ത്രിത്വത്തിന്റെ രഹസ്യത്തിൽ നിന്നും പുറപ്പെടുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മാനുഷികമോ അമാനുഷികമോ ആയ ബുദ്ധിക്കു അളക്കാനാവാത്ത ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
എല്ലാ ജീവനും സന്തോഷവും പുറപ്പെടുന്ന ഉറവയായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
സ്വർഗത്തേക്കാൾ മഹനീയമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
അത്ഭുതങ്ങളുടെയും വിസ്മയങ്ങളുടെയും ഉറവിടമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
പ്രപഞ്ചത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മാംസം ധരിച്ചു വചനത്തിലൂടെ ഭൂമിയിലേക്ക് ഇറങ്ങി വന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഈശോയുടെ തുറക്കപ്പെട്ട ഹൃദയത്തിൽ നിന്നും ഒഴുകിയിറങ്ങിയ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഈശോയുടെ ഹൃദയത്തിൽ ഞങ്ങൾക്കായി ഉൾക്കൊണ്ടിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
വിശുദ്ധ കുർബാനയിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
പരിശുദ്ധ സഭയുടെ സ്ഥാപനത്തിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മാമ്മോദീസ്സായിൽ അടങ്ങിയിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഈശോയിലുള്ള ഞങ്ങളുടെ നീതികരണമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ജീവിതം മുഴുവൻ ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
പ്രത്യേകമായി മരണ സമയത്ത് ഞങ്ങളെ ആശ്ലേഷിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
അമർത്യത നൽകി ഞങ്ങളെ ശക്തരാക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഞങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും ഞങ്ങളെ അനുഗമിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
നരകത്തിന്റെ തീയിൽ നിന്നും ഞങ്ങളെ സംരക്ഷിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
കഠിന പാപികളുടെ മനസ്സാന്തരത്തിൽ പ്രവർത്തിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മാലാഖമാർക്ക് അത്ഭുതവും വിശുദ്ധർക്ക് അഗ്രാഹ്യവുമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ദൈവത്തിന്റെ എല്ലാ രഹസ്യങ്ങളിലും വെച്ച് ഏറ്റവും ആഴമേറിയ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
എല്ലാ ദുരിതങ്ങളിലും നിന്ന് ഞങ്ങളെ സമുദ്ധരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
നമ്മുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഇല്ലായ്മയിൽ നിന്ന് അസ്തിത്വത്തിലേക്കു ഞങ്ങളെ വിളിച്ച ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ദൈവത്തിന്റെ കരവേല കളയെല്ലാം അതിശയിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ദൈവത്തിന്റെ പ്രവൃത്തികളുടെയെല്ലാം മകുടമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
നാമെല്ലാവരും എപ്പോഴും മുഴുകിയിരിക്കുന്ന ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
വേദനിക്കുന്ന ഹൃദയങ്ങൾക്ക് മധുരാശ്വാസമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
നിരാശ നിറഞ്ഞ ആത്മാക്കളുടെ ഏക പ്രതീക്ഷയായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
ഭയത്തിന്റെ മധ്യത്തിൽ ഹൃദയാശ്വാസമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
വിശുദ്ധാത്മാക്കളുടെ ആനന്ദവും ഹർഷ പാരവശ്യവുമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
എല്ലാ പ്രവർത്തികൾക്കും പ്രചോദനമേകുന്ന പ്രതീക്ഷയായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
രോഗികളുടെയും , സഹിക്കുന്നവരുടെയും ആരോഗ്യ പാത്രമായ ദൈവകാരുണ്യമേ!!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
മരിക്കുന്നവരുടെ ആശ്വാസമായ ദൈവകാരുണ്യമേ!
ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു
കുരിശിൽ മരിച്ച് ഞങ്ങളുടെമേൽ വലിയ കരുണകാണിച്ച ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..
എല്ലാ വിശുദ്ധ ബലികളിലും ഞങ്ങള്‍ക്കുവേണ്ടി കരുണാപൂർവ്വം സ്വയം സമര്‍പ്പിച്ചു കൊണ്ടിരിക്കുന ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..
അളവില്ലാത്ത അങ്ങയുടെ കരുണയില്‍ ലോകപാപങ്ങളെല്ലാം നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടേ,
കർത്താവേ ഞങ്ങളെ ദയാപൂർവ്വം ശ്രവിക്കണമേ..
കർത്താവേ കനിയണമേ, മിശിഹായേ കനിയണമേ,
കർത്താവേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ,
കർത്താവിന്റെ എല്ലാ സൃഷ്ടികളിലും അവിടുത്തെ മൃദുവായ കരുണ പരന്നിരിക്കുന്നു.
കര്‍ത്താവിന്റെ കരുണയെ ഞാനെന്നും പാടിപ്പുകഴ്ത്തും.
സമാപന പ്രാർത്ഥന
നമുക്ക് പ്രാർത്ഥിക്കാം
ദൈവമേ അങ്ങയുടെ കരുണ അനന്തവും അങ്ങയുടെ ദയ വറ്റാത്തതുമാകുന്നുവല്ലോ. ദയാപൂര്‍വ്വം ഞങ്ങളെ കടാക്ഷിക്കണമേ. ഞങ്ങളുടെമേല്‍ അങ്ങയുടെ കരുണ വര്‍ദ്ധിപ്പിക്കണമേ. അങ്ങനെ ഞങ്ങളുടെ വലിയ പരീക്ഷകളില്‍ മനം മടുക്കാതെ, അങ്ങയുടെ തിരുമനസ്സുതന്നെയായ കാരുണ്യത്തിനു വിധേയരാകട്ടെ. കാരുണ്യത്തിന്റെ രാജാവും അങ്ങയോടും പരിശുദ്ധാത്മാവോടും കൂടെ വസിക്കുന്നവനുമായ ഞങ്ങളുടെ കര്‍ത്താവായ യേശു ഞങ്ങള്‍ക്കു കാരുണ്യം പകര്‍ന്നു തരട്ടെ. എപ്പോഴും എന്നേയ്ക്കും ആമ്മേന്‍.
കരുണയുടെ ജപം
കർത്താവായ ദൈവമേ, / ഞങ്ങളെ രക്ഷിക്കണമേ / അങ്ങേ മക്കളോട് / കരുണ കാണിക്കണമേ. / ഞങ്ങളും, ഞങ്ങളുടെ ജീവിത പങ്കാളിയും, മക്കളും / സഹോദരങ്ങളും, മാതാപിതാക്കളും / സഹപ്രവർത്തകരും , അധികാരികളും, സന്യസ്തരും, വൈദികരും / പൂർവികരും വഴി / വന്നു പോയ / പാപങ്ങളും അപരാധങ്ങളും / ക്ഷമിക്കണമേ / ഞങ്ങളെ ശിക്ഷിക്കരുതേ / ഞങ്ങളുടെ കടങ്ങൾ ഇളച്ചു തരണേ / ഞങ്ങളെ അങ്ങയുടെ സ്വന്തമായി സ്വീകരിച്ചു / അങ്ങയുടെ അരൂപിയിലൂടെ നയിക്കണമേ ആമേൻ
സമാപന ആശിർവാദം
-വൈദീകൻ ഉണ്ടെങ്കിൽ മാത്രം-
കാർമ്മി : ദൈവമേ , അങ്ങയുടെ കരുണയുടെ വക്താക്കളാകുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ദൈവകരുണ ഞങ്ങളിലേക്ക് കടന്നു വരുവാൻ തടസ്സമായി നിൽക്കുന്ന പാപങ്ങളെയും, സാഹചര്യങ്ങളെയും, തുടച്ചു മാറ്റണമേ. ഞങ്ങളുടെ മേലും, ഞങ്ങളുടെ കുടുംബങ്ങളുടെ മേലും, മാതാപിതാക്കളുടെ മേലും പൂർവ്വികരുടെ മേലും, സഹപ്രവർത്തകരുടെമേലും, അധികാരികളുടെമേലും, സന്യസ്തരുടെമേലും, വൈദികരുടെമേലും അങ്ങേ കരുണ ചൊരിയണമേ.
നമ്മുടെ കർത്താവായ ഈശോ മിശിഹായുടെ കൃപയും, പിതാവായ ദൈവത്തിന്റെ സ്നേഹവും, പരിശുദ്ധാത്മാവിൻറെ സഹവാസവും നമ്മോടൊത്തുണ്ടായിരിക്കട്ടെ. ഇപ്പോഴും എപ്പോഴും എന്നേയ്ക്കും,
സമൂ : ആമ്മേൻ.