പിതാവായ ദൈവമേ, ഏറ്റവും നിസ്സഹായനായ / നിസ്സഹായയായ എന്നെ അനുനിമിഷം നിരീക്ഷിക്കുവാനും രക്ഷ കൈവശപ്പെടുത്തുവാനുമെന്നെ സഹായിക്കാനുമായി…ഞാൻ ഈ ഭൂമിയിൽ പിറവിയെടുത്തനിമിഷം മുതൽ എന്റെ ജോലിയിലും പഠനത്തിലും സഹായിച്ചും അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും… പരീക്ഷണങ്ങളിൽ അകപ്പെടുമ്പോൾ തുണച്ചും…ശാരീരിക അപകടങ്ങളിൽ പെടുമ്പോൾ സംരക്ഷിച്ചും എന്റെ കൂടെ നടക്കുവാനും… നസ്രായനായ ഈശോ വാഗ്ദാനം ചെയ്ത പറുദീസയിലേക്ക് എന്റെ ആത്മാവിനെ കൂട്ടികൊണ്ടു പോകുവാനും…എനിക്കും ഒരു കാവൽമാലാഖയെ അങ്ങ് നിയോഗിച്ചുവല്ലോ… നാളെ പ്രത്യേകിച്ച് പ്രധാന ദൂതന്മാരായ വിശുദ്ധ #മിഖായേലിന്റെയും വിശുദ്ധ #ഗബ്രിയേലിന്റേയും, വിശുദ്ധ #റാഫേലിന്റെയും തിരുന്നാൾ ആഘോഷിക്കുമ്പോൾ, അവരെ ദൈവമേല്പിച്ച ദൗത്യത്തെ എനിക്ക് എങ്ങനെ മറക്കാനാകും നാഥാ…സാത്താനോട് പോരാടുന്നതിനും, മരണസമയത്ത് ആത്മാക്കളെ സാത്താന്റെ പിടിയില്‍നിന്നു രക്ഷിക്കുന്നതിനും, ക്രിസ്ത്യാനികളുടെ രക്ഷകനായിരിക്കുന്നതിനും, ആത്മാക്കളെ അന്തിമവിധിക്കായി കൊണ്ട് വരുന്നതിനും അങ്ങ് നിയോഗിച്ചിരിക്കുന്നത് മിഖായേൽ മാലാഖയെ അല്ലെ…മിഖായേൽ മാലാഖയേ, ദൈവത്തോട് ഏറ്റവും അടുത്തായിരിക്കുന്നവനെ, പാപികളും ബലഹീനരുമായ ഞങ്ങൾ സ്വർഗത്തിലെത്തുവോളം എന്റെ ശരീരത്തിനും ആത്മാവിനും കൂട്ടായിരിക്കണമേ…ദൈവം തന്റെ അവതാര പദ്ധതികള്‍ മനുഷ്യര്‍ക്ക് വിളംബരം ചെയ്യുന്നതിനായി തിരഞ്ഞെടുത്ത ഗബ്രിയേൽ ദൂതനേ, പരിശുദ്ധ അമ്മയുടെ ഉദരത്തിൽ നസ്രായനായ ഈശോ പിറവിയെടുക്കുന്നതിനു മുന്നോടിയായി, ആ രക്ഷാകര സന്ദേശം അമ്മയെ അറിയിക്കുവാനും വിശുദ്ധ യൗസേപ്പിതാവിന്റെ സംശയങ്ങൾക്ക് ഉത്തരമേകാനും…ഗത്സമേനിയിൽ, പ്രിയ ശിഷ്യൻമാർ കൂടെയുണ്ടായിരുന്നിട്ട് കൂടി ഏകനായിപ്പോയ നസ്രായൻ ഈശോയെ ആശ്വസിപ്പിക്കാനും ദൈവം അയച്ച ദൈവദൂതനെ, ഞങ്ങളും ദൈവവചനത്തിന്റെ വാഹകരാകുവാനും അതുവഴി ദൈവസ്നേഹം ലോകമെമ്പാടും പ്രഘോഷിക്കാനുമുള്ള കൃപയ്ക്കായി പ്രാർത്ഥിക്കണമേ…തോബിയാസിനു കൂട്ടായി ദൈവമയച്ച റാഫേൽ ദൂതനെ എന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ എനിക്കു കൂട്ടായി വരണമേ. ഞാൻ മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിൽ വീണുപോകുമ്പോൾ ആശ്വാസവും സൗഖ്യവും നല്കുവാൻ എന്റെ കൂടെയുണ്ടാകണമേ…എന്റെ ഈശോയേ, ഇന്നീ ദിനത്തിൽ പ്രധാന മാലാഖമാരുടെ തിരുനാൾ കൊണ്ടാടുമ്പോൾ, ഞാനും മറ്റുള്ളവരുടെ ജീവിതത്തിൽ അവർക്ക് നന്മയിലൂടെ ജീവിക്കുവാൻ അവരെ സഹായിക്കുന്ന മിഖായേൽ മാലാഖയായും….ജീവിതപ്രതിസന്ധികളിൽ വഴിമുട്ടി പോകുന്ന അവസരങ്ങളിൽ വഴികാട്ടുന്ന, ആശ്വാസമാകുന്ന ഗബ്രിയേൽ മാലാഖയായും…മാനസികവും ശാരീരികവുമായ അസ്വസ്ഥതകളിൽ വീണുപോകുമ്പോൾ ആശ്വാസവും സൗഖ്യവും നല്കുന്ന റാഫേൽ മാലാഖയായും മാറുവാൻ എന്നെ അനുഗ്രഹിക്കണമേ…വിശുദ്ധ മിഖായേലെ… വിശുദ്ധ ഗബ്രിയേലെ..
വിശുദ്ധ റാഫേലേ…
ഞങ്ങൾക്കായി നസ്രായൻ ഈശോയോട് പ്രാർത്ഥിക്കണമേ… ആമ്മേൻ.എല്ലാവർക്കും #പ്രധാനമാലാഖമാരുടെ#തിരുന്നാൾമംഗളങ്ങൾ സ്നേഹത്തോടെ നേരുന്നു.1 സ്വർഗ. 1 നന്മ. 1 ത്രിത്വ.https://www.facebook.com/Nasraayantekoode/ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ!കര്‍ത്താവായ യേശു ക്രിസ്തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെയും, വിശുദ്ധ യൗസേപ്പിതാവിന്റേയും, സകല വിശുദ്ധരുടെയും മാധ്യസ്ഥവും, വിശുദ്ധ കുരിശിന്റെ സംരക്ഷണവും നമ്മോട് കൂടെ ഉണ്ടായിരിക്കട്ട, ഇപ്പോഴും എപ്പോഴും എന്നേയ്ക്കും…ആമ്മേൻ.സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!
#KeepPraying, Your moment awaits!GetDaily
Telegram Link
https://t.me/nasraayantekoodeOfficial
നിങ്ങളുടെ പ്രാർത്ഥന നിയോഗങ്ങൾ [Inbox] nasraayantekoode@gmail.com അറിയിക്കുമല്ലോ! നസ്രായന്റെ കൂടെ
Subscribe| http://youtube.com/nasraayantekoode
ഉറങ്ങും മുൻപേ…
എല്ലാവർക്കും #പ്രധാനമാലാഖമാരുടെ#തിരുന്നാൾമംഗളങ്ങൾ!
Previous Articleപെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു!
Next Article ‘ലോകം കാണിക്കാത്ത’ ഭീകരത!
Related Posts
Add A Comment